Advertisment

മലയാളത്തിന്റെ മെഗാതാരം ലോകത്ത് ആരെയെങ്കിലും ഭയപ്പെടുന്നുണ്ടെങ്കിൽ പടച്ചവനെയും പിന്നെ സഹധർമ്മിണിയെയുമാണ്. മമ്മൂട്ടി പിറന്നാൾ ആഘോഷിക്കുമ്പോൾ വയസ്സിനെ കൂസാതെ സൗന്ദര്യവും ശരീരവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നവരുടെ കൂട്ടത്തിൽ സുൽഫത്തുമുണ്ട് - ദാസനും വിജയനും

ഈ ഒരു മനുഷ്യനൊപ്പം ഇത്തയും പിടിച്ചു നിൽക്കുമ്പോൾ അവരെയാണ് കേരളം ആദരിക്കേണ്ടത്. ഒരു നല്ല മകൾ എന്ന നിലയിലും ഒരു നല്ല ഭാര്യ എന്ന നിലയിലും ഒരു നല്ല 'അമ്മ എന്ന നിലയിലും ഒരു നല്ല അമ്മൂമ്മ എന്ന നിലയിലും അവർ കേരളത്തിലെ സ്ത്രീകൾക്കിടയിൽ ആരാധനാ കഥാപാത്രമായി കഴിഞ്ഞിരിക്കുന്നു. 

New Update
mammootty sulfath

മഹാനായ മമ്മുട്ടിയുടെ ഒരു പിറന്നാൾ ദിനം കൂടി സമാഗമമാകുമ്പോൾ നമ്മൾ ചിന്തിക്കേണ്ട കുറെ വസ്തുതകൾ അദ്ദേഹം ഇവിടെ ബാക്കിയാക്കുന്നു. പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് ലോകത്തെ അദ്ദേഹം ഓർമ്മിപ്പിക്കുമ്പോൾ അദ്ദേഹത്തേക്കാൾ കൂടുതൽ നാം ബഹുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പ്രിയതമയായ സുൽഫത്ത് ഇത്തയെയായണ്. 

Advertisment

ഈ ഒരു മനുഷ്യനൊപ്പം ഇത്തയും പിടിച്ചു നിൽക്കുമ്പോൾ അവരെയാണ് കേരളം ആദരിക്കേണ്ടത്. ഒരു നല്ല മകൾ എന്ന നിലയിലും ഒരു നല്ല ഭാര്യ എന്ന നിലയിലും ഒരു നല്ല 'അമ്മ എന്ന നിലയിലും ഒരു നല്ല അമ്മൂമ്മ എന്ന നിലയിലും അവർ കേരളത്തിലെ സ്ത്രീകൾക്കിടയിൽ ആരാധനാ കഥാപാത്രമായി കഴിഞ്ഞിരിക്കുന്നു. 

അതുപോലെ കൂടെ ജോലി ചെയ്യുന്നവർക്ക് താങ്ങും തണലുമായാണ് കാര്യങ്ങൾ കൈകാര്യം ചെയുന്നത്. ഒരു ഡ്രൈവറുടെയോ, അതുപോലെ മറ്റു വേലക്കാരുടെയോ ഒക്കെ കുടുംബ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ട് അവരുടെ ഉന്നമനത്തിനായുള്ള കാര്യങ്ങൾ ചെയ്‌തുപോരുന്നത് അവരുടെ സ്വന്തം സുലുത്ത തന്നെയാണ്. 

sulfath


മക്കളുടെ വിവാഹകാര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, വീടുപണി എല്ലാറ്റിലും നേരിട്ട് പോയി കാര്യങ്ങൾ ചെയ്തുകൊടുക്കുന്ന സുലുത്ത ശരിക്കും ഒരു ഫിനാൻസ് കൺട്രോളർ കൂടിയാണ്. മലയാളത്തിന്റെ മെഗാതാരം ലോകത്ത് ആരെയെങ്കിലും ഭയപ്പെടുന്നു എന്നുണ്ടെങ്കിൽ പടച്ചവനെയും പിന്നെ സഹധർമ്മിണിയെയുമാണ്. 


ഒരൊറ്റ നോട്ടത്തിൽ ചൂഴ്ന്നു പോകുന്ന മഹാനടൻ പക്ഷെ ആരെയെങ്കിലും തെറി വിളിക്കുമ്പോഴും ചീത്ത വിളിക്കുമ്പോഴും പുള്ളിക്കാരി അവിടന്ന് സ്ഥലം കാലിയാക്കും. നാവിന് യാതൊരു ലൈസൻസും ഇല്ലാത്ത മമ്മുക്ക പലപ്പോഴും പരിസരം മറന്നുകൊണ്ട് അടിയൊഴുക്കിലെ കരുണൻ അല്ലെങ്കിൽ ആവനാഴിയിലെ പോലീസ് ആകാറുണ്ട്. പക്ഷെ അതെല്ലാം അദ്ദേഹത്തിന്റെ വീട്ടിലെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങും . 

 ക്രോണിക്ക് ബാച്ചിലർ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ രംഭയുമായുള്ള ഒരു സീൻ ബാക്കി നിൽക്കെ മമ്മുക്ക വിസ പുതുക്കാനായി ദുബായിലെത്തി. അന്ന് രംഭ തെലുഗിൽ തിളങ്ങി നിൽക്കുന്ന കാലം. 

മമ്മുക്കയുടെ വിസ ജബൽ അലി ഫ്രീസോണിന്റെ കീഴിലായിരുന്നു. വ്യാഴാഴ്ച വിസ അടിച്ചു കിട്ടിയില്ല, പിന്നെ വെള്ളിയും ശനിയും മുടക്കുദിവസങ്ങൾ. വെള്ളിയാഴ്ച ഷൂട്ടിംഗ് തീർക്കണമെന്ന് സിദ്ധിഖ് അപേക്ഷിക്കുന്നു.

 ഹയാത്ത് റീജൻസിയിലെ 310 നമ്പർ മുറിയിൽ ഇരുന്നുകൊണ്ട് മമ്മുട്ടി എന്ന മഹാനടൻ കരയുന്നു. വിസയടിച്ചു പാസ്സ്‌പോർട്ട് കിട്ടാതെ യാത്ര ചെയ്യുവാൻ ആകില്ലല്ലോ. ആ സമയത്ത് അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നത് സുലുത്ത ആയിരുന്നു. ബന്ധങ്ങൾ പ്രയോജനപ്പെടുത്തുവാൻ ഉപദേശം നൽകുകയും ചെയ്തു. അപ്പോഴാണ് ദൈവദൂതനെപോലെ ഒരാൾ, ഫ്രീസോൺ ഡയറക്ടർ കൊടുങ്ങല്ലൂർകാരൻ വ്യാഴാഴ്ച തന്നെ വിസയടിച്ചുകൊണ്ട് പാസ്‌പോർട്ടുമായി മമ്മുക്കയുടെ മുറിയിൽ എത്തിയത്.  

മക്കളുടെ കാര്യത്തിൽ കണിശമായ നിലപാടുകൾ സ്വീകരിച്ചിരുന്നതും ഉമ്മ തന്നെയായിരുന്നു. അതുകൊണ്ട് മക്കളെ നന്നായി വളർത്തുവാൻ അവർക്ക് സാധിച്ചിരുന്നു. അതുപോലെ സഹോദരങ്ങൾ ആശ്രയിച്ചിരുന്നതും ഇത്തയെ തന്നെയായിരുന്നു.

mammootty sulfath-2


അൽപ്പസ്വൽപ്പം പിശുക്കനായ മമ്മുട്ടിയുടെ സാമ്പത്തികം നിയന്ത്രിക്കുന്നതും സഹധർമ്മിണി തന്നെയാണ്. കുടുംബത്തിലുള്ള ഓരോരുത്തരും അവരവരുടെ ആവശ്യങ്ങൾ അറിയിച്ചിരുന്നതും അത് ഉത്തരവാദിത്വമായി നിറവേറ്റിയിരുന്നതുമൊക്കെ ഇത്ത തന്നെയായിരുന്നു. ഇഷ്ടമില്ലാത്തവരെ അകറ്റി നിർത്തുവാനും അവർക്ക് അറിയാമായിരുന്നു. ആരെന്ത് പറഞ്ഞാലും അപ്പടി വിശ്വസിക്കുന്ന ആളായതുകൊണ്ട് കുറെയധികം പിണക്കങ്ങളും സംഭവിച്ചിട്ടുണ്ട്.  


വയസ്സിനെ കൂസാതെ സൗന്ദര്യവും ശരീരവും ആരോഗ്യവും കാത്തുസൂക്ഷിച്ചുകൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചിട്ടുള്ള വാർത്ത അവതാരിക അളകനന്ദ , നർത്തകിയും അവതാരികയുമായ രാജശ്രീ വാര്യയർ , സിനിമാ നടി ലിസ്സി, ശീമാട്ടിയുടെ നട്ടെല്ലായ ബീനാ കണ്ണൻ എന്നിവരുടെ ശ്രേണിയിൽ ഒന്നാം നിരയിൽ തന്നെയാണ് നമ്മുടെ കേരളത്തിന്റെ മെഗാതാരത്തിന്റെ സഹധർമ്മിണി സുൽഫത്ത് എന്ന സുലുത്ത .  

എല്ലാവർക്കും ആയുരാരോഗ്യം നേർന്നുകൊണ്ട് , 

 മമ്മുട്ടിയാകാൻ കൊതിക്കുന്ന ദാസപ്പനും ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യവുമായി വിജയണ്ണനും

Advertisment