'ചിന്തിക്കേണ്ടതുണ്ടെങ്കിൽ ഇപ്പോൾ തന്നെ തുടങ്ങണം അല്ലെങ്കിൽ ആ പഴമയും നന്മയും നമ്മളിൽ നിന്നും അകന്നുപോകും ..'

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി 

publive-image

'ചിന്തകൾ'

21 -)൦ നൂറ്റാണ്ട് പ്രശംസകളുടെ ലോകമാണോ ? ആരും പ്രശംസിച്ചില്ലെങ്കിലും ഇവിടെ ജീവിതങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിച്ച് വളർന്ന് വരുന്നുണ്ടായിരുന്നില്ലേ ? അമിത പ്രശംസകൾ ആപത്തിലേക്കാണോ നമ്മളെ കൊണ്ടെത്തിക്കുന്നത് ?

Advertisment

പണ്ടൊക്കെയുള്ള അച്ഛനമ്മമാർ ഇന്നത്തെ പോലെ മക്കളെ പ്രശംസിച്ചിരുന്നോ ? എന്നിട്ടും അവരിൽ ഭൂരിഭാഗം മക്കളും വലിയ പേരുകേട്ടവരുടെ ലിസ്റ്റിൽ ഉണ്ടെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുമ്പോൾ ഇന്നത്തെ തലമുറയെ അമിത പ്രശംസ നൽകി നാളെ അവരെ സ്വയം പ്രാപ്തരാകേണ്ട സമയത്ത് അശക്തരാക്കി മാറ്റുന്ന തരത്തിൽ നമ്മുടെ പ്രവർത്തികൾ പോകുന്നുണ്ടോ എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.

കഷ്ടപ്പാടിന്റെ വേദനയിലൂടെ കടന്ന് വന്ന് നിത്യ ജീവിതത്തിൽ നിത്യേന രണ്ടറ്റം മുട്ടിക്കാൻ പാടുപെട്ട് മക്കളെ വളർത്തിയ മാതാപിതാക്കൾക്ക് ചിലപ്പോൾ തന്റെ മക്കളെ തൊട്ടതിനും പിടിച്ചതിനും പാരിതോഷികം നൽകിയും മറ്റു തരത്തിൽ സന്തോഷിപ്പിച്ചും വളർത്താൻ കഴിയാതിരുന്നത് കുറവായിരുന്നില്ല മറിച്ച് ആ കുറവുകളെല്ലാം അത്തരം മക്കൾക്ക് പിൽക്കാലം ശക്തിയായിരുന്നു.

സ്വന്തം നാട്ടിലെ സാഹചര്യങ്ങളിൽ ഉള്ളത് കൊണ്ട് വളർത്തി വലുതാക്കി പറ്റാവുന്ന വിദ്യാഭ്യാസവും നൽകി മക്കളെ മുന്നോട്ട് നയിക്കാൻ ആ മാതാപിതാക്കൾ കാണിച്ച അർപ്പണ ബോധം ഈ തലമുറ എവിടെയോ വഴിയിൽ ഉപേക്ഷിച്ചുവോ ?

ചിന്തിക്കേണ്ടതുണ്ടെങ്കിൽ ഇപ്പോൾ തന്നെ തുടങ്ങണം അല്ലെങ്കിൽ ആ പഴമയും നന്മയും നമ്മളിൽ നിന്നും അകന്നുപോകും ..

Advertisment