Advertisment

ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ... വിരുദ്ധാഹാരങ്ങളെ അറിയാം ...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്ന് പറയുമ്പോള്‍ പലരും പലപ്പോഴും അത് പുശ്ചിച്ചുതള്ളുകയാണ് പതിവ്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കൂടിച്ചേരുമ്പോള്‍ വിഷാംശമുണ്ടാകുന്നു എന്ന് ശാസ്ത്രീയപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കഴിക്കുന്ന ഭക്ഷണത്തിലെ ഘടകങ്ങള്‍ തമ്മില്‍ യോജിക്കാതിരുന്നാല്‍ ആ ഭക്ഷണം വിരുദ്ധാഹാരമാണ്. അത് കാലക്രമേണ പല രോഗങ്ങള്‍ക്കുമുള്ള കാരണമായിത്തീരും.

Advertisment

പാല്‍ ഒരു പഴങ്ങളോടും ഒപ്പം ചേര്‍ത്തു കഴിക്കുന്നത് നന്നല്ല, പ്രത്യേകിച്ച് പുളിപ്പുളള പഴങ്ങളോടൊപ്പം. മൂത്രവിസര്‍ജ്ജനം കൂട്ടുന്ന ഭക്ഷണമായ പഴങ്ങളും മലവിസര്‍ജ്ജനം കൂട്ടുന്ന ഭക്ഷണമായ പാലും ഒരുമിച്ചു കഴിക്കുന്നതിലൂടെ അസിഡിറ്റിയും ഉദരരോഗങ്ങളും ഉണ്ടാകും. പച്ചിലകള്‍ ഉപയോഗിച്ച ശേഷം പാല്‍ ഉപയോഗിക്കരുത്.

publive-image

ആയുര്‍വേദപ്രകാരം ഏത്തപ്പഴവും പാലും ഒരുമിച്ചു കഴിക്കുന്നത് ഏറ്റവും അധികം ടോക്‌സിന്‍ ഉണ്ടാക്കും. ശരീരക്ഷീണം കൂട്ടും, ദഹനം താറുമാറാക്കും. അലര്‍ജി, കഫം എന്നിവ ഉണ്ടാകും. ഒഴിവാക്കാന്‍ പറ്റില്ലെങ്കില്‍ നല്ലതുപോലെ പഴുത്ത ഏത്തക്ക മാത്രം പാലിനോടു ചേര്‍ത്തു കഴിക്കുക. ഒഴിവാക്കുന്നതാണ് ഉത്തമം.

കോഴിയിറച്ചിയും മീനും പാലിനൊപ്പം കഴിക്കുന്നത് നല്ലതല്ല. ദഹനം താറുമാറാക്കും. പാല്‍ സമ്പൂര്‍ണ്ണ ഭക്ഷണം ആയതിനാല്‍ മറ്റേതൊരു ഭക്ഷണത്തോടു ചേര്‍ത്തു കഴിച്ചാലും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകും.

പാലിന്‍റെ ദഹന പ്രക്രിയ വ്യത്യസ്ഥമാണ്. മറ്റു പ്രോട്ടിനുകളായ മീറ്റ്, മുട്ട, നട്ട്‌സ് എന്നിവയുടെ ദഹനപ്രക്രിയപോലെയല്ല പാലിന്‍റെത്. പാല്‍ ദഹിക്കുന്നത് ചെറുകുടലിന്‍റെ ആദ്യഭാഗത്താണ്. പാലിന്‍റെ സാന്നിധ്യത്തില്‍ ദഹനരസങ്ങള്‍ക്ക് പ്രവര്‍ത്തനശേഷി കുറവായിരിക്കും.

പാലും പുളിയുളള ഭക്ഷണസാധനങ്ങളും ഒരുമിച്ചു കഴിച്ചാല്‍ അസിഡിറ്റി ഉണ്ടാകും. നാരങ്ങാവര്‍ഗത്തില്‍ പെട്ട ഫലവര്‍ഗങ്ങളും പുളിരസമുള്ള പച്ചക്കറികളും പാലിനൊപ്പം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധി. പാല്‍ ദഹിക്കുവാന്‍ ബുദ്ധിമുട്ടാണ്.

വറുത്ത കോഴിയും ഉരുളക്കിഴങ്ങ് വറുത്തതും ഒരുമിച്ച് കഴിക്കരുതെന്ന് പറയും. ഇവ രണ്ടിന്റേയും ദഹനക്രമം വ്യത്യസ്തമാണ്. കോഴിയില്‍ പ്രോട്ടീനുണ്ട്. ഉരുളക്കിഴങ്ങില്‍ സ്റ്റാര്‍ച്ചും. പ്രോട്ടീന്‍ ദഹനം നടക്കുന്നത് വയറിലാണ്. എന്നാല്‍ സ്റ്റാര്‍ച്ചകട്ടെ, ചെറുകുടലിലും. പ്രോട്ടീന്‍ ദഹിക്കുവാന്‍ കൂടുതല്‍ സമയമെടുക്കും. അതേ സമയം ഇവ സ്റ്റാര്‍ച്ചിനെ ദഹിക്കുവാന്‍ അനുവദിക്കുകയുമില്ല. ഇത് വയറിന് അസ്വാസ്ഥ്യം ഉണ്ടാക്കും.

ഒരേ ദിവസംതന്നെ പോര്‍ക്കും ചിക്കനും കഴിക്കുന്നതും, ചേര്‍ത്തു കഴിക്കുന്നതും ആരോഗ്യപരമായി നല്ലതല്ല.

ചൂട് ഭക്ഷണത്തോടൊപ്പം തേന്‍ കഴിക്കുന്നത് നല്ലതല്ല. തേന്‍ ചൂടാകുമ്പോള്‍ വിഷമയമാകുന്നു. ദഹനം പ്രയാസകരമാകും.

 

 

Advertisment