Advertisment

"15000 ത്തോളം ഹെലികോപ്റ്ററുകൾ ആകാശത്തുനിന്നും പ്രതിരോധമരുന്ന് ഭൂമിയിലേക്ക് സ്പ്രേ ചെയ്യും" - വ്യാജ പ്രചരണങ്ങൾ അവസാനിക്കുന്നില്ല !

New Update

ന്നലെ നടന്ന ജനത കർഫ്യൂവുമായി ബന്ധപെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ നടന്ന ഒരു വ്യാജ പ്രചരണം വളരെ വൈറലായിരുന്നു. ഇതായിരുന്നു ആ സന്ദേശം :-

Advertisment

"22/03/20 നു രാവിലെ 7 മണിമുതൽ രാത്രി 9 മണിവരെ ആരും വീടുകളിൽനിന്നും പുറത്തിറങ്ങരുത്.

കാരണം കൊറോണ വൈറസുമായി ബന്ധപ്പെട്ട് 15000 ത്തോളം ഹെലികോപ്റ്ററുകൾ ആകാശത്തുനിന്നും കൊറോണ വൈറസ് പ്രതിരോധമരുന്ന് ഭൂമിയിലേക്ക് സ്പ്രേ ചെയ്യുന്നതായിരിക്കും. അതുകൊണ്ട് ദയവായി ആരും വീടുകളിൽനിന്നും പുറത്തിറങ്ങരുതെന്നഭ്യർത്ഥിക്കുന്നു." -

ഇതോടൊപ്പം വെള്ളം സ്പ്രേ ചെയ്യുന്ന ഒരു ഹെലികോപ്റ്ററിന്റെ ചിത്രവും നല്കിയിട്ടുണ്ടായിരുന്നു.

publive-image

ഇത് പലരും വിശ്വസിച്ചു എന്നുവേണം അനുമാനിക്കാൻ. കാരണം പലരും ഇങ്ങനെ പ്രതികരിക്കുന്നത് കേൾക്കാനിടയായി.

എന്നാൽ ഈ വാർത്ത ശുദ്ധ അസംബന്ധവും വ്യാജമായി കെട്ടിചമച്ചതുമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം, പി എം ഓ എന്നിവിടങ്ങളിൽ നിന്നും ഇത്തരമൊരറിയിപ്പ് ഉണ്ടായിട്ടേയില്ല.

ഹെലികോപ്റ്ററുകൾ വഴി മരുന്നുതളിക്കുന്ന വിചിത്രപദ്ധതി ഏതോ കുബുദ്ധികൾ മെനഞ്ഞുണ്ടാക്കിയ കഥകളാണ്. അതുകൊണ്ടുതന്നെ ഇത് പച്ചക്കള്ളവുമാണ്.

അതുപോലെ തന്നെ കൊറോണയ്ക്ക് മരുന്നുണ്ട് എന്ന പേരിൽ നടത്തുന്ന വ്യാജ പ്രചരണം ശ്രദ്ധയിൽപ്പെട്ടാൽ അപ്പോൾത്തന്നെ ആരോഗ്യവകുപ്പിനെയോ പോലീസധികാരികളെയോ അറിയിക്കാൻ മറക്കരുത്.

ഇത്തരം അവകാശവാദങ്ങളുന്നയിക്കുന്ന വ്യാജന്മാരെ ഒന്നൊന്നായി പോലീസ് പൊക്കുകയാണ്. വേഗം പണം സമ്പാദിക്കാനുള്ള കുറുക്കുവഴിയായാണ് അവരിതു കാണുന്നതും അവസരം മുതലെടുക്കാൻ ശ്രമിക്കുന്നതും.

ദയവായി യാതൊരു വിധമായ വ്യാജ പ്രചാരണങ്ങളും വിശ്വസിക്കാതിരിക്കുക. എന്തെങ്കിലും ഊഹാപോഹങ്ങൾ പ്രചരിച്ചാൽ അതിന്റെ നിജസ്ഥിതി അറിയാൻ ശ്രമിക്കുക.

Advertisment