/sathyam/media/media_files/KusPOT7m7isVt5ePeuhD.jpg)
നവംബർ ഒന്ന് - കേരളപിറവി. ദാരിദ്ര്യമുക്ത കേരളം എന്നിരുന്നാലും നമ്മുടെ നാട് ഇപ്പോഴും എന്തൊക്കെയോ അല്ലെങ്കിൽ ആരുടെയൊക്കെയോ ശാപം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഭൂപ്രദേശം, ദൈവത്തിന്റെ സ്വന്തം നാട് എന്ന് അമിതാബ്‌കാന്ത് പേരിട്ടു വിളിച്ചെങ്കിലും അതിലും ഒരു കളിയാക്കലിന്റെ സ്വരം ഇല്ലേയെന്ന് ചിന്തിച്ചുപോകുന്നു .
പ്രകൃതിയെ കുറിച്ച് ആണെങ്കിൽ ദൈവത്തിന്റെ സ്വന്തം നാട് എന്നത് ശരിയാണെങ്കിലും അവിടത്തെ മനുഷ്യരെയും അവരുടെ സ്വഭാവ രൂപീകരണവും തുലനം ചെയ്തുനോക്കിയാൽ ചെകുത്താൻ പോയിട്ട് പെരിങ്ങോട്ടുകരയിലെ ചാത്തന്മാർ വരെ മുട്ടുമടക്കുന്ന വരദാനമാണ് കേരളത്തിന് സ്വന്തമായുള്ളത് .
ഏറ്റവും അവസാനമായി നാം കേട്ട വാർത്ത, കൊച്ചിയിലെ ഹോളിഡേ ഇൻ എന്ന ഹോട്ടൽ കച്ചവടവുമായി ബന്ധപ്പെട്ടുള്ളതാണ്. ശരിക്കും പറഞ്ഞാൽ ഈ തരത്തിലുള്ള കച്ചവടങ്ങളാണ് കേരളത്തിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. ഒരാളെ 'വട്ടം വെക്കുക' എന്ന ശൈലിയിൽ മാത്രമാണ് കേരളത്തിലെ ഒട്ടുമിക്ക ഡീലുകളും.
ഒരാൾക്കും ആത്മാർത്ഥത എന്നത് തൊട്ടുതീണ്ടിയിട്ടില്ല. കുശുമ്പോ അസൂയയോ അല്ലാതെ തന്നെ വെറുപ്പും വൈരാഗ്യവുമാണ് ഒട്ടുമിക്ക ഡീലുകളിലും നിഴലിച്ചു നിൽക്കുന്നത്.
ഗൾഫിലും അമേരിക്കയിലും യൂറോപ്പിലും അല്ലെങ്കിൽ ഇന്ത്യയിലെ തന്നെ മറ്റുള്ള നഗരങ്ങളിൽ നിന്നും അദ്ധ്വാനിച്ചുണ്ടാക്കിയ പണത്തെ സ്വന്തം നാടിനോടുള്ള അമിതമായ കൂറും അതിനുപരി ചില വാശികളും കാരണം കേരളത്തിലേക്ക് കൊണ്ടുവന്നു നിക്ഷേപിച്ചവരിൽ എൺപത് ശതമാനവും കൈപൊള്ളിയവരായിരിക്കും .
നമ്മുടെ ഓർമ്മകളിലേക്ക് കണ്ണോടിച്ചാൽ കൊച്ചിയിലെ 'രമണിക' മുതൽ എന്തിനധികം പറയുന്നു തൃശൂരിലെ 'ലുലു മാൾ' വരെ മലയാളികളോട് അങ്കം വെട്ടി തോറ്റ് തുന്നം പാടിയവരാണ്. എത്രയോ ബ്രാൻഡുകൾ കേരളം കീഴടക്കുവാനായി മലയാളികൾ ഉണ്ടാക്കി കൂട്ടി .
എത്രയോ സ്റ്റാർ ഹോട്ടലുകൾ , ലെഹർ കോള പോലുള്ള പാനീയങ്ങൾ, തോഷിബ ആനന്ദ്, മധുര കൊട്സ്, പ്രീമിയർ കേബിൾസ്, അങ്ങനെ പലതും കഞ്ചിക്കോട്ടും കളമശ്ശേരിയിലും ഉയർന്നു. പിന്നീട് അവരെക്കുറിച്ചൊന്നും നമ്മൾ കേട്ടിട്ടില്ല, അവരെയാരും കണ്ടിട്ടുമില്ല.
ആന്തൂരിലെ സാജന്മാർ എന്നും ഉണ്ടായിക്കൊണ്ടിരുന്നു. ചെറുതും വലുതുമായി ആയിരക്കണക്കിന് കമ്പനികളെയാണ് നമ്മൾ കൊന്നു കുഴിച്ചുമൂടിയത്. 'സത്യം' തിരിച്ചെഴുതിയ മൈതാസ് എന്ന ഒരു ഗ്രൂപ്പ് അനിക്സ്പ്രേ പോലെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന പരുവമായത് കേരളത്തിലാണ് .
വലിയ കുഴപ്പങ്ങളില്ലാതെ വർഷങ്ങളോളം ഗൾഫിൽ കച്ചവടം ചെയ്തു പോന്നിരുന്ന ഷെട്ടി, മങ്ങാട്ടുകാരായ രണ്ടു മലയാളികളെ ഇടതും വലതും വെച്ചുകൊണ്ട് ആയിരം കോടിക്ക് 'മഹാഭാരതം' പിടിക്കുവാൻ കേരളത്തിലേക്ക് കാലെടുത്തുവെച്ചപ്പോൾ ഒരു സാമ്രാജ്യം വരെ തകർന്നടിഞ്ഞത് നാം കണ്ടു.
ബാംഗ്ലൂരിലെയും പുണെയിലെയും എത്രയോ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾ കൊച്ചിയിൽ നിന്നും ഓടിയൊളിച്ചതും നാം കണ്ടു. കെൽട്രോണും ബിപിഎല്ലും ഡയനോറയും കൊക്കക്കോളയും കഞ്ചിക്കോട്ട് ശവമടക്കി . മാവൂർ ഗ്വാളിയോർ റയോൺസിനെയും മധുര കോട്സിനെയും നമ്മൾ ചവുട്ടി പുറത്താക്കി.
എത്രയോ മുതലാളിമാർ ആത്മഹത്യ ചെയ്തു. എത്രയോ മുതലാളിമാർ കേരളത്തോട് വിട പറഞ്ഞു. മധുര കോട്സിനെ ഇല്ലാതാക്കിയതാണ് ഏറ്റവും കഷ്ടം. അവരുടെ അമേട്ടോ എന്ന സ്‌പൻ പോളിസ്റ്റർ നൂലുണ്ടാക്കുവാൻ ലോകത്ത് ഏറ്റവും നല്ല അന്തരീക്ഷം കൊരട്ടിയും പരിസരവും മാത്രമേയുള്ളൂ .
കിഴക്കമ്പലത്തിലെ കിറ്റെക്സ് , ചിറ്റിലപ്പള്ളിയുടെ വി ഗാർഡ് പോലുള്ള നൂറു കണക്കിന് കമ്പനിക്കാർ സ്ഥലം കാലിയാക്കി. എന്നിട്ടും നമ്മൾ പറയുന്നു വികസനകേരളം എന്ന്. എത്രയോ ഗൾഫുകാർ സ്വന്തം നാടിനോടുള്ള ആ സ്നേഹത്തിൽ ആയിരക്കണക്കിന് ചെറുകിട കമ്പനികൾ , അതുപോലെ കച്ചവട സ്ഥാപനങ്ങൾ സ്ഥാപിച്ചിരുന്നു.
ഇടപ്പള്ളി മുതൽ വരാപ്പുഴ വരെ മുന്നൂറിൽ പരം ഭക്ഷണശാലകൾ മലയാളി തുറന്നു നോക്കി. പകുതിയും പല പല നിസ്സാര കാരണങ്ങളാൽ ഒഴിവാക്കേണ്ടി വന്നു . അതുപോലെ എത്രയെത്ര റിസോർട്ടുകൾ വയനാട്ടിലും ഇടുക്കിയിലും അടച്ചുപൂട്ടി.
എവിടെയോ ഒരു ശാപം കേരളത്തിനെ അലട്ടുന്നു. അതിൽ രാഷ്ട്രീയക്കാർ മാത്രമല്ല ഉദ്യോഗസ്ഥർ മാത്രമല്ല. അല്ലാതെ തന്നെ ജനങ്ങളും നാട്ടുകാരും കേരളത്തിന്റെ മുഖ്യ ശത്രുക്കളായി പരിണമിച്ചുകൊണ്ടിരിക്കുന്നു .
യുസഫലിക്ക അബുദാബിയിലും ഖത്തറിലും സൗദിയിലും ഈജിപ്തിലും ഒക്കെ അവിടത്തെ ഭരണാധികാരികളുടെ അനുഗ്രഹത്തോടെ കച്ചവട സ്ഥാപനങ്ങൾ ആരംഭിച്ചുകൊണ്ട് തന്റെ സാമ്രാജ്യം വളർത്തി മെല്ലെ മെല്ലെ ഇന്ത്യയിലേക്ക് കാലെടുത്തുകുത്തി.
അപ്രതീക്ഷിതമായി ലക്നൗവിലും ബെംഗളുരുവിലും കോയമ്പത്തൂരിലും ഏറ്റവും വലിയ സ്ഥാപനങ്ങൾ തുടങ്ങിക്കൊണ്ട് മലയാളിയെ ഞെട്ടിച്ചു.
അഹമമ്മദാബാദിലെ ഏറ്റവും വലിയ ഡീൽ ചെയ്തുകൊണ്ട് അവിടെയും സ്ഥലം സ്വന്തമാക്കി.
പക്ഷെ സ്വന്തം നാട്ടിൽ അതും അദ്ദേഹത്തിന്റെ ജന്മനാടായ തൃശ്ശിവപേരൂരിൽ ഒരു സ്ഥാപനം തുടങ്ങുവാൻ അദ്ദേഹത്തിനായില്ല. അവിടെയും പരിസ്ഥിതിയുടെ പേരിലുള്ള വട്ടം വെക്കലുകൾ തുടർന്നുകൊണ്ടിരുന്നു. അപരിചിനായ ഒരു പുതുക്കാട്ടുകാരൻ പരിസ്ഥിതിയുടെ പേരിൽ കൊടുത്ത ഒരു പരാതിയിന്മേൽ ലുലുവിന്റെ യൂസഫലി മുട്ടുകുത്തിയിരിക്കുകയാണ് !
തുറുപ്പുഗുലാൻ എന്ന സിനിമയിലേത് പോലെ നാട്ടിലേക്ക് കച്ചവടം ചെയ്യുവാനും പണം മുടക്കാനും വരുന്നവരെ നേരത്തെ പറഞ്ഞതുപോലെ 'വട്ടം വെക്കുക' എന്നത് കൊച്ചിയിലും കോഴിക്കോട്ടും തലസ്ഥാനത്തും എന്നും അരങ്ങേറിക്കൊണ്ടിരുന്ന സംഭവികാസങ്ങളാണ്.
ഹൈപവർ എന്ന ഒരു കമ്പനി മുതലാളിയുടെ പപ്പും തൂവലും പറിച്ചുവിട്ടവരാണ് അന്നത്തെ കൊച്ചിയിലെ പാർട്ണർമാർ എന്ന് പറഞ്ഞുകൊണ്ട് നടന്നവർ. ഒരു സാധു മനുഷ്യനെ എങ്ങനെയൊക്കെ പറ്റിക്കുവാൻ ആകുമോ എന്നതൊക്കെ അവർ ബുദ്ധിപരമായി ചെയ്തു.
ഒരു ഹോട്ടൽ വാങ്ങുവാൻ ഒമ്പത് കോടി ചിലവാക്കിയ മനുഷ്യന്റെ പേരിൽ ആകെ രജിസ്റ്റർ ചെയ്തത് ഹോട്ടലിലെ രണ്ടു മുറികൾ മാത്രം . ആ സംഭവ കഥയാണ് തുറുപ്പുഗുലാൻ എന്ന സിനിമയിലൂടെ പറഞ്ഞത് .
ആ വട്ടം വെക്കലുകളുടെയൊക്കെ പരിണിത ഫലങ്ങളാണ് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന നിപ്പ - എലിപ്പനി - ഡെങ്കി - എച്ച് വൺ എൻ വൺ കൂടാതെ മാരകമായ കാൻസറുകളും അതുപോലെ ചരിത്രത്തിൽ ഇല്ലാത്ത വെള്ളപ്പൊക്കങ്ങളും ഉരുൾപൊട്ടലുകളും .
ഇനിയെങ്കിലും മനുഷ്യർ മനുഷ്യർക്കിടയിൽ ചെയ്തുകൊണ്ടിരിക്കുന്ന ഈ വട്ടം വെക്കലുകൾ അവസാനിപ്പിച്ചില്ലെങ്കിൽ മെസ്സി മാത്രമല്ല ഐഎം വിജയൻ വരെ കേരളത്തിൽ ഇനി കളിക്കില്ല എന്ന് ശപഥം ചെയ്‌തേക്കും !
അല്ലെങ്കിൽ അതിദരിദ്രർ ഇല്ല എന്ന നാടകത്തിന്റെ പേരിൽ മമ്മുട്ടിയും മോഹൻലാലും കമൽഹാസനും സ്റ്റേജിൽ വന്നിരുന്ന് പിണറായി വിജയനെ വാഴ്ത്തി പാടിയാലൊന്നും കേരളം മാറുകയില്ല. ഇവിടെയുള്ള ഭരണകൂട അഴിമതിയും അണികളുടെ അഹങ്കാരവും ഇല്ലാതാക്കിയേ മതിയാകൂ !
നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ !
വനം കൊള്ളക്കാർ ഭരണകൂട വക്താക്കളാകുന്ന അവസ്ഥയിൽ മനംനൊന്ത് സഖാവ് ദാസനും സഖാത്തി കാരണം ആത്മഹത്യാ ചെയ്ത നവീൻ ബാബുവിനെ സ്മരിച്ചുകൊണ്ട് സഖാവ് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us