Advertisment

ഈ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് ക്യാന്‍സര്‍ വരാന്‍ കാരണമായേക്കാം ...

New Update

ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഫാസ്റ്റ് ഫുഡ് മാംസം കഴിക്കുന്നതും ചുവന്ന മാംസം ദിവസവും കഴിക്കുന്നതും ക്യാന്‍സറിന് കാരണമാകുന്നു.

Advertisment

ചിപ്സ്, മിക്‌ചര്‍ പോലെയുള്ള വറുത്ത സ്‌നാക്ക്സ് കഴിക്കാന്‍ എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. ഇത് സ്ഥിരമായും അമിതമായും കഴിക്കുന്നത് ക്യാൻസറിന് കാരണമാകും. പോപ്കോണ്‍ ഇഷ്‌ടപ്പെടാത്തവരായി അധികമാരും ഉണ്ടാകില്ല.

publive-image

മൈക്രോവേവ് ഓവനിൽ തയ്യാറാക്കുന്ന പോപ്‌കോണ്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ പ്രമേഹവും ശ്വാസകോശ ക്യാൻസറും പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പോപ്‌കോണിൽ ഉപയോഗിക്കുന്ന മസാല ചൂടാക്കുന്നതിലൂടെയും ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങള്‍ രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.

പഞ്ചസാരയെ കാൻസറിന് വളരെ ഇഷ്ടമാണ്. കാരണം മറ്റൊന്നുമല്ല. പഞ്ചസാര കാൻസർ സെല്ലുകളെ വളരാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പഞ്ചസാര കഴിയുന്നയത്ര കുറച്ച് തേൻ പോലെയുള്ള പ്രകൃതിദത്ത മധുരമാര്‍ഗങ്ങള്‍ തേടുന്നതാണ് ഉത്തമം.

അമിത മധുരവും ട്രാൻസ് ഫാറ്റും ഉപയോഗിച്ചിട്ടുള്ള ബേക്കറി ഭക്ഷണങ്ങളും, ഫാസ്റ്റ് ഫുഡും ക്യാൻസര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നവയാണ്. പാക്കറ്റിലും കുപ്പികളിലുമായി വരുന്ന ഭക്ഷണം അപകടകരമാണ്. റെഡി ടു ഈറ്റ്, റെഡി ടു കുക്ക് വിഭാഗത്തിൽപ്പെടുന്ന ഇത്തര ഭക്ഷണങ്ങള്‍ അധികനാള്‍ കേടാകാതിരിക്കാൻ ചില പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാറുണ്ട്. ഇതാണ് ഇത്തരം ഭക്ഷണങ്ങളെ അപകടകരമാക്കുന്നത്.

 

Advertisment