കേരള രാഷ്ട്രീയത്തിന്റെ അജണ്ടകൾ നിശ്ചയിച്ചിരുന്ന മാധ്യമാധിപത്യ കാലം കാലഹരണപ്പെടുന്നു. മനോരമയും മാതൃഭൂമിയും കേരള രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന കാലത്ത് അവരുടെ വലകളിൽ കരുണാകരനും എ.കെ ആന്റണിയും ഉമ്മൻചാണ്ടിയും ഇഎംഎസും നായനാരും അച്യുതാനന്ദനും കെ മുരളീധരനും പിണറായിയും ഒക്കെ വീണു. ഇന്നും അമ്പുകൾ തൊടുക്കുന്നുണ്ട്, പക്ഷേ ഏൽക്കുന്നത് സ്വയം തന്നെ. നേതാക്കളെ ഉയർത്തിയും താഴ്ത്തിയും ചരിത്രം തിരുത്തിയ മാധ്യമങ്ങളുടെ പങ്കും അതിന്റെ പതനവും - ദാസനും വിജയനും

New Update
vs achuthanandan pinarai vijayan k karunakaran oommen chandy ek nayanar

കേരള രാഷ്ട്രീയത്തിന്റെ അജണ്ടകൾ തീരുമാനിച്ചിരുന്നത് മാധ്യമങ്ങളായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. മലയാള മനോരമയും മാതൃഭൂമിയും കേരള രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന ആ കാലങ്ങളിൽ കരുണാകരനും എകെആന്റണിയും ഉമ്മൻചാണ്ടിയും ഇഎംഎസും നായനാരും അച്യുതാനന്ദനും കെ മുരളീധരനും പിണറായിയും ഒക്കെ അവരുടെ വലകളിൽ വീണുപോയിരുന്നു.

Advertisment

അവർ ചോദിക്കുന്ന ഓരോരോ കുനുഷ്ട് ചോദ്യങ്ങൾക്കും മറുപടികൾ പറയുവാൻ ലീഡറും ആന്റണിയും നായനാരും ഉമ്മൻചാണ്ടിയും വിഎസും ഒക്കെ മുതിർന്നപ്പോൾ മാധ്യമ അജണ്ടകൾ വിജയിക്കുകയായിരുന്നു.


അതിൽ വീണു പോകാത്ത നേതാക്കളും നന്നേ കുറവായിരുന്നു. പക്ഷെ ഇന്ന് ആ അജണ്ടകൾ വിലപ്പോവുന്നില്ല എന്നതാണ് കേരള രാഷ്ട്രീയത്തിന്റെ  പ്രസക്തി വർദ്ധിപ്പിക്കുന്നത്.


മാതൃഭൂമിയുടെ മുതലാളി എംപി വീരേന്ദ്രകുമാറിനെ കോഴിക്കോട് ലോക്സഭാ സീറ്റിൽ ഒരു ഗൾഫുകാരൻ പയ്യനായിരുന്ന കെ മുരളീധരൻ മലർത്തിയടിച്ചപ്പോൾ ആരംഭിച്ച മാധ്യമവേട്ട , അതും മാതൃഭൂമിയിലൂടെ അനുഭവിച്ചറിഞ്ഞ ആളാണ് മുരളീധരൻ . 

Screenshot 2026-01-18 203318

എകെ ആന്റണിയെ മുക്കാലിയിൽ കെട്ടി അടിക്കണമെന്ന ഒരു പ്രസ്താവനയെ ഊതിപ്പെരുപ്പിച്ചുകൊണ്ട് വീരേന്ദ്രകുമാർ 1996 ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ മുരളീധരനെ തോൽപ്പിച്ചു കളഞ്ഞു. 

അതേ വർഷങ്ങളിൽ കെ കരുണാകരന്റെ ആധിപത്യം കേരള രാഷ്ട്രീയത്തിൽ ഇല്ലാതാക്കുവാൻ മലയാള മനോരമയും പണമിറക്കാന്‍ തൃശൂരിലെ വ്യവസായിയായ പിടി മാനുവൽ സൺസും ചേർന്നുകൊണ്ട് ആ പാവം മനുഷ്യനെ ചാരനാക്കി മാറ്റിയപ്പോൾ എകെ ആന്റണി ഒരക്ഷരം എതിർത്ത് പറയാതെ കേന്ദ്രത്തിൽ നിന്നും കേരളത്തിലേക്ക് വിമാനമിറങ്ങി.

എം പി വീരേന്ദ്രകുമാര്‍ എംപി അന്തരിച്ചു

1996 നിയമസഭാ തിരഞ്ഞെടുപ്പിൽ വിഎസ് അച്യുതാനന്ദനെ മാരാരിക്കുളത്ത് പാർട്ടിയിലെ ഉന്നതകുലജാതിക്കാർ തോൽപ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന നായനാരെ മുഖ്യമന്ത്രിയാക്കുകയും 1987 ൽ ഗൗരിയമ്മയോട് ചെയ്ത അതേ ചതി പ്രയോഗിക്കുകയും ചെയ്തപ്പോൾ അന്നത്തെ മാധ്യമങ്ങൾ അക്കാര്യം വെട്ടിത്തുറന്നു പറഞ്ഞു എങ്കിലും പലരും അതൊക്കെ മൂടിവെച്ചു . 


നായനാരുടെ അന്നത്തെ ആ ഭരണമായിരിരുന്നു കേരളം കണ്ടതിൽ വെച്ചേറ്റവും നശിച്ച ഭരണം . അതിന്റെ കാരണഭൂതനായ ആളാണ് ഇന്നിപ്പോൾ കാരണഭൂതന്റെ കാര്യങ്ങൾ നടത്തിവരുന്നത്.


ek nayanar Untitled.4.jpg

അന്ന് നായനാർ ഭരണത്തിന് വന്ന ഗതികേടിനെക്കാൾ വലിയ ഗതികേടാണ് ഇന്നത്തെ ഈ ഭരണത്തിന് വരാനിരിക്കുന്നത് എന്ന് ഒരു മാധ്യമവും ചാനലും ചർച്ച ചെയ്തിട്ടില്ല എന്നതും പ്രഹസനമാണ്. കാരണം ഇന്ന് പണത്തിനു മേലെ ഒരു ചാനലുകാരനും പറക്കുന്നില്ല !

2001 എകെ ആന്റണി ഭരണത്തിൽ ഏറ്റവും അർമാദിച്ചതും മാധ്യമങ്ങൾ ആയിരുന്നു. അന്ന് ടിവി ചാനലുകൾ തുറന്നാൽ സിൽവസ്റ്റർ സ്റ്റാലിയന്റെ  സിനിമാലയും കോമഡി സ്റ്റാറും കോമഡി ബംഗ്ലാവും ഒക്കെ നടത്തിയവർ ജീവിച്ചുപോയിരുന്നത് എകെ ആന്റണിയെയും, ലീഡറെയും, അച്ചുമ്മാനെയും, നയനാരെയും, ഉമ്മൻചാണ്ടിയെയും, മുരളീധരനെയും പപ്പിക്കുട്ടിയെയും ഒക്കെ പച്ചക്ക് ഇറച്ചി തിന്നുകൊണ്ടായിരുന്നു. വെട്ടിനിരത്തിലൂടെ വെറുക്കപ്പെട്ടിരുന്ന വിഎസ് ജനകീനായതും കോമഡി ഷോകളിലൂടെയാണ് .

vs achuthanandan-7

 അന്നും പിണറായിയും കോടിയേരിയും ജയരാജന്മാരും ഒക്കെ ജീവിച്ചിരുന്നു എങ്കിലും ഒരു സിനിമാലക്കാരനും കോമഡി ബംഗ്ലാവുകാരനും അവരെ കളിയാക്കി സ്ക്രിപ്പ്റ്റ് എഴുതിയിരുന്നില്ല.


അതിപ്പോൾ കഴിഞ്ഞ പത്തുകൊല്ലമായി സിനിമാലക്കാരും കോമഡി ഷോക്കാരും പണിയൊന്നുമില്ലാതെ വീട്ടിലിരുപ്പായി. കാരണം  മാഷാ അള്ളാ ഇന്നോവകൾ അവരുടെ മനസ്സിൽ ഓടിയെത്തും.


2006 തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളുടെ പേരുകൾ കൊടുക്കുന്നതിന്റെ അവസാന ദിവസത്തിന് മുൻപേ വി എസ് അച്യുതാന്ദനെ പിണറായി പക്ഷം വെട്ടിനിരത്തുവാൻ ബുദ്ധി മെനഞ്ഞപ്പോൾ കാസർകോട്ടും മാരാരിക്കുളത്തും പന്തം കൊളുത്തി ജാഥകൾക്ക് പിന്നാലെ രാവിലെ മനോരമ പത്രത്തിൽ വിഎസിന്റെ ഒരു അതിയായ ചിത്രവും തലക്കെട്ടായി '' പുറത്തേക്ക് '' എന്ന് അച്ചടിച്ചുവന്നപ്പോൾ പോളിറ്റ് ബ്യുറോ എന്ന് പറയുന്നവർ ഇടപെട്ടുതുകൊണ്ട് വിഎസിന് മലമ്പുഴയിൽ സീറ്റ് കൊടുക്കേണ്ടി വന്നു. 

vs achuthanandan-12

മനോരമ പത്രം ഒരു ദിവസം കൂടി കാത്തിരുന്നു എങ്കിൽ വിഎസ് അന്നുതന്നെ കേരളരാഷ്ട്രീയത്തിൽ ഒന്നുമല്ലാതാകുമായിരുന്നു. അന്ന് ഇന്ത്യ വിഷൻ എന്ന ചാനലിലെ നികേഷും കൂട്ടരും ചേർന്നുകൊണ്ട് ഐസ്ക്രീം കേസിലെ ആ അതിജീവിതയെ റോഡിലിറക്കിവിട്ടുകൊണ്ട് വിഎസിന് മുഖ്യമന്ത്രിയാക്കുവാൻ വഴിയൊരുക്കി.

മലയാള മനോരമ ആ അബദ്ധത്തിൽ നിന്നും വിഎസിന്റെ രക്ഷകനായി ഉയിർത്തെഴുന്നേറ്റു. പിന്നീട് വിഎസും പിണറായിയും തമ്മിലുള്ള പാമ്പും കീരി മത്സരങ്ങൾക്ക് ചുക്കാൻ  പിടിച്ചു.


ആ വഴക്കാണ് കേരളരാഷ്ട്രീയത്തിലെ ഏറ്റവും നാറിയ വഴക്ക്. അതൊരു ഗ്രൂപ്പ് വഴക്കായിരുന്നില്ല, അതൊരു ചക്കളത്തി പോരായിരുന്നു.


അന്നത്തെ ആ കളികൾ എല്ലാം ഉൾക്കൊണ്ടുകൊണ്ട് കുറെ പേട് മാധ്യമക്കാർ ഇന്നത്തെ രാഷ്ട്രീയക്കാരിൽ പലവിധം പാരകൾ പടച്ചു വിടുന്നുണ്ട് എങ്കിലും  എല്ലാം ചീറ്റി പോകുന്ന അവസ്ഥകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ചില സംഭവങ്ങൾ നേരത്തെ വന്നാൽ എവിടെയും എത്തില്ല എന്ന് പറഞ്ഞതുപോലെയാണ് കാര്യങ്ങളുടെ പോക്ക്. 

ഉദാഹരണമായി യുഡിഎഫിലെ നേതാക്കളെ എല്ലാം മുഖ്യമന്ത്രിമാരാക്കി കാണിച്ചുകൊണ്ട് ചാനലുകാർ ജനങ്ങൾക്കിടയിൽ ഒരു കൺഫ്യൂഷൻ പടർത്തിയിരുന്നു. അഞ്ചോ ആറോ മാസങ്ങൾ മുൻപ് വരെ ജനങ്ങളിൽ ആ പരിഭ്രാന്തി കാണാമായിരുന്നു. 

k karunakaran-2

അനാവശ്യ ഇന്റർവ്യൂകളും അനാവശ്യ ചോദ്യങ്ങളും അനാവശ്യ പ്രസ്താവനകളും ഒക്കെ പെരുപ്പിച്ചു കാണിച്ചുകൊണ്ട്
യുഡിഎഫ് അണികളിലും ജനങ്ങളിലും ഒരു വിശ്വാസക്കുറവ് സംജാതമാക്കി. 

ഇത് മനസ്സിലാക്കിയ യുഡിഎഫ് നേതാക്കൾ എല്ലാവരും ഒറ്റക്കെട്ടായി 'ടീം യുഡിഎഫ്' പ്രഖ്യാപിച്ചപ്പോൾ മാധ്യമ അജണ്ടകൾ, പ്രത്യേകിച്ച് എകെജി സെന്ററിലെ പേടുകൾക്ക് ഇനി അക്കളികൾ കളിക്കാൻ പറ്റാതായി .

അതുപോലെ ഈ പെണ്ണുകേസും അറസ്റ്റും തെളിവെടുപ്പും ഒക്കെ ആസൂത്രണം ചെയ്തിരുന്നത് ഈ തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപായിരുന്നു.

അതും നേരത്തെയിറക്കി ചീറ്റിയപ്പോൾ അവർ പ്രതീക്ഷിക്കാതെ വെള്ളിടി കിട്ടിയതുപോലെ 'സ്വർണ്ണം കട്ടത് ആരപ്പാ സഖാക്കളാണ് അയ്യപ്പ ...' ക്ക് മറുപടി പറയുവാൻ വയ്യാതായി.

pinarai shabarimala

പിന്നെയും എകെജി സെന്റർ മാധ്യമ ലോബി പോറ്റിയെ കേറ്റിയത് സോണിയാഗാന്ധി , അടൂർ പ്രകാശ് എന്നിവരുടെ പേരുകൾ പറഞ്ഞുപരത്തി, അത് എട്ടുനിലയിൽ പൊട്ടി.

ഇപ്പോൾ കൊടിമരവും ഏതാണ്ട് വാഹനവും പഴയ ഭരണസമിതിക്കാർ കട്ട് എന്നൊക്കെ പറഞ്ഞു പരത്തുവാൻ അശ്രാന്ത പരിശ്രമം നടത്തിവരുന്നു. 

പക്ഷെ ആരും അതിൽ കയറി കൊത്തുന്നില്ല എന്നതിൽ മാധ്യമങ്ങൾ ഏറെ മനോവിഷമത്തിലാണ്. അരവണയിലെ എലിവാൽ കൊണ്ടുവെച്ചത് കെസി വേണുഗോപാൽ എന്നൊക്കെ പറയുവാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അതും ചീറ്റി. പുനർജനി വിഷയം ആറ്റുനോറ്റ് ഞെട്ടിക്കുവാൻ എടുത്തുവെച്ചു അവസാനം അതിലും സമ്പൂർണ്ണ പരാജയം ഫലം.

media fight

എന്തായാലും ഇന്നത്തെ ഈ മാധ്യമങ്ങളും അവരെകൊണ്ട് ചുടുചോറ് വാരിപ്പിക്കുന്നതുമായ ആളുകൾക്ക് ദൈവാധീനം തീരെയില്ല എന്ന് വേണം കരുതുവാൻ . മിക്കവരും സ്വന്തം പിതാവിന്റെ ശാപം ഏറ്റുവാങ്ങിയവരും പിതാവിന്റെ സ്വത്തുക്കൾ തട്ടിയെടുത്തവരും ഒക്കെ ആയതുകൊണ്ട് ഗുരുത്വം തീരെയില്ല. 

അവർ തൊടുത്തുവിടുന്ന അസ്ത്രങ്ങളെല്ലാം അവരുടെ കുണ്ടിയിലേക്ക് തന്നെ തുളച്ചു കയറുന്നു എന്നതാണ് ഇന്നത്തെ മാധ്യമക്കാർ  നേരിടുന്ന ഏറ്റവും വലിയ വേദന. പാണ്ടൻ നായരുടെ പല്ലിന്റെ ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല അല്ലേ ?

എന്നും ചക്ക ഇട്ടാൽ മുയലുകൾ ചാവില്ലെന്നു ഓർമ്മിപ്പിച്ചുകൊണ്ട് എഡിറ്റർ ദാസനും
ഭരണം മാറുമ്പോൾ നാടുവിടാൻ തയ്യാറായിക്കോ എന്ന ഉപദേശത്തിൽ റിപ്പോർട്ടർ വിജയനും

Advertisment