കഴിഞ്ഞ 9 വർഷത്തെ അക്ഷീണപരിശ്രമത്തിനൊടുവിൽ അവർ സർക്കാരിൽ നിന്ന് അത് നേടിയെടുത്തു. തനിക്കു ജാതിയും മതവുമില്ലെന്ന സർട്ടിഫിക്കറ്റ് തമിഴ്നാട്ടിലെ വെല്ലൂരിനടുത്ത് തിരുപ്പത്തൂർ സ്വദേശിനിയായ 35 കാരി സ്നേഹ പ്രതിഭാരാജ എന്ന അഭിഭാഷക, 2019 ഫെബ്രുവരി 5 നു കരസ്ഥമാക്കിയപ്പോൾ ഭാരതചരിത്രത്തി ൽത്തന്നെ അത് പുതിയൊരു നാഴികക്കല്ലായി മാറി.
/sathyam/media/post_attachments/OLKKjMScCYcJPL6Nzm3U.png)
ഉടൻതന്നെ ഉലകനായകൻ കമലഹാസൻ സ്നേഹയെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്റർ ചെയ്യുകയും ഭാവിയിൽ അവർക്കുവേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയുമുണ്ടായി.
അവർ നടത്തിയ പത്രസമ്മേളനത്തിൽ , "സർവ്വോപരിയായി താനൊരു ഭാരതീയയാണെന്നും തനിക്കു ജാതിയും മതവുമില്ലെന്നും മാതാപിതാക്കൾ തന്നെ വളർത്തിയതുപോലെതന്നെ തന്റെ മൂന്നു മക്കളെയും ജാതിയും മതവുമില്ലാതെയാണ് വളർത്തുന്നതെന്നും" സ്നേഹ വ്യക്തമാക്കുകയുണ്ടായി.
/sathyam/media/post_attachments/0oVMgOw8rcpsRbPYnyRy.jpg)
2010 ലാണ് സ്നേഹ, NO CASTE , NO RELIGION CERTIFICATE നുവേണ്ടി അപേക്ഷിക്കുന്നത്. ഭാരതത്തിൽ ഇങ്ങനെയൊരു സർട്ടിഫിക്കറ്റ് നൽകാൻ നിയമമില്ലെന്ന കാരണം പറഞ്ഞു അധികാരികൾ അത് മടക്കുകയായിരുന്നു. പക്ഷേ സ്നേഹ പിന്മാറിയില്ല.ജാതിമതവ്യവസ്ഥയിൽ തനിക്കു വിശ്വാസമില്ലെന്നും താൻ ഒരു ഭാരതീയയായി മാത്രം ജീവിക്കാനാണാഗ്രഹിക്കുന്നതെന്നും അവർ രണ്ടാമത് സമർപ്പിച്ച അപേക്ഷയിൽ പറഞ്ഞിരുന്നു.
അതും പരിഗണിക്കാതെ വന്നപ്പോൾ 2017 ൽ അവർ അവസാനമായി സമർപ്പിച്ച അപേക്ഷക്കൊപ്പം " താൻ ജാതിസംബന്ധമായ യാതൊരാനുകൂല്യങ്ങളും ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും ജാതിനിബന്ധനകൾ ഒന്നും പാലിക്കാൻ ബാദ്ധ്യസ്ഥയല്ലെന്നുമുള്ള" സത്യവാങ്‌മൂലവും സമർപ്പിച്ചിരുന്നു.
/sathyam/media/post_attachments/5URD5MmzFkanaiSb15rz.jpg)
ഒടുവിൽ സർക്കാരിന് വഴങ്ങേണ്ടിവന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 5 ന് തിരുപ്പൂർ സബ് കളക്ടർ സ്നേഹയുടെ വീട്ടിലെത്തി NO CASTE , NO RELIGION CERTIFICATE അവർക്കു നൽകുകയായിരുന്നു..
ഇടുങ്ങിയ ജാതിമതചിന്തകൾക്കുപരിയായി മാനവസമൂഹം ഉയർന്നുവരേണ്ടതിന്റെ അനിവാര്യതയാണ് സ്‌നേഹയെന്ന പക്വമതിയും വിശാലമനസ്കയുമായ യുവതി ലോകത്തിനു കാട്ടിത്തന്നിരിക്കുന്നത് . ആധുനികസമൂഹത്തിന് ഉത്തമമാതൃകയായ സ്നേഹക്ക് ലോകത്തിന്റെ നാനാഭാഗത്തുനിന്നും അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us