/sathyam/media/media_files/2025/10/06/unnikrishnan-potty-2025-10-06-18-25-01.jpg)
ഇരുമുടി താകി ഒരു മനതാകി ഗുരു വിനമേവന്തോ...
ഇരുവിനെ തീര്‍ക്കും എമനെയും വെല്ലും
തിരുവടിയെക്കാണവന്തോ...
പള്ളിക്കെട്ട് സബരിമലക്ക് കല്ലും മുള്ളും കാലുക്ക് മെത്തേ...
നെയ്യഭിഷേകം സ്വാമിക്ക് കര്‍പ്പൂര ദീപം സ്വാമിക്ക്...
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയെ...
എന്നൊക്കെ വിശ്വാസികൾ അല്ലാത്തവർ ശബരിമലയിൽ കയറി കളിച്ചുവോ അന്നൊക്കെ അവർക്ക് പണി കിട്ടിയിട്ടുണ്ട്, അവരും അയ്യപ്പന് പണികൾ കൊടുത്തിട്ടുമുണ്ട്.
ഹിന്ദു മത ദൈവങ്ങളിൽ നിന്നും അവരുടെ അമ്പലങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു വിശ്വാസമാണ് ശബരിമലയുടേത്. വളരെ ശാന്തനായ അയ്യപ്പനെ കാണുവാൻ ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടി കയറിച്ചെല്ലുമ്പോൾ തന്നെ അതൊരു വലിയ പുണ്യമായാണ് സകലമാന വിശ്വാസികളും കരുതിപ്പോരുന്നത്.
നല്ല തണുപ്പുള്ള ശിശിര മാസങ്ങളിൽ ശബരിമലക്കായി മാലയിട്ടാൽ പിന്നെ മത്സ്യവും മാംസവും മറ്റുള്ള ഭൗതിക സുഖ ഭോഗങ്ങളും ഉപേക്ഷിച്ചുകൊണ്ട് വ്രത ശുദ്ധിയോടെ അയ്യപ്പ സന്നിധിയിൽ കറുത്ത വസ്ത്രങ്ങളോടെ പരമാവധി ഭക്തിയാൽ പറ്റുമെങ്കിൽ കാൽ നടയായി എത്തിച്ചേരേണ്ട ഒരു വിശ്വാസകേന്ദ്രമാണ് ശബരിമല.
മനുഷ്യന്റെ ആഗ്രഹ സഫലീകരണങ്ങൾക്കും രോഗശാന്തിക്കും മറ്റുള്ള വിഷമങ്ങളിൽ നിന്നുമുള്ള മോചനത്തിനുമായി മലയാളികൾക്കായി പിറവിയെടുത്ത ഒരു അവതാരമായാണ് അയ്യപ്പനെ ആരാധിച്ചുവരുന്നത്.
നാമിപ്പോൾ മലയാളികളിൽ പലരും ഒരു പിക്നിക്ക് കേന്ദ്രമായാണ് ശബരിമലയെ കാണുന്നത് എന്നതാണ് ഏറെ ദുഖകരം.
മലക്ക് പോകുന്നതിന്റെ തലേനാൾ മാലയിട്ടുകൊണ്ട് ആഡംബര കാറിൽ അവിടെ ചെന്നിറങ്ങി ഏതെങ്കിലും ദേവസ്വം ബോർഡ് മെമ്പറുടെയോ പോലീസുകാരന്റെയോ രാഷ്ട്രീയക്കാരന്റെയോ ഒത്താശയിൽ ക്യു ഒന്നും നിൽക്കാതെ പതിനെട്ടാം പടികയറി കുറെ അരവണ പായസവും പർച്ചേസ് ചെയ്തുകൊണ്ട് ഒരു ദിവസം കൊണ്ട് പോയിവരുന്ന ഒരു തീർത്ഥാടന കേന്ദ്രമാക്കി മാറ്റിയപ്പോൾ തമിഴനും തെലുങ്കനും കന്നടിഗയും വളരെ ആത്മാർത്ഥമായ ഭക്തിയാണ് അയ്യപ്പനിൽ കാണുന്നത്.
നമ്മുടെ സർക്കാരുകൾ കേവലം ഒരു വരുമാന മാർഗ്ഗമായി മാത്രമേ അയ്യപ്പനെ കാണുന്നുള്ളൂ. അതും അവരുണ്ടാക്കിയ പല കുത്തിത്തിരുപ്പുകളിൽ അയ്യപ്പന്റെ പ്രഭാവം മറ്റുള്ള സംസ്ഥാനക്കാരിൽ കുറഞ്ഞുവരുന്നതായും കാണുന്നു.
മകരവിളക്ക്, സ്ത്രീ പ്രവേശന വിഷയങ്ങളിൽ ആവശ്യമില്ലാതെ ഉണ്ടാക്കിയെടുത്ത വാർത്തകളിൽ പല ഭക്തരും ഏറെ വിഷമത്തിലാണ്.
കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കാർ മറ്റൊരു നിലക്കൽ വിഷയം പോലെ ശബരിമലയെ മാറ്റിയെടുത്തുകൊണ്ട് കലക്ക വെള്ളത്തിൽ മീൻ പിടിക്കുവാൻ ഇറങ്ങി പുറപ്പെട്ടുവെങ്കിലും അവർക്കും അയ്യപ്പൻ തിരിച്ചടി കൊടുത്തു.
കേരളം ഭരിക്കുന്നവർക്കാകട്ടെ കത്തുന്ന പുരയിലെ കഴുക്കോലുകൾ ഊരിയാണ് ഏറെ പരിചയം. അവരും അയ്യപ്പ കോപത്തിൽ വെന്തടങ്ങി കൊണ്ടിരിക്കുകയാണ്.
ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഇന്നത്തെ മുഖ്യ താന്ത്രികൻ എങ്കിലും പരസഹായമില്ലാതെ ഇത്രയും വലിയൊരു അടിച്ചുമാറ്റൽ കേരളത്തിൽ സാധ്യമല്ല. ദേവസ്വം ബോർഡിനും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പ്രമാണിമാർക്കും കൈ ഇല്ലാതെ ഇങ്ങനെയൊരു കൊള്ള നടത്തുവാൻ ബെംഗളൂരുവിൽ നിന്നും എത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒറ്റക്ക് സാധ്യമല്ല എന്നത് അരിയാഹാരം കഴിക്കുന്നവർക്കും ആരവണപ്പായസം കുടിക്കുന്നവർക്കും നന്നായറിയാം.
ഇപ്പോൾ ഭരണത്തിൽ ഇരിക്കുന്നവർക്ക് എന്ത് വിധേനയും പണമുണ്ടാക്കുക എന്നല്ലാതെ അവർക്ക് എന്ത് അയ്യപ്പൻ, അവർക്ക് എന്ത് ഭക്തി, അവർക്ക് എന്ത് ഇരുമുടിക്കെട്ട്, അവർക്ക് എന്ത് ശ്രീകോവിൽ ?
അയ്യപ്പ സേവാസംഘത്തിന്റെ മറവിൽ കോടീശ്വരന്മാരെ മാത്രം തിരഞ്ഞുപിടിച്ചുകൊണ്ട് അവർക്ക് പ്രത്യേകം പൂജകളും അവരുടെ വീടുകളിലേക്കും പൂജാ മുറികളിലേക്കും ശ്രീകോവിലിന്റെ വാതിലും പാളികളും ഒക്കെ എത്തിച്ചുകൊണ്ട് കച്ചവടം ചെയ്യാമെന്ന് പഠിപ്പിച്ച ഉണ്ണികൃഷ്ണൻ പോറ്റി അമേരിക്കയിലെ ഉന്നത സർവ്വകലാശാലകൾ എംബിഎ ക്കാർക്ക് ക്‌ളാസ് എടുക്കുവാൻ ക്ഷണിക്കുന്ന അത്രയും വലിയ സംഭവമായി മാറി കഴിഞ്ഞിരിക്കുന്നു.
അഞ്ചുകൊല്ലം കൊണ്ട് മുപ്പതോളം കോടിയുടെ ഭൂമി ഇടപാടുകൾ നടത്തിയെങ്കിലും ദുബായിലേക്ക് മാറ്റിയിട്ടുള്ളതും അവിടെ നിന്നും പിരിച്ചതുമൊക്കെ വേറെ കണക്കിൽ പെടുമായിരിക്കും.
ഈ കൊള്ളയുടെ നന്ദിയെന്നോണം ആണ് ആഗോള അയ്യപ്പ സംഗമം നടത്തിയത് എന്ന് തോന്നിപ്പോകുന്നു. എട്ടു കോടിയോളം രൂപയാണ് ഹൈക്കോടതി വിധിയെ മാനിക്കാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് നൽകിയത്.
അതിന്നായി പ്രത്യേക സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിക്കൊണ്ടാണ് അയ്യപ്പ സംഗമത്തിന് പണം മാറ്റിയത്. സ്പോണ്സർമാരിൽ നിന്നും പണം കണ്ടെത്തിക്കൊണ്ട് സംഗമം നടത്താമെന്ന് ദേവസ്വം ബോർഡ് ചെയർമാൻ ഹൈക്കോടതിക്ക് വാക്കു കൊടുത്തെങ്കിലും പണം വന്നത് സർക്കാരിൽ നിന്ന് തന്നെ.
ഈ സർക്കാരിനെ ചുറ്റിപ്പറ്റി കുറെയധികം ഇവന്റ് മാനേജ്‌മെന്റ് കമ്പനികളും ചാനൽ തലവന്മാരും പണമുണ്ടാക്കുവാൻ പുതിയ പുതിയ തരികിട കളികൾ കളിക്കുമ്പോൾ അവരാണ് ഇന്നിപ്പോൾ മൂന്നാം പിണറായി സർക്കാരിനായി നെട്ടോട്ടമോടുന്നത്.
ദേവസ്വം മുൻമന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും ദേവസ്വം ബോർഡ് ചെയർമാനും കൈകൾ കഴുകുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങൾക്ക് ഏറെക്കുറെ കാര്യങ്ങൾ ബോധ്യമായിത്തുടങ്ങി.
അവർക്ക് ആകെയുള്ള ആശങ്ക പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറക്കുള്ളിൽ ഇരിക്കുന്ന വജ്രവും സ്വർണ്ണവും ഒക്കെ ഇപ്പോൾ അവിടെ തന്നെയുണ്ടോ എന്നതാണ്. അതിപ്പോൾ വെള്ളാരം കല്ലുകളും ഇരുമ്പ് ചെമ്പ് ആഭരണങ്ങളായി മാറാതിരിക്കട്ടെ എന്നാണവരുടെ പ്രാർത്ഥന.
അതുപോലെ ഗുരുവായൂർ അമ്പലത്തിലെ വിഗ്രഹം വരെ അവർ അടിച്ചുമാറ്റുമോ എന്ന ആശങ്കയും ഇല്ലാതില്ല. ഓരോരോ സീസണിലും ഓരോരോ ഉണ്ണികൃഷ്ണൻ പോറ്റിമാർ കേരളത്തിൽ അവതരിക്കുന്നു എന്നതും ഇതൊന്നും ആർക്കും മനസിലാകാതെ പോകുന്നു എന്നതിലും ഇന്റലിജൻസ് മേധാവികൾ ഉത്തരം നൽകിയേ മതിയാകൂ.
ഇപ്പോൾ ഏറ്റവും സ്മാർട്ടായത് പ്രതിപക്ഷത്തെ രണ്ടു രാഷ്ട്രീയ കക്ഷികളാണ്. അവർ അന്ന് അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാതിരുന്നതിൽ യോഗി ആദിത്യനാഥിനൊഴിച്ചു ബാക്കിയെല്ലാവർക്കും ആശ്വസിക്കാം.
എൻഎസ്എസിനും എസ്എൻഡിപ്പിക്കും അണ്ണാക്കിൽ പിണ്ണാക്ക് തള്ളിയ അവസ്ഥയിലാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. മരുമകന്റെ കേസിനാൽ സമദൂരത്തിൽ നിന്നും മാറി പിണറായി ഭക്തിയിലേക്ക് സുകുമാരൻ നായരെ കൊണ്ടെത്തിച്ചപ്പോൾ ഇങ്ങനെ ഒരു മരക്കുരിശ് പിന്നാലെ വരുമെന്ന് നായർ കരുതിക്കാണില്ല.
നിയമസഭയിൽ കഴിഞ്ഞ തവണയും ഇത്തവണയും ''പൂശാണ് '' മുഖ്യവിഷയം എന്നതിൽ സർക്കാരിനും ആശ്വസിക്കാം !!!
അയ്യപ്പൻ അവിടെത്തന്നെയുണ്ടോ എന്ന ആശങ്കയാൽ സ്വാമി ദാസനും ഉണ്ണികൃഷ്ണൻ പോറ്റിയെ വഴങ്ങിക്കൊണ്ട് അയ്യപ്പൻ വിജയനും