Advertisment

അമരയ്ക്കാ കറിയുടെ പേരിൽ 17 വർഷം നീണ്ട ഒരു ഭാര്യാ - ഭർതൃ പിണക്കം ! ഒടുവിൽ കോടതിയിൽ ജഡ്‌ജിയുടെ അപേക്ഷപ്രകാരം ഭർത്താവിന് കറിവച്ചുനൽകി പിണക്കം തീർത്തു ഭാര്യ !

New Update

മരയ്ക്കയുടെ കറി ഉണ്ടാക്കാൻ വിസമ്മതിച്ചതിന് വീടുവിട്ടുപോയ ഭർത്താവിന് 17 വർഷ ത്തിനുശേഷം കോടതിയിൽ ജഡ്‌ജിയുടെ അപേക്ഷപ്രകാരം കറിവച്ചുനൽകി പിണക്കം തീർത്തു ഭാര്യ.

Advertisment

കൗതുകകരമായ ഈ സംഭവം നടന്നത് മദ്ധ്യപ്ര ദേശിലാണ്. ദേവാസിലെ കറൻസി പ്രസ്സിൽ ഉദ്യോഗസ്ഥ നായിരുന്ന വിമൽറാവു (79) റിട്ടയർമെന്റിനുശേഷം ലഭിച്ച തുകയും വീടും സമ്പാദ്യവുമെല്ലാം ഭാര്യയുടെ പേരിലാക്കിയ ശേഷം സ്വസ്ഥമായ കുടുംബജീവിതം നയി ച്ചുവരുകയായിരുന്നു.മക്കളെല്ലാം വിവാഹിതരും ജോലിക്കാരും.

publive-image

<വിമൽറാവുവും ഭാര്യ രുക്‌മിണിയും ഒത്തുച്ചർന്ന രംഗം. നടുക്ക് ജസ്റ്റിസ് ഗംഗാചരൻ ദുബേ, അഭിഭാഷകൻ, കോടതി സ്റ്റാഫ് , പോലീസുദ്യോഗസ്ഥൻ എന്നിവർ>

ഈ ഹാപ്പി ഫാമിലിയിൽ ഒരു നിസ്സാരവിഷയ ത്തിന്റെ പേരിലാണ് രൂക്ഷമായ പിണക്കം ഉടലെടുത്തത്. അതും റിട്ടയർമെന്റ് കഴിഞ്ഞു രണ്ടു വർഷത്തിനുശേഷം.

വിമൽറാവുവിന് ഒരു ദിവസം അമരയ്ക്ക കറി കഴിക്കണമെന്ന കലശലായ ആഗ്രഹം ഭാര്യയെ അറിയിച്ചു. അവരതു ശ്രദ്ധിച്ചില്ല എന്നുമാത്രമല്ല വാങ്ങാൻ പണവും നൽകിയില്ല.ക്രൂദ്ധനായ വിമൽറാവു ആരോടും ഒരക്ഷരം പറയാതെ വീടുവിട്ടിറങ്ങി.

നേരെപോയത് മഹാരാഷ്ട്രയിൽ ബുൾദാനയ്ക്ക ടുത്തുള്ള 'മാത്തോഡിൽ'. അവിടെ പുറമ്പോ ക്കുഭൂമിയിൽ ഒരു കുടിൽകെട്ടി താമസമായി. തിരികെയെത്താനുള്ള മക്കളുടെയും ബന്ധു ക്കളുടെയും ക്ഷണം പലതവണ അദ്ദേഹം നിരസിച്ചു.

17 വർഷം അങ്ങനെകഴിഞ്ഞു. തന്റെ പെൻഷനി ൽ ഒരു ഭാഗം ഭാര്യക്ക് ലഭിച്ചിരുന്നത് അദ്ദേഹം നിർത്തലാക്കി യതോടെ വിഷയം കോടതി യിലെത്തി. പലതവണ സമൻസയച്ചിട്ടും ഹാജരാ കാതിരുന്നതിനെത്തുടർന്ന് പോലീസെത്തി വിമൽറാവുവിനെ ദേവാസിലെ ജില്ലാ കോടതിയിൽ ഹാജരാക്കുകയായിരുന്നു.

കോടതിയിലാണ് രസകരമായ രംഗങ്ങൾ അരങ്ങേറിയത്. ജസ്റ്റിസ് ഗംഗാചരൻ ദുബേ ആയിരുന്നു ജഡ്ജി.

" അമരയ്ക്ക കൊണ്ടുണ്ടാക്കുന്ന കറി തനിക്കിഷ്ട മാണെന്നും ഭാര്യ നല്ലൊരു കുക്കാണെന്നും കറി യുണ്ടാക്കാ ത്തതിനാലാണ് താനവരെ ഉപേക്ഷി ച്ചതെന്നും തന്റെ സ്വത്തും,വീടും ,സമ്പാദ്യവുമെ ല്ലാം ഭാര്യക്കാണ് നൽകിയതെന്നും പെൻഷൻമാ ത്രമാണ് തനിക്കാശ്രയമെന്നും" വിമൽറാവു കോടതിയിൽ ബോധിപ്പിച്ചു.

ഇനി ഒന്നിച്ചുജീവിച്ചുകൂടേ എന്ന ജഡ്ജിയുടെ ചോദ്യത്തിന് " അമരക്കയുടെ കറി ഭാര്യ വച്ചുതരില്ലെന്ന വിമൽ റാവുവിന്റെ വാക്കുകൾകേട്ട് ജഡ്‌ജിയുൾപ്പെടെ എല്ലാവരും .ചിരിച്ചുപോയി.

കറിവച്ചുകൊടുക്കാനുള്ള ജഡ്ജിയുടെ അഭ്യർത്ഥന വിമൽറാവുവിന്റെ ഭാര്യ രുക്‌മിണി (72) തലകുലുക്കി സമ്മതിച്ചതോടെ ജഡ്ജി തന്റെ പോക്കറ്റിൽനിന്നും 50 രൂപാ നൽകി പ്യൂണിനെവിട്ട് മാർക്കറ്റിൽനിന്നും അമരയ്ക്കാവാങ്ങി രുക്‌മിണിയെ ഏൽപ്പിച്ച് ഉടനടി വീട്ടിൽപ്പോയി ഒരു മണിക്കൂറിനുള്ളിൽ കറിവച്ചുകൊടുവരാൻ നിർദ്ദേശിക്കുകയായി രുന്നു.

രുക്മിണി കൊണ്ടുവന്ന കറി ജഡ്‌ജിയുൾപ്പെടെ എല്ലാവരും കഴിച്ചു. മതിവരുവോളം വിമൽറാവുവും കഴിച്ചു. രുക്‌മിണിയുടെ പാചകനൈപുണ്യത്തെ ജഡ്ജിയും പ്രശംസിച്ചു.

പ്രശ്‍നം അവസാനിച്ചതായും ഇരുകൂട്ടരും ഒന്നായതായും ജഡ്‌ജി പ്രഖ്യാപിക്കവേ വിമൽറാവു അടുത്ത സംശയവുമായി മുന്നോട്ടുവന്നു. " വീണ്ടും ഭാര്യ തന്റെ ആവശ്യം നിരസിച്ചാലോ ? " ,ചോദ്യം കേട്ട് ജഡ്ജിയും കുഴങ്ങി.

എന്താണ് പോംവഴിയെന്ന ചോദ്യത്തിന് " ഷിർഡി സത്യസായിബാബ ക്ഷേത്രത്തിൽവച്ചു സത്യം ചെയ്‌താൽ താൻ ഭാര്യയെ വിശ്വസിക്കാ മെന്ന വിമൽറാവുവിന്റെ നിബന്ധനയും ജഡ്‌ജിയുൾപ്പെടെ എല്ലാവരും അംഗീകരിച്ചു.

ഇത്തവണ അതിശയിപ്പിച്ചത് കോടതിയിലെ സ്റ്റാഫായിരുന്നു. ഇരുവർക്കും ഷിർഡിയിൽ പോയിവരാനുള്ള 1500 രൂപ അവരെല്ലാം ചേർന്നാണ് നൽകിയത്.

ഇനി ഭർത്താവിന്റെ ഒരാഗ്രഹത്തിനും എതിരു നിൽക്കില്ല എന്ന് ഷിർഡി സായിബാബയ്ക്കു മുന്നിൽ സത്യം ചെയ്ത രുക്‌മിണിക്കൊപ്പം വീട്ടിലെത്തിയപ്പോൾ വിമൽറാവുവിനെ മക്കളും മരുമക്കളും ചേർന്ന് സ്വീകരിച്ചത് ഒരു കുട്ട നിറയെ അമരക്കയുമായായിരുന്നു.

Advertisment