ദോശയ്ക്കും ഇഡ്ഡലിയ്ക്കുമുള്ള മാവ് ഇങ്ങനെ അരയ്ക്കൂ, കൂടുതല്‍ മൃദുവും രുചികരവുമാക്കാം ..

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

പ്രഭാത ഭക്ഷണമായി മിക്കവരും വീട്ടില്‍ ഉണ്ടാക്കുന്നത് ദോശയോ ഇഡ്ഡലിയോ ആയിരിക്കും. നല്ല മൃദുവായ രുചികരമായ ദോശയുണ്ടാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം;

Advertisment

publive-image

ദോശയ്ക്കും ഇഡ്‌ലിക്കും മാവ് അരയ്ക്കാന്‍ ഉഴുന്നും അരിയും വെള്ളത്തിലിടുമ്പോള്‍ കൂട്ടത്തില്‍ ഒരു ചെറിയ സ്പൂണ്‍ ഉലുവ കൂടി ചേര്‍ത്ത് കുതിര്‍ത്ത് അരച്ചാല്‍ ദോശ നല്ല മൃദുവാകും. ഉഴുന്നും അരിയും കുതിര്‍ത്തു വെച്ച വെള്ളത്തില്‍ തന്നെ മാവ് അരച്ചെടുക്കുന്നതും നല്ലതാണ്.

കൃത്യമായ അളവില്‍ ഉഴുന്നും അരിയും എടുക്കാന്‍ ശ്രദ്ധിക്കുക. ഇഡ്‌ലി മൃദുവാക്കാന്‍ മാവില്‍ അല്‍പം അവില്‍ ചേര്‍ക്കുന്നതും നല്ലതാണ്.

ഇഡ്‌ലിക്കോ ദോശക്കോ മാവില്‍ വെള്ളം കൂടി പോയാല്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം കോണ്‍ഫ്‌ളവറോ റൊട്ടിപ്പൊടിയോ  ചേര്‍ത്ത് മാവില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.

മാവ് അരച്ച് മണ്‍പാത്രത്തില്‍ സൂക്ഷിക്കുക. സ്റ്റീല്‍ പാത്രത്തില്‍ വച്ചാല്‍ വേഗം പുളിച്ചു പോകാന്‍ സാധ്യതയുണ്ട്.

Advertisment