/sathyam/media/media_files/2025/11/10/zohran-mamdani-2025-11-10-19-13-18.jpg)
അമേരിക്കയിലെ, പ്രത്യേകിച്ച് ന്യൂയോർക്കിലെ മേയർ തിരഞ്ഞെടുപ്പ് ലോകത്തെ തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുന്ന ഒരു തീരുമാനമാണ്. നിലപാടുകൾക്ക് നൽകിയ അംഗീകാരമായിട്ടാണ് ലോകജനത ആ മേയർ തിരഞ്ഞെടുപ്പിനെ അവലോകനം ചെയ്യുന്നത്.
പണത്തിനും, അഹങ്കാരത്തിനും, അധികാരത്തിനും മേലെ ഒരു ജനത വോട്ട് ചെയ്തപ്പോൾ വെറുപ്പിന്റെ രാഷ്ട്രീയക്കാർക്ക് കിട്ടിയ ഒരു അന്ത്യശാസനമായിട്ടാണ് ഒട്ടുമിക്ക വിശകലനങ്ങളും, ബുദ്ധിജീവികളും നിരീക്ഷകരും സൂചിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ പത്തു പതിനഞ്ച് വർഷങ്ങളിൽ ലോകത്ത് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ചില അമേരിക്കൻ കച്ചവട ഗ്രൂപ്പുകളുടെ സ്വാധീനം വ്യക്തമായി പ്രകടമായിരുന്നു. ഓരോരോ രാജ്യങ്ങളുടെയും തലപ്പത്ത് അവർക്കിഷ്ടമുള്ള ആളുകളെ എങ്ങനെയെങ്കിലും വിജയിപ്പിച്ച് അവരോധിക്കുന്ന പബ്ലിക്ക് റിലേഷൻസ് കളികൾ നമ്മുക്ക് കാണാവുന്നതാണ്.
അവർ വിലക്ക് വാങ്ങിയ ആ മാധ്യമങ്ങളെയും പിആർ കമ്പനികളെയും ശ്രവിക്കാതെയും അവരെ പിന്തള്ളിയുമാണ് ന്യൂയോര്‍ക്ക് ജനത പുതിയ മേയറെ തിരഞ്ഞെടുത്തത്.
/filters:format(webp)/sathyam/media/media_files/2025/11/10/zohran-mamdani-2-2025-11-10-19-17-32.jpg)
ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ നഗരത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഭൂപ്രകൃതിയെ പ്രതിഫലിപ്പിക്കുന്ന വോട്ടിംഗ് മാതൃകയാണ് കാണപ്പെട്ടത്. ബ്രൂക്ക്ലിൻ, ക്വീൻസ്, മാൻഹാട്ടൻ, ബ്രോങ്ക്സ് തുടങ്ങിയ പ്രദേശങ്ങളിൽ ജനങ്ങൾ പുരോഗമന ചിന്താഗതിക്കാരനായ സോഹ്രാൻ മംദാനിക്ക് വൻ പിന്തുണ നൽകിയപ്പോൾ, പരമ്പരാഗതമായി കൺസർവേറ്റീവ് സ്വഭാവമുള്ള സ്റ്റാറ്റൻ ഐലൻഡിൽ ആൻഡ്രൂ കുവോമോയ്ക്ക് അനുകൂലമായിരുന്നു.
നഗരത്തിലെ യുവജനങ്ങൾ, തൊഴിലാളിവർഗ്ഗം, കുടിയേറ്റക്കാരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന ജനവിഭാഗങ്ങൾ സാമൂഹ്യനീതിയും വീട് - വാടക സംബന്ധമായ വിഷയങ്ങളും മുൻനിരയിൽ കണ്ട് മംദാനിയെ പിന്തുണച്ചു.
അതേസമയം, ഉയർന്ന വരുമാനമുള്ള മേഖലകളിലും കോർപ്പറേറ്റ് പ്രഭാവമുള്ള വോട്ടർമാരിലും റിപ്പബ്ലിക്കൻ ചായം പ്രകടമായി. ഈ തെരഞ്ഞെടുപ്പ് ന്യൂയോർക്കിലെ രാഷ്ട്രീയത്തിന്റെ പുതിയ ദിശയാണ് സൂചിപ്പിക്കുന്നത് - സമൂഹത്തിന്റെ നന്മ, താമസസൗകര്യം, സാമ്പത്തിക സമത്വം എന്നിവയെ മുഖ്യമായി എടുത്ത് മുന്നേറുന്ന ഒരു നഗരബോധത്തിന്റെ പ്രതിഫലനം.
ഏകദേശം അഞ്ചു മില്ല്യനോളം വരുന്ന ന്യൂയോർക്ക് വോട്ടർമാരിൽ 18 ശതമാനത്തോളം ഒറിജിനൽ അമേരിക്കക്കാരും 20 ശതമാനത്തോളം കറുത്ത വർഗ്ഗക്കാരും 16 ശതമാനത്തോളം ഏഷ്യൻ വംശജരും 18 ശതമാനത്തോളം യഹൂദരും 4 ശതമാനത്തോളം മുസ്ലിം വോട്ടർമാരും ബാക്കിയുള്ളവർ മതവും ജാതിയും ഇല്ലാത്തവരുമായിരുന്നു.
അങ്ങനെയുള്ള ഒരു നഗരത്തിൽ മംദാനി പോലുള്ള ഒരു ഇന്ത്യൻ ആഫ്രിക്കൻ വംശജൻ എല്ലാത്തരത്തിലുള്ള കുത്തിത്തിരുപ്പുകളെയും പാരകളെയും അതിജീവിച്ചുകൊണ്ട് അവിടെ ജയിച്ചിട്ടുണ്ടെങ്കിൽ സ്വാഭാവികമായും അപ്രതീക്ഷിത വഴികളിൽ നിന്നും അദ്ദേഹത്തിന് വോട്ടുകൾ വീണിട്ടുണ്ട് എന്നാണ് കാണപ്പെടുന്നത്.
അവിടത്തെ യഹൂദവോട്ടുകൾ കിട്ടാതെ മാംദാനി ജയിക്കില്ല എന്നാണ് കരുതപ്പെടുന്നത്. ന്യൂയോർക്കിലെ യഹൂദരിൽ ഭൂരിഭാഗവും ബ്രൂക്‌ലിൻ ജൂതർ എന്നാണ് അറിയപ്പെടുന്നത്.
/filters:format(webp)/sathyam/media/media_files/2025/11/10/zohran-mamdani-3-2025-11-10-19-19-39.jpg)
ബ്രൂക്ക്ലിൻ ജൂസ് എന്നത് ന്യൂയോർക്കിലെ ബ്രൂക്ക്ലിനിൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യുവ യഹൂദരുടെ ഒരു സാംസ്കാരിക - ആത്മീയ കൂട്ടായ്മയാണ്. കല, ഗ്രന്ഥപഠനം, രാഷ്ട്രീയചിന്ത, ഭക്ഷണസംസ്‌കാരം, ആചാരം എന്നിവയെ അടിസ്ഥാനമാക്കി യഹൂദജീവിതത്തെ പുതിയ തലമുറയ്ക്കു അടുത്തു കൊണ്ടുവരികയാണ് അവരുടെ ലക്ഷ്യം.
ബെത്ത് എലോഹീം സിനഗോഗിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സമൂഹം, പരമ്പരാഗത മതാചാരങ്ങൾക്കപ്പുറം ആധുനിക ജീവിതവുമായി സംവദിക്കുന്ന ഒരു ആധ്യാത്മിക വേദിയായി നിലകൊള്ളുന്നു.
ആത്മീയതയെ കലാത്മകമായും സാംസ്കാരികമായും അനുഭവിപ്പിക്കുന്നതിലൂടെ, അവർ യുവാക്കൾക്കിടയിൽ ഒരു സജീവമായ മതബോധം സൃഷ്ടിക്കുന്നു. ഇതിലൂടെ ബ്രൂക്ക്ലിൻ ജൂസ് യഹൂദ പാരമ്പര്യത്തിന്റെ ആഴവും ആധുനികതയുടെ വെളിച്ചവും ഒരുമിച്ചുചേർത്തു മുന്നേറുന്ന ഒരു നവോത്ഥാന പ്രസ്ഥാനമായി മാറുന്നു.
രാഷ്ട്രീയപരമായും സാമൂഹികപരമായും ബ്രൂക്ക്ലിൻ ജൂസ് അവരുടെ നിലപാട് വ്യക്തമായി പ്രകടിപ്പിക്കുന്നു. സമൂഹനീതി, മനുഷ്യാവകാശം, സമത്വം തുടങ്ങിയ മൂല്യങ്ങളെ യഹൂദധർമ്മത്തിന്റെ ആത്മാവിനൊപ്പം അവർ പരിഗണിക്കുന്നു.
തിക്കുൻ ഒലാം എന്ന ലോകശുദ്ധീകരണത്തിന്റെ യഹൂദ ദർശനം അവർക്കായി ഒരു പ്രേരണാശക്തിയാണ് - അതിലൂടെ അവർ സാമൂഹിക ഉത്തരവാദിത്വവും ആത്മീയതയും ചേർത്ത് പുതിയൊരു ജീവിതദർശനം സൃഷ്ടിക്കുന്നു.
അഭയാർത്ഥി സഹായം മുതൽ സാംസ്കാരിക സംവാദങ്ങൾവരെ, അവരുടെ പ്രവർത്തനങ്ങൾ എല്ലാം മനുഷ്യനും സമൂഹത്തിനും വേണ്ടി നിലകൊള്ളുന്ന ധാർമിക പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്. കലയും ചിന്തയും ഒന്നിക്കുന്ന ഒരു ആത്മീയ പ്രസ്ഥാനമായി, ബ്രൂക്ക്ലിൻ ജൂസ് ഇന്ന് യഹൂദ യുവത്വത്തിന്റെ ബൗദ്ധിക ഉണർവിനെയും ആധുനിക മതബോധത്തിനെയും പ്രതിനിധീകരിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/11/10/zohran-mamdani-4-2025-11-10-19-21-06.jpg)
ഇസ്രായേൽ കഴിഞ്ഞാൽ ഏറ്റവുമധികം യഹൂദർ താമസിക്കുന്ന ന്യൂയോർക്ക് സിറ്റി അങ്ങനെയൊരു തീരുമാനം എടുക്കുമ്പോൾ നാം കാണാതെ പോകുന്ന ചില സത്യങ്ങളുണ്ട്. ശരിക്കും പറഞ്ഞാൽ ഇസ്രായേലിൽ അധിവസിക്കുന്ന യഹൂദരിൽ വേണ്ടത് പോലെ പണമോ ബുദ്ധിയോ കുറവാണ്.
അവർ അവിടെ കര്‍ഷകരായും സാധാരണ തൊഴിലാളികളായും ജോലിക്കാരായും ഒക്കെയാണ് ഉപജീവനം നയിക്കുന്നത്. അന്ന് ഇസ്രായേൽ രാജ്യം രൂപീകരിക്കുമ്പോൾ ലോകത്ത് പലഭാഗത്തായി ചിന്നി ചിതറി കിടന്നിരുന്ന സാധാരണക്കാരായ യഹൂദരാണ് അവിടേക്ക് എത്തപ്പെട്ടത്.
ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും എത്തിയവരിലാണ് കൂടുതലായും കൂർമ്മ ബുദ്ധി കൂടുതലായും ഉണ്ടായിരുന്നത്. ജർമ്മനിയിൽ നിന്നും ഇറ്റലിയിൽ നിന്നും എത്തിയവർ ടെക്‌നോളജിയിൽ കഴിവുകൾ തെളിയിച്ചു. അപ്പോഴും പണക്കാരായ, അതിബുദ്ധിമാന്മാരായ അമേരിക്കൻ യഹൂദർ അങ്ങോട്ട് പോകുവാൻ കൂട്ടാക്കിയില്ല.
/filters:format(webp)/sathyam/media/media_files/2025/11/10/larry-ellison-2025-11-10-19-28-30.jpg)
ലാറി എലിസൺ
അമേരിക്കയിലെ സമ്പന്നരായ യഹൂദരിൽ ലാറി എലിസൺ, മാർക്ക് സക്കർബർഗ്, മൈക്കൽ ബ്ലൂംബെർഗ്, മിറിയം ആഡൽസൺ എന്നിവർ മുൻനിരയിലാണ്. ഓറാക്കിൾ സ്ഥാപകനായ എലിസൺ ലോകത്തിലെ ഏറ്റവും സമ്പന്നരിലൊരാളാണ്, സക്കർബർഗ് സോഷ്യൽ മീഡിയ ലോകം മാറ്റിമറിച്ച പ്രതിഭയാണ്, ബ്ലൂംബെർഗ് സാമ്പത്തിക-മാധ്യമ മേഖലകളിൽ വലിയ സ്വാധീനമുള്ള നേതാവാണ്, മിറിയം ആഡൽസൺ അമേരിക്കയിലെ പ്രമുഖ ദാനധർമ്മിയും വ്യവസായിയുമാണ്.
/filters:format(webp)/sathyam/media/media_files/2025/11/10/meta-ceo-mark-zuckerberg-2025-11-10-19-28-50.jpg)
മാർക്ക് സക്കർബർഗ്
ഇവർ ശാസ്ത്രം, സാങ്കേതികവിദ്യ, സാമ്പത്തികം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ യഹൂദ പാരമ്പര്യത്തിന്റെ ബൗദ്ധിക മഹത്വം ലോകത്തിന് മുന്നിൽ പ്രതിഫലിപ്പിക്കുന്നു.
ഹോളിവുഡിന്റെ ഉത്ഭവചരിത്രം യഹൂദ പാരമ്പര്യത്തോടും കുടിയേറ്റ സ്വപ്നങ്ങളോടും ചേർന്ന ഒരു മഹത്തായ സാംസ്കാരിക കഥയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കിഴക്കൻ യൂറോപ്പിൽ നിന്നു കുടിയേറിയ യഹൂദ സംരംഭകർ അമേരിക്കയിൽ പുതിയ ലോകത്തിന്റെ സാംസ്കാരിക മുഖം തീർത്തു.
/filters:format(webp)/sathyam/media/media_files/2025/11/10/michael-r-bloomberg-2025-11-10-19-29-19.jpg)
മൈക്കൽ ബ്ലൂംബെർഗ്
വാർണർ ബ്രദേഴ്സ്, പാരാമൗണ്ട്, യൂണിവേഴ്സൽ, എം.ജി.എം. തുടങ്ങിയ സ്റ്റുഡിയോ കമ്പനികൾ യഹൂദ സ്ഥാപകരുടെ ദർശനഫലമായിരുന്നു - അവർ കലയും വ്യാപാരവും ചേർത്തു സ്വപ്നങ്ങൾ നിർമ്മിച്ചവർ. പിന്നീട് സ്റ്റീവൻ സ്പിൽബർഗ്, മെൽ ബ്രൂക്സ്, വൂഡി അലൻ, കോയൻ സഹോദരന്മാർ പോലുള്ള സംവിധായകർ ആ പാരമ്പര്യത്തെ കലാത്മക ഉയരങ്ങളിലേക്ക് ഉയർത്തി.
/filters:format(webp)/sathyam/media/media_files/2025/11/10/miriam-adelson-2025-11-10-19-29-28.jpg)
മിറിയം ആഡൽസൺ
ശരിക്കും പറഞ്ഞാൽ ഹോളിവുഡും ശാസ്ത്രസാങ്കേതിക കമ്പനികളുമാണ് അമേരിക്കയെ ലോകത്തിന്റെ പോലീസാകുവാൻ അവസരമൊരുക്കികൊടുത്തത്.
ഇക്കഴിഞ്ഞ ഗാസ അക്രമങ്ങളും വംശീയഹത്യകളും അതിൽ നേരിട്ട നാണം കെട്ട തോൽവിയും ഇസ്രയേലിനെ ഒരു വീണ്ടുവിചാരത്തിന് നിർബന്ധിച്ചിരിക്കുന്നു. ഇപ്പ ശരിയാക്കിത്തരാം എന്ന മട്ടിൽ ഗസ്സയിലേക്ക് ഇറങ്ങിപ്പുറപ്പെട്ട നെതന്യാഹുവിന് എല്ലാം കയ്യിൽ നിന്നും പോയപ്പോൾ, പഴയതുപോലെ അമേരിക്കൻ യൂറോപ്പ്യൻ സഹായങ്ങൾ കിട്ടാതെ വന്നപ്പോൾ, ലോകരാജ്യങ്ങൾ ഒന്നടങ്കം അവരെ തള്ളിപ്പറഞ്ഞപ്പോൾ പഴയ കളികൾ ഇനി ലോകത്ത് വിലപ്പോവില്ല എന്ന് മനസ്സിലാക്കി.
കൂടാതെ അറബ് രാജ്യങ്ങൾ വളരെ ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുകയും അവർ ഒന്നിലേക്ക് എടുത്തു ചാടാതെ കാര്യങ്ങൾ കൈകാര്യം ചെയ്തപ്പോൾ ഇറാൻ അവരെ ചവുട്ടി കൂട്ടിയപ്പോൾ പണത്തിന്റെയും ശക്തിയുടെയും ആവശ്യകത ഇസ്രായേലിന് അംഗീകരിക്കേണ്ടി വന്നു.
അവർക്ക് ഇപ്പോൾ പണക്കാരായ യഹൂദരെ ന്യൂയോർക്കിൽ നിന്നും ഇസ്രായേലിലേക്ക് എത്തിക്കണം എന്ന ഒരു കുതന്ത്രത്തിന്റെ ഭാഗമാണോ മാംദാനിയെ വിജയിപ്പിക്കാൻ കൂട്ട് നിന്നത് എന്നത് സംശയിക്കേണ്ടിയിരിക്കുന്നു.
നേരെ ചൊവ്വേ അവരെയൊന്നും ഇസ്രായേലിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധ്യമല്ല എന്ന് മനസ്സിലാക്കിയപ്പോൾ അവരിപ്പോൾ ലണ്ടനിലും ന്യൂയോർക്കിലും അതുപോലെയുള്ള സിറ്റികളും അവരുടെ അടുത്ത കുനുഷ്ട് പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. നമ്മളൊന്നും കരുതുന്നതുപോലുള്ള ബുദ്ധിയൊന്നും ഇപ്പോഴത്തെ ജൂതന്മാർക്ക് ഉണ്ടോ എന്നത് സംശയമാണ്.
പഴയ ജൂതന്മാർ അതിജീവനത്തിന്റെ മാർഗമായി ബുദ്ധി ഉപയോഗിച്ചുകൊണ്ടും നന്നായി അദ്ധ്വാനിച്ചുകൊണ്ടും പലതും കെട്ടിപ്പടുത്തിരുന്നു. ഇറാഖിലും സിറിയയിലും അഫ്ഘാനിലും അതുപോലെയുള്ള ഒട്ടുമിക്ക യുദ്ധങ്ങളിലും സ്വന്തം കൈകൾ പൊള്ളിയതല്ലാതെ വേറൊരു നേട്ടങ്ങളും ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല എന്നതും അവരിൽ അവബോധം ഉണർത്തി.
മറ്റൊരു ഭാഗത്ത് അറബികൾ ലണ്ടൻ നഗരവും ലോകത്തെ ഒട്ടുമിക്ക ബാങ്കുകളും ക്ലബ്ബ്കളും ഹോട്ടലുകളും ബ്രാൻഡുകളും വാങ്ങികൂട്ടുന്നത് കാണുമ്പോൾ യഹൂദരിലെ സാധാരണക്കാർക്ക് കാര്യങ്ങൾ പിടികിട്ടി തുടങ്ങിയിരിക്കുന്നു.
എന്തിനധികം പറയുന്നു നമ്മുടെ ഇന്ത്യവരെ ഐടിയിലും സമ്പത്തിലും ഇന്നിപ്പോൾ ലോകത്തിന്റെ നെറുകയിലേക്ക് കുതിച്ചുകൊണ്ടിരിക്കുമ്പോൾ പണിയെടുക്കാതെ ഒന്നും നടക്കില്ല എന്ന് ഉറപ്പിച്ചു. ജൂതന്മാർ നിലനിൽപ്പിനായി പെടാപ്പാട് ചെയ്തുകൊണ്ടിരിക്കുന്നു.
ചൈന ലോകത്തിന്റെ സൂപ്പർ പവറാകുന്നു. അവർ അഹങ്കരിച്ചിരുന്ന ഇറ്റലിയും, സ്പെയിനും, സൈപ്രസും, ഗീസും, പോർട്ടുഗൽ പോലുള്ള രാജ്യങ്ങൾ കടക്കെണിയിൽ വീണുകൊണ്ടിരിക്കുന്നു.
എല്ലാറ്റിനും കാരണമാകുന്നത് അവർ അവരോധിച്ച അവരുടെ പ്രസിഡണ്ടുമാരും പ്രധാനമന്ത്രിമാരും ആണെന്ന തിരിച്ചറിവും അവരെയാകെ കുഴക്കുന്നു. മറ്റൊരു ഭാഗത്ത് മലേഷ്യയും സിങ്കപ്പൂരും വളരെ നല്ല രീതിയിൽ കാര്യങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.
ഇനി ഇസ്രായേലിന് വേണ്ടത് അവരുടെ പണക്കാരായ ജൂതന്മാരെ സ്വന്തം നാട്ടിലേക്ക് എത്തിക്കുക എന്നത് മാത്രമാണ്. അതിനായുള്ള കളികൾ അവരിപ്പോൾ എല്ലാ രാജ്യങ്ങളിലും സിറ്റികളിലും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു.
ജൂതന്മാർ ഉണ്ടാക്കിയെടുത്തെന്നു അവകാശപ്പെടുന്ന സാങ്കേതിക വിദ്യകൾ ഇന്നിപ്പോൾ അവരെക്കാൾ നന്നായി മറ്റുള്ള രാജ്യങ്ങളും രാജ്യക്കാരും കൈകാര്യം ചെയ്യുന്നു.
ഒരു മംദാനിയുടെ വിജയം ലോകത്തിന്റെ വരെ കണ്ണുതുറപ്പിച്ചിരിക്കുകയാണ്. അട്ടിമറികളിലൂടെയും തട്ടിപ്പുകളിലൂടെയും അധികാരം പിടിക്കുക, മറ്റുള്ളവരെ ഉന്മൂലനം ചെയ്യുക എന്നതൊക്കെ ഇന്നത്തെ കാലത്ത് നടക്കില്ല എന്ന് ന്യൂയോർക്ക് തെളിയിച്ചപ്പോൾ ഇവിടെ നന്മയുടെ തിരികൾ തെളിയിക്കുവാൻ ഒരു വിഭാഗം ജനത ഇപ്പോഴും ബാക്കിയുണ്ട് എന്നത് ലോകത്ത് പ്രത്യാശ പടർത്തുന്നു !!
ക്ഷമിക്കുന്നവന്റെ കൂടെയാണ് ദൈവം !!!
മംദാനിക്ക് ലാൽസലാം നേർന്നുകൊണ്ട് പാർട്ടിഗ്രാമത്തിൽ നിന്നും ദാസനും ഇന്ത്യയിലും വെറുപ്പിന്റെ നാളുകൾ അസ്തമിക്കുവാനായി പ്രാർത്ഥിച്ചുകൊണ്ട് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us