Advertisment

കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് ഡോ. അജിതാ മേനോന്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാര്‍ത്ഥം എഴുത്തുകാരികള്‍ക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ഏഴാമത് കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ പുരസ്‌ക്കാരം ഡോ. അജിതാ മേനോന്‍ രചിച്ച 'ഹാവ്‌ലോക്കിലെ ഹണിമൂണ്‍' എന്ന കഥയ്ക്ക് ലഭിച്ചു.

Advertisment

publive-image

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകൃതമായ ചെറുകഥയാണ് അവാര്‍ഡിന് പരിഗണിച്ചത്. 10,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

പ്രത്യേക ജൂറി അവാര്‍ഡിന് രേഖ ആനന്ദ് (പ്രളയതീരത്തെ സ്‌നേഹപൂപ്പന്തല്‍), സൂസന്‍ ജോഷി (അത്ഭുതങ്ങളൊഴിയാതെ ആലീസ്), ലിജിഷ ഏ.റ്റി (പാവാട), ശകുന്തള ഗോപിനാഥ് (ഒരു ഒളിച്ചോട്ടത്തിന്റെ കഥ), വി.വി. ധന്യ (തെരുവിലെ പ്രകാശം) എന്നിവരും അര്‍ഹരായി. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, എസ്. മഹാദേവന്‍ തമ്പി, കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പരിഗണനയ്ക്കായി ലഭിച്ച നൂറ്റി ഇരുപത്തിമൂന്ന് കഥകളില്‍ നിന്നും അവാര്‍ഡിന് അര്‍ഹമായവ തെരഞ്ഞെടുത്തത്.

നവംബര്‍ പതിനൊന്നാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Advertisment