മണിപ്പൂരിൽ സേനയ്ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന Armed Forces (Special Powers) Act, 1958 നെതിരെ തുടർച്ചയായ 16 വർഷം നിരാഹാരസത്യാഗ്രഹം നടത്തി ഉരുക്കു വനിത ( IRON LADY ) എന്ന ഖ്യാതിനേടിയ സാമൂഹ്യപ്രവർത്തകയായ ഇറോം ഷർമിള ഇപ്പോൾ തിരക്കുകളിൽ നിന്നെല്ലാമകന്ന് സ്വസ്ഥമായ കുടുംബജീവിതം നയിക്കുകയാണ്. മാത്രവുമല്ല അവർ അടുത്തുതന്നെ ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാവാകാനും പോകുന്നു.
/sathyam/media/post_attachments/kpCJaf6h9Jrq1JrDTe7x.jpg)
അന്ന് നിരാഹാരസത്യാഗ്രഹം ആത്മഹത്യക്കുള്ള ശ്രമമാണെന്ന കുറ്റം ചുമത്തി ഇറോമിനെ പോലീസ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി. പിന്നീടുള്ള കാലം ആശുപത്രിയിലെ ഒരു കുടുസ്സുമുറിയിലായിരുന്നു തുടർ പോരാട്ടങ്ങൾ. ബലമായി മൂക്കിലൂടെ ട്യൂബിട്ട് ദ്രവരൂപ്പത്തിലുള്ള ആഹാരമായിരുന്നു വർഷങ്ങളോളം അവർക്കു നല്കിവന്നിരുന്നത്.
/sathyam/media/post_attachments/84iFHYyBQRY4pLhpFGtW.jpg)
ഇറോം ചാനു ഷർമിള ഇപ്പോൾ മണിപ്പൂരിലില്ല താമസം. 16 വർഷം നീണ്ട സംഘർഷത്തിനുശേഷം അവർ 2016 ൽ സത്യാഗ്രഹം അവസാനിപ്പിച്ചു. അപ്പോഴും സൈന്യത്തിന്റെ പ്രത്യേക അധികാരങ്ങൾ അവിടെ നിലനിന്നിരുന്നു. ഇറോം ഷർമിള അനവസരത്തിൽ അതായത് ലക്‌ഷ്യം നേടാതെ സത്യാഗ്രഹം അവസാനിപ്പിച്ചതിൽ മണിപ്പൂർ ജനത നിരാശയിലും അമർഷത്തിലുമായിരുന്നു. അവർക്കെതിരേ ജനം പലയിടത്തും പ്രതിഷേധിച്ചു.
/sathyam/media/post_attachments/Jis28FMImnUihnnmlUeI.jpg)
ഒടുവിൽ സ്വന്തമായി അവർ പാർട്ടിയുണ്ടാക്കി PRAJA ( Peoples’ Resurgence and Justice Alliance) തെരഞ്ഞെ ടുപ്പിൽ മത്സരിച്ചെങ്കിലും മുഖ്യമന്ത്രിയായ ഇബോബി സിംഗിനെതിരേ കേവലം 90 വോട്ടുകൾ മാത്രമാണ് അവർക്കു നേടാനായത്. മണിപ്പൂർ ജനതയിൽ നിന്നും ഷർമ്മിളയും ഷർമ്മിളയിൽ നിന്ന് മണിപ്പൂർ ജനതയും അതോടെ അകലയുകയായിരുന്നു. ഇപ്പോഴവർ സ്വന്തം പാർട്ടി വർക്കർമാരുമായിപ്പോലും ബന്ധപ്പെടാറില്ല.
/sathyam/media/post_attachments/SiOe0FQsrdHC84Qt7Oet.jpg)
ഇറോം ഷർമിള സുഹൃത്തും ബ്രിട്ടീഷ് പൗരനുമായ Desmond Coutinho യെ വിവാഹം കഴിച് ഇപ്പോൾ ബാംഗ്ലൂരിലാണ് താമസം. ബാംഗ്ലൂർ നഗരത്തിനു പുറത്ത് ഒരു ചെറിയ അപ്പാർട്ട്‌മെന്റിൽ Desmond Coutinho യുടെ ഇരട്ടക്കുഞ്ഞുങ്ങളെ ഉദരത്തിൽപ്പേറി മണിപ്പൂരിന്റെ പഴയകാല വീരാംഗന തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു സ്വസ്ഥ ജീവിതം നയിക്കുകയാണ്.
/sathyam/media/post_attachments/Ck6YxsVpmwTsNVMj6X63.jpg)
2000 മാണ്ടിൽ 28 മത്തെ വയസ്സിൽത്തുടങ്ങിയ പോരാട്ടം ഇപ്പോൾ 47 മത്തെ വയസ്സിലെത്തിനിൽക്കുമ്പോൾ ഇറോം ഷർമ്മിളയെ തളർത്തിയിരിക്കുകയാണ്. നിരാശ അവരുടെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്. ജനങ്ങളുടെ വിശ്വാസമാർജ്ജിക്കുക വളരെ കഠിനമാണെന്നു പറയുന്ന അവർ ഒറ്റക്കൊരാൾ വിചാരിച്ചാൽ ഇവിടെ ഒരു മാറ്റവും ഉണ്ടാക്കാനാകില്ലെന്നും ഉറപ്പിച്ചുപറയുന്നു.
/sathyam/media/post_attachments/LQwMp6xn0H4VZ8hshXmk.jpg)
ഇനിയുള്ള കാലം കാശ്മീരിലെ അനാഥബാല്യങ്ങളുടെ സംരക്ഷണത്തിനായി എന്തെങ്കിലും ചെയ്യണമെന്ന നിശ്ചയദാർഢ്യത്തിലാണ് അവരിപ്പോൾ. അപ്പോഴും സ്വന്തം തട്ടകമായ മണിപ്പൂരിലേക്കൊരു മടക്കം ഇനിയില്ലെന്ന ധ്വനിയാണ് ആ മുഖത്തു പടർന്ന മൗനം വ്യക്തമാക്കുന്നത്.
/sathyam/media/post_attachments/Ybd1cvCYlc0RcdMZgANE.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us