ഇടതുപക്ഷത്തിന് ഒരിടവും പൊന്നാപുരംകോട്ടകളല്ലെന്ന് തെളിയിച്ചവരാണ് കരുനാഗപ്പള്ളിയിൽ സിആർ മഹേഷും കുണ്ടറയിൽ വിഷ്ണുനാഥുമൊക്കെ. കോൺഗ്രസ് ഒത്തുപിടിച്ചാൽ ധർമ്മടവും പോരും. സ്വയം പ്രഖ്യാപിത സീറ്റ് മോഹികളെ മാറ്റിനിർത്തി നിലപാടുള്ളവരെ മത്സരിപ്പിക്കണം. പണം എറിഞ്ഞു മത്സരിച്ചാൽ കിട്ടുന്ന മണ്ഡലങ്ങളുമുണ്ട്. 100 കടക്കാൻ കോൺഗ്രസിനുണ്ട് വിജയമന്ത്രങ്ങൾ - ദാസനും വിജയനും

നേരെ ചൊവ്വേ മണ്ഡലത്തിൽ ആത്മാർഥമായി പണിയെടുത്താൽ പൊളിക്കാനാവാത്ത ഒരു പൊന്നാപുരം കോട്ടയുമില്ലെന്നു ജനകീയനായ മഹേഷ് തെളിയിച്ചപ്പോൾ തൊട്ടടുത്ത കുണ്ടറയിൽ ഇടതിന്റെ 30000 ഭൂരിപക്ഷ വോട്ടുകൾ അതിജീവിച്ചുകൊണ്ട് 4500 വോട്ടുകൾക്ക് വിഷ്ണുനാഥ്‌ ജയിച്ചതും നാം കണ്ടു.

New Update
cr mahesh pc vishnunath im vijayan mathew antony ramesh pisharadi jagadish
Listen to this article
0.75x1x1.5x
00:00/ 00:00

''അസാധ്യമായി ഒന്നുമില്ല, അതും ഈ കേരളത്തിൽ''. കേരള നിയമസഭാ ചരിത്രത്തിൽ ചില മണ്ഡലങ്ങൾ എന്നും “സുരക്ഷിതം”  എന്നറിയപ്പെട്ടിരുന്നുവെങ്കിലും, കാലാകാലങ്ങളിൽ അവിടങ്ങളിൽ തന്നെ പ്രമുഖ നേതാക്കൾ പരാജയം ഏറ്റുവാങ്ങിയ സംഭവങ്ങൾ രാഷ്ട്രീയത്തെ കൂടുതൽ കൗതുകകരമാക്കി.

Advertisment

ജനാധിപത്യത്തിന്റെ ശക്തി വ്യക്തികളിലല്ല, ജനവിധിയിലാണെന്ന സത്യം ഓർമ്മിപ്പിക്കുന്ന ഇത്തരം ഫലങ്ങൾ, കേരള രാഷ്ട്രീയത്തിലെ നിർണായക വഴിത്തിരിവുകളായി മാറിയിട്ടുണ്ട്. 

ഏറ്റവും ഒടുവിൽ നാം അനുഭവിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ആയിരുന്നു. കാസർഗോട്ടും, പാലക്കാട്ടും, ആറ്റിങ്ങലും, തൃശൂരും, ആലത്തൂരും, എന്തിനധികം പറയുന്നു വടകരയിലും നാം കണ്ടതാണ്.


സിആർ മഹേഷ് ആണ് കേരളത്തെ ഞെട്ടിച്ചുകളഞ്ഞ യുവതുർക്കി. 1957 മുതൽ ഇടതിനെ മാത്രം ജയിപ്പിച്ചുപോന്നിരുന്ന ആ മണ്ഡലത്തിൽ സിആർ മഹേഷ് നിസ്സാര വോട്ടുകൾക്ക് പരാജയപ്പെട്ടിട്ടും പിന്നീട് നടന്ന ഇടതു തരംഗത്തിൽ 29280 വോട്ടുകൾക്ക് ജയിച്ചതാണ് കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ വിജയമായി ചരിത്രത്തിൽ ഇടം നേടിയിട്ടുള്ളത്. 


cr mahesh

നേരെ ചൊവ്വേ മണ്ഡലത്തിൽ ആത്മാർഥമായി പണിയെടുത്താൽ പൊളിക്കാനാവാത്ത ഒരു പൊന്നാപുരം കോട്ടയുമില്ലെന്നു ജനകീയനായ മഹേഷ് തെളിയിച്ചപ്പോൾ തൊട്ടടുത്ത കുണ്ടറയിൽ ഇടതിന്റെ 30000 ഭൂരിപക്ഷ വോട്ടുകൾ അതിജീവിച്ചുകൊണ്ട് 4500 വോട്ടുകൾക്ക് വിഷ്ണുനാഥ്‌ ജയിച്ചതും നാം കണ്ടു.

pc vishnunath


കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ തോൽവികൾ അസംബ്ലിയിൽ ഏറ്റുവാങ്ങിയത് കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും കെ മുരളീധരനും ആയിരുന്നു. പക്ഷെ അതുകൊണ്ട് അവരിപ്പോൾ കേരളത്തിലെ ഏറ്റവും എണ്ണം പറഞ്ഞ നേതാക്കളായി പരിണമിച്ചു. 


അന്ന് കുഞ്ഞാലിക്കുട്ടി തോറ്റില്ലയിരുന്നു എങ്കിൽ ഇന്ന് ലീഗ് പത്ത് കഷണമായി തകർന്നിരുന്നേനെ. അതുപോലെ മുരളീധരൻ തോറ്റില്ലായിരുന്നെങ്കിൽ ഒരു അഹങ്കാരി വളർന്നു വന്നേനെ !

അതുപോലെ ലോക്സഭയിലെ ഏറ്റവും നാണം കെട്ട തോൽവി കേരളത്തിന്റെ ടീച്ചറമ്മ എന്ന് ചിലരൊക്കെ വിശേഷിപ്പിക്കുന്ന കെകെ ശൈലജക്ക് സ്വന്തം. ആ തോൽവി കേരളത്തിന്റെ ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ചുകഴിഞ്ഞു. 

kk shailaja


പിന്നെ തലസ്ഥാനത്ത് ഒഎൻവിയും എറണാകുളത്ത് ജസ്റ്റിസ് സുബ്രമണ്യം പോറ്റിയും ആലപ്പുഴയിൽ നടൻ മുരളിയും ഒറ്റപ്പാലത്ത് ലെനിൻ രാജേന്ദ്രനും തൃശൂരിൽ ലീഡർ കരുണാകരനും പാലക്കാട് എംബി രാജേഷും തോൽവികൾ ഏറ്റുവാങ്ങിയവരിൽ ചിലർ.


ചില സമവാക്യങ്ങൾ മാറ്റി പരീക്ഷിച്ചാൽ യുഡിഎഫിന് ഈ വരുന്ന തിരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ ഞെട്ടിക്കാനാവും. അതുപോലെ എൽഡിഎഫിനും.

im vijayan Untitled56.jpg

ഉദാഹരണമായി ലീഡർ കെ കരുണാകരനെ ആരാധിക്കുന്ന പ്രമുഖ ഫുട്‍ബോളർ ഐഎം വിജയനെ ചേലക്കരയിൽ പരീക്ഷിച്ചാൽ വിജയം സുനിശ്ചിതം. കെ സുധാകരനെ പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിപ്പിച്ചാൽ പിണറായിയെ കൂച്ചു വിലങ്ങിടാനാവും.

അഥവാ സുധാകരൻ തോറ്റാൽ എംപി സ്ഥാനം ഉണ്ടല്ലോ. കെ മുരളീധരനെ തൃശൂരോ കൊടുങ്ങല്ലൂരോ മത്സരിപ്പിച്ചാൽ മധുരപ്രതികാരം വീട്ടാം. ജില്ലയും പിടിക്കാം.

k sudhakaran2


അൻവറിനെ ഒറ്റപ്പാലത്തോ തവനൂരോ ബേപ്പൂരോ മത്സരിപ്പിച്ചാൽ ചിലരുടെയൊക്കെ കൃമികടി മാറിയേക്കും. പൊന്നാനി പിടിക്കാൻ അൻവറിനാകും. ഒരിക്കലും ജയിക്കുവാൻ പാടില്ലാത്ത നികേഷിനെതിരെ തളിപ്പറമ്പിൽ ആണെങ്കിൽ റഷീദ് തന്നെ ധാരാളം. മട്ടന്നൂരിൽ ഫർസീൻ മജീദ് ഓളം സൃഷ്ടിക്കും.


pv anvar-2

മാന്യനായ പിഷാരടിക്ക് മാന്യമായ തൃപ്പൂണിത്തുറ ഉചിതം. അല്ലെങ്കിൽ ജന്മനാടായ ആലത്തൂരിൽ മത്സരിച്ചു മണ്ഡലം പിടിക്കട്ടെ. പാലക്കാട്ട്
സന്ദീപ് വാര്യർ തന്നെയാണ് പോട്ടിക്ക് പോട്ടി, വേണമെങ്കിൽ ബാലരാമനുമായി മണ്ഡലം വെച്ചുമാറാം. 

തൃത്താല വാര്യരെ രണ്ടുകയ്യും നീട്ടി സ്വീകരിക്കും, തീർച്ച. 2019 ൽ സെക്രട്ടറിയേറ്റിന്റെ മതിൽ ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനരികെ എത്തിയ തൃശൂർ അരിമ്പൂർക്കാരി  ശിൽപ്പയെ മണലൂരിൽ പരീക്ഷിക്കുക. ഒരുഗ്രൻ അങ്കം പ്രതീക്ഷിക്കാം.

ramesh pisharadi

എംപി വിൻസെന്റ്, ജോസ് വള്ളൂർ ഇത്യാദി അവതാരങ്ങളെ തത്കാലം മാറ്റി നിർത്തുക. അനിൽ അക്കര വടക്കാഞ്ചേരി തന്നെ ഉചിതം. കൈപ്പമംഗലത്ത് ഇസാബിൻ അബ്ദുൽ കരീം പോലുള്ളവരെ പരീക്ഷിക്കുക.

ബേപ്പൂരിൽ സംവിധായകൻ വിഎം വിനുവിനെ നിർത്തി വിജയിപ്പിച്ചെടുക്കുക. നല്ലൊരാൾ വന്നാൽ മലമ്പുഴ വേണേൽ പിടിച്ചെടുക്കാം, കോങ്ങാട് രമ്യക്ക് കൊടുക്കുക.

aritha babu.jpg


ആ ജ്യോതി വിജയകുമാറിന് നല്ല ഒരു സീറ്റ് കൊടുക്കണം, ചെങ്ങന്നൂർ നിൽക്കട്ടെ. അരിതാ ബാബുവിന് അരൂർ കൊടുത്തുനോക്കൂ.
അമ്പലപ്പഴയിലേക്ക് ജി സുധാകരനെ സ്വതന്ത്രവേഷത്തിൽ എത്തിച്ചാൽ വിശേഷമായി.


അതുപോലെ നെടുമങ്ങാട് സി ദിവാകരനെ സ്വതന്ത്രനാക്കൂ. സുരേഷ്കുറുപ്പ് ഏറ്റുമാനൂരിലും. നേമത്ത് വേണേൽ ശശി തരൂരിനെ മത്സരിപ്പിച്ചുകൊണ്ട് രാജീവിന് കൂച്ചുവിലങ്ങിടുക. പ്രതാപൻ തൃശൂരിൽ മത്സരിക്കട്ടെ. 

ഒറ്റപ്പാലത്ത് അല്ലെങ്കിൽ ഷൊർണൂർ മറ്റേ ശശിക്ക് കൊടുത്തുനോക്കൂ. അതും സ്വതന്ത്ര വേഷത്തിൽ. ഏറ്റവും നല്ല ഒരു സീറ്റ് കൊടുക്കേണ്ടത് ആ നല്ലവനായ സിപി ജോണിനാണ്. എൽദോസ് കുന്നപ്പിള്ളിക്ക് ബദലായി സിപി ജോൺ കൈപ്പത്തിയിൽ മത്സരിക്കട്ടെ.

cp john


അതുപോലെ ആ ജഗദീഷിനും ഏതെങ്കിലും സാധ്യതയുള്ള മണ്ഡലം കൊടുക്കണം. ചാത്തന്നൂർ നിന്നാൽ വേണേൽ ജയിച്ചു കയറാനാവും. ഭരിക്കുന്നവരുടെ കൂടെ നിൽക്കുന്ന മണ്ഡലമാണ് ചാത്തന്നൂർ.


പോരാളിയായ ബിആർഎം ഷെരീഫിന് വർക്കല കൊടുക്കാതെ വാമനപുരമോ നെടുമങ്ങാടോ കൊടുക്കുക. പുനലൂരിൽ വേണേൽ ജസ്റ്റിസ് കമാൽ പാഷയെ പരീക്ഷിക്കാം. ചിലയിടത്തൊക്കെ പണം വീശിയെറിഞ്ഞു ജയിക്കുന്നവരെയും പരിഗണിക്കാം.

kamal pasha

ഒഐസിസി, കെഎംസിസി സഘടനയുടെ പണച്ചാക്കുകളെ കെട്ടിയിറക്കി മഞ്ഞളാംകുഴി അലി ജയിച്ചുവന്നിരുന്ന മാർഗങ്ങൾ പൊന്നാനിയിലും തവനൂരും പൂഞ്ഞാറും തലശ്ശേരിയിലും പുനലൂരും ഒറ്റപ്പാലത്തും ഉദുമയിലും കൂത്തുപറമ്പിലും കുട്ടനാടും ഒക്കെ പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ.


പൂഞ്ഞാറിൽ മുംബൈ മലയാളിയും എഐസിസി സെക്രട്ടറിയുമായ മാത്യു ആന്റണി പണമിറക്കി ജയിക്കട്ടെ. നന്നായി പണം വീശിയാൽ ജയിക്കാവുന്ന മറ്റൊരു മണ്ഡലമാണ് കൈപ്പമംഗലം. അതുപോലെ കൊല്ലങ്കോടും മലമ്പുഴയും ചിറ്റൂരും.


mathew antony

അതുപോലെ സ്വയം സ്ഥാനാർത്ഥി കുപ്പായം ധരിക്കുന്ന ഒരു തെണ്ടിക്കും സീറ്റ് കൊടുക്കരുത്. ചാനലുകൾക്ക് മുന്നിൽ വന്നുനിന്ന് എന്തും പറയുന്നവരെ ആദ്യം ചുരുട്ടിക്കൂട്ടി ഒരു വശത്ത് വെക്കുക. എന്തൊക്കെ തന്നെയായാലും ഏതാണ്ടൊക്കെ സ്ഥാനാർത്ഥി നിര്ണയമൊക്കെ കഴിഞ്ഞിരിക്കുന്നു. എങ്കിലും അവസാനനിമിഷം പലതും മാറി മറിഞ്ഞേക്കാം..

ഒരു സീറ്റും ആർക്കും കുത്തകയല്ലെന്നുറപ്പിച്ചുകൊണ്ട് എംപി ദാസനും ജനങ്ങളിലോട്ടിറങ്ങി ചെന്നാൽ ആർക്കും ജയം സാധ്യമെന്ന് ഉറപ്പിച്ചുകൊണ്ട് എംഎൽഎ വിജയനും

Advertisment