വർദ്ധിച്ചു വരുന്ന ജനസംഖ്യ

author-image
admin
New Update
- ഹരിഹരൻ പങ്ങാരപ്പിള്ളി
publive-image

ഭാരതം എന്ന ജനാധിപത്യ വികസ്വര രാജ്യത്തിന്റെ ഏറ്റവും തീക്ഷണമായ വികസന മുരടിപ്പിന് കാരണമാണ് ക്രമാതീതമായി വളർന്നു വരുന്ന ജനസംഖ്യ... അടിസ്ഥാന വികസനങ്ങൾ നടപ്പിലാക്കി വരുമ്പോൾ പലയിടങ്ങളിലേക്കും എത്തിപെടാതിരിക്കാനുള്ള കാരണവും ഒരു പരിധിവരെ ഇത് തന്നെ ആണ് .

Advertisment

ആരെ സഹായിക്കും എത്രപേരെ സഹായിക്കും. എന്തിനും ഏതിനും മിണ്ടിയാൽ നമ്മൾ രാഷ്ട്രീയത്തെയും സംസ്കാരത്തെയും കുറ്റപ്പെടുത്തുമ്പോൾ നമ്മൾ എന്ന ഓരോ വ്യക്തിയെയും ജന്മം നലകിയ നാടിനു കൊടുക്കേണ്ട കടമകൾ എന്തൊക്കെയാണ് എന്നോർക്കാറുണ്ടോ ?

നമ്മൾ എന്ന ഓരോരുത്തരും ആണ് പിന്നീട് സമൂഹമായി മാറുന്നത് . സാമൂഹികമായി തുറന്നമനസ്സോടെ കാരുണ്യം ചൊരിഞ്ഞു അയല്പക്കക്കാരനെയും സുഹൃത്തിനെയും കൈപിടിച്ച് മുന്നോട്ടു കൊണ്ടുപോണമെങ്കിൽ ആദ്യം നമ്മൾ സ്വയം പര്യാപ്തത നേടണം . അതിനു നമ്മൾ വസിക്കുന്ന ഗൃഹം നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങണം അതായത് ചിലവുകൾ മുതൽ എല്ലാം.

നമ്മൾ ചിരിച്ചു സന്തോഷിച്ചാൽ മറ്റുള്ളവർ അരികിലേക്ക് വരും മനസ്സ് തുറക്കും അപ്പോൾ നിനക്ക് അവരിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ കഴിയും അങ്ങനെ സഹായിക്കാനും പക്ഷെ ഗൃഹത്തിൽ അമിതമായി മക്കളാൽ നിറഞ്ഞാൽ അവരുടെ ആവശ്യങ്ങളും വീട്ടിലെ ആവശ്യങ്ങളും കഴിഞ്ഞു നമ്മുക്ക് സമൂഹമായി ബന്ധപ്പെടാൻ കഴിയും എന്നതിൽ സംശയവും ഇറങ്ങിയാൽ തന്നെ ഒരു പേരിനായി പലതിലും ഇറങ്ങി എന്ന് മാത്രമായി ഒതുങ്ങും .

അങ്ങനെ ഇത്തരത്തിൽ ഒരു സമൂഹം വളർന്നാൽ നാളെ നാടിൻറെ അവസ്ഥ വെറുതെ ചിന്തിച്ചു നോക്കൂ ? ദാരിദ്രം അവസാനിക്കാത്ത നാളുകൾ ഒന്നിന് ഒന്ന് തികയാതെ വരുമ്പോൾ മനുഷ്യൻ മനുഷ്യനെ തിന്നേക്കാവുന്ന അവസ്ഥവരെ എത്തിച്ചേരാം .....

സ്വന്തം കുടുംബം മാത്രം രക്ഷപ്പെടണം എനിക്ക് ധനമുണ്ട് അപ്പോൾ ഞാൻ എത്രമക്കളെയും പോറ്റും എന്നഹങ്കാരത്തോടെ ഉള്ള പ്രജനനം ആപത്താണ് ..... നന്മകൾ ആദ്യം സ്വന്തം വീട്ടിൽ നിന്നാരംഭിക്കട്ടെ “നാം രണ്ടു നമ്മുക്ക് രണ്ടു .....” .....ദൃഢപ്രതിജ്ഞയോടെ !

Advertisment