മാളില്ല, ഷോപ്പിങ്ങില്ല, ഹോം ഡെലിവറിയില്ല, പള്ളിയില്ല, അമ്പലമില്ല.. എന്തിന് പത്ത് രൂപേടെ കപ്പലണ്ടിപ്പൊതിപോലുമില്ല. എന്നിട്ടും നമ്മൾ ജീവിക്കുന്നു !!!

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, March 30, 2020

ജോഗിങ്ങില്ല,
നടത്തമില്ല,
സുംബായില്ല,
ബ്ലോക്കില്ല,
ഓഫീസില്ല,
ട്യൂഷനില്ല,
ഡേ കെയറില്ല,
സ്കൂളില്ല,
പള്ളിയില്ല,
അമ്പലമില്ല,
ജിമ്മില്ല,
ടെന്നീസില്ല,
സ്വിമ്മിങ്ങില്ല,
ബ്യൂട്ടിപാർലറില്ല,
ഹെയർ കട്ടിങ്ങില്ല,
മാളില്ല,
ഷോപ്പിങ്ങില്ല,
ഊബറില്ല,
ഹോം ഡെലിവറിയില്ല,
സിനിമയില്ല,
ഹോട്ടൽ ഫുഡില്ല,
പാർക്കില്ല,
വാക്ക് വേയിലാളില്ല,
ഗസ്റ്റില്ല,
വിരുന്നില്ല,
ടൂറില്ല,
ഓൺലൈൻ ഷോപ്പിങ്ങില്ല,
മീറ്റിങ്ങില്ല,
സമരമില്ല,
ജാഥയില്ല,
പിരിവില്ല,
കുറിയില്ല,
കളക്ഷനില്ല,
കച്ചവടമില്ല,
ഉത്സവമില്ല,
പെരുന്നാളില്ല,
കല്യാണമില്ല,
വീടപാലുകാച്ചലില്ല,
ബസില്ല,
ട്രെയിനില്ല,
വിമാനമില്ല,
മെട്രോയില്ല,
ഫെറിയില്ല,
ബോട്ടില്ല,
ബാറില്ല,
ബിവ്റെജില്ല,
എന്തിന് പത്ത് രൂപേടെ കപ്പലണ്ടിപ്പൊതിപോലുമില്ല.
എന്നിട്ടും നമ്മൾ ജീവിക്കുന്നു..!!!
ഇങ്ങനെയും ജീവിക്കാമെന്ന് പഠിപ്പിച്ച കാലമേ.. നിനക്ക് നന്ദി.

×