"വനമാനുഷ് ബാബ"
വളരെ വെത്യസ്ഥനായ ഒരു ബാബയാണ് മദ്ധ്യപ്രദേശിലെ നരസിംഗ്പ്പൂർ ജില്ലയിലുള്ള ബർമാൻ താഴ്വരയിൽനിന്നുവന്ന സാലിക്ക് റാം മഹാരാജ് എന്ന വനമാനുഷ് ബാബ. വനമേഖലയിലാണ് അദ്ദേഹം താമസിക്കുന്നത്. അതുകൊണ്ടുതന്നെ സ്വയം വനമാനുഷ് ബാബ എന്ന പേര് സ്വീകരിക്കുകയായിരുന്നു.
/sathyam/media/post_attachments/gYOKQbtk3ZRqLGVWjghJ.jpg)
8 മത്തെ വയസ്സുമുതൽ കാളീഭക്തനായി മാറിയ ഇദ്ദേഹം സ്വന്തം വാഹനം മനോഹരമായി അലങ്കരിച് കാളീരഥം എന്ന പേരുനൽകി അതിലാണ് പ്രയാഗ്‌രാജിലെ കുംഭമേളയ്‌ക്കു വന്നിരിക്കുന്നത്. ഇപ്പോൾ താമസവും ആളുകൾക്ക് ദർശനം നൽകുന്നതും വാഹനത്തിൽത്തന്നെയാണ്.
/sathyam/media/post_attachments/AkhkVQWwtiFoER3weUFr.jpg)
നെറ്റിയിലും ശരീരമാസകലവും രക്തചന്ദനം കൊണ്ട് പല ആകൃതിയിലുള്ള തിലകങ്ങളും സൂര്യബിംബവും വരച്ചിരിക്കുന്ന ബാബ വിവാഹിതനും ഒരു ആൺകുട്ടിയുടെ പിതാവുമാണ്. ഭാര്യയും മകനും കുംഭമേളയിലും അദ്ദേഹത്തോടൊപ്പമെത്തിയിട്ടുണ്ട്...
/sathyam/media/post_attachments/u9YUzuTFHTNItGI7U6Wb.jpg)
ശരീരത്ത് രക്തചന്ദനം അണിയാനുള്ള അവകാശം കാളീഉപാസകർക്കു മാത്രമാണുള്ളതെന്നത്രേ ബാബായുടെ അവകാശവാദം.
വിദേശികളുൾപ്പെടെയുള്ളവരുടെ ആകർഷണ കേന്ദ്രമാണ് വനമാനുഷ് ബാബയും അദ്ദേഹത്തിന്റെ രഥവും.
/sathyam/media/post_attachments/C2O8MhXpeL4lpwF05uiY.jpg)
/sathyam/media/post_attachments/i4Uwl2jhsuLMj6Xel9ya.jpg)
/sathyam/media/post_attachments/lQ5yhvXd8s6cFLEdXWJv.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us