2024 ലെ വ്യക്തികളും വിശേഷങ്ങളും വിലയിരുത്തുമ്പോൾ ഏറ്റവും നിശബ്ദ സാധകരായ ഡോ. മൻമോഹൻ സിങ് എന്ന ബുദ്ധിജീവിയും എംടി വാസുദേവൻനായർ എന്ന അതുല്യപ്രതിഭയും ടിപിജി നമ്പ്യാർ എന്ന കച്ചവടത്തിന്റെ ഉസ്താദായ കെൽട്രോൺ നമ്പ്യാരും നമ്മെ വിട്ടു വിടപറഞ്ഞത് തീരാനഷ്ടങ്ങൾ തന്നെയാണ്.
ബാലചന്ദ്രൻ വടക്കേടത്ത്, കവിയൂർ പൊന്നമ്മ, എൻ എൻ പിള്ള, എംഎം ലോറൻസ്, സംഗീത് ശിവൻ, മേഘനാഥൻ, കീരിക്കാടൻ ജോസ്, മീന ഗണേഷ്, കെജി ജയൻ തുടങ്ങിയവരുടെ വേർപാടുകൾക്ക് മുന്നിലും പ്രണാമം അർപ്പിക്കുന്നു .
കേരള രാഷ്ട്രീയത്തിൽ പാഴ്‌വസ്തുക്കളായി മാറിയ 'പി. സി ബ്രദേഴ്‌സ്' 2024 കാലയളവിൽ എവിടെപ്പോയെന്ന് ഒരെത്തും പിടുത്തവും കിട്ടുന്നില്ല. ഒരു കാലത്ത് പൂഞ്ഞാറുകാരുടെ കണ്ണിലുണ്ണി ആയിരുന്ന പി സി ജോർജ്ജ്, കോൺഗ്രസ്സിലെ കരുത്തനായി വിശേഷിപ്പിച്ചിരുന്ന പി സി ചാക്കോ, കേരളാ കോൺഗ്രസിന്റെ ബുദ്ധികേന്ദ്രം പിസി തോമസ് എന്നിവരെ മലയാളി മറന്ന ഒരു നല്ല വർഷമാണ് നമ്മൾ കടന്നു പോയത്
അതുപോലെ തിരുത തോമ എന്ന കളിപ്പേരുള്ള കെവി തോമസ്, മുഹമ്മദലി ആരാധകൻ ഇപി ജയരാജൻ, ഉള്ളിസുര എന്ന ചെല്ലപ്പേരുള്ള കെ സുരേന്ദ്രൻ, എന്നും സ്ഥാനാർത്ഥികൾ ആകുന്ന പാലക്കാട്ടെ കൃഷ്ണകുമാറും, ലീഡർ മകൻ കെ മുരളീധരനും, പെങ്ങൾ പത്മജയും ഒക്കെ പാർട്ടികളിൽ എടുക്കാ ചരക്കുകൾ ആയി മാറുന്ന കാഴ്ചകൾ കണ്ടില്ലേ.
എന്തൊക്കെതന്നെ പറഞ്ഞാലും എഴുതിയാലും ഡോക്ടർ എന്ന് പറയപ്പെടുന്ന ആ സരിൻ ആയിരുന്നു കഴിഞ്ഞവർഷത്തെ ഏറ്റവും വലിയ ദുരന്തം എന്ന് നമ്മുക്ക് അനുമാനിക്കാം. ഇത്രയും ഗതികെട്ട ഒരു മനുഷ്യനെ കേരള രാഷ്ട്രീയത്തിൽ കെടി ജലീലിനും എപി അബ്‌ദുള്ളക്കുട്ടിക്കും ഭീമൻ രഘുവിനും ശേഷം നമ്മുക്ക് അനുഭവിക്കേണ്ടിവന്നു എന്നതിൽ ഏറെ സങ്കടമുണ്ട്
ഇത്രയും ലോകപരിചയവും വിദ്യാഭ്യാസവും സോഷ്യൽ മീഡിയ വീക്ഷണങ്ങളും ഉണ്ടായിട്ടും മനുഷ്യൻ ഇങ്ങനെയൊക്കെ ആകേണ്ടി വരുന്നതിൽ നിന്നും നാം കുറെ കാര്യങ്ങൾ മനസ്സിലാക്കണം. വിദ്യാഭ്യാസം കൊണ്ട് മാത്രം എല്ലാം നേടുന്നില്ല എന്നും സമൂഹജീവികൾ ആകണമെങ്കിൽ ലേശം ബോധവും ഉണ്ടായിരിക്കണം എന്ന വസ്തുത .
പാലക്കാട്ടെ ആ തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ കാണിച്ചുകൂട്ടിയതും വിടുവായത്തങ്ങൾ പറഞ്ഞുകൂട്ടിയതും ഒക്കെ എടുത്തുവെച്ചു നോക്കിയാൽ ചേരേണ്ടത് ചേരേണ്ടിടത്ത് ചേർന്നു എന്ന് കരുതി ആശ്വസിക്കാം .
പുലി പോലെവന്ന് എലിപോലെയായ പിവി അൻവർ എന്ന അമ്പുക്കയാണ് കഴിഞ്ഞവർഷം നാം കണ്ട മറ്റൊരു മരപ്പൊട്ടൻ. ചുമ്മാ ഏതിനും കയറി ഇടപെട്ടുകൊണ്ട് കൂടെയുള്ളവരെയും അയൽവാസികളെയും കുടുംബക്കാരെയും നാട്ടുകാരെയും ഒക്കെ വായില്ലാ വെട്ടുകത്തി കൊണ്ട് വെട്ടി അവസാനം സ്വന്തം തലയിൽ തന്നെ ആ വെട്ടുകത്തി പ്രയോഗിക്കുന്ന കാഴ്ചകളാണ് നാം കണ്ടത്
അവിടെയും കെടി ജലീൽ പോലുള്ള ഒരു നേതാവിനെ കണ്ണടച്ചു വിശ്വസിച്ചുകൊണ്ട് പാർട്ടി പ്രഖ്യാപിക്കാൻ ശ്രമിക്കുകയും ഇയാള്‍ മലക്കം മറിയുകയും ചെയ്തപ്പോൾ അൻവർ ഡിഎംകെ എന്ന പേരിൽ ഞെട്ടിക്കുവാൻ ശ്രമിച്ചു.
ഗോഡ്ഫാദർ സിനിമയിലെ അഞ്ഞൂറാൻ അച്ചാമ്മ കളികൾ പോലെ ഡിഎംകെ പിന്തുണ പിൻവലിച്ചപ്പോൾ തൃണമൂലിൽ കയറുവാൻ ശ്രമിച്ചു. ചേലക്കരയിൽ ആർക്കും വേണ്ടാതിരുന്ന ആ സുധീറിന്റെ പിന്നാലെ പോയില്ല എങ്കിൽ നേരത്തെതന്നെ യുഡിഎഫിൽ കയറിപ്പറ്റുവാൻ സാധ്യമായിരുന്നു.
അതുപോലെ കേരള രാഷ്ട്രീയത്തിൽ വളരെ ഉയരങ്ങളിൽ നിന്നും തലകുത്തിവീണു പരിക്ക് പറ്റിയത് ടീച്ചറമ്മ എന്ന കെകെ ശൈലജ ടീച്ചർക്ക് തന്നെ
മലയാളി ഒന്നടങ്കം തലയിൽ കയറ്റിയിരുത്തി കേരളത്തിന്റെ അടുത്ത ഗൗരിയമ്മ ആക്കിയ ശൈലജ ടീച്ചർ അതേ ഗൗരിയമ്മയുടെ അവസ്ഥയിലേക്ക് അധഃപതിക്കുകയായിരുന്നു. അനാവശ്യ കാഫിർ പോസ്റ്റിനു പിന്നാലെ നാടകീയ പത്രസമ്മേളനങ്ങൾ നടത്തില്ലായിരുന്നുവെങ്കിൽ ഇത്രയും നാണക്കേട് വരില്ലായിരുന്നു.
അടുത്ത വീഴ്ച, അഹങ്കാരത്തിനു കയ്യും കാലും വെച്ച ദിവ്യ എന്ന കമ്മ്യുണിസ്റ്റ് കാരിക്കായിരുന്നു. മുന്‍പ് കേരളത്തിൽ ഇത്രയേറെ വെറുപ്പ് ഒരാളോട് തോന്നിയത് കോഴിക്കോട് സയനൈഡ് കൊടുത്തു കൊലകൾ നടത്തിയ കൂടത്തായി ജോളിയോടായിരുന്നു. ദിവ്യ അതിനും മുകളിൽ എന്നാണ് നമ്മുക്ക് തോന്നിയത്
അതുപോലെ കേരള രാഷ്ട്രീയത്തിൽ ആർക്കും വേണ്ടാതായത് താളം പിടിച്ച് ദേശീയഗാനം പാടി തെറ്റിച്ചു അലമ്പാക്കിയ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് തമ്പാനൂർ രവിയേയും കേരളം മുഴുവൻ തൂത്തുവാരിയിട്ടും കോൺഗ്രസ്സ് തട്ടകം സുരേഷ്‌ഗോപിക്ക് വിട്ടുകൊടുത്ത ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെയും ആണ്.
സ്വാർത്ഥതാല്പര്യങ്ങളിൽ പെട്ട് സ്വന്തം പാർട്ടിയുടെ അസ്ഥിവാരം തോണ്ടിയവരെ ജനം ഒഴിവാക്കിത്തുടങ്ങിയിരിക്കുന്നു .
പിന്നെ മറ്റൊരു ദുരന്തമായി മാറിയത് രമ്യ ഹരിദാസ് എന്ന പാട്ടുകാരിക്ക് തന്നെ. കേരളത്തിന്റെ ശരിയായ സ്വഭാവം മനസിലാക്കാതെ വിലസിയ രമ്യക്ക് ഒരുവർഷം രണ്ടു തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നു. പാലക്കാട്ടെ കൃഷ്ണകുമാറിനും ഇതുപോലെ ഗതികേട് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കനകം മൂലം കാമിനി മൂലം .. സംഭവാമി ..യുഗേ .. യുഗേ ..
പിന്നെ കേരളത്തിൽ അഹങ്കാരംമൂത്തു അലമ്പ് കാണിച്ചവർ തിരുവനന്തപുരം മേയറും കെട്ടിയോൻ എംഎൽഎയും കൂടിയാണ്. ഒരു പാവപ്പെട്ട ട്രാൻസ്‌പോർട്ട് ബസ് ഡ്രൈവറുടെ മെക്കിട്ട് കയറിയപ്പോൾ കേരളം ഒന്നടങ്കം പ്രതികരിച്ചു എന്നതാണ് നാം ആശ്വസിക്കേണ്ടത്
പിന്നെ മറ്റൊരു ജിമ്മിക്കി കമ്മൽ ഫെയിം നായികാ ബിയർ ബോട്ടിലിനെ കരിങ്കാലി വെള്ളമാക്കിയതും കേരളം കണ്ടു. മറ്റൊരു വേസ്റ്റ് ആയി കേരളം കണ്ടത് എ എ റഹീമിനെയാണ്.
കേവലം ഒരു എംപിക്ക് വേണ്ട യാതൊരു പക്വതയും ഇല്ലാതെ തോന്നിയ സ്ഥലങ്ങളിൽ തോന്നിയതുപോലെ പ്രസംഗിച്ചു നടന്നുകൊണ്ട് പ്രചാരണത്തിന് പോയ എല്ലാ തിരഞ്ഞെടുപ്പുകളിലും തോൽവി വാങ്ങിക്കൊടുത്ത ഒരു തോൽവി ആയി റഹിം അധഃപതിക്കുകയായിരുന്നുവെന്നാണ് യൂത്തന്‍മാര്‍ പറയുന്നത്.
അതുപോലെ യു പ്രതിഭ എന്ന കായംകുളം എംഎൽഎയുടെ മകന്റെ കഞ്ചാവ് കേസിൽ അമ്മയുടെ എഫ്ബി ലൈവ് ടെലികാസ്റ്റ് വന്നപ്പോൾ ആകെപ്പാടെ സംശയമുളവാക്കുന്ന രീതിയിലാണ് സംസാരിച്ചത്. വീട്ടിൽ മനസമാധാനം ഇല്ലാതാകുമ്പോൾ ആണ് ആണുങ്ങൾ ലഹരിക്ക് അടിമപ്പെടുന്നത് എന്നത് ശത്രുക്കള്‍ പറയുന്നത് മനസിലാക്കിയാൽ നന്ന് .
അടുത്ത തോൽവികൾ പാലക്കാട്ടെ നീല ട്രോളിബാഗ് പടച്ചുവിട്ട എംബി രാജേഷും അളിയനും അതിനു ചുക്കാൻ പിടിച്ചു എന്ന് പറയപ്പെടുന്ന മുന്‍ മാധ്യമ പ്രവര്‍ത്തകനും ഒക്കെയാണ്
വടകരയിലെ കാഫിറിൽ പോരാളി ഷാജി എന്ന ചുവപ്പന്‍ എഫ് ബി സാമ്രാജ്യം തകർന്നടിഞ്ഞപ്പോൾ പാലക്കാട്ടെ ട്രോളിയിൽ പല യുവജന ബുദ്ധികേന്ദ്രങ്ങളും തകർന്നടിഞ്ഞു. മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്നത് പണ്ടേ ഒരു ലൂസർ ആണെങ്കിലും അത് മനസിലാക്കാതെ കളികൾക്ക് ചുക്കാൻ പിടിച്ചവരും ഒന്നിനും കൊള്ളാത്തവരായി.
ഹേമ കമ്മീഷൻ റിപ്പോർട്ടിൽ നടൻ മുകേഷും സിദ്ധിഖും ജയസൂര്യയും ഇടവേളയും കഴിഞ്ഞവർഷത്തെ ദുഃഖപുത്രന്മാരായി മാറി. ലാലേട്ടൻ എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു പോന്നെങ്കിലും കീറിക്കളഞ്ഞ പേജുകൾ തപ്പിയാൽ ഒട്ടേറെ പേരുടെ മുഖം മൂടികളും അഴിഞ്ഞുവീഴും എന്നത് ഏവർക്കും അറിയാം .
2025 എങ്കിലും നന്നായി നടക്കൂ എന്നുപദേശിച്ചുകൊണ്ട് ബ്രദര്‍ ദാസച്ചനും ഇനിയെങ്കിലും നന്നാവൂ എന്ന അഭ്യർത്ഥനയിൽ സഖാവ് വിജയനും