/sathyam/media/media_files/2026/01/19/pinarai-vijayan-oommen-chandy-k-karunakaran-2026-01-19-19-07-07.jpg)
കേരളത്തിൽ ഇക്കഴിഞ്ഞ 30 കൊല്ലത്തെ ഭരണങ്ങൾ കേരളത്തിന് തന്നെ നഷ്ടങ്ങൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ.
ലീഡർ കെ കരുണാകരൻ 1991 ൽ മുഖ്യമന്ത്രി ആയപ്പോൾ നടപ്പാക്കിയെടുത്ത നെടുമ്പാശ്ശേരി വിമാനത്താവളവും കലൂർ സ്റ്റേഡിയവും കല്ലേറ്റുങ്കരയിലെ കേരള ഫീഡ്‌സും കോണത്തുകുന്നിലെ ദീപ്തി ഡയമണ്ട്സും പിന്നെ ഉമ്മൻചാണ്ടിയുടെ ഭരണത്തിൽ കൊച്ചിയിലെ മെട്രോയും കണ്ണൂർ എയർപോർട്ടും കൊച്ചി സ്മാർട്സിറ്റിയും വിഴിഞ്ഞം പദ്ധതിയും ഒക്കെ ഒഴിച്ചാൽ 20 കൊല്ലത്തെ കമ്മ്യുണിസ്റ്റ് ഭരണത്തിൽ സഖാക്കൾക്ക് പിഎസ്‌സിയുടെ പേരിൽ അനർഹമായ ജോലി കിട്ടിയതും സർവീസ് സഹകരണബാങ്കുകൾ കൊള്ളയടിച്ചതും മധുരകോട്സ് പോലത്തെ കമ്പനികൾ പൂട്ടികെട്ടിച്ചതും അന്തൂരിലെ സാജനെ കൊലക്ക് കൊടുത്തതും പിന്നെ സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്തതും ശബരിമയിൽ നവോത്ഥാനം സൃഷ്ടിച്ചതും അതും പോരാഞ്ഞു അവിടത്തെ സകമലാന സ്ഥാവരജംഗമവസ്തുക്കൾ അടിച്ചുമാറ്റിയതും മാത്രമാണ്.
/filters:format(webp)/sathyam/media/media_files/2026/01/19/k-karunakaran-oommen-chandy-2026-01-19-18-50-36.jpg)
ഇക്കഴിഞ്ഞ 10 കൊല്ലം ഒരു കലാപവും നടന്നിട്ടില്ല എന്നതാണ് ഇന്ന് ഭരിക്കുന്നവർ അവകാശപ്പെടുന്നത്. ശരിയാണ് അവർ ഭരിക്കുമ്പോൾ അവർ അങ്ങനെയുള്ള കാര്യങ്ങൾ തത്കാലത്തേക്ക് മാറ്റിവെക്കും. മറ്റുള്ളവർ ഭരിക്കുമ്പോൾ അശാന്തി സൃഷ്ടിക്കുക ആണല്ലോ അവരുടെ പ്രധാന പണികൾ, അതിപ്പോൾ കേന്ദ്രത്തിലായാലും കേരളത്തിലായാലും പഞ്ചായത്തുകളിലായാലും.
1991 നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് മത്സരിച്ച 22 സീറ്റുകളിൽ 19 എണ്ണം ജയിച്ചു കയറിയപ്പോൾ അസൂയ മൂത്തവർ കോൺഗ്രസ് വിമതനായി മത്സരിച്ചയാളെ മുന്നിൽ നിർത്തിക്കൊണ്ട് രൂപം കൊടുത്ത കലാപമായിരുന്നു 1992 ജൂലായിൽ ഉണ്ടായതെന്നാണ് ശത്രുക്കൾ പറയുന്നത്.
ലീഗിനെതിരെ ഒരു ബദൽ സൃഷ്ടിക്കുക ആയിരുന്നു ലക്‌ഷ്യം. അക്കാര്യത്തിൽ ഏറെക്കുറെ വിജയിച്ചു എങ്കിലും കേരളത്തിൽ തീവ്രവാദത്തിന്റെ വിത്തുകൾ പാകിയത് ആ കലാപത്തിലൂടെയാണ്.
2005 ൽ ലീഡർ കെ കരുണാകരനെതിരെ ഇല്ലാത്ത ചാരക്കഥകൾ മെനഞ്ഞുകൊണ്ട് അദ്ദേഹത്തെ ചവുട്ടി പുറത്താക്കിയപ്പോൾ പുണ്യാളനായ എകെ ആന്റണി മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചുകൊണ്ട് ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് ഇറങ്ങി.
/filters:format(webp)/sathyam/media/media_files/2025/09/18/ak-antony-2025-09-18-15-13-13.jpg)
അദ്ദേഹത്തിന് ജയിക്കുവാനായി ഒരു ക്രിസ്ത്യൻ വോട്ടർ പോലുമില്ലാതിരുന്ന തിരൂരങ്ങാടി കൊടുക്കുവാൻ ലീഗ് സമ്മതിച്ചു. ആ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു കലാപം വിഴിഞ്ഞത്ത് നടന്നു. മൗലാ കണ്ണ്, അബ്ദുൽ ഹമീദ് എന്നിവരെ ക്രിസ്ത്യാനികൾ ഇല്ലാതാക്കിയപ്പോൾ അതിന്റെ ചേതോവികാരം തിരൂരങ്ങാടിയിൽ എകെ ആന്റണിയുടെ തോൽവിയായിരുന്നു.
രണ്ടു മുസ്ലിംകളെ ക്രിസ്ത്യാനികൾ കൊന്നു തീർത്തു എന്നാണ് എതിരാളികൾ തിരൂരങ്ങാടിയിൽ നോട്ടീസുകൾ അടിച്ചു വിതരണം ചെയ്തത്. അന്ന് സോഷ്യൽ മീഡിയ ഇല്ലായിരുന്നല്ലോ.
ബീമാപ്പള്ളി വെടിവെപ്പിന്റെ കാരണവും ചികഞ്ഞു നോക്കിയാൽ അതൊരു പുകമറ മാത്രമായിരുന്നു. 2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ചരിത്രം മാറ്റിമറിക്കും എന്ന വാശിയുമായി ഇടതുപക്ഷം അബ്ദുൾനാസർ മദനിയുമായും കെജി മാരാരുമായും കുറ്റിപ്പുറം അങ്ങാടിയിൽ വെച്ച് ചരിത്രപരമായ സ്റ്റേജ് പങ്കിടൽ ചടങ്ങുകൾ നടത്തി.
മദനി വരുന്നതും കാത്ത് സാക്ഷാൽ പിണറായി വിജയൻ സ്റ്റേജിൽ അക്ഷമനായി കാത്തിരുന്നു. 2004 ലെ പോലെ 18 സീറ്റും പിടിക്കും എന്ന വാശിയിലായിരുന്നു കാര്യങ്ങളുടെ കിടപ്പ്. സകലമാന ചാനലുകളും ഇടതിന് പൊന്നാനിയടക്കം 15 സീറ്റുകൾ പ്രവചിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/10/xMRbdI56Iu9IbuJYJjml.jpg)
പിണറായി വിജയൻ നേരിട്ട് പ്രചാരണവും പ്രസംഗങ്ങളും ഏറ്റെടുത്ത ആ തിരഞ്ഞെടുപ്പിൽ 16 സീറ്റുകളിൽ യുഡിഎഫ് പാട്ടും പാടി ജയിച്ചുകയറിയപ്പോൾ ആ ജാള്യത മറയ്ക്കുവാൻ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ബീമാപ്പള്ളി വെടിവെപ്പ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നാട്ടുകാരുടെയും.
മാറാട് കലാപങ്ങളുടെ അടിത്തറ മതവിദ്വേഷമല്ല, പ്രാദേശിക സാമ്പത്തിക–ഭൂമിതർക്കങ്ങളും മത്സ്യബന്ധന മേഖലയിലെ ലാഭ–അധികാര പോരാട്ടങ്ങളും ആയിരുന്നു. തീരദേശ ഭൂമിയുടെ നിയന്ത്രണം, വ്യാപാരാവകാശങ്ങൾ, മത്സ്യവിപണി കൈവശപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ വർഷങ്ങളായി നിലനിന്ന സംഘർഷങ്ങൾ, പിന്നീട് മതപരമായ തിരിച്ചറിവുകളുടെ മറവിൽ സംഘടിതമായി വർഗീയവൽക്കരിക്കപ്പെട്ടു.
ചെറിയ തർക്കങ്ങൾ ഉദ്ദേശപൂർവം വലുതാക്കി, അഭ്യൂഹങ്ങളും പ്രകോപന പ്രചാരണങ്ങളും ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്ന ശ്രമങ്ങളാണ് അവസ്ഥയെ കലാപത്തിലേക്ക് നയിച്ചത്.
മാറാട് കടപ്പുറത്തെ ഒരു ഉത്സവത്തിൽ വളയും മാലയും വാങ്ങുവാൻ പോയ ഒരു മുസ്ലിം പെൺകുട്ടിയെയും കൂട്ടുകാരെയും നാട്ടിലെ അരയ സമുദായത്തിലെ ചില താന്തോന്നികൾ പഞ്ചാരയടിച്ചതിൽ നിന്നും പൊട്ടിപ്പുറപ്പെട്ട വിദ്വേഷമായിരുന്നു കലാപത്തിന്റെ തുടക്കം.
2002 മെയ്മാസത്തിൽ ആ ഉത്സവത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ആദ്യ കലാപത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മരണപ്പെട്ട അബൂബക്കർ എന്നയാളുടെ സഹോദരനും കൂട്ടുകാരും ചേർന്ന് വിദേശരാജ്യത്ത് ഇരുന്ന് ആസൂത്രണം ചെയ്തതിന്റെ അടിസഥാനത്തിലായിരുന്നു 2003 ജനുവരിയിലെ രണ്ടാം കലാപമത്രേ. അതൊരു പകവീട്ടൽ മാത്രമായിരുന്നു.
ഒരു വ്യക്തിയുടെ മാത്രം ബുദ്ധിയിൽ ഉദിച്ച പകവീട്ടൽ. ആ പകവീട്ടലിൽ എട്ടോളം ഹിന്ദു സമുദായക്കാരും കൊല്ലാൻ പോയവരിൽ ഒരാളടക്കം ഒമ്പത് പേർ കൊല്ലപെടുവാനിടയായി. എല്ലാ തരത്തിലുള്ള അന്വേഷണങ്ങളിലും ഒരുപോലെ തന്നെയാണ് അവർ കാര്യങ്ങൾ മനസിലാക്കിയത്.
/filters:format(webp)/sathyam/media/media_files/2026/01/19/marad-riots-2026-01-19-18-57-27.jpg)
രാഷ്ട്രീയമോ മതപരമോ ആയ ഒരു വിദ്വേഷമായിരുന്നില്ല രണ്ടാം കലാപം. സഹോദരന്റെ വേർപാടിൽ മനം നൊന്ത ഒരാളുടെ പ്രതികാരമായിരുന്നു ശരിക്കും മാറാട് കലാപം. ആ കലാപത്തെയാണ് ഇപ്പോൾ രാഷ്ട്രീയക്കാർ ചാനലുകളിൽ എടുത്തിട്ടടിക്കുന്നത്. അത് ചോദ്യം ചെയ്യുവാൻ ഒരു ചാനലുകാരനും ആവുന്നില്ല എന്നതാണ് സങ്കടം, കഴിവുകേട് എന്നല്ലാതെ എന്ത് പറയുവാൻ ?
ഇത്രയും ബുദ്ധിമാന്മാരുള്ള ഈ കേരളത്തിൽ നമ്മുടെ രാഷ്ട്രീയക്കാർ ഒട്ടേറെ അപകടങ്ങളും അട്ടിമറികളും അവരവരുടെ പുകമറയ്ക്കായി ആസൂത്രണം ചെയ്തിട്ടുണ്ട്. എന്തിനധികം പറയുന്നു ചില മാവോയിസ്റ്റ് വെടിവെപ്പുകൾ വരെ രാഷ്ട്രീയ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കലിന്റെ ഭാഗമായി തന്നെയാണ്. അത്തരം കലാപങ്ങൾ ഇനിയും അനുവദിച്ചുകൂടാ, ആരായാലും !!
ഈ സ്വർണ്ണക്കൊള്ള മറയ്ക്കാൻ ഒന്നും സംഭവിപ്പിക്കല്ലേ അയ്യപ്പാ എന്ന് വിളിച്ചു ഭക്തൻ ദാസനും പലതും പലരും ആസൂത്രണം ചെയ്യുന്നുണ്ടോ എന്ന സംശയത്തിൽ ഭക്തൻ വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us