പ്രവാസം

Saturday, January 18, 2020

– ഹരിഹരൻ പങ്ങാരപ്പിള്ളി

ത്യത്തിൽ ഒരു വിരഹം പോലാണീ പ്രവാസം. പലതും നഷ്ടപ്പെടുത്തി ജന്മനാടിനോട് വിടചൊല്ലി ഈ കടൽ കടന്നുവന്നു. ഇവിടെ നിന്നും ലഭിക്കുന്നതിൽ തൃപ്തരായി ജീവിതം ജീവിച്ചു തീർക്കുന്ന ഒരു അവസ്ഥയാണ് ശരിക്കും പ്രവാസം എന്ന് പറയുന്നത്.

പ്രയാസങ്ങളാൽ നിറഞ്ഞതാണെങ്കിലും പലരും കുടുംബ പ്രാരാബ്ദങ്ങളും മറ്റും കാരണം എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിതം ജീവിച്ചു തീർക്കുകയാണ് . സ്നേഹബന്ധങ്ങളേക്കാൾ മനുഷ്യൻ പണത്തിനു പ്രാധാന്യം കൊടുത്തു തുടങ്ങിയപ്പോൾ നിലനില്പില്ലാതായതിനാൽ പല നല്ല മനസ്സുകൾക്കും പ്രവാസത്തെ നിവർത്തിയില്ലാതെ സ്വീകരിക്കേണ്ടി വന്നു എന്നത് യാഥാർത്ഥ്യം തന്നെ .

പ്രാരംഭത്തിൽ പ്രവാസത്തെ പ്രയാസങ്ങളും, ,പരിഭവങ്ങളും ആണ് എതിരേൽക്കുന്നതെങ്കിലും പോകെ പോകെ എല്ലാം ശാന്തമായി ജീവിതം ജന്മനാട്ടിൽ സമ്പന്നമാകുന്ന ഒരവസ്ഥയാണ് പല പ്രവാസികളെയും പ്രവാസം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം .

പ്രവാസം എളുപ്പമല്ല എന്ന് അനുഭവസ്ഥർ പറയുന്നു എങ്കിലും ക്ഷമയോടെ പ്രവാസത്തിൽ പിടിച്ചു നിൽക്കുന്ന ഒരാൾക്ക് മാത്രമേ ഇതിന്റെ ശരിയായ സന്തോഷം അനുഭവിക്കാൻ കഴിയൂ .

പ്രവാസത്തിലെ ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ മനസ്സിന്റെ ഭാരം ഇറക്കിവക്കാൻ ഒരു പരിധിവരെ സാംസ്‌കാരിക സംഘടനകളും ,കൂട്ടായ്മകളും ആണ് പലർക്കും ആശ്രയം. അതിലൂടെ ഒരു പരിധി വരെ വിരഹ വേദന മറികടക്കാൻ കഴിയുമെങ്കിലും വിരഹ വേദനയാണ് പ്രവാസത്തിലെ ഏറ്റവും വലിയ വേദന .

സ്നേഹവും ,കരുതലും വീട്ടുകാർക്കും ,കൂട്ടുകാർക്കും ഒപ്പം നാട്ടുകാർക്കും സ്വരുക്കൂട്ടുവാൻ പെടാപാടുപെടുന്ന ഓരോ പ്രവാസികളും പ്രവാസത്തെ ഇഷ്ടത്തെക്കാൾ ഉപരി വലിയൊരു കടപ്പാടിന് പകരം കൊടുക്കുവാൻ കഴിയുന്നത് ചെയ്യുവാൻ വേണ്ടിയാണ് മനസ്സു തുറന്നു സ്വീകരിച്ചത് എന്നുള്ള സത്യം മറച്ചു വെക്കാൻ കഴിയില്ല എന്ന വസ്തുത ഏവരും മനസ്സിലാക്കേണ്ടതാണ് എന്നും പറഞ്ഞു കൊണ്ട് പ്രവാസത്തെ കുറിച്ച് ചുരുങ്ങിയ അറിവിൽ ഇവിടെ രേഖപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷം രേഖപ്പെടുത്തി ഈ കുറിപ്പ് ഇവിടെ സാദരം സമർപ്പിക്കുന്നു …..

×