പതിനായിരങ്ങളുടെ ജീവനൊടുക്കിയ 1974 ലെ വസൂരിയെ പ്രതിരോധിച്ചത് സോഷ്യൽ മീഡിയ വഴി ഭയം വിതറിയും വാർത്താ സമ്മേളനങ്ങൾ കൊണ്ടും ആയിരുന്നില്ല. ഇതിനു മുമ്പ് ആഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ടതും 11000 പേരുടെ ജീവനെടുത്തതുമായ ഇബോള വൈറസിനെയും 34 % മരണനിരക്കുണ്ടായിരുന്ന 2012 ലെ MERS നെയും പ്രതിരോധിച്ചതും ആരോഗ്യ പ്രവർത്തകരുടെ ഇശ്ചാശക്തികൊണ്ടാണ്. കേവലം 3.7 % മരണനിരക്കുള്ള കോവിഡ് 19 ഇതിനെയെല്ലാം കടത്തിവെട്ടുന്ന ഭയം വിതറുമ്പോൾ തകരുന്നത് ലോക സാമ്പത്തിക മേഖല മാത്രമല്ല, മനുഷ്യൻ മനുഷ്യനെ ഭയത്തോടെയും വെറുപ്പോടെയും കാണുന്ന ഭീതികരമായ അവസ്ഥയാണ് - ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തവ സംഭവിക്കുമ്പോൾ ... ?

author-image
admin
New Update

– സൈജു മാത്യു മുളകുപാടം

publive-image

Advertisment

വാട്ട്സ് ആപ്പും ഫെയ്‌സ്ബുക്കും ദൃശ്യ മാധ്യമങ്ങളും ഇന്ത്യയിൽ വരുന്നതിനു ഏറെ മുൻപേ, അതായത്‌ 1974 ജനുവരി മുതൽ ഏതാണ്ട് മൂന്നു മാസം ഇന്ത്യയെ പിടിച്ചുലച്ച വസൂരി അഥവാ സ്മാൾ പോക്സ് പതിനായിരങ്ങളുടെ ജീവനെടുക്കുക മാത്രമല്ല അതിലേറെ ആളുകളെ വിരൂപരും അന്ധരുമാക്കി.

അന്ന് അതിനെ ചെറുത്തുതോൽപ്പിച്ചത് ഇന്നത്തെപോലെ നവമാധ്യമങ്ങളിലൂടെയുള്ള ഭയം വിതക്കൽ കൊണ്ടോ വാർത്താ സമ്മേളനങ്ങൾകൊണ്ടോ ഒന്നുമായിരുന്നില്ല മറിച്ച് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കൊപ്പം ലോകാരോഗ്യസംഘടനയുടെ സഹായത്തോടെ രാജ്യത്തെ ആരോഗ്യ പ്രവർത്തകർ കാട്ടിയ ഇച്ഛാശക്തി കൊണ്ടാണ്.

ഇതിന് മുൻപ് വെസ്റ്റ് ആഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ടതും 11,000 പേരുടെ ജീവനെടുത്തതുമായ ഇബോള വൈറസ് വന്നപ്പോഴോ, ലക്ഷങ്ങളെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്ലൂ അഥവാ ഇൻഫ്ളുവന്സ വന്നപ്പോഴോ 34% മരണനിരക്ക് ഉണ്ടായിരുന്ന 2012 ലെ MERS, 9.5% മരണനിരക്ക് ഉണ്ടായിരുന്ന 2002 ലെ SARS വന്നപ്പോഴോ ഇല്ലാതിരുന്ന ഒരുതരം ഭയം കേവലം 3.7% മാത്രം മരണ നിരക്കുള്ള ചൈനയിൽ ഉടലെടുത്ത കോവിഡ് '19 നമ്മിൽ ഉളവാക്കുന്നു.

publive-image

ഈ ഭയമാണ് ലോക സാമ്പത്തിക മേഖലയെ ആകെ തകർത്തെറിഞ്ഞത്. കോവിഡ് '19 നും നമ്മെ കടന്നുപോകുമ്പോൾ അതുകൊണ്ട് മരണമടഞ്ഞ ആളുകളുടെ എണ്ണത്തേക്കാൾ ഏറെ ആയിരിക്കും അതുമൂലം ബാങ്ക്രപ്ട് ആയവർ.

അതുമാത്രമല്ല മനുഷ്യൻ മനുഷ്യനെ ഭയത്തോടെയും വെറുപ്പോടെയും കാണുന്ന ഒരു സ്ഥിതിവിശേഷം സൃഷ്ടിക്കാൻ കോവിഡ് '19 ന് സാധിച്ചു.

നമ്മൾ കെട്ടിപ്പൊക്കിയ സ്വാപ്നങ്ങളൊക്കെയും കേവലം അദൃശ്യനായ ഒരു വൈറസിന് നിമിഷ നേരംകൊണ്ട് ഇല്ലാതാക്കാൻ കഴിയും എന്നും മറ്റുള്ളവരുടെ കാര്യത്തിന് യാതൊരു വിലയും കൽപ്പിക്കാതിരുന്ന നമ്മൾ സ്വന്തം ജീവിതം അപകടത്തിലാകും എന്നുള്ള ഭയം നമ്മെയെല്ലാം എത്രമാത്രം ആകുലപ്പെടുത്തുന്നു എന്നതും കോവിഡ് '19 കാട്ടിത്തന്നു.

"മനുഷ്യൻ നിഴൽ മാത്രമാണ്. അവന്‍റെ ബദ്ധപ്പാട് വെറുതെയാണ്. മനുഷ്യൻ സമ്പാദിച്ചുകൂട്ടുന്നു, അത്‌ ആര് അനുഭവിക്കുമെന്നു അവൻ അറിയുന്നുമില്ല".

ഈ ഭൂമിയിൽ ജനിച്ചുവീഴുന്ന ഏതൊരുവനും അതായത്‌ സമ്പന്നനും ദരിദ്രനും ജ്ഞാനിയും മണ്ടനും മന്ദബുദ്ധികളും ഒന്നുപോലെ മരിക്കും. ദേശങ്ങളും സ്ഥാനങ്ങളും അധികാരങ്ങളും സ്വന്തമെന്നു അവകാശപ്പെടുന്നവരുടെയും നിത്യ വസതി ശവകുടീരമായിരിക്കും. \

വിവേകമറ്റ ആത്മവിശ്വാസം പുലർത്തുന്നവരുടെയും തങ്ങളുടെ സമ്പത്തിൽ ആനന്ദിക്കുന്നവരുടെയും വിധി മറിച്ചല്ല. അതിനാൽ ജീവിതകാലത്ത് നന്മചെയ്യുക ജനിച്ചുവീഴുന്ന നമ്മുടെയെല്ലാം ആയുസും നിശ്ചയിക്കപ്പെട്ടതാണ്. നന്മ മനസിൽ ഉള്ളവർക്ക് ഭയം കുറവായിരിക്കും കാരണം ജീവിതത്തിൽ സംഭവിക്കുന്നതൊക്കെയും നന്മയായിട്ടാവും പരിണമിക്കുക.

"രോഗം വരുന്നത് കുറ്റമല്ല അതിനാൽ രോഗികളെ വെറുക്കരുത്, ആ നന്മ മനസാണ് ആരോഗ്യപ്രവർത്തകരെ ഏത് ഘട്ടത്തിലും മുന്നോട്ട് നീങ്ങാൻ ശക്തി നൽകുന്നത്" അവരുടെ ജോലി കേവലം വരുമാന ലക്ഷ്യമല്ല മറിച്ച് അതൊരു സേവനമാണ്.

അവരോടൊപ്പം ഒരു മനസോടെ പകർച്ച വ്യാധികളെയും നേരിടുവാൻ നമുക്കും ശ്രമിക്കാം ഭയം ഇല്ലാതെയും ഭയം ഉളവാക്കാതെയും അധികാരികളെ ശ്രവിച്ചുകൊണ്ടും.

Advertisment