പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റേപ്പ് ചെയ്തു കൊന്ന കുറ്റവാളികളെ ജനമദ്ധ്യത്തിൽ പരസ്യമായി വെടിവച്ചു കൊന്നു

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

മനിൽ ഇതാണ് ശിക്ഷാരീതി. ശരിയത്ത് നിയമം അനുസരിച്ചാണ് അവിടെ ഈ ശിക്ഷ നടപ്പാക്കിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച (6 ഫെബ്രുവരി) യമൻ തലസ്ഥാനമായ ഏദനിലാണ് പരസ്യമായി രണ്ടു കുറ്റവാളികളെയും ജനമദ്ധ്യത്തിൽ വച്ച് പോലീസ് വെടിവച്ചുകൊന്നത്.

Advertisment

മറ്റൊരു കുറ്റവാളിയായ സ്ത്രീ ഗർഭിണിയായതിനാൽ അവരുടെ ശിക്ഷ നീട്ടിവച്ചിരിക്കുകയാണ്. (ഏദൻ, യമന്റെ താൽക്കാലിക തലസ്ഥാനമാണ്. ഹൂതി വിഭാഗം തലസ്ഥാനമായ സന കയ്യടക്കിയിരിക്കുകയാണ്.)

publive-image

2018 മെയ് മാസം ഏദനിലെ ചേരിപ്രദേശത്ത് താമസക്കാരായിരുന്ന ബദാഹ് റഫത്ത് (28 ), മുഹമ്മദ് ഖാലിദ് (31 ) എന്നീ യുവാക്കൾ ചേർന്ന് അയൽവാസിയായ 12 വയസ്സുകാരി പെൺകുട്ടിയെ വീട്ടിൽ ആളില്ലാത്ത തക്കം നോക്കി തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തശേഷം കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം പെൺകുട്ടിയുടെ മൃതദേഹം അടുത്തുള്ള മറ്റൊരു സ്ത്രീയുടെ സഹായത്തോടെ രഹസ്യമായി മറവുചെയ്യുകയായിരുന്നു.

publive-image

പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട്‌ വീട്ടുകാർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് കുറ്റവാളികളായ രണ്ടു യുവാക്കളും അവരെ സഹായിച്ച സ്ത്രീയും പോലീസ് പിടിയിലായതും ശരിയത്ത് നിയമപ്രകാരം മൂവരെയും പരസ്യമായി ജനമദ്ധ്യത്തിൽ വെടിവച്ചുകൊല്ലാൻ ശരിയത്ത് കോടതി ഉത്തരവിട്ടതും.

സഹായിയായ സ്ത്രീ ഇപ്പോൾ ഗർഭിണിയാണ്. പോലീസ് കസ്റ്റഡിയിലുള്ള അവരുടെ പ്രസവം കഴിഞ്ഞശേഷം മാത്രമേ അവരുടെ വധശിക്ഷ നടപ്പാക്കുകയുള്ളു.

ശരിയത്ത് നിയമപ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് യമൻ.

Advertisment