സജി ചെറിയാൻ മലപ്പുറത്ത് വിജയിക്കുന്നവരെ പറ്റി പറഞ്ഞത് ബേപ്പൂറിൽ വിജയിച്ച റിയാസിനെ ലക്ഷ്യം വച്ചായിരുന്നോ? എകെ ബാലൻ മാത്യു കുഴൽനാടനെ പ്രലോഭിപ്പിക്കുന്നത് എക്സ്ട്രാ ലോജിക്ക് കേസിൽ ആ പ്രതിയെ കുടുക്കാൻ ലക്ഷ്യം വച്ചാണോ? കെ.കെ ശൈലജ ദാരിദ്ര്യ കുടുംബത്തിൽ അവർക്ക് ജനിക്കാതെ പോയ മകനുണ്ടെന്ന് പറഞ്ഞത് മുഖ്യമന്ത്രിയെ ട്രോളാൻ ആയിരുന്നില്ലേ? സഖാക്കൾ പറയുന്നതിന് അവർക്ക് ലക്ഷ്യങ്ങളും ഉണ്ട് - ദാസനും വിജയനും

New Update
93bffc4b-8fe5-4deb-b953-7064cfee6308

പത്ത് മുപ്പത് വർഷങ്ങൾക്ക് മുൻപ് മുംബയിലെ ഇന്ത്യൻ എക്സ്പ്രസ്സ് ഓഫീസിൽ ഒരു പ്രതിസന്ധി രൂപം കൊണ്ടു. അവിടെ ജോലി ചെയ്തിരുന്ന ഒരു റെസിഡന്റ് എഡിറ്ററുടെ ചില പ്രവർത്തികൾ സ്ഥാപനത്തിന് ക്ഷീണം പറ്റുന്നതായി കണ്ടെത്തിയപ്പോൾ അദ്ദേഹത്തെ എങ്ങനെയെങ്കിലും പുറത്താക്കുവാൻ തീരുമാനിച്ചു. 

Advertisment

പക്ഷെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പുറത്താക്കിയാൽ സ്ഥാപനത്തിന്റെ കുറെയധികം കച്ചവട രഹസ്യങ്ങൾ അദ്ദേഹം പുറത്താക്കിയേക്കാം. അതിനാൽ പിണക്കാതെ അദ്ദേഹത്തെ പുറത്താക്കണം. എല്ലാവരും തലപുകഞ്ഞാലോചിച്ചു.


ഒടുവിൽ ചീഫ് എഡിറ്റർ ഒരു ആശയം മാനേജ്‌മെന്റിന് മുന്നിൽ അവതരിപ്പിച്ചു. '' റെസിഡന്റ് എഡിറ്റർക്ക് ഏറ്റവും നല്ല ജോലിക്കാരനുള്ള അവാർഡ് പ്രഖ്യാപിക്കുക ''. മാനേജ്‌മെന്റ് അദ്ദേഹത്തിന് ഏറ്റവും നല്ല ജോലിക്കാരനുള്ള ആ വർഷത്തെ അവാർഡ് പ്രഖ്യാപിച്ചു. 


തൊട്ടടുത്ത നാളിൽ തന്നെ മറ്റൊരു പത്രം ഇരട്ടിയിലധികം ശമ്പളം കൊടുത്തുകൊണ്ട് ആ റെസിഡന്റ് എഡിറ്ററെ അവിടെനിന്നും പൊക്കി. അങ്ങനെ ഒരു പൊതുശല്യം ഒഴിവായി.

saji cheriyan

കഴിഞ്ഞ ദിവസം കേരളം ഭരിക്കുന്ന പാർട്ടിയുടെ ഒരു മന്ത്രി പ്രസ്താവിച്ചു. കാസർഗോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേരുകൾ നോക്കുക എന്നുള്ള ഏറ്റവും കൊടിയ വിഷം തുപ്പുന്ന വർഗീയ പരാമർശം.

കമ്മ്യുണിസ്റ്റ് പാർട്ടിക്കാർ അങ്ങനെ പെട്ടെന്ന് ഒരു മണ്ടത്തരം പ്രസ്താവിക്കുന്ന ആളുകളല്ല. അവർ എന്തെങ്കിലും പറയുന്നെങ്കിൽ പലയിടത്തും കൊള്ളുന്ന തരത്തിൽ തന്നെയായിരിക്കും അവരുടെ ഓരോ പ്രസ്താവനകളിലെയും അജണ്ടകൾ.
 
വഞ്ചിപ്പടിയിൽ വീഴുന്നത് പോലെ പലയിടത്തും അപകടം പറ്റാവുന്ന രീതി. ഇക്കഴിഞ്ഞ ആഴ്ച പി ബാലൻ എന്ന മുൻ മന്ത്രിയും അത്യന്തം കൊടിയ വിഷം തുപ്പിയിരുന്നു.

pinarai vijayan ak balan

അവരുടെ ഒപ്പം തന്നെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എകെജി സെന്ററിലെ കോമാളികളും വർഗീയം വളരെ നന്നായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്തായിരിക്കും ഈ  നാടകങ്ങൾക്ക് പിന്നിലെ പ്രചോദനം ?

2016 തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ അധികാരത്തിൽ എത്തിയപ്പോൾ കൂടെ നിന്നിരുന്ന ബാലനെയും ജയരാജനെയും ജി സുധാകരനെയും തോമസ് ഐസക്കിനെയും കെകെ ശൈലജയെയും ഒക്കെ ഒപ്പം നിർത്തി മന്ത്രിസഭയിൽ സ്ഥാനമാനങ്ങൾ കൊടുത്തിരുന്നു.


അതിനു ശേഷം 2020 ൽ മുഹമ്മദ് റിയാസ് എന്ന ഒരു മലബാറുകാരൻ മുസ്ലിം പയ്യൻ പിണറായി വിജയൻറെ മകളെ രണ്ടാം കെട്ട് കെട്ടി ക്ലിഫ് ഹൗസിൽ കുടിയേറിയപ്പോൾ ഏവരും ഞെട്ടി. 


ശരിക്കും പറഞ്ഞാൽ പിണറായി വിജയൻറെ കൂടെ നിന്നിരുന്ന സകലമാന കണ്ണൂർ സഖാക്കളും ആലപ്പുഴ സഖാക്കളും എന്തിനധികം പറയുന്നു പിണറായിയുടെ വലംകൈ ആയിരുന്ന കോടിയേരിയും, ഇടം കൈ ആയിരുന്ന പി ബാലനും, ചെണ്ട ആയിരുന്ന എംഎം മണിയും, കോളാമ്പി ആയിരുന്ന എ വിജയരാഘവനും, എന്തിനധികം പറയുന്നു പിണറായിയുടെ ' കേന്ദ്ര പാലം പണിക്കാരനായ' ജോൺ ബ്രിട്ടാസ് വരെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയിരുന്നു. പക്ഷെ ആർക്കും ഒന്നും ഉരിയിടാനാവില്ലല്ലോ !!

john britas3

പിന്നീട് 2021  നിയമസഭാ തിരഞ്ഞെടുപ്പിൽ സകലമാന വർഗീയവിഷങ്ങളെയും കൂട്ടുപിടിച്ചുകൊണ്ട് പ്രളയത്തിന്റെ ഫണ്ട് കിറ്റാക്കി മാറ്റിക്കൊണ്ട് റോഡ് നീളെ ഹോർഡിങ്ങുകളും മുഴുനീള പരസ്യചിത്രങ്ങളും മുഴുവൻപേജ് പരസ്യങ്ങളും പിആർ കമ്പനികളെ കൊണ്ട് ആസൂത്രണം ചെയ്യിച്ചുകൊണ്ട് രണ്ടാം ഭരണം കൈക്കലാക്കി. 

എതിരാളികളുടെ കഴിവുകേടാണ് സംഭവിച്ചതെന്ന് പിണറായി വിജയനും മനസ്സിലാക്കിയിരുന്നു.

ആ അഹങ്കാരത്തിൽ കൂടെ നിന്നവരെ ഒന്നടങ്കം വെട്ടിയൊതുക്കിക്കൊണ്ട് സ്വന്തം നിയമം പാർട്ടിക്കുള്ളിൽ പാസാക്കി പഴയ നേതാക്കളെ ഒന്നടങ്കം മാറ്റിനിർത്തി ഏകാധിപതിയായി മരുമോൻ മുഹമ്മദ് റിയാസിനെ  രണ്ടാമനായി അവതരിപ്പിച്ചപ്പോൾ പലയിടത്തും അസ്വാരസ്യങ്ങൾ പൊട്ടിമുളച്ചു.

riyas

പക്ഷെ പലർക്കും അക്കാര്യങ്ങൾ പാർട്ടി സദസ്സിലോ എകെജി സെന്ററിലോ മന്ത്രിസഭയിലോ നിയമസഭാ കക്ഷിയിലോ പറയാൻ പറ്റാതെ വിഷമിച്ചുകൊണ്ടിരിക്കുമ്പോൾ  അവർ പൊട്ടിക്കുന്ന വെടികളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

ഇക്കൂട്ടർക്ക് അറിയാം ഇനിയൊരു മൂന്നാം ഭരണം വരികയാണെങ്കിൽ മുഹമ്മദ് റിയാസ് ആയിരിക്കും കേരളം ഭരിക്കുക എന്ന വസ്തുത. കാരണം പിണറായി വിജയൻ ആരോഗ്യപരമായ പല പ്രശ്നങ്ങളിൽ പെട്ടുഴലുകയാണ് . എന്തും ആരെക്കൊണ്ടെങ്കിലും എഴുതിപ്പിച്ച് നോക്കി വായിക്കേണ്ട ഗതികേട്.


ആറുമാസത്തിൽ ഒരിക്കൽ അമേരിക്കയിൽ ചികിത്സക്ക് പോകേണ്ടിവരുന്നത് പോലെ തന്നെ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾ എല്ലാം അലട്ടുന്നുണ്ട്. അക്കാര്യം പിണറായിയുടെ കൂടെ നിൽക്കുന്ന എല്ലാവർക്കും അറിയാം.


സ്വന്തം കൂടപ്പിറപ്പ് ആയിരുന്ന കോടിയേരിയുടെ മരണശേഷം ഒരു വിലാപയാത്ര തലസ്ഥാനം മുതൽ കണ്ണൂർ വരെ നടത്താതെ, പിണറായി അമേരിക്കക്ക് പറന്നപ്പോൾ ആ വിലാപയാത്ര ഇല്ലാതാവുകയായിരുന്നു.

muhammad riyas pinarai vijayan

അതുപോലെ അദ്ദേഹത്തിന്റെ മകന് പരപ്പന അഗ്രഹാരത്തിലേക്ക് പോകേണ്ടിവന്ന സാഹചര്യവും സഖാക്കൾ മറന്നിട്ടില്ല. അപ്പോൾ കൂടെ നിൽക്കുന്ന സഖാക്കൾക്ക് എല്ലാം അദ്ദേഹത്തിന്റെ തനിസ്വരൂപം മനസ്സിലായി !

പി ബാലനെ സംബന്ധിച്ചിടത്തോളം അദ്ദേഹം കുറെ നാളുകളായി പിണറായിക്കെതിരെ ഒളിയമ്പുകൾ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. പിണറായിക്ക് ഏറ്റവും പ്രിയപ്പെട്ട മകളുടെ വിഷയത്തിൽ മാത്യു കുഴൽനാടനെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കുന്നത് പി ബാലന്റെ കൂർമ്മ ബുദ്ധി തന്നെയാണ്.

അദ്ദേഹത്തിന്റെ മനസ്സിൽ ഇനിയൊരിക്കലും ഈ സർക്കാർ വരരുത് എന്ന് തന്നെയാണ് എന്നത് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. കമ്മ്യുണിസ്റ്റ് പാർട്ടിക്കാരുടെ മനസിനുള്ളിലുള്ളത് മുഖത്ത് കാണാനാവില്ലെങ്കിലും ബാലന് അതിനു പറ്റുന്നില്ല. 


പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ഒരു നല്ല മനുഷ്യൻ , ഒരു ഒറിജിനൽ സഖാവ് ജി സുധാകരൻ പച്ചയായി തന്നെ കാര്യങ്ങൾ മുഖത്ത് നോക്കി പറയുന്നതും നാം കണ്ടു. അദ്ദേഹത്തിന്റെ കവിതകളിലും അതെല്ലാം നിഴലിക്കുന്നു. 


എംഎം മണിയുടെ പെൻഷൻ പ്രസ്താവനയും അത് തന്നെയായിരുന്നു. തറവാടിയായ ഐഷാപോറ്റി എന്നെന്നേക്കുമായി അവരോട് യാത്ര പറഞ്ഞതും നാം കാണുന്നു.

mm mani

സോളാർ കേസ് നിലനിർത്തിക്കൊണ്ട് ആ പാവം ഉമ്മൻചാണ്ടിയെ കുടുക്കുവാൻ അശ്രാന്ത പരിശ്രമം നടത്തിയ സജി ചെറിയാൻ ഭരണഘടനയെ വരെ തള്ളിപ്പറഞ്ഞത് നാം ഓർക്കുന്നു. ഒരു മന്ത്രിയായ ഈ മനുഷ്യൻ ഇത്രയും അധഃപതിക്കാൻ പാടില്ല എന്ന് തന്നെയാണ് ഓരോരോ കേരളീയനും പറയുവാനുള്ളത്. 

ഇവരിലൊക്കെ എന്തൊക്കെയോ ഒരു അസൂയ ഈ മരുമോൻ മുഹമ്മദ് റിയാസിനോട് ഉള്ളതുകൊണ്ടായിരിക്കാം
കാസർഗോട്ടെയും മലപ്പുറത്തെയും ജയിച്ച സ്ഥാനാർത്ഥികളുടെ പേരുകൾ ശ്രദ്ധിക്കുവാൻ 'ഉത്തരവിട്ടത്'.

സജി ചെറിയാൻ പോലുള്ള ഒരാൾക്ക് പിണറായി വിജയനെ പോലുള്ള ഒരാളോട് നേരിട്ട് അങ്കം വെട്ടാനുള്ള ആർജ്ജവം ഇല്ലാത്തതുകൊണ്ട് മരുമോന്റെ വളർച്ചയിൽ ഇങ്ങനെയല്ലാതെ വേറെ തരത്തിൽ പാരകൾ വെക്കാനില്ല.


അവർക്കറിയാം ഇനിയൊരു ഭരണം കിട്ടുകയാണെങ്കിൽ ഭരണത്തിന്റെ ഏഴയലത്ത് എത്തുവാനാകില്ല എന്ന്.


ഇന്ന് കേരളത്തിൽ മുസ്ലിം വോട്ടർമാർക്കെതിരെയും ലീഗ് വോട്ടർമാർക്കെതിരെയും ഇടത്പക്ഷവും വെള്ളാപ്പള്ളിയും വാതോരാതെ വർഗീയത തുപ്പുമ്പോൾ അവരുടെ ഒളിയമ്പ് മരുമോൻ റിയാസിനെതിരെ ആണെന്നുള്ളത് അരിയാഹാരം കഴിക്കുന്ന ഏതൊരുത്തനും മനസിലാക്കാം.
 
പക്ഷെ  പോരാളിമാരായ പാവം സഖാക്കൾക്ക് ഇതൊക്കെ മനസ്സിലാവണമെങ്കിൽ ഇനിയും പതിറ്റാണ്ടുകൾ എടുക്കേണ്ടിവരും. എകെജി സെന്ററിലിരുന്നു പാർട്ടിക്കുവേണ്ടി സോഷ്യൽ മീഡിയയിൽ ക്യപ്സ്യൂൾ നിർമ്മിക്കുന്ന കുമാരനും കൂട്ടർക്കും ഇപ്പറഞ്ഞ മുഹമ്മദ് റിയാസും ബ്രിട്ടാസും ഒക്കെ മൂന്നാം കുഴിക്ക് ശത്രുക്കളാണ്.

p sasi pinarai vijayan muhammad riyas

പി ശശിക്കും റിയാസ് ഒരു പേടിസ്വപ്നമാണ്. കെകെ ശൈലജ  ഈയിടെ ഒരു പ്രസ്താവനയിറക്കി. ഒരു ദരിദ്രകുടുംബത്തിന് പിണറായി എന്നൊരു ജനിക്കാത്ത മകനുണ്ട് എന്ന്. എല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ട്രോളുകളാണ് എന്ന് ഇനിയെങ്കിലും പിണറായി മനസിലാക്കിയാൽ നാണം കെടാതെ ഈ ഭരണത്തിൽ നിന്നും ഇറങ്ങിപ്പോകാം.

കമ്മ്യുണിസ്റ്റ് പാർട്ടിക്കുള്ളിലെ കളികൾ മനസ്സിലാക്കണമെങ്കിൽ നാം ഒരു ജന്മം കൂടി ജനിക്കേണ്ടി വരും !!

സജി ചെറിയാൻ മാപ്പ് പറഞ്ഞില്ലെങ്കിൽ പാർട്ടിവിടുമെന്ന ഭീഷണിയിൽ മലപ്പുറത്ത് നിന്ന് സഖാവ് ദാസനും
സജി ചെറിയാനെ പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കാസർഗോട്ട് നിന്നും സഖാവ് വിജയനും

Advertisment