Advertisment

വിഭജനത്തിന്റെ വിങ്ങലുകൾ.. "കർത്താർപ്പൂർ കോറിഡോർ" ! ഇന്ത്യയും പാക്കിസ്ഥാനും ചേർന്ന് നിർമ്മിക്കുന്ന വിശാലമായ കോറിഡോർ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

(ചരിത്രപരമായ ഒരു വിശകലനം)

Advertisment

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കർത്താർപ്പൂരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാരയും (Gurdwara Darbar Sahib, Kartarpur) ഭാരതത്തിലെ പഞ്ചാബ് സംസ്ഥാനത്തെ ഗുരുദാസ്പ്പൂർ ജില്ലയിലുള്ള ദേരാ ബാബാ നാനക്ക് ഗുരുദ്വാരയും ( Dera Nanak Gurudwara) കോർത്തിണക്കി 4.7 കിലോമീറ്റർ ദൂരത്തിൽ അന്താരാഷാട്ര നിലവാരത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ചേർന്ന് നിർമ്മിക്കുന്ന വിശാലമായ കോറിഡോർ, ഗുരുനാനക്ക് ദേവിന്റെ 550 മത് ജന്മദിനമായ (പ്രകാശ പർവ്വം) ഈ വർഷം നവംബർ 29 നു പൂർത്തിയാക്കാനുള്ള പണികൾ ഇരു ഭാഗത്തും ധൃതഗതിയിൽ നടന്നുവരുകയാണ്. ഇതുമായി ബന്ധപ്പെട്ടു നടന്ന ഇന്ത്യ - പാക്ക് ചർച്ചകൾ പൂർണ്ണവിജയമായിരുന്നു. ഇന്ത്യൻ നിലപാടുകളും ആവശ്യങ്ങളും പാക്കിസ്ഥാൻ ഒരു തടസ്സവുമില്ലാതെ അംഗീകരിക്കുകയായിരുന്നു..

publive-image

സിഖ് സമുദായത്തിന്റെ ഏറ്റവും പുണ്യവും പവിത്രവുമായ ആരാധനാലയമാണ് കർത്താർപ്പൂരിലെ ഗുരുദ്വാര ദർബാർ സാഹിബ്. ( ദർബാർ സാഹിബ് എന്നാൽ ദൈവത്തിന്റെ ആലയം എന്നാണ് അർഥം) സിഖ് മത സ്ഥാപകനും ആദ്യഗുരുവുമായ ഗുരു നാനക് ദേവ് ഈ ഗുരുദ്വാര നിൽക്കുന്ന സ്ഥലത്തു നിർമ്മിച്ച ഒരു ആശ്രമത്തിൽ 16 വർഷം താമസിച്ചശേഷം 22 സെപ്റ്റംബർ 1539 ൽ അവിടെത്തന്നെ ഇഹലോകവാസം വെടിയുകയായിരുന്നുവെന്നാണ് വിശ്വാസം. അതിനുശേഷമാണ് ഈ ഗുരുദ്വാര നിർമ്മിക്കപ്പെട്ടതത്രെ.

പഞ്ചാബിലെ അമൃതസറിലുള്ള സ്വർണ്ണമന്ദിർ (Golden Temple) എന്നറിയപ്പെടുന്ന ഹർമന്ദിർ സാഹിബ് ഗുരുദ്വാര നിർമ്മിക്കപ്പെട്ടത് 1577 ൽ അഞ്ചാമത്തെ ഗുരുവായ അർജൻ സിംഗിന്റെ കാലഘട്ടത്തിലാണ്.

ഗുരുനാനക് ദേവിന്റെ ദേഹാവസാനത്തിനുശേഷം മൃതദേഹം ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുകയും ആ സ്ഥലത്ത് കുറച്ചു പൂക്കൾ അവശേഷിക്കുകയും ചെയ്തുവെന്നാണ് സിഖുമതസ്ഥർ അന്നുമിന്നുo വിശ്വസിക്കുന്നത്.

publive-image

ഈ പൂക്കളുടെ പകുതി ഗുരുനാനക് ദേവിന്റെ അനുയായികളെടുത്ത് ഹിന്ദുമതാചാരപ്രകാരം ആ ആശ്രമത്തി ൽത്തന്നെ ഒരു കുഴിയെടുത്ത് അടക്കം ചെയ്യുകയായിരുന്നുവെന്നും അതിനു വർഷങ്ങൾ കഴിഞ്ഞാണ് അവിടെ സിഖ് മതാചാരപ്രകാരമുള്ള ഗുരുദ്വാര പണികഴിക്കുന്നത് എന്നുമാണ് വിശ്വാസം.

സിഖുമതം വ്യാപകമാകുന്നത് ഗുരുനാനക് ദേവിന്റെ പാതപിന്തുടർന്നുവന്ന മറ്റുള്ള ഗുരുക്കന്മാരിലൂടെയാണ്.ഇപ്പോൾ കർത്താർപ്പൂരിൽ കാണുന്ന ഗുരുദ്വാര ഇതേ രീതിയിൽ പണികഴിച്ചത് 1925 ൽ അന്നത്തെ പട്യാല മഹാരാജാവ് സർദാർ ഭൂപേന്ദ്രസിംഗ് ആണ്. അതിനുശേഷം 2004 ൽ പാക്കിസ്ഥാൻ സർക്കാർ ഇത് പൂർണ്ണമായും പുതുക്കിപ്പണിയുകയും ചെയ്തു.

അന്ന് ഗുരുനാനാക്കിന്റെ അനുയായികൾ നൽകിയ പകുതി പൂക്കൾ അവിടുത്തെ ഇസ്‌ലാം മതവിശ്വാസികൾ ശേഖരിച് ഈ ഗുരുദ്വാരയ്ക്കടുത്തായി ഇസ്‌ലാമിക രീതിയിൽ ഖബറടക്കം നടത്തുകായായിരുന്നെന്നും പറയപ്പെടുന്നു. ആ ഖബറും അവിടെയുണ്ടത്രേ.

publive-image

ഇപ്പോൾ ഗുരുദ്വാര നിലനിൽക്കുന്ന സ്ഥലത്തു നിർമ്മിച്ച ആശ്രമത്തിൽ താമസച്ചിരുന്ന കാലത്താണ് ഗുരുനാനക്ക് ദേവ് അദ്ദേഹത്തിന്റെ രചനകളും ഉപദേശങ്ങളും താളുകളിൽ രേഖപ്പെടുത്തി ശിഷ്യനും സിഖ് മതത്തിലെ രണ്ടാമത്തെ ഗുരുവുമായ ഗുരു ആനന്ദ് ദേവിനു നൽകിയിരുന്നത്. ഈ താളുകൾക്കൊപ്പം പിന്നീടുവന്ന സിഖ് ഗുരുക്കന്മാരുടെയെല്ലാം ഉപദേശങ്ങളും രചനകളും ചേർക്കപ്പെടുകയും അങ്ങനെ സിഖ് മതത്തിലെ 10 -) മത്തെയും അവസാനത്തെയും ഗുരുവായിരുന്ന ഗുരു ഗോബിന്ദ് സിംഗിനുശേഷം ഇതെല്ലാം ഒന്നായി ചേർക്കപ്പെട്ടപ്പോൾ അത് ഒരു വലിയ ഗ്രന്ഥമായി മാറുകയുമായിരുന്നു.

അതാണ് ഇന്ന് ലോകമെ മ്പാടുമുള്ള സിഖ് മതസ്ഥരുടെ ഏറ്റവും പവിത്രഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് (Gur Granth Sahib). ഹിന്ദുമതസ്ഥർക്കു ഭഗവത് ഗീതപ്പോലെ, ഇസ്‌ലാം മതവിശ്വാസികൾക്ക് വിശുദ്ധ ഖുർആൻ പോലെ, കൃസ്തുമത വിശ്വസികൾക്ക് ഹോളി ബൈബിൾ പോലെ പാവനവും പവിത്രവുമാണ് സിഖ് മതാനുയായികൾക്ക് ഗുരു ഗ്രന്ഥ സാഹിബ്.

ഗുരുനാനക് ദേവ് തുടങ്ങി സിഖ് മതത്തിൽ ആകെ 10 ഗുരുക്കന്മാരാണുണ്ടായിരുന്നത്. എന്നാൽ സിഖ് മതവിശ്വാസികൾ തങ്ങളുടെ ഈ പവിത്രഗ്രന്ഥത്തെ (Gur Granth Sahib) സിഖുകാരുടെ പതിനൊന്നാമത്തെ ഗുരുവായും കണക്കാപ്പെടുന്നു.

publive-image

കർത്താർപ്പൂരിലെ ദർബാർ സാഹിബ് ഗുരുദ്വാര പാക്കിസ്ഥാനിലെ രവി നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ അതിർത്തിയിൽ നിന്ന് കഷ്ടിച്ച് 4 കിലോമീറ്റർ ദൂരമുള്ള ഇവിടം ഇന്ത്യ - പാക്ക് വിഭജനത്തെത്തുടർന്ന് പാക്കിസ്ഥാന്റെ ഭാഗമാകുകയായിരുന്നു. ഈ ഗുരുദ്വാര ഇന്നും ഇന്ത്യനതിർത്തിയിൽനിന്നു നഗ്‌നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുന്നതാണ്..

ഗുർദാസ്പ്പൂരിനടുത്ത് ഇന്ത്യൻ അതിർത്തിയിൽ ഉയരത്തിലുള്ള ഒരു പ്ലാറ്റ്‌ഫോo നിർമ്മിച്ച് CRPF ജവാന്മാർ ബൈനാക്കുലറുകളുടെ സഹായത്തോടെ ഭക്തർക്ക് ദിവസവും ദർബാർ സാഹിബ് ഗുരുദ്വാര ദർശിച്ചു പ്രാർത്ഥിക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്..

കർത്താർപ്പൂർ ഗുരുദ്വാരയിൽപ്പോകാൻ ഇന്ത്യക്കാർക്ക് വിസ നിർബന്ധമായിരുന്നു. മാത്രമല്ല ലാഹോർ വഴി 128 കിലോമീറ്റർ ചുറ്റി വേണമായിരുന്നു അവിടെയെത്താൻ. സ്വാതന്ത്ര്യലബ്ധിക്കുശേഷം ദീർഘകാലമായുള്ള

സിഖ് വംശജരുടെ ആവശ്യമായിരുന്ന കർത്താർപൂർ കോറിഡോർ എന്നത് ഇപ്പോൾ ഇരുരാജ്യങ്ങളുടെയും ഒത്തുചേരലോടെ യാഥാർഥ്യമാകുകയാണ്.

publive-image

ഈ പ്രോജക്ട് യാഥാർഥ്യമാകുമ്പോൾ ദിവസം 5000 തീത്ഥാടകർക്ക് വിസയില്ലാതെ കാൽനടയായോ വാഹനങ്ങളിലോ കർത്താർപൂർ ഗ്രുരുദ്വാര സന്ദർശിക്കാവുന്നതാണ്. രാവിലെ സൂര്യോദയം മുതൽ വൈകിട്ട് സൂര്യാസ്തമയം വരെയാകും സന്ദർശനസമയം. ഇന്ത്യൻ പാസ്‌പ്പോർട്ടുള്ളവർക്കും OIC (Overseas Citizenship of India) കാർഡുള്ള ഇന്ത്യക്കാർക്കും പുതിയ കോറിഡോർവഴി കർത്താപൂരിൽ വിസയില്ലാതെ പോകാവുന്നതാണ്. കോറിഡോറിനുള്ള സ്ഥലമെടുപ്പ് പൂർത്തിയായിക്കഴിഞ്ഞു.പണികൾ ഇപ്പോൾ തകൃതിയായി മുന്നേറുന്നു.

അന്താരാഷ്ട്രനിലവാരത്തിലുള്ള ഹോട്ടലുകൾ,റെസ്ടാറന്റുകൾ,പാർക്കിംഗ് സൗകര്യങ്ങൾ, ഹാളുകൾ, വിശ്രമാലയങ്ങൾ, ടൂറിസ്റ്റു ഗൈഡ് സെന്ററുകൾ എന്നിവ ഈ കോറിഡോറിൽ സജ്ജമാക്കപ്പെടും.

പഞ്ചാബികൾ പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള സിഖുമതസ്ഥരെ സംബന്ധിച്ചിടത്തോളം വളരെ ആഹ്ലാദകരമായ സുദിനങ്ങളാണ് വരാൻ പോകുന്നത്. ഭാവിയിൽ കർത്താർപൂരിലേക്ക് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ട്രെയിൻ ,ഹെലികോപ്റ്റർ സർവീസുകളും നടത്താൻ ഇരു രാജ്യങ്ങളും തയ്യാറാകുമെന്നും അവർ പ്രതീക്ഷിക്കുന്നു.

Advertisment