ഇരുകാലുകളും നഷ്ടപ്പെട്ട ഈ കൊച്ചുമിടുക്കി ഡോക്ടറാകാന്‍ വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ ആരെയും അതിശയിപ്പിക്കുന്നത്

പി എൻ മേലില
Tuesday, March 6, 2018

2008 ല്‍ മുംബൈയിലെ ജോഗേശ്വരി റെയില്‍വേ സ്റ്റേഷനില്‍ നടന്ന അപകടത്തില്‍ രണ്ടു കാലുകളും നഷ്ടപ്പെട്ട റോഷന്‍ ജവ്വാദ് എന്ന പെണ്‍കുട്ടിയുടെ ആത്മവിശ്വാസവും ദൃഡനിശ്ചയവും നമ്മെ അതിശയിപ്പിക്കുന്നതാണ്. റോഷന്‍ അവളുടെ ആഗ്രഹപ്രകാരം MBBS ഡോക്ടറാകാന്‍ പോകുകയാണ്. ഇതവള്‍ ഒറ്റയ്ക്ക് പോരുതിനേടിയ വിജയമാണ്.

ട്രെയിനില്‍ നിന്നിറങ്ങവേ തിക്കിലും തിരക്കിലും പെട്ട് പാളത്തിലേക്ക് വീണ റോഷന്റെ രണ്ടു കാലുകളും മുന്നോട്ടു നീങ്ങിയ ട്രെയിനിടയില്പ്പെട്ടു ചതഞ്ഞരയുകയായിരുന്നു.

റോഷന്റെ പിതാവ് ജവ്വാദ് ജോഗേശ്വരിയിലെ തെരുവുകളില്‍ ഉന്തുവണ്ടിയില്‍ പച്ചക്കറി വിറ്റാണ് കുടുംബം പുലര്‍ത്തുന്നത്. റോഷനാകട്ടെ പഠിക്കാന്‍ ബഹുമിടുക്കിയും.

കൃത്രുമക്കാലുകളുടെ സഹായത്തോടെ റോഷന്‍ ദാരിദ്ര്യത്തിനിടയിലും പഠിത്തം തുടര്‍ന്നു. കഴിഞ്ഞ മെഡിക്കല്‍ എന്ട്രന്സില്‍ മികച്ചവിജയം കരസ്ഥമാക്കിയ റോഷന് മുന്നില്‍ കടമ്പകള്‍ അനവധിയായിരുന്നു. നമ്മുടെ ബ്യൂറോക്രസി ഇതില്‍ പ്രധാന പങ്കുവഹിച്ചു.

70 % ത്തില്‍ കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്കു MBBS പഠിക്കാന്‍ കഴിയില്ല എന്നതാണ് നിയമം. റോഷന്88 % അംഗവൈകല്യം ഉണ്ടായിരുന്നു. ആകെത്തകര്‍ന്നുപോയ റോഷനെ സഹായിക്കാന്‍ നിരവധി പേര്‍ മുന്നോട്ടുവന്നു.

ഇതില്‍ പ്രസിദ്ധ സര്‍ജന്‍ സഞ്ജയ്‌ കന്ധാറിയ ആണ് കോടതിയെ സമീപിക്കാന്‍ റോഷനെ ഉപദേശിച്ചത്. അദ്ദേഹം അതിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു.  മുംബൈ ഹൈക്കൊടതിയിലെ പ്രസിദ്ധനായ വക്കീല്‍ VP പാട്ടീല്‍ ഒരു ഫീസും വാങ്ങാതെ സൌജന്യമായി കേസ് വാദിച്ചു.

ഒടുവില്‍ വിധി വന്നു.. വിധിന്യായത്തില്‍ കോടതി ചോദി ച്ച ചോദ്യം ഇതായിരുന്നു.. ” ഈ കുട്ടിക്ക് എല്ലാ അവധിക്കും കോടതിയിലെത്താന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് കോളേജില്‍ പോകാന്‍ കഴിയില്ല?”

മെഡിക്കല്‍ ബോര്‍ഡിനു ഈ ചോദ്യത്തിന് നല്‍കാന്‍ ഉത്തരമില്ലായിരുന്നു..

അങ്ങനെ 23 കാരിയായ റോഷന്‍ ഇതാ എല്ലാ വെല്ലു വിളികളും അതിജീവിച്ച് പഠിച്ചു ഡോക്ടറാകാന്‍ പോകുന്നു. ഇപ്പോള്‍ നാസിക് മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ MBBS പഠനം പൂര്‍ത്തിയാക്കികഴിഞ്ഞു സാഹസികയായ ഈ കൊച്ചുമിടുക്കി.

 

×