വേനൽക്കാലത്ത് നദിയിലൂടെ ഒഴുകിനടക്കും. തണുപ്പുകാലമാകുമ്പോൾ വെള്ളം ഐസായി ഒരിടത്തുതന്നെ ഉറച്ചുനിൽക്കും – വെള്ളത്തിലൊഴുകുന്ന വിസ്മയ ഹോട്ടൽ ആര്‍ക്ടിക് ബാത്

പ്രകാശ് നായര്‍ മേലില
Wednesday, July 17, 2019

സ്വീഡനിലെ Lule നദിയിൽ തയ്യാറാകുന്ന ഈ ഫ്ലോട്ടിംഗ് ട്രീ ഹോട്ടൽ ഇപ്പോൾത്തന്നെ ലോകാശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. 2020 ൽ പൂർത്തിയാകുന്ന ഈ ഹോട്ടലിലേക്കുള്ള ബുക്കിങ് ഇപ്പോൾ മുതൽ ആരംഭിച്ചിരിക്കുന്നു..

വേനൽക്കാലത്ത് നദിയിലൂടെ ഒഴുകിനടക്കുന്ന Arctic Bath & Spa ഫ്ലോട്ടിംഗ്ഹോട്ടൽ തണുപ്പുകാലമാകുമ്പോൾ നദിയിലെ വെള്ളം ഐസായി മാറുന്നതനുസരിച്ചു ഒരിടത്തുതന്നെ ഐസിൽ തറഞ്ഞു നിൽക്കുന്നു എന്നതാണ് സവിശേഷത. ഇവിടെ ഒരു ദിവസത്തെ മുറിവാടക 815 പൗണ്ടാണ് ( ഏകദേശം 75000 രൂപ)

ഹോട്ടലിൽ ന്യുട്രിഷ്യൻ, എക്സർസൈസ് സൗകര്യങ്ങൾ കൂടാതെ മനശ്ശാന്തിക്കും ഏകാഗ്രതയ്ക്കുമുള്ള പ്രത്യേക തെറാപ്പിയും നൽകപ്പെടും. പൂർണ്ണമായും തടിയിലാണ് Arctic Bath Floating Hotel നിർമ്മിക്കുന്നത്.

 

 

 

 

×