/sathyam/media/media_files/2025/09/18/man-entering-home-2-2025-09-18-20-44-06.jpg)
അന്ന് നാൽപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു തിരുവോണക്കാലത്ത് സെപ്തംബർ അഞ്ചിനായിരുന്നു സാക്ഷാൽ വൈപ്പിൻ വിഷമദ്യ ദുരന്തം സംഭവിച്ചത്.
എങ്കിൽ ഇന്നിപ്പോൾ സെപ്തംബർ പതിനഞ്ചിന് മറ്റൊരു ദുരന്തം കൂടി വൈപ്പിനിൽ വന്നിരിക്കുകയാണ് .
'പാടത്ത് പണി വരമ്പത്ത് കൂലി' എന്ന് അരുളി ചെയ്ത പാർട്ടി സെക്രട്ടറിയുടെ അറംപറ്റിയ വാക്കുകൾ ആ ഒരു സോഷ്യലിസ്റ്റ് പാർട്ടിയുടെ ഇടനെഞ്ച് തകർക്കുന്ന വാർത്തകളാണ് വൈപ്പിനിലെ നാട്ടുകാരിൽ പടർന്നു കൊണ്ടിരിക്കുന്നത്.
വിശന്നു തളർന്ന ഒരു വനിതാ സുഹൃത്തിന് പൊതിച്ചോർ നൽകുവാൻ പോയ ഒരു സഖാവിനെ ഒറിജിനൽ കെട്ട്യോനും നാട്ടുകാരും ചേർന്നുകൊണ്ട് പഞ്ഞിക്കിട്ടിരിക്കുകയാണ്.
അതൊന്നും അത്ര ശരിയായ നടപടികൾ ആയി തോന്നുന്നില്ല. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ സഹായിക്കുവാൻ പാടില്ലേ ?
ഇതാണ് ഖേരളം. ശബരിമല അയ്യപ്പൻ സത്യമായും പാടത്തു പണിയെടുക്കുന്നവന് വരമ്പത്ത് കൂലി കൊടുക്കുന്ന ഖേരളം.
മറ്റുള്ളവരുടെ അടുക്കളയിൽ കയറി നിരങ്ങി അവരുടെ കോണകം വരെ തപ്പിനോക്കുന്നവന് കിട്ടുന്ന യഥാർത്ഥ കൂലി.
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ ഖേരളം പിറവിയെടുത്ത നാൾ മുതൽ നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രവണതയാണ്.
അവനവന്റെ കാലിലെ മന്തിനെ മറച്ചു വെച്ചുകൊണ്ട് മറ്റുള്ളവരുടെ കാലിന്റെ ഇടയിലെ മന്തിനെ അന്വേഷിച്ചു നടക്കുന്ന ഞരമ്പ് രോഗികൾക്ക് സാക്ഷാൽ ശബരിമല അയ്യപ്പൻ നൽകുന്ന ശിക്ഷകൾ.
ഈ കാലവും കടന്നുപോകും എന്ന് നമ്മുക്ക് അറിയാമെങ്കിലും ഇതേ കൊച്ചിയിൽ തന്നെയായിരുന്നു പാർട്ടി ഓഫീസിലെ ഒളികാമറ അഭ്യാസങ്ങളും.
ഇവിടെ ആരും പുണ്യാളന്മാർ ആയി ജനിക്കുന്നില്ല, ഇവിടെ ആരും ഹരിശ്ചന്ദ്രന്മാർ ആയി ജനിക്കുന്നില്ല, ഇവിടെ ആരും ഗാന്ധിജിയായി ജനിക്കുന്നില്ല. എല്ലാവരിലും അവരുടേതായ വീക്നെസ്സുകളും ഞരമ്പ് രോഗങ്ങളും കണ്ടുവരുന്നു.
ചിലർ സമൂഹത്തെ പേടിച്ചുകൊണ്ട് എല്ലാം അടക്കി പിടിച്ചുകൊണ്ട് ജീവിക്കുന്നു. ചിലർ വരുന്നിടത്ത് വെച്ചുകാണാം എന്ന നിലയിൽ പൂന്തു വിളയാടുന്നു.
എല്ലാവരിലും ഒരു മമ്മുട്ടിയോ മോഹൻലാലോ മുകേഷോ ഒക്കെ കാണപ്പെടുന്നു. ചിലപ്പോൾ ചിലോർടേത് ശരിയാകും ചിലോർടേത് ശരിയാകില്ല.
ചിലോർ പിടിക്കപ്പെടും ചിലോർ എത്ര പിടിക്കപ്പെട്ടാലും രാജയോഗത്താൽ മന്ത്രി പുങ്കവന്മാരായി സ്റ്റേറ്റ് കാറിൽ വിലസും. ജയിലിലുള്ള പ്രതികളെ വരെ കൂടെക്കൂട്ടി ഉല്ലാസയാത്രകളിൽ ഏർപ്പെടും.
ഇവിടെ ഈ ഗൊച്ചു ഖേരളത്തിൽ ഒരു നല്ല മനുഷ്യന്റെ കണ്ണീരും വേദനകളും നിറഞ്ഞു നിൽപ്പുണ്ട്. ഇവിടത്തെ രാഷ്ട്രീയ കോമാളികളും ചാനൽ ഏമ്പോക്കികളും കോയമ്പത്തൂരിലേക്ക് സിഡി അന്വേഷിച്ചു പോയി വേദനിപ്പിച്ച ഒരു മനുഷ്യൻ.
ആ മനുഷ്യനെ ഇല്ലാതാക്കുവാൻ ശ്രമിച്ചവർ ഓരോ നാളിലും ഓരോരോ കുഴികളിലും വീണുകൊണ്ടിരിക്കുന്നു. അതിപ്പോൾ എതിർപാർട്ടിയിലെ ചില രാഷ്ട്രീയക്കാരായാലും സ്വന്തം പാർട്ടിയിലെ കുതികാൽ വെട്ടുകാരായാലും ജീവിതത്തിൽ ഒരു ഗതിയും പരഗതിയും കിട്ടാതെ ചില ചാനൽ ശിഖണ്ഡികളായാലും.
അവരൊക്കെ എവിടെയുമെത്താതെ കയ്യും കാലും ഇട്ടടിച്ചുകൊണ്ടിരിക്കുകയാണ്. അവർ ഇനി എങ്ങുമെത്തുമെന്ന് തോന്നുന്നുമില്ല. കാരണം അവരിലൂടെ ഒഴുകുന്നത് ശുദ്ധരക്തമല്ല !!!
ഈ കേരളത്തിൽ സാധാരണ ഭരിക്കുന്നവർക്കെതിരെയാണ് പ്രതിപക്ഷം ആരോപണങ്ങൾ അഴിച്ചു വിടാറുള്ളത്. പക്ഷെ കഴിഞ്ഞ കുറെ കാലങ്ങളായി പ്രതിപക്ഷത്തിനെതിരെയാണ് ആരോപണങ്ങളുടെ നീണ്ട നിര കുമിഞ്ഞു കൂടുന്നത്.
അതിന്റെ പിറകിലും ചില തത്പര കക്ഷികളുടെ കുനുഷ്ട് ബുദ്ധികൾ തന്നെ. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന പുല്ലൂട്ടിലെ പട്ടികളുടെ സ്വഭാവമുള്ള ചിലരാണ് അവർ.
അധികാരത്തിനായി ഏതറ്റം വരെ പോകുന്ന അല്ലെങ്കിൽ ഏത് ചെകുത്താന്റെ കാലു പിടിക്കുവാൻ വരെ പോകുന്ന ഇക്കൂട്ടർ നശിപ്പിക്കുന്നത് കേരളത്തിന്റെ ഭാവിയെ തന്നെയാണ്.
അവരും സ്വയം അലിഞ്ഞലിഞ്ഞു ഇല്ലാതാകുന്നത് അവർക്ക് മനസിലാകുന്നില്ല . കർമ്മഫലം അവർ അനുഭവിക്കുന്നുമുണ്ട് !!
എങ്ങനെയൊക്കെയും പുരോഗമിപ്പിക്കാവുന്ന ഒരു നാടിനെ ഉള്ളതും ഇല്ലാത്തതതുമായ പെണ്ണുകേസുകൾ കൊണ്ടും ആരോപണങ്ങൾ കൊണ്ടും ജനങ്ങളുടെ കണ്ണിൽ മണ്ണിട്ടുകൊണ്ട് ജീവിച്ചുപോകുന്ന ഇത്തരക്കാരെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.
വിവാദമായ പല പെണ്ണുകേസുകളിലും കോടതി വിധികൾ കാണുമ്പോൾ നമ്മുക്ക് ലേശം സമാധാനിക്കാം. അതുപോലെ ജനങ്ങളുടെ പ്രതികരണങ്ങളിലും ലേശം മാറ്റം വന്നുതുടങ്ങിയിട്ടുമുണ്ട്.
ആയതിനാൽ ഇനി വരുന്ന ഒരു തലമുറക്ക് ഈ വക കാര്യങ്ങളിൽ ഒന്നും പഴയ സ്‌കൂളിൽ പഠിച്ചിറങ്ങിയവരുടെ ഞരമ്പ് രോഗങ്ങൾ കാണുന്നില്ല എന്നതും ആശ്വസിക്കുവാൻ ഇട നൽകുന്നു !!!
കെട്ട്യോൻ ഏതു നേരത്തും വരുമെന്ന പ്രതീക്ഷയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന ഉപദേശവുമായി സഖാവ് ദാസനും എല്ലാം കഴിഞ്ഞിട്ട് ശബരിമല അയ്യപ്പനെ കണ്ടാൽ എല്ലാം തീരും എന്ന പ്രതീക്ഷയിൽ വിജയനും