Advertisment

എല്ലാ ദിവസവും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിക്കാനുള്ള പണം ഞാന്‍ സമ്പാദിച്ചിട്ടില്ല - വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജാന്‍വി 

author-image
ഫിലിം ഡസ്ക്
New Update

രു തവണ ധരിച്ച വസ്ത്രങ്ങള്‍ സെലിബ്രിറ്റികള്‍ വീണ്ടും ധരിക്കാറില്ല. എന്നാല്‍ ശ്രീദേവി-ബോണി കപൂര്‍ ദമ്പതികളുടെ മകളും നടിയുമായ ജാന്‍വി കപൂര്‍ അങ്ങനെയെല്ല. ഒരിക്കല്‍ ധരിച്ച വസ്ത്രത്തില്‍ തന്നെ ജാന്‍വിയെ പിന്നീടും കാണാറുണ്ട്‌. ഈ കാര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പലരും ജാന്‍വിയെ പരിസഹിക്കാറുമുണ്ട്.  ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് ജാന്‍വി.

Advertisment

publive-image

"എല്ലാ ദിവസവും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിക്കാനുള്ള പണം ഞാന്‍ സമ്പാദിച്ചിട്ടില്ല. ഇതെക്കുറിച്ച് വരുന്ന പരിഹാസങ്ങളൊന്നും എന്നെ ബാധിക്കാറുമില്ല. നിങ്ങള്‍ എന്റെ അഭിനയത്തെ വിമര്‍ശിച്ചോളൂ. എന്നാല്‍ വസ്ത്രധാരണം തികച്ചും വ്യക്തിപരമായ കാര്യമാണ്. ആളുകള്‍ക്ക് വേറെ ജോലിയൊന്നുമില്ലേ"- ജാന്‍വി ചോദിക്കുന്നു.

 

Advertisment