/sathyam/media/media_files/2025/10/21/st-reethas-school-principal-2025-10-21-18-57-34.jpg)
ഇംഗ്ളീഷൊക്കെ പറഞ്ഞു പറഞ്ഞു മടുത്തു, ഇതൊന്നും ഇതിൽ വരില്ലല്ലേ ല്ലേ ല്ലേ ല്ലേ.., എന്തിനാണ് ആ സിസ്റ്റർ ഇംഗ്ലീഷ് പറയുമ്പോഴും മലയാളം നോക്കി വായിക്കുമ്പോഴും അനാവശ്യമായി ചിരിച്ചുകൊണ്ടിരുന്നത് എന്നതാണ് നമ്മുക്ക് മനസ്സിലാകാത്തത്.
എത്രയെത്ര ആലോചിച്ചിട്ടും ഒരു പിടുത്തവും കിട്ടാത്തതും അക്കാര്യത്തിൽ തന്നെ. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വിഷയം ആയതുകൊണ്ട് ഇംഗ്ലീഷ് കൂടുതൽ ഇറക്കി വിട്ടാൽ പത്രക്കാരുടെ കൂടുതൽ ചോദ്യശരങ്ങൾ വരില്ല എന്നതുകൊണ്ടോ, കൺവിൻസ് അല്ലെങ്കിൽ കൺഫ്യൂസ് എന്ന ഒരു തന്ത്രമാണോ അതിന്റെ പിന്നിലെന്നും അറിയാൻ വയ്യ.
ഏറ്റവും വിഷമം തോന്നിയത്, സാമൂഹ്യ പ്രതിബദ്ധതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട മാധ്യമങ്ങൾ സാമൂഹ്യ പ്രതികാരത്തോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും.
ഒരു ഭൂകമ്പമുണ്ടായാൽ, വെള്ളപ്പൊക്കമുണ്ടായാൽ, പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ മരണസംഖ്യ തിരഞ്ഞെടുപ്പുകളുടെ ഭൂരിപക്ഷം പോലെ അവതരിപ്പിക്കുന്ന വാർത്താ അവതാരകരുടെ നാട്ടിൽ ഇതല്ല ഇതിന്നപ്പുറവും നാം അനുഭവിക്കേണ്ടി വരും എന്നത് നഗ്നസത്യം.
പെണ്ണ് കേസുകളിലും കവർച്ച കൊലപാതക കേസുകളിലും എന്തിനധികം പറയുന്നു ശബരിമല സ്വർണ്ണക്കേസായാലും എല്ലാറ്റിലും വർഗീയതയും വിഭാഗീയതകളും വെച്ച് വാർത്തകൾ അവതരിപ്പിക്കുമ്പോൾ ഇനിയെന്ത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
ഹിജാബ് അഥവാ തട്ടം അഥവാ തലമറക്കൽ എന്നത് ഒരു മത ചിഹ്നത്തെക്കാളുപരി, ഓരോരോ ഭൂപ്രദേശത്തെ പ്രകൃതിയുമായി ഇഴുകി ചേർന്നിരിക്കുന്നു. ആയതിനാലാണ് സൂര്യന്റെ ആധിക്യമുള്ള അറബ് രാജ്യങ്ങളിൽ ആണും പെണ്ണും തലയെ ചൂടിൽ നിന്നും രക്ഷിക്കുവാൻ തലമറക്കുന്നത്.
അതിപ്പോൾ അതേ ഗ്രീനിച്ച് രേഖ കടന്നുപോകുന്ന പേർസ്യൻ രാജ്യങ്ങളിലും ഇസ്രയേലിലും പാകിസ്താനിലും രാജസ്ഥാനിലും പഞ്ചാബിലും ഹരിയാനയിലും ആണും പെണ്ണും വളരെ ഭദ്രമായി തലയെ സൂര്യതാപത്തിൽ നിന്നും അതേപോലെ തന്നെ അവിടത്തെ ശൈത്യത്തിൽ നിന്നും സംരക്ഷിക്കുവാൻ തലേക്കെട്ടും തൊപ്പിയും ഹിജാബും തട്ടവുമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
കൂടാതെ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പരമാവധി അവരുടെ ത്വക്കിനെ സംരക്ഷിക്കുവാനും ശരീര സൗന്ദര്യം സൂക്ഷിക്കുവാനും ഈ ഹിജാബും തട്ടവും അബായയും ഒക്കെ ഗുണം ചെയ്യും എന്നാണ് പൊതു ധാരണ.
ആയതിനാലാണ് ഇക്കാണുന്ന കന്യസ്ത്രീകൾ ഒന്നടങ്കം അല്ലെങ്കിൽ പുരോഹിത വർഗ്ഗങ്ങൾ ഒന്നടങ്കം ഈ വക വസ്ത്രങ്ങൾ ഉപയോഗിക്കുന്നത്. ചിരിച്ചുകൊണ്ട് ഇംഗ്ലീഷ് പറഞ്ഞ ആ കന്യാസ്ത്രീ വരെ 'ഹിജാബ്' ധരിച്ചുകൊണ്ടാണ് അവരുടെ സ്‌കൂൾ നിയമങ്ങൾ അവതരിപ്പിച്ചത് എന്നതും ഒരു വസ്തുത തന്നെ.
മറ്റുള്ള കുട്ടികളിൽ നിന്നും വ്യത്യസ്തമായി ഒരു കുട്ടി മാത്രം വസ്ത്രം കൂടുതൽ ധരിക്കുമ്പോൾ ഉണ്ടാകുന്ന സന്തുലനാവസ്ഥ കാരണമാണ് അവരതിനെ എതിർത്തത്. മറ്റ് കുട്ടികൾക്ക് ഭയമുണ്ടാക്കുന്നു എന്നതാണ് അതിലെ പൊരുത്തക്കേട്.
ഒരു കാലത്ത് ലോകം മുഴുവൻ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും നിയന്ത്രിച്ചിരുന്ന ക്രിസ്‌ത്യൻ മിഷനറിമാരും രാജ്യങ്ങളും ഇന്ന് പിറകിലോട്ട് പോകുന്ന ഈ കാലഘട്ടത്തിൽ ചൈനക്കാരും അറബികളും ആ ആധിപത്യത്തിലേക്ക് നീങ്ങുമ്പോൾ ലോകം മുഴുവൻ സ്വാഭാവികമായും ആ ഒരു വിഭ്രാന്തി പ്രകടമാകുന്നുണ്ട്.
പല കുത്തകകളും തകർന്നടിഞ്ഞുകൊണ്ടിരിക്കുന്നു. പല പുതിയ കളിക്കാരും ലോകം കീഴടക്കുമ്പോൾ പഴയവരിൽ സ്വാഭാവികമായും ഈ ഒരു പേടി എവിടെയും കാണാം.
കേരളത്തിൽ ആണെങ്കിലും വിദ്യാഭ്യാസ മേഖലയിലും ആതുരാലയ മേഖലകളിലും കച്ചവട രാഷ്ട്രീയ മേഖലകളിലും കുത്തകകൾ തകർന്നടിയുമ്പോൾ ചില സംഘടനകൾ വർഗീയമായി അക്കാര്യം ഏറ്റെടുക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ഒരു മകനോ മകളോ ജനിച്ചാൽ അവരെ അമേരിക്കയിലേക്കും ലണ്ടനിലേക്കും ജർമ്മനിയിലേക്കും ഉഴിഞ്ഞുവെച്ചു പഠിപ്പിച്ചു പ്രാപ്‌തമാക്കിയിരുന്ന ഒരു കാലം കേരളത്തിലും ഉണ്ടായിരുന്നു.
ആകെയുള്ള രണ്ടു മക്കളിൽ മകൻ അമേരിക്കയിൽ പോയാൽ അല്ലെങ്കിൽ ലണ്ടനിൽ പോയാൽ, മകളെ നല്ല രീതിയിൽ കെട്ടിച്ചുവിട്ടാൽ പിന്നെ അവരൊന്നും മാതാപിതാക്കളെ തിരിഞ്ഞുനോക്കാതെ അവരവരുടെ കാര്യങ്ങളുമായി മുന്നോട്ട് പോകുകയും മാതാപിതാക്കളെ അംഗനവാടികളിൽ ആക്കുകയും ചെയ്തപ്പോൾ കുറെയധികം കുടുംബങ്ങൾ ആ പൂതികളും ഏറെക്കുറെ അവസാനിപ്പിച്ച മട്ടാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
ഇന്നിപ്പോൾ മക്കൾ തന്നെ അവരവരുടെ വഴികൾ ഗൂഗിളിലൂടെയും എ ഐ യിലൂടെയും കണ്ടെത്തി റഷ്യയിലും പോളണ്ടിലും ലണ്ടനിലും വിദ്യാഭ്യാസത്തിനു പോകുമ്പോൾ അവരെ നിരുത്സാഹപ്പെടുത്തുന്നതും മാതാപിതാക്കളാണ്.
എന്തൊക്കെ തന്നെയായാലും ഇംഗ്ലീഷൊന്നും എവിടെയും ഒരു മാനദണ്ഡമല്ല എന്നത് ജർമ്മനിയും ജപ്പാനും ചൈനയും ഫ്രാൻസും ഒക്കെ ലോകത്തിനു കാണിച്ചുകൊടുത്തു കഴിഞ്ഞു. ബുദ്ധിയും വിവേകവുമാണ് എല്ലാറ്റിനും മുകളിൽ, പിന്നെ കുടുംബവും സ്നേഹവും നന്മയുമാണെന്ന് അറബികൾ പോലും ലോകത്തിനു കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്നു.
ആയതിനാൽ ചിരിച്ചുകൊണ്ട് ഇംഗ്ലീഷ് നോക്കി വായിച്ചാലൊന്നും ലോകം കീഴടക്കുവാനാകില്ല എന്നത് സത്യം !!!
മക്കളെ പഠിപ്പിക്കാൻ അച്ഛന് താല്പര്യമില്ല എന്ന് മൊട്ട ദാസനും മക്കൾ റഷ്യയിലും ലണ്ടനിലും പഠിക്കുന്നു എന്ന് ജനാബ് വിജയനും