വൈവിധ്യങ്ങളുടെ നഗരം ആർക്കൊപ്പം ?

ജയശങ്കര്‍ പിള്ള
Monday, April 8, 2019

കേരളത്തിലെ വൈവിധ്യങ്ങളുടെ നഗരം ആണ് കൊച്ചിയും, എറണാകുളം ജില്ലയും. കരയും കായലും നഗര പ്രൗഢിയാൽ മതിൽ കെട്ടി വേർതിരിച്ച കൊച്ചി. എറണാകുളത്തു ചൂട് കനക്കുകയാണ്. തെരഞ്ഞെടുപ്പ്നു കനൽ കാറ്റിന്റെ കരുത്തും.

സിറ്റിംഗ് എം എൽ എ,രാജ്യസഭാ അംഗം,മുൻ രാജ്യസഭാ അംഗം എന്നിവർ മാറ്റുരയ്ക്കുന്ന വാണിജ്യ,വ്യവസായ ജില്ലയ്ക്കു എന്നും ഇല്ലായ്മകളുടെ കാലം ആണ്. നഗരത്തിനും ജില്ലയ്ക്കും ഒപ്പം അടിസ്ഥാന സൗകര്യങ്ങൾ വളരുന്നില്ല എന്ന പരാതി തുടങ്ങിയിട്ട് പതിറ്റാണ്ടുവുകൾ കഴിയുന്നു എങ്കിലും മറ്റു ജില്ലകളെ അപേക്ഷിച്ചു പുരോഗതി പ്രാപിച്ചിട്ടുള്ള മണ്ഡലം ആണ് എറണാകുളം.

കേരളം നിയമ സഭയിലേക്കു വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നു വന്ന ഏറ്റവും പ്രായം കുറഞ്ഞ ചെറുപ്പക്കാരൻ ആണ് ഹൈബി ഈഡൻ. പഴയ കൊണ്ഗ്രെസ്സ് എംപി ജോർജ്ജ് ഈഡന്റെ മകൻ. കുട്ടിക്കാലം മുതൽ രാഷ്ട്രീയ കളരിയിൽ കണ്ടും കെട്ടും വളർന്ന ചെറുപ്പക്കാരൻ. പക്ഷെ ഇത് താൻ ജനിച്ചു വളർന്ന എറണാകുളത്തിന്റെ മുന്പോട്ടുള്ള വികസനത്തിലും, രാഷ്ട്രീയത്തിലും എത്രമാത്രം പ്രായോഗികവും, പ്രാവർത്തികവും ആയി കടമകൾ നിർവഹിക്കുവാൻ ഉതകിയിട്ടുണ്ട് എന്നതു ഒരു ചോദ്യചിഹ്നം മാത്രമാണ്.

2009 -2015 രാജ്യസഭാ അംഗം,സിപിഎം ജില്ലാ സെക്രട്ടറി,സിഐടിയു നേതൃത്വം, ദേശാഭിമാനി പത്രം , സ്റ്റുഡന്റ് മാഗസിൻ എഡിറ്റർ, ജേർണലിസം, അങ്ങിനെ നിരവധി പ്രസ്ഥാനങ്ങളുടെയും, കൂട്ടായ്മയുടെയും നേതൃ തലത്തിൽ പ്രവർത്തിയ്ക്കുന്ന പി രാജീവൻ. വളരുന്ന കൊച്ചിയുടെ ഭാവിയ്ക്കു വേണ്ടി വ്യക്തമായ പ്രകൃതി കൂട്ട് മനസ്സിൽ സ്വന്തമായി ഉള്ള സാധാരണക്കാരൻ.

അഭിഭാഷകൻ. നിയമം, സിനിമ, തൊഴിലാളികൾ, വിദ്യാർത്ഥികൾ, ഭിന്ന ശേഷിക്കാർ അങ്ങിനെ സാധാരണ ജീവിതത്തിലെ വിവിധ പത്രം ആയി നേരിട്ടുള്ള പരിചയം,നിരന്തര ഇടപെടലുകൾ. ഇതാണ് രാജീവൻ.

സ്വന്തം കഠിന പ്രയത്നത്തിലൂടെ സിവിൽ സർവീസ് പാസ്സായി ഇന്ത്യയുടെ തലസ്ഥാന നഗരി മുതൽ വിറപ്പിച്ച സാധാരണ നാട്ടിൻ പുറത്തുകാരൻ ആണ് അൽഫോൻസ് കണ്ണന്താനം. ഇടതു പക്ഷ രാഷ്ട്രീയത്തിലൂടെ ബിജെപി രാഷ്ട്രീയയത്തിലേയ്ക്ക് കടന്നു വന്ന ആൾ. എല്ലാവരോടും നാടൻ ശൈലിയിൽ ഉള്ള സംസാരം, നിലവിൽ രാജ്യസഭാ അംഗം.

ഇന്ത്യയിൽ ശൗച്യാലയങ്ങൾ സ്ഥാപിയ്ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, പ്രകൃതിയെ കുറിച്ചും വ്യക്തമായ ധാരണ ഉള്ള ആൾ. ആരുമായും കുശലം ചോദിയ്ക്കുന്ന, ഇടപഴകുന്ന സാധാരണ സിവിൽ സർവീസ് കാരൻ എന്ന് മേൽകൈ നേടിയ കണ്ണന്താനം.

എറണാകുളത്തെ ജനങ്ങൾ ബുദ്ധി ഉള്ളവർ ആണ് എന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത് കണ്ണന്താനം ആണ്. അദ്ദേഹത്തിന്റെ ആ പ്രസ്താവന കേട്ടപ്പോൾ ആണ് എറണാകുളത്തെ ലോക സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എത്രമാത്രം ബുദ്ധിപരമായി ചിന്തിയ്ക്കും എന്ന് ആലോചിയ്ക്കാൻ തോന്നിയത്.

എറണാകുളം ജില്ലയ്ക്കു വേണ്ടത് പ്രകൃതിയോട് ഇണങ്ങുന്ന വികസനം ആണ്. ജില്ലയുടെ പ്രധാന പ്രശ്നവും, രാഷ്ട്രീയവും വെയ്സ്റ്റ് മാനേജ്മെന്റ് തന്നെ ആണ്, കുടിവെള്ള പ്രശ്നം, വൃത്തിഹീനമായ റോഡുകൾ, ഓടകൾ, പൊട്ടി പൊളിഞ്ഞ റോഡുകൾ, പാർക്കിങ് സൗകര്യങ്ങൾ, യാത്രയ് ക്ലേശം, മെട്രോ സ്ഥാപിച്ചു എങ്കിലും ഇനിയും അവ്യക്തമായ പലതും ബാക്കി നില്കുന്നു.

പ്രകൃതിയോട് ഇണങ്ങുന്ന തരത്തിൽ ഒരു വികസനത്തിനായി ഇത് വരെയും ഒരു രാഷ്ട്രീയവും ശ്രമിച്ചിട്ടില്ല എന്ന് തന്നെ വേണം പറയുവാൻ. പാർപ്പിട സമുച്ഛയങ്ങൾ ഉയരുന്നുണ്ട് എങ്കിലും, അവയെല്ലാം എത്രത്തോളം പ്രകൃതി സഹയാത്രികർ ആണ്? ഈ പാർപ്പിടങ്ങൾ സ്വന്തമാക്കുവാൻ ഇതേ നഗരത്തിൽ ജനിച്ച എത്ര സാധാരണക്കാർക്ക് കഴിയുന്നു.

അവർ തങ്ങളുടെ ജന്മ സ്ഥലം വിട്ടു പാലായനം ചെയ്യുകയാണ്. ഇത് പല നേതാക്കളും കാണുന്നില്ല. കൊതുകുകൾ ഹെലികോപ്റ്ററുകൾ പോലെ ആണ് പറന്നടുക്കുന്നതു. നഗരത്തെ പ്രതിനിധീകരിച്ച എത്ര ജനപ്രതിനിധ്യകൾ പരിസ്ഥിതി പ്രശ്നങ്ങളിൽ പരിഹാരം നൽകിയിട്ടുണ്ട്. ഇവിടെയാണ് കണ്ണന്താനം പറഞ്ഞു വച്ച ജനങ്ങളുടെ ബുദ്ധി ഉണരേണ്ടത്.

നമുക്ക് ഇന്ന് നിലവിൽ എറണാകുളത്തിന് ഒരു എംഎൽഎ(ഹൈബി) ഉണ്ട്, രാജ്യസഭാ അംഗം(അൽഫോൻസ് ) ഉണ്ട്. നമുക്ക് വേണ്ടത് പരിസ്ഥിതിയോടും, സാധാരണക്കാരോടും ഇടപഴകി പരിചയിച്ച ചുറുചുറുക്കുള്ള ഒരു എമോജിയെ ആണ്. അതിനു തികച്ചും യോഗ്യതയുള്ളതു പി രാജീവന് തന്നെ ആണ്.

ഈ വിഷുക്കാലം വരെ അദ്ദേഹത്തിന്റെ ജൈവ പച്ചക്കറി സംരംഭങ്ങൾ ലോക ശ്രദ്ധ പിടിച്ചു പറ്റുന്നു. ഈ ചെറുപ്പക്കാരന് എറണാകുളത്തിനും, കൊച്ചി നഗരത്തിനു വേണ്ടിയും പലതും ചെയ്യുവാൻ കഴിയും. കാരണത്തെ പലതാണ് വിദ്യാർത്ഥി പ്രസ്ഥാനം, യുവജന പ്രസ്ഥാനം, തൊഴിലാളി പ്രസ്ഥാനം, പൊതു രാഷ്ട്രീയം, നിയമം, പരിസ്ഥിതി, മാധ്യമം, സിനിമ, ഇങ്ങനെ നിരവധി മേഖലകളിൽ നിരന്തരം സംവാദിയ്ക്കുന്ന യുവ പ്രതിഭയാണ് പി രാജീവ്.

കേരളത്തിലെ നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പല്ല നടക്കുന്നത്. കേന്ദ്രത്തിൽ പ്രതിപക്ഷത്തു നിന്ന് ആയാലും,ഭരണപക്ഷതു നിന്ന് എറണാകുളത്തിന്റെ വികസനത്തെ കുറിച്ച് സംസാരിയ്ക്കുവാൻ ആണ് പ്രതിനിധി വേണ്ടത്.

ആ വികസന പ്രവർത്തനങ്ങൾ ചുരുങ്ങിയ കാലത്തേയ്ക്കല്ല, മരിച്ചു പ്രകൃതിയോടിണങ്ങി കാലങ്ങളോളം നിലനിൽക്കുന്നത് ആകണം എങ്കിൽ വൈവിധ്യങ്ങളുടെ ജൈവ, പ്രകൃതി സ്‌നേഹി തന്നെ ആയിരിയ്ക്കണം ജയിച്ചു വരേണ്ടത്. ഏതു രാഷ്ട്രീയ ആശയങ്ങളെ പിൻപറ്റുന്ന എണ്ണത്തിലും ഉപരി,തന്റെ ഇത് വരെയുള്ള പ്രവർത്തികളുടെ ആകെ തുകയെ വിലയിരുത്തേണ്ട സമയം ആണിത്.

പ്രകൃതിയുടെ കൂട്ടുകാരൻ പി രാജീവന് വിജയാശംസകൾ..

×