കാറ്റുവേണ്ട. ഒരിക്കലും പഞ്ചറാകില്ല. ബസ്, കാർ, ബൈക്ക് തുടങ്ങി ഹെവി മെഷീനുകളിൽ വരെ അനുയോജ്യം. ഇന്ന് റ്റ്യൂബ് ലെസ്സ് ടയറുകൾ നിരത്തുകളിൽ പോപ്പുലറായിക്കഴിഞ്ഞു. എന്നാൽ ഇതാ വരുന്നു എയര്‍ലെസ് ടയറുകൾ. എയര്‍ലെസ് ആന്‍ഡ് റ്റ്യൂബ് ലെസ്സ് ടയറുകളുടെ കാലമാണ് ഇനി വരാൻ പോകുന്നത്.
/sathyam/media/post_attachments/F2BLVvCbzXbqKCVIZ0Qu.jpg)
തായ്‌പ്പേ മോട്ടോർ ഷോയിൽ ഇതിന്റെ പ്രദർശനം നടന്നുകഴിഞ്ഞു. ഇപ്പോൾ മാർക്കറ്റിൽ ഇറക്കാനുള്ള തയ്യറെടുപ്പിലാണ്.അമേരിക്കൻ കമ്പനിയായ Tannus ആണ് എയർലെസ്സ് ടയറുകളുടെ നിർമ്മാതാക്കൾ.
ഈ വർഷം ആഗസ്റ്റിൽ ഈ ടയറുകൾ ഇന്ത്യൻ വിപണിയിലെത്തപ്പെടും. കാറ്റില്ലാത്തതിനാൽ ടയർ പഞ്ചറാകുമെന്ന ഭീതിയുമില്ല. ഈ ടയറുകളുടെ ലൈഫ് ഗാരന്റീ 10000 കിലോമീറ്ററാണ്.
എയര്‍ലെസ് ടയറുകളുടെ നിർമ്മിതി അതീവനൂതനമായ ടെക്നൊളജിയിലാണ് നടത്തിയിരിക്കുന്നത്.അതായത് ടയർ ബേസിൽ നിന്ന് V ഷേപ്പിലുള്ള ഡിസൈൻ നൽകിയിരിക്കുന്നതുമൂലം ടയറിന്റെ മറുപുറവും കാണാമെന്നതിലുപരി ഭാരക്കുറവും ടയറിനു കൂടുതൽ ബലവും ഉറപ്പാക്കുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം. ഹെവി ലോഡിങ് മെഷീനുകളിലും ഇവ പരീക്ഷിച്ചു വിജയിച്ചുകഴിഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us