കാനഡയിൽ “കനൽ ഒരു തരി മാത്രം മതി”

ജയശങ്കര്‍ പിള്ള
Tuesday, January 28, 2020

ങ്ങൾ ഇവിടെ കാനഡയിൽ നല്ലൊരു ശതമാനം മലയാളികളും സമാധാനപരമായ അന്തരീക്ഷത്തിൽ ജീവിയ്ക്കുന്നവർ ആണ്. കുറെ ഏറെ ഗൃഹാതുരത്വവും, നമുക്കൊപ്പം കൂടെ കൊണ്ട് പോന്നതും, സന്തത സഹചാരിയും ആയ നല്ലതും ചീത്തയും ആയ ഓർമ്മകളും കൂട്ടായി ഉള്ളവർ.

ഭൂരിഭാഗം മലയാളികളും സ്വന്തം സംസ്കാരത്തിൽ ഉറച്ചു വിശ്വസിക്കുന്നവർ ആണ്. ഒരു 35 വയസ്സിനു മുകളിൽ പ്രായം ഉള്ള 99% മലയാളി കുടിയേറ്റക്കാരും കേരളത്തിന്റെ രാഷ്ട്രീയം,ചരിത്രം ,സംസ്കാരം എന്നിവ മനസ്സിലാക്കി വളർന്നവരും, വിവിധ രാഷ്ട്രീയ ചിന്താഗതിക്കാരും ആണ്.

അതുപോലെ തന്നെ സ്വാതന്ത്ര ദിനം,കേരളപ്പിറവി റിപ്പബ്ലിക് ദിനം എന്നിവ വളരെ ഭംഗിയായും,ദേശീയതയിൽ വിശ്വസിച്ചും, നല്ല മെസ്സേജുകൾ നൽകിയും, പ്രതിജ്ഞകൾ എടുത്തും സൗഹാർദ്ദ പരമായി പല തവണ ആചരിച്ചവർ കൂടി ആണ് മലയാളികൾ.

ചില മലയാളി കൂട്ടായ്മകൾ ഒരു ഓർമ്മപ്പെടുത്തൽ പോലെ പല കുറി മത സൗഹാര്ദ്ദ് കൈകോർക്കലുകൾ നടത്തിയ പവിത്രമായ മണ്ണ്.

രാഷ്ട്രീയ കാഴ്ചപ്പാടുകൾ വിഭിന്നം ആയിരുന്നിട്ടും,ചർച്ചകളോ, വാഗ്വേദങ്ങളോ ഉണ്ടായിരുന്നിട്ടും, ചില്ലറ പിണക്കങ്ങൾ ഉണ്ടായിരുന്നിട്ടും ഇന്നുവരെ ഒരു മലയാളി കൂട്ടായ്‌മയും, അതിന്റെ പ്രവർത്തകരും “തലമറന്നു എണ്ണ പുരട്ടിയിട്ടില്ല”.

ചിലപ്പോൾ പരസ്യമായ വാഗ്വേദങ്ങളോ, രാഷ്ട്രീയ ഭിന്നതയോ, മത കാഴ്ചപ്പാടുകളോ ഉണ്ടായിരുന്നിട്ടു കൂടി.  ബാബരി മസ്ജിദ് തകർത്തപ്പോഴും, ഗോദ്ര കലാപത്തിൽ പോലും എന്ന് വീണ്ടും എടുത്തു പറയുന്നു.

ഇന്ന് ഇന്ത്യയിലെ ഒരു പൗരനെയോ,കാനഡയിൽ എത്തിയിട്ടുള്ള ഒരു ഇൻഡ്യാക്കാരനെയോ ബാധിയ്ക്കുന്ന ഒരു പൗരത്വ പ്രശ്നവും ഭാരതത്തിൽ നില നിൽക്കുന്നില്ല .

ആഴ്ച അവസാനങ്ങൾ എല്ലാ കുടുംബങ്ങൾക്കും ഇവിടെ “ഗ്രോസ്സറി ഡേ’ ആണ്. കുടുംബ സമേതം പുറത്തു പോകുക,ഭക്ഷണം കഴിക്കുക,വീട്ടിലേയ്ക്കുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങുക അങ്ങിനെ പല വിധ പരിപാടികൾ,ആഘോഷങ്ങൾ,പാർട്ടികൾ,…

പക്ഷെ… ഇന്ന് വരെ ഒരു മലയാളിയും ,-(മലയാളി എന്ന് ഊന്നി പറയുന്നതിൽ കാര്യം ഉണ്ട്. {ചില പഞ്ചാബികൾ, ചില ഗുജറാത്തികൾ,ചില തമിഴർ ഇതിൽ നിന്നും ഭിന്നമാണ്.) ഒരു പാക്കിസ്ഥാനിയുടെയോ,ബംഗ്ലാദേശിയുടെയോ,അഫ്‌ഗാനിയുടെയോ,ഇറാനി,ഇറാക്കി,ജോർദാനി,യമനിയുടെയോ കൂടെ തോളിൽ കൈയിട്ടു ഇൻഡ്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ല.

ഒരു മലയാളിയും പൊതു നിറത്തിൽ,പൊതു വേദിയിൽ,സ്വകാര്യ മുറികളിൽ പോലും അങ്ങിനെ ചെയ്തതായി കഴിഞ്ഞ നിരവധി വര്ഷങ്ങളുടെ കുടിയേറ്റ ജീവിതത്തിൽ കേൾക്കുവാൻ ഇഡാ വന്നിട്ടില്ല,കണ്ടിട്ടും ഇല്ല.

എന്നാൽ ഈ റിപ്പബ്ലിക്ക് ദിനത്തിൽ നമുക്കതു മലയാളിയുടെ നാവിൻ തുമ്പിൽ നിന്നും കേൾക്കുവാൻ ഇടയായി. 1.4 കോടി ഇൻഡ്യാക്കാരിൽ വെറും 2 .5 – 3 % വരുന്ന മലയാളികൾ മാത്രം ആണ് ഉള്ളത് എന്ന് ഓർക്കുക.

അതിൽ വെറും 170 മുതൽ – 180 വരെയുള്ള ആളുകൾ (25 ഓളം മലയാളികൾ) ഇൻഡ്യാ വിരുദ്ധരുടെ കൂട്ട് പിടിച്ചു ഇന്ത്യക്കു എതിരെ മുദ്രാവാക്യം മുഴക്കി. വളരെ നല്ല പ്രകടനം. അതിൽ ചില വിദ്യാർത്ഥികളും ഉണ്ട് .അത് അതിലേറെ വിശേഷം.

നിങ്ങള്ക്ക് പതികരിയ്ക്കാം, പൗര സ്വാതന്ദ്രം ഉള്ള നാടാണ് കാനഡ. പക്ഷെ അത് നിങ്ങൾ ഉൾപ്പെടുന്ന സമൂഹത്തിൽ നിന്ന് കൊണ്ട് ആകണം എന്ന് മാത്രം.

48 നു മേൽ മലയാളി കൂട്ടായ്മകൾ പ്രവർത്തിച്ചു വരുന്ന ഇടം ആണ് ഒന്റാറിയോ,വിവിധ രാഷ്ട്രീയ പാർട്ടികളിലും,സർക്കാർ സർവീസുകളിലും തനതായ വ്യക്തി മുദ്ര പതിപ്പിച്ച മലയാളികൾ ഉള്ള സ്ഥലം.

വർഷങ്ങൾ ആയി കഠിനാദ്ധ്വാനത്തിലൂടെ നേടി എടുത്ത മലയാളിയുടെ വില കളയരുത് എന്ന് ഒരു അപേക്ഷയുണ്ട്.

നിങ്ങൾ മുഴക്കിയ മുദ്രാവാക്യം. അത് എന്താണ് എന്ന് നിങ്ങള്ക്ക് ബോധ്യം ഉണ്ടോ? കാണില്ല, കാരണം ചരിത്രം അറിയാൻ ഉള്ള കഴിവ് നശിച്ചവരുടെ ശൃങ്ഗലയിൽ പെട്ട ഒരുവിഭാഗം ആണ് ഈ പറയുന്ന പ്രായത്തിനു താഴെ ഉള്ള കുടിയേറ്റക്കാരിൽ ചെറിയ ഒരു ശതമാനം.

പൊതു സ്ഥലത്തു ആദ്യമായി ആസാദി മുദ്രാവാക്യം ഉയർന്നത് ബ്രിടീഷ് മേധാവിത്വത്തിൽ നിന്നും ഇന്ത്യയ്ക്ക് മോചനം ലഭിയ്ക്കുമ്പോൾ ആണ്. അന്ന് ജിന്നയുടെ നേതൃത്വത്തിൽ മുസ്ലീങ്ങൾ പാകിസ്ഥാന് വേണ്ടി “ആസാദി” മുദ്രാവാക്യം മുഴക്കി, ഒരു കൂട്ടർ ഈങ്കുലാബ് വിളിച്ചു.

ഇന്ന് ഇന്ത്യക്കു ഒരു കെട്ടുറപ്പുള്ള ഭരണം ഉണ്ട്,നിയമം ഉണ്ട്,നിയമ പാലകർ ഉണ്ട്. ഇനി നിങ്ങള്ക്ക് ആരിൽ നിന്നും ആണ് ആസാദി വേണ്ടത്? കാനഡയിൽ വന്നു കുടിയേറിയ നിങ്ങള്ക്ക് ആസാദി കിട്ടി കഴിഞ്ഞിരിക്കുന്നു.

അപ്പപ്പോൾ നിങ്ങള്ക്ക് ആസാദി നൽകേണ്ടത് തീവ്രവാദികൾ ആയ പാക്കിസ്ഥാൻ, അഫ്ഗാൻ, ബംഗ്ളദേശ് നുഴഞ്ഞു കയറ്റക്കാർ ആയ തീവ്രവാദികൾക്ക് ആണ്. അതിനു വേണ്ടി കൂക്കി വിളിയ്‌ക്കേണ്ട സ്ഥലം കാനഡ അല്ല. തിരിച്ചു പോകുക എന്നിട്ടു ഇന്ത്യയിൽ പോയി നിങ്ങൾ “ആസാദി” മുദ്രാവാക്യം വിളിയ്ക്കുക.

ഇനി അതുമല്ല നിങ്ങൾക്കു ഇവിടെ കേരളത്തിലെ കമ്യൂണിസ്റ്റു രാഷ്ട്രീയം ആണ് ലക്‌ഷ്യം എങ്കിൽ അത് നിയമ വിരുദ്ധം ആണ്.അതിനു ഒരു കൾച്ചറൽ സംഘടനയുണ്ടാക്കി നടത്തുന്ന പ്രവർത്തനങ്ങൾ ഇവിടെ ദേശ വിരുദ്ധവും,തീവ്രവാദ പരവും ആണെന്ന് സാരം.

ഇനിയും വിശദീകരിച്ചാൽ പൊതു അമൂഹത്തിന്റെ സ്വാതന്ത്രവും,സ്വയര്യ ജീവിതവും തടസ്സപ്പെടുത്തി ഭൂരി പക്ഷത്തിനു മനസ്സിലാകാത്തതും, എന്നാൽ വ്യക്തമായി സർക്കാർ(സിറ്റി) ആഫീസിൽ നൽകി ഭാഷാ തർജ്ജമ ചെയ്തു ബോധ്യപ്പെടുത്താത്ത മുദ്രാവാക്യം മുഴക്കി എന്ന് സാരം.തീവ്രവാദ പ്രവർത്തനത്തിന് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന പരിപാടി ചെയ്തു എന്ന് സാരം.

അത് കൊണ്ട് ഇതിന് മുന്നിട്ടു ഇറങ്ങിയവരും, പിന്നിൽ നിന്ന് സഹായിച്ചവരും,കൈ അടിച്ചവരും ഒന്ന് ഓർക്കുക .നിങ്ങള്ക്ക് വ്യക്തമായും,പരസ്യമായും നിങ്ങളുടെ രാഷ്ട്രീയ പ്രവർത്തനം നടത്തണം എന്ന് ഉണ്ട് എങ്കിൽ സർക്കാരിൽ പോയി ഒരു രാഷ്ട്രീയ സംഘടന രജിസ്റ്റർ ചെയ്യുക.

ഇനി എങ്കിലും സിറ്റിയുടെ അനുവാദം വാങ്ങി ആ സമ്മത പത്ര കടലാസും പോക്കറ്റിൽ തിരുകി മാത്രം തെരുവിൽ ഞങ്ങൾ സാധാരണക്കാരുടെ വഴി മുടക്കികൾ ആയി വരിക.

സിക്കുകാർ 20-20 റഫറണ്ടം റാലി നടത്തിയത് എന്തിനു എന്നും,എങ്ങിനെ എന്നും ആദ്യം അവരോടു തിരക്കുക. എന്ത് കൊണ്ട് സി എ എ വിരുദ്ധർ ആയ സിക്കുകാരും,ഒഐസിസി കാനഡയും മൗനം പാലിച്ചു എന്നും.

നാട്ടിൽ നിങ്ങൾ വഴി മുടക്കിയ പോലെ ഇവിടെ നടക്കില്ല ചങാതികളെ. ഇനി ഇന്ത്യയിൽ നിന്നു പഠിയ്ക്കാൻ ആയി വന്നാൽ പഠിച്ചിട്ടു തിരികെ പോകുവാനോ ,പി ആർ കരസ്ഥമാക്കുവാനോ മാത്രം നോക്കുക.പി ആർ കിട്ടി കഴിഞ്ഞു ഇനി ഇവിടുത്തെ പൗരത്വം വേണ്ട എന്നുണ്ടെങ്കിൽ മാത്രം ഇനി “ആസാദി: വിളിച്ചു തെരുവിലേയ്ക്ക് ഇറങ്ങുക.

ഒന്ന് കൂടി ,ഇനി നിങ്ങള്ക്ക് ഇന്ത്യയ്ക്കു എതിരെ പ്രതികരിച്ചേ മതിയാകൂ എന്ന് ഉണ്ടെങ്കിൽ ഇന്ത്യൻ വംശജരെ മാത്രം കൂട്ടി ടൊറന്റോ,ബ്രാംപ്ടൻ,ഓട്ടവ ,ബിസി യിൽ ഒക്കെ ആയുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയം ഉണ്ട് അവിടെ പോയി നിങ്ങൾ ഉച്ചത്തിൽ വലിയ്ക്കുക,കരിങ്കൊടി ഉയർത്തുക.

കൂടെ കിട്ടുന്നതും വാങ്ങി മാളത്തിൽ ഒളിയ്ക്കുക. ഇനിയും ഏകീകൃത സിവിൽ കോഡ് ബിൽ വരുമ്പോൾ കറുത്ത മാളത്തിൽ നിന്നും തല വെളിയിൽ ഇട്ടു പോയി പ്രതി കരിയ്ക്കുക.ആശ്വാസം കിട്ടും വരെ പ്രതികരിക്കുക.

ഇത്രയും പറയുവാൻ കാരണം ,കാനഡയിൽ “കനൽ ഒരു തരി മാത്രം മതി” എന്ന് അടിവരയിടുന്നു. അത് വ്യക്തമായി അറിയാവുന്നവർ ആണ് തല വെളിയിൽ ഇടാതെ നിങ്ങളെ മാത്രം തെരുവിൽ ഇറക്കിയതും.

×