എവറസ്റ്റ് കൊടുമുടിയിൽ ട്രാഫിക് ജാം.. നിരനിരയായി കാത്തുനിന്ന്‍ കൊടുമുടി കയറുന്നവര്‍

New Update

ലോകജാലകം - 3

publive-image

സാഹസികത മനുഷ്യന് ഒരു ഹരമായി മാറിക്കഴിഞ്ഞു. മരണത്തെപ്പോലും വകവയ്ക്കാതെ അവർ വിജയം കൊയ്യാനുള്ള തത്രപ്പാടിലാണ്. അതിന്റെ പരിണതഫലമാണ് ഇപ്പോൾ എവറസ്റ്റിൽ കാണാൻ കഴിയുന്നത്. ഇതുവരെ 8 പർവ്വതാരോഹകർ മരണപ്പെട്ടുവെങ്കിലും 200 ലധികം ആളുകൾ രണ്ടുമണിക്കൂർ വീതം നിരനിരയായി കാത്തുനിന്നിട്ടാണ് കൊടുമുടി വളരെ സാഹസപ്പെട്ടു കയറുന്നത്.

Advertisment

ഇത്തവണ നേപ്പാൾ , ടിബറ്റ് വഴി 890 ആളുകളാണ് കൊടുമുടി കയറാനുള്ള തയ്യാറെടുപ്പിലെത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം ഇത് 805 ആയിരുന്നു.

ബേസ് ക്യാംപിൽനിന്നും 8848 മീറ്റർ ഉയരമുള്ള കൊടുമുടിയിൽ കയറാനായി രണ്ടു മണിക്കൂർ മുതൽ 12 മണിക്കൂർ വരെ ക്യൂ ആണ്. ഉയരത്തിൽ ഓക്സിജന്റെ കുറവുമൂലം പലർക്കും ശ്വാസതടസ്സവും ,ഛർദ്ദിയും ,ബോധക്ഷയവും അനുഭവപ്പെടുക സാധാരണം.

അമേരിക്കൻ പർവ്വതാരോഹി ഡൊണാൾഡ് കേഷ് കൊടുമുടിയിലേക്കുള്ള യാത്രാമദ്ധ്യേ കാൽവഴുതി താഴേക്കുപതിച്ചാണ് മരണപ്പെട്ടത്. ഇന്ത്യയിൽനിന്നുള്ള അഞ്‌ജലി കുൽക്കർണിയും കല്പനാ ദാസും ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു.

Advertisment