ഗംഗാജലം നിർമ്മലമാകുന്നു ! സർക്കാരുകൾ കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യം നടന്നത് കേവലം 10 ദിവസം കൊണ്ട്

പി എൻ മേലില
Monday, April 6, 2020

ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഇനി 11 ദിവസമായപ്പോഴേക്കും ഗംഗയിലെ മലിനജലം മാറി, ഇപ്പോൾ പരക്കെ തെളിവുള്ള വെള്ളമാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.

ഗംഗാനദിയുടെ ശുദ്ധീകരണത്തിനായി വർഷാവർഷം പരശ്ശതം കോടികളൊഴുക്കിയിട്ടും നടക്കാത്ത കാര്യമാണ് കേവലം 10 ദിവസം കൊണ്ട് നടന്നിരിക്കുന്നത്.

വാരണാസി, കാൺപൂർ , ബുലന്ദ് ഷെഹർ , അലിഗഡ് , അലഹബാദ് നഗരങ്ങളിലെ മാലിന്യങ്ങളും രാസവസ്തുക്കളും ഒളിഞ്ഞും തെളിഞ്ഞും ഒഴുക്കിയിരുന്നതും കാൺപൂരിലെ വൻകിട ഫാക്റ്ററികളിലെ രാസമാലിന്യങ്ങൾ ഗംഗയിലേക്ക് വമിച്ചിരുന്നതും മൂലം പനിനീർ പോലെ തെളിമയാർന്നൊഴുകിയിരുന്ന ഗംഗയെ മലിനമാക്കുകയും ജലം ഉപയോഗയോഗ്യമല്ലാതാക്കുകയുമായിരുന്നു.

മാർക്കറ്റുകളും ഹോട്ടലുകളും ഫാക്ടറികളുമെല്ലാം പൂട്ടിയതും ജനം വീടുകൾക്കുള്ളിലായതുമാണ് ഗംഗക്ക് തുണയായത്.

സർക്കാരുകൾ കിണഞ്ഞുപരിശ്രമിച്ചിട്ടും ഗംഗ മലിനമുക്തമായില്ല. എന്നാൽ ഇപ്പോൾ ഇന്നത്തെ നിലയനുസരിച്ച് ഗംഗാനദിയിലെ വെള്ളം 40 % മുതൽ 50 % വരെ ക്ളീൻ ആയിരിക്കുന്നു എന്നതാണ്.

ഇതുകൂടാതെ ഇന്ത്യയിലെ പല നഗരങ്ങളിലെയും അന്തരീക്ഷ മലിനീകരണം വലിയ തോതിൽ കുറയുകയും എയർ ക്വളിറ്റി ഗണ്യമായി ഉയരുകയും ചെയ്തിരിക്കുകയാണ്. പ്രത്യേകിച്ചും ഡൽഹി , മുംബൈ പോലുള്ള നഗരങ്ങളിൽ.

×