/sathyam/media/media_files/W4CY3tDzfCJXSABixjSa.jpg)
ഭാരത് എന്ന് കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം, കേരളം എന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ; പക്ഷേ കേരളീയം എന്ന് കേട്ടാൽ കരുവന്നൂർ കയറിവരുന്നു മനസ്സുകളിൽ.
1999 -ൽ അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന എംഎ ബേബി അവർകൾ വിഭാവനം ചെയ്ത കേരളീയം, അതുകഴിഞ്ഞുള്ള വർഷം മാനവീയം എന്ന പേരിൽ ഉണ്ടാക്കിയ കലാപരിപാടികൾ അഴിമതികളിൽ മുങ്ങികുളിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാർ പിന്നീട് ഈ വക കലാപരിപാടികൾ നമ്മുക്ക് വേണ്ട എന്ന് ബേബിയോട് പറഞ്ഞു.
1999 ഡിസംബർ 28, 29, 30, 31 തീയതികളിൽ കേരളകലാമണ്ഡലത്തിലും ഭാരതപ്പുഴയുടെ മണൽ തിട്ടകളിലും അരങ്ങേറിയ കേരളീയം മലയാളിക്ക് വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു.
എംടിയും, സുഗതകുമാരിയും, ആർട്ടിസ്റ്റ് നമ്പൂതിരിയും, കമലാസുരയ്യയും, മമ്മുട്ടിയും, മോഹൻലാലും, പത്മനാഭനും, പുനത്തിൽ കുഞ്ഞബ്ദുള്ളയും, കാനായി കുഞ്ഞിരാമനും, ഗ്രേസിയും, സാറയും, മട്ടന്നൂരും, സകലമാന കഥകളി ആചാര്യന്മാരും, കൂടിയാട്ടക്കാരും, ഓട്ടൻ തുള്ളലുകാരും വള്ളത്തോൾ നഗറിലേക്ക് ഒഴുകിയെത്തിയ ഒരു മഹാസംഗമം.
മലയാമനോരമയും മാതൃഭൂമിയും ദേശാഭിമാനിയും കോഴിക്കോട് സർവകലാശാലയും അവരവരുടെ സ്റ്റാളുകളിൽ കേരളചരിത്രങ്ങൾ പ്രദര്ശിപ്പിച്ചപ്പോൾ വയനാട്ടിലെ ആദിവാസി ഗോത്രങ്ങൾ പ്രത്യേകം തയാറാക്കിയ വയനാടൻ മഞ്ഞളിട്ട കപ്പയും കാട്ടുകോഴി കറിയും ഇപ്പോഴും നാവിൽ വെള്ളമുണ്ടാക്കുന്നു.
വടക്കാഞ്ചേരിയിലെ ഉത്രാളിക്കാവ് വെടിക്കെട്ട് അഭ്രപാളികളിൽ പകർത്തുന്നതിനിടക്ക് തീവണ്ടിയൊച്ച കേൾക്കാതെ അകാലത്തിൽ നമ്മെ വിട്ടുപോയ കൊടുങ്ങല്ലൂർക്കാരൻ കെ.ജെ വിൻസെന്റ് പകർത്തിയ ചിത്രങ്ങൾ ഇന്നും നോവായി അവശേഷിക്കുന്നു.
ഭാരതപ്പുഴയിലെ നേരിയ നീർച്ചാലുകൾക്ക് മുകളിൽ കെട്ടിയുയർത്തിയ സ്റ്റേജിൽ അരങ്ങേറിയ മോഹിനിയാട്ടവും കേരളനടനവും ഒപ്പനയും മാർഗം കളിയും ഇന്നായിരുന്നു സംഭവിച്ചിരുന്നത് എങ്കിൽ സോഷ്യൽ മീഡിയ അതിൽ ആറാടിയേനെ.
ഇത്രയും മനോഹരമായ ഒരു പരിപാടി കേരളചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ എന്നത് ഇപ്പോഴും സംശയമാണ്. ആ മനോഹാരിതയുടെ കടക്കൽ കത്തിവെച്ചുകൊണ്ട് അന്നത്തെ സാംസ്‌കാരിക വകുപ്പ് അഴിമതിയിൽ മുങ്ങി കുളിച്ചപ്പോൾ കേരളത്തിന് നഷ്ടമായത് ഒരു സംസ്കാരമാണ്. അന്ന് തുടങ്ങിവെച്ച ആ കളവ് തലസ്ഥാനത്ത് നടന്ന മാനവീയത്തിലൂടെ കൊള്ളയായി മാറുകയായിരുന്നു.
അന്നത്തെ പാർട്ടിക്കോടതി അന്വേഷിച്ചുകൊണ്ട് കുറ്റക്കാരെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചപ്പോൾ കേരളത്തിലെ അഴിമതിക്കഥകളിൽ ലാവ്ലിനും സാന്റിയാഗോ മാർട്ടിനും അങ്ങനെയങ്ങനെ നാം മറന്നു പോയ നൂറുകൂട്ടം അഴിമതിക്കഥകൾ ഇന്നിപ്പോൾ കരുവന്നൂരിലും അയ്യന്തോളിലും വന്നു നിൽക്കുമ്പോൾ ഇനിയും ഒരു കേരളീയവുമായി സാംസ്‌കാരിക വകുപ്പ് മുന്നോട്ട് പോകുന്നു.
കേരളത്തിലെ ഒരു സഹകരണ ബാങ്കിൽ ഇത്രയധികം അഴിമതികൾ നടന്നപ്പോൾ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലെ കഥകൾ ഓർക്കാതിരിക്കുകയാണ് നല്ലത്. ക്യാപ്റ്റൻ അഴിമതിക്ക് ചുക്കാൻ പിടിച്ചപ്പോൾ മക്കളും അണികളും മരുമകനും ഒക്കെ ആ പാതകൾ പിന്തുടരുകയാണെന്നാണ് പ്രതിപക്ഷക്കാര്‍ പറയുന്നത്.
ഒരു അർഹതയുമില്ലാതെ എംഎൽഎയും പിന്നീട് മന്ത്രിയുമായ മൊയ്‌തീൻ സഖാവ് മുതൽ കള്ളന് കൂട്ടുകാട്ടിയായ കണ്ണൻ മുതലാളി വരെ ചാകര കുടത്തിൽ അല്ലെങ്കിൽ ചക്കര കുടത്തിൽ കയ്യിട്ട് കയ്യിട്ട് നക്കുന്നതിനിടയിൽ ഇഡി അവരെ ശല്യം ചെയ്യരുത് എന്ന് പാർട്ടി മുതലാളി ഗോവിന്ദനും ആസ്ഥാന ജോക്കർ ഭീമൻ രഘുവും ആവശ്യപ്പെടുന്നു.
കരുവന്നൂർ ബാങ്ക് മൊയ്തീന് ഉള്ളതാണെങ്കിൽ അയ്യന്തോൾ ബാങ്ക് കണ്ണനുള്ളതാണ്.
ഞങ്ങൾ പാവം സഖാക്കളോട് ഇത്രേം കടും കൈ ചെയ്യരുതായിരുന്നു എന്ന് സഖാവ് ദാസനുംമുഖ്യമന്ത്രിയാണ് എല്ലാറ്റിന്റെയും ക്യാപ്റ്റൻ എന്ന വിശ്വാസത്തിൽ ലോക്കൽ കമ്മറ്റി മെമ്പർ വിജയനും