ദിലീപിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ആളിപടർന്നത് 2003ലെ ‘അറേബ്യൻ ത്രില്ലർ എക്സ്പ്രസ്’ സ്റ്റേജ് ഷോ മുതൽ. ദിലീപ് മലയാളസിനിമയെ ഒന്നടങ്കം ഭരിക്കുന്നത് കണ്ടപ്പോൾ ആദ്യ പണി കിട്ടിയത് തലസ്ഥാനത്ത് നിന്നും. രാമലീല സിനിമക്ക് പിന്നാലെ ഇടതു അനുകൂല സിനിമാക്കാരും ശത്രുപക്ഷത്ത് നിലയുറപ്പിച്ചതോടെ അത് എട്ടിന്റെ പണിയായി മാറി. വിവാദ സെലിബ്രിറ്റി നാടകത്തിന് തിരശീല വീഴുമ്പോൾ - ദാസനും വിജയനും

New Update
dileep manju

'അറേബ്യൻ ത്രില്ലർ എക്സ്പ്രസ് ' എന്ന ഒരു സ്റ്റേജ് ഷോ 2003 ഡിസംബറിൽ ഈ സമയത്ത് ദുബായിലും മറ്റുള്ള സിറ്റികളിലും അരങ്ങേറുന്നു.

Advertisment

മീശ മാധവന്റെ അസാധ്യ വിജയത്തിനുശേഷം മലയാളസിനിമയിലെ മുടിചൂടാ മന്നനായി ദിലീപ് മാറിയപ്പോൾ ദുബായിലെ ഇവന്റുകളുടെ രാജാവായിരുന്ന കലാം ഭായ്, സ്റ്റേജ് ദുബൈയുടെ പേരിൽ നടത്തിയ ഷോയിൽ ദിലീപ്, കാവ്യാ മാധവൻ, ഭാവന, നവ്യാനായർ, ജ്യോതിർമയി,

മന്യ, ദേവയാനി, നിത്യദാസ്, സലിം കുമാർ, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ഉണ്ടപ്പക്രു, കലാഭവൻ മണി, വിധു പ്രതാപ്, റീമിടോമി എന്നിവരെ ഉൾപ്പെടുത്തിയിരുന്നു.

images (90)

ഒരു മാസക്കാലയളവിൽ ഗൾഫിലുടനീളം അരങ്ങേറിയ ഷോ ഇതുവരെ ഉണ്ടായ തമാശ ഷോകളിൽ ഇപ്പോഴും വേറിട്ട് നിൽക്കുന്നു.

കാവ്യാ മാധവനുമായുള്ള ദിലീപിന്റെ സിനിമാക്കളികൾ ലേശം കൂടുന്നുണ്ട് എന്ന് മനസ്സിലാക്കിയ മഞ്ജുവാര്യർ വളരെ പെട്ടെന്ന് തന്നെ വേറെയും നായികമാരെ ദിലീപിന് വേണ്ടി കണ്ടെത്തി നൽകിയിരുന്നു.


നിത്യദാസ് അങ്ങനെ കണ്ടെത്തിയ ഒരു നായികയായിരുന്നു. മറ്റൊരു നായിക ഭാവന മഞ്ജുവിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയായിരുന്നു. അറേബ്യൻ ത്രില്ലർ എക്സ്പ്രസിന് വേണ്ടി അവരെല്ലാം താമസിച്ചിരുന്നത് ബർ ദുബായിലെ അൽ ഷംസ് ഹോട്ടൽ അപ്പാർട്മെന്റ്സിൽ ആയിരുന്നു. 


അന്ന് ജ്യോതിർമയിയും ഭാവനയും മന്യയും ഒക്കെ അവരവരുടെ കൂട്ടുകാരുടെയും ഫാൻസിന്റെയും കൂടെ ഷോപ്പിങ്ങിനും മറ്റും ഇറങ്ങുമ്പോൾ കാവ്യാമാധവൻ മിക്കപ്പോഴും ദിലീപിന്റെ സ്യുട്ട് റൂമിൽ ആയിരുന്നു .

അസൂയ മൂത്ത ഭാവന വളരെ പെട്ടെന്ന് തന്നെ മഞ്ജുവാര്യർക്ക് ദുബായിലേക്ക് വിസിറ്റ് വിസ എടുത്തുകൊണ്ട് ആദ്യത്തെ പാര പണിതു . പിന്നീട് എന്താണ് സംഭവിച്ചത് എന്നത് അവരോട് തന്നെ ചോദിക്കണം !

Bhavana's Birthday Surprise: Manju Warrier's Heartfelt Instagram Story  Takes Social Media By Storm - Filmibeat

ദിലീപിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഏറ്റെടുത്ത ഏറ്റവും വലിയ റിസ്ക് ആയിരുന്നു മഞ്ജുവിനെ വിവാഹം കഴിച്ചത്. അതിനാൽ ദിലീപിന്റെ ഏക ലാഭം ആ നല്ല ഒരു മകൾ മാത്രമായിരുന്നു.

മഞ്ജുവിന്റെ ലാഭം തുടക്കത്തിൽ ഉണ്ടാക്കിയ ആ ചീത്തപ്പേര് മാറിക്കിട്ടുവാൻ ദിലീപുമായുള്ള ബന്ധം കൊണ്ട് സാധിച്ചു. അല്ലെങ്കിൽ മഞ്ജുവാര്യർ മറ്റൊരു തരത്തിൽ ജീവിതം നയിക്കേണ്ടി വന്നിരുന്നേനെ.

എന്തായാലും ദിലീപ് ഒരു നല്ല കച്ചവടക്കാരന്റെ വേഷത്തിൽ മലയാളസിനിമയെ ഒന്നടങ്കം ഭരിക്കുന്നത് കണ്ടപ്പോൾ, അമ്മയുടെ മൊത്തം കണക്കുകൾ കൈകാര്യം ചെയ്യുന്നത് കണ്ടപ്പോൾ തലസ്ഥാനത്തെ വിശ്വനാഥൻ ആയ കണക്കപിള്ള കൊടുത്ത എട്ടിന്റെ പണിയാണ് ഇന്നിപ്പോൾ ദിലീപ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 

As Mohanlal takes charge of AMMA, film body decides Dileep can come back

അമ്മയുടെ കണക്കുകൾ കൈകാര്യം ചെയ്താൽ ചാരിറ്റിയുടെ മറവിൽ കുറെ വെളുപ്പിക്കൽ നടക്കുമെന്ന തിരിച്ചറിവാണ് അതിന്റെ മൂലകാരണം.

ഇവർ തമ്മിലുള്ള ശീതയുദ്ധത്തിന്റെ ഭാഗമായിരുന്നു മമ്മുട്ടിയുടെയും മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയും വീട്ടിലുണ്ടായ ഇൻകം ടാക്സ് റെയ്ഡുകൾ.

കൂടാതെ 20:20 എന്ന മലയാള സിനിമയുടെ വിജയത്തിനു ശേഷം ദിലീപ് മലയാളത്തിലെ എണ്ണം പറഞ്ഞ ഒരാളായി മാറി . കലാഭവൻ മണി പോലുള്ള ഒട്ടുമിക്ക കലാകാരന്മാരുടെയും സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്നത് ദിലീപ് ആയിരുന്നു.


ഭാവനയും കാവ്യയും ഒക്കെ ബിനാമി വേഷങ്ങളിലും അഭിനയിച്ചിരുന്നു . അങ്ങനെ വളരെ ഭംഗിയായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്നിടയിൽ ചില പുഴുക്കുത്തുകളും ദിലീപിന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.


തിയറ്റർ നടത്തുന്നതിന്റെ ഭാഗമായി തലശ്ശേരിക്കാരനും രാമലീല സിനിമയുടെ ഭാഗമായി ഇടതു അനുകൂല സിനിമാക്കാരും ദിലീപിന്റെ ശത്രുപക്ഷത്ത് നിലയുറപ്പിച്ചു .

രാമലീല സിനിമ ഒന്നുകൂടി കണ്ടുകൊണ്ട് അതിലെ വില്ലനായ വിജയരാഘവന്‌ ഇന്ന് ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാദൃശ്യം ഉണ്ടോ എന്ന് പരിശോധിച്ചാൽ വ്യക്തമാകാവുന്ന കാര്യങ്ങളേ ഉള്ളൂ.

images (91)

ആ സമയത്താണ് വിവാദ നടിയും കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമസ്ഥയുടെ മകനും തമ്മിൽ വിവാഹത്തിന്റെ അടുത്തുവരെ എത്തുന്ന തരത്തിലുള്ള അടുപ്പം വളർന്നത്.

അതേ കാലയളവിലാണ് പൾസർ സുനി നടിമാരെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുകൊണ്ടുള്ള വീഡിയോ കളികളും അതിന്റെ പേരിലുള്ള വിലപേശലുകളും ചേർന്നുള്ള കച്ചവട സംരംഭം ആരംഭിക്കുന്നത്.

ഏതാണ്ട് അഞ്ചോളം നടിമാരുടെ എല്ലാം പൾസർ കണ്ടിട്ടുണ്ടത്രെ ! . നാടോടിക്കാറ്റ് സിനിമയുടെ ക്ളൈമാക്സ് സീൻ പോലെ നായകനും വില്ലനും വില്ലന്റെ കൂട്ടുകാരും ചേർന്ന് ഓരോന്നും ഓരോരുത്തർ കാണിച്ച വേലത്തരങ്ങൾ ആയിരുന്നുവെങ്കിലും അവസാനം നറുക്കു വീണത് നമ്മുടെ ദിലീപിന്റെ നെറുകയിൽ ആയിരുന്നു.


എല്ലാം കൂടി കൂട്ടിയും കിഴിച്ചും നോക്കിയാൽ ആർക്കും ഒരു എത്തും പിടുത്തവും കിട്ടുന്നില്ല . പക്ഷെ തക്കം പാർത്തിരുന്നവർ കയ്യിൽ കിട്ടിയ ആ അവസരം രാഷ്ട്രീയത്തിൽ മുക്കിയെടുത്തുകൊണ്ട് വലിയ വിഷയമാക്കി മാറ്റി എന്നേയുള്ളൂ.


അന്ന് തൃശൂരിൽ നിന്നും പുറപ്പെട്ട സുനിയുടെ വാഹനത്തിൽ നിന്നും അതിജീവിതയെ ഇറക്കിവിട്ടത് സംവിധായകൻ ലാലിൻറെ വസതിക്ക് മുന്നിലും . 

പെട്ടെന്ന് തന്നെ ആന്റോ ജോസഫ്, പിടി തോമസ് എന്നിവർ അവിടെയെത്തി. ആന്റോ ദിലീപിനെ വിളിച്ചപ്പോൾ ദിലീപ് ഈ വിഷയം അത്ര കാര്യമാക്കി എടുത്തില്ല എന്ന ഒറ്റ കാരണമാണ് ഇതിത്രയും വഷളായത്, കൂടാതെ പി.ടി തോമസ് പോലീസിനെ വിളിച്ചതും. 

pulsar suni and dileep

അന്ന് പിടി തോമസ് പോലീസിനെ വിളിച്ചില്ലായിരുന്നെങ്കിൽ ഒരു കോൺഗ്രസ്സ് എംഎൽഎ കൂടി അടുത്ത തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പെണ്ണുകേസിന് ചാനൽ വിചാരണ നേരിടേണ്ടി വന്നിരുന്നേനെ . പിടി തോമസ് ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട് .

അന്നത്തെ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം 2017-ൽ കേരള രാഷ്ട്രീയം കലുഷിതമായിരുന്നു. അഴിമതി ആരോപണങ്ങളെത്തുടർന്ന് രണ്ട് മന്ത്രിമാർക്ക് (തോമസ് ചാണ്ടി, എ.കെ. ശശീന്ദ്രൻ) രാജിവെക്കേണ്ടി വന്നത് സർക്കാരിന് വലിയ തിരിച്ചടിയായി. 

2017 ജനുവരി 6-ന് പാമ്പാടി നെഹ്‌റു കോളേജിൽ ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിനെ തുടർന്ന്, പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബവും വിദ്യാർത്ഥി സംഘടനകളും നടത്തിയ പ്രക്ഷോഭങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു.

manju-warrier-.1.1645015

 ഡിജിപി ഓഫീസിന് മുന്നിൽ സമരം നടത്തിയ ജിഷ്ണുവിന്റെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തത് സർക്കാരിനെ പ്രതിരോധത്തിലാക്കി. സ്വാശ്രയ കോളേജ് വിഷയത്തിൽ 2017-ലെ പ്രധാന രാഷ്ട്രീയ വിവാദങ്ങളിലൊന്നായിരുന്നു ഇത്.

2017-ലെ ഓഖി ചുഴലിക്കാറ്റ് ദുരന്തം കേരള തീരത്ത് കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുകയും, സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കെതിരെ വലിയ വിമർശനങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു.

യഥാസമയം മുന്നറിയിപ്പ് നൽകുന്നതിലും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിലും വീഴ്ചയുണ്ടായെന്നാരോപിച്ച് തീരദേശവാസികളും പ്രതിപക്ഷ പാർട്ടികളും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്തെത്തി.


 തിരുവനന്തപുരത്തെ പൂന്തുറ പോലുള്ള തീരദേശ ഗ്രാമങ്ങളിൽ മുഖ്യമന്ത്രിയുടെ സന്ദർശന വേളയിൽ രോഷാകുലരായ നാട്ടുകാർ അദ്ദേഹത്തെ തടയുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.


 കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കൃത്യസമയത്ത് നടപടിയെടുക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു പ്രധാന വിമർശനം. ഈ വിഷയങ്ങൾ സർക്കാരിനും മുഖ്യമന്ത്രിക്കും വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിരുന്നു.

2017 ജൂലൈ 10-ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെ തലശ്ശേരിയിൽ സന്ദർശനം നടത്തിയത് വാർത്തയായിരുന്നു. അദ്ദേഹം അവിടെ പിണറായിയിലെ സി.പി.എം. പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബി.ജെ.പി. പ്രവർത്തകന്റെ വീട് സന്ദർശിക്കുകയും തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു.

 സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഈ സന്ദർശന ദിവസം തന്നെയാണ്, നടൻ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതും. അമിത് ഷായുടെ സന്ദർശനത്തെ ഒന്നുമല്ലാതാക്കുവാൻ ദിലീപിന്റെ അറസ്റ്റോടെ കഴിഞ്ഞു എന്നതും ഭരിക്കുന്നവർക്ക് ആശ്വസിക്കാം !

dileep.1.2726127

അങ്ങനെ.. അങ്ങനെ ഭരണകൂടത്തിന്റെ പലവിധ പോരായ്മകൾക്കും കെടുകാര്യസ്ഥതക്കും പുകമറയുണ്ടാക്കുവാൻ ഈ ദിലീപ് വിഷയം കൊണ്ട് സാധിച്ചു എന്നതാണ് ഭരണക്കാർക്കുള്ള ഏക ആശ്വാസം !

2003 ൽ നടന്ന ഒരു ചെറിയ പാരക്ക് പകരമായി 2017 ൽ ക്വട്ടേഷൻ കൊടുക്കുക എന്നത് എത്രത്തോളം വിശ്വസനീയമാണ് എന്ന് പറയുവാൻ കഴിയുന്നില്ല. അതുപോലെ ഇത്രേം നീചമായ ഒരു കടും കൈ ഇത്രേം ബുദ്ധിയുള്ള ഒരാളിൽ നിന്നും ഉരുത്തിരിയുമോ എന്നതും കരുതുന്നില്ല .

2016ൽ ദിലീപ് അഭിനയിച്ച കിംഗ് ലയർ അറം പറ്റിയതാണെന്ന് ഫാൻസ്‌ ദാസനും

2016 ലെ വെൽകം ടു സെൻട്രൽ ജയിൽ സിനിമ ബേണ്ടായിരുന്നു എന്ന് ഫാൻസ്‌ വിജയനും

Advertisment