/sathyam/media/media_files/2026/01/24/oommen-chandy-ganesh-kumar-2026-01-24-18-30-29.jpg)
അമേരിക്കയിൽ താമസിച്ചിരുന്ന ദമ്പതികൾ തലസ്ഥാനത്തേക്ക് തിരിച്ചുവരികയും നല്ല ഒരു വീടൊക്കെ വാങ്ങി മകളെ സ്‌കൂളിൽ ചേർത്തുകയും ഭാര്യയെയും മകളെയും നാട്ടിലാക്കി ഭർത്താവ് അമേരിക്കയിലേക്ക് തിരിച്ചുപോകുകയും ചെയ്തു.
ഭാര്യ അതീവ സുന്ദരിയായതുകൊണ്ട് ആ പ്രദേശത്തെ ചെറുപ്പക്കാർക്കിടയിൽ സംസാരവിഷയവുമായി. കൂടാതെ തലസ്ഥാനത്തെ സിനിമക്കാർക്കിടയിലും ഉദ്യഗസ്ഥർക്കിടയിലും സുന്ദരി ചർച്ചയായി. ഒട്ടുമിക്ക സ്വകാര്യ പാർട്ടികളിലും ആഘോഷങ്ങളിലും പുള്ളിക്കാരി നിറഞ്ഞുനിന്നു.
തിളക്കം ഇഷ്ടപ്പെട്ടിരുന്ന ആളായതുകൊണ്ട് പലരും വിരിച്ച വലകളിൽ വീണില്ലെങ്കിലും മന്ത്രിപുത്രനായ ഒരു എംഎൽഎയുടെ കളിക്കൂട്ടുകാരിയായി മാറുകയായിരുന്നു.
മിക്കവാറും ദിവസങ്ങളിൽ എംഎൽഎ വീട്ടിൽ വരാത്തകാര്യം എംഎൽഎയുടെ ഭാര്യ അമ്മായിഅമ്മയോട് വിവരങ്ങൾ സൂചിപ്പിക്കുകയും അമ്മായി അമ്മ അവരുടെ കുടുംബ സുഹൃത്തായ ഒരു ഗായകനെ ആ സുന്ദരിയുടെ വീട്ടിലേക്ക് ദൂതനായി പറഞ്ഞയക്കുകയും ചെയ്തു.
ഏത് വിധേനയും അവിഹിതം അവസാനിപ്പിക്കുവാൻ തുനിഞ്ഞിറങ്ങിയ ഗായകൻ സുന്ദരിയുമായി അടുപ്പത്തിലാവുകയും അവരെ കളിക്കൂട്ടുകാരിയാക്കി മാറ്റുകയും ചെയ്തു.
1998-1999 കാലഘട്ടത്തിലെ സംഭവകഥയാണിത്. റിഥം 99 എന്ന സ്റ്റേജ് ഷോക്ക് ഗായകന്റെ കൂടെ ദുബായിലേക്ക് പോയ സുന്ദരിയുടെ അപഥസഞ്ചാരങ്ങൾ അമേരിക്കയിൽ വരെ അറിയുവാനിടയായി. അങ്ങനെ ക്ളൈമാക്സിൽ അമേരിക്കൻ ഭർത്താവ് നാട്ടിലെത്തുകയും സുന്ദരിയെ മൊഴിചൊല്ലിക്കൊണ്ട് തിരിച്ചുപോവുകയും ചെയ്തു. എംഎൽഎ അവരെ പിന്നീടും കാണാറുണ്ടായിരുന്നു എന്നാണ് പാണന്മാർ പാടി നടക്കുന്നത്.
ഇപ്പോൾ അതിലും വലിയ സ്ഥാനത്തിരിക്കുന്ന ഇതേ എംഎൽഎക്ക് തന്റെ മകന്റെ സ്‌കൂളിൽ രക്ഷാകർത്ത മീറ്റിങ്ങിനൊക്കെ പോകാൻ വളരെ താൽപര്യമായിരുന്നു. കാരണം മറ്റുള്ള കുട്ടികളുടെ സുന്ദരിമാരായ അമ്മമാരും അവിടെ വന്നിരുന്നു.
സെലിബ്രിറ്റിയും, മന്ത്രിപുത്രനും എംഎൽഎയുമായ ഒരാളെ കാണുമ്പോൾ കൊച്ചമ്മമാരിൽ ചില ഇളക്കങ്ങൾ രൂപപ്പെടുകയും അവരിൽ ഒരു ദുബായിക്കാരി എംഎൽഎയിൽ ആകൃഷ്ടരാവുകയും ചെയ്തു. പിന്നീട് അവരും കളിക്കൂട്ടുകാരിയായി രൂപാന്തരപ്പെടുകയും വീടുകളിൽ നിത്യസന്ദർശകർ ആവുകയും ചെയ്തു.
ഇതറിഞ്ഞ ദുബായിലെ ഭർത്താവ് ആരോടും അറിയിക്കാതെ നാട്ടിൽ എത്തുകയും കൂട്ടുകാരുമായി പദ്ധതി ആസൂത്രണം ചെയ്തുകൊണ്ട് വീട് വളയുകയും ചെയ്തു. വലയിൽ വീണ എംഎൽഎയെ നല്ലവണ്ണം മുഖത്തും നാഭിയിലും ചാമ്പിക്കൊണ്ട് ആരോടും പറയാതെ കേസിനൊന്നും നിൽക്കാതെ ദുബായിലേക്ക് തിരിച്ചുപോവുകയും ചെയ്തു.
ഈ വിഷയങ്ങളൊക്കെ എംഎൽഎയുടെ പാവം ഭാര്യ അറിയുകയും ജീവിതം മുഴുവൻ കരഞ്ഞുതീർക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ വിലസിക്കൊണ്ടിരിക്കുമ്പോളും അദ്ദേഹം ജയിച്ചു ജയിച്ചു കയറി.
2011 മന്ത്രിസഭയിൽ വനം - സിനിമ - കായിക വകുപ്പ് മന്ത്രിയായി സാക്ഷാൽ ഉമ്മൻചാണ്ടി അവരോധിച്ചപ്പോൾ ബാലകൃഷ്ണപിള്ളയിലെ പെരുന്തച്ചൻ ഉണർന്നു. വിഎസ് ജയിലിൽ അയച്ച പിള്ളയെ ഉമ്മൻചാണ്ടി മനസ്സാക്ഷിയുടെ പേരിലും മനസ്സിലെ നന്മയുടെ പേരിലും മോചിപ്പിക്കുകയും ചെയ്തിരുന്നു.
/filters:format(webp)/sathyam/media/media_files/2026/01/13/r-balakrishnapilla-2026-01-13-15-13-29.jpg)
അതിന്നിടയിൽ ഹരിത എംഎൽഎ മാരുടെ നെല്ലിയാമ്പതി വിപ്ലവം തിരുവല്ലയിലെ പോബ്സൺ മുതലാളിമാർക്കുവേണ്ടി പിസി ജോർജ്ജ് ഏറ്റെടുക്കുകയും ബാലകൃഷ്ണപിള്ളയുടെ പിന്തുണ ലഭിക്കുകയും ചെയ്തു. എന്ത് വിധേനയും ഗണേഷിനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റുവാൻ പെരുന്തച്ചന്മാർ സോളാർ കേസിലെ അതിജീവിതയെ കേരളത്തിലേക്ക് ഇറക്കിവിട്ടു.
ഇതിനിടെ മറ്റൊരു പെണ്ണ് പിടുത്തക്കാരന്റെ കളിക്കൂട്ടുകാരിയുമായി മന്ത്രിക്ക് പങ്കുണ്ടെന്ന് ആരോപിച്ചുകൊണ്ട് അദ്ദേഹം ഉമ്മൻചാണ്ടിയെ ചെന്ന് കണ്ടപ്പോൾ, ആ അടച്ചിട്ട മുറിയിൽ സംസാരിച്ചത് എന്തെന്ന് പുറത്ത് പറയുവാൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി മുതിർന്നില്ല എന്നതാണ് അദ്ദേഹം ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്.
ഇക്കാര്യത്തിൽ ഉമ്മൻചാണ്ടിയുടെ കൂടെ കട്ടക്ക് നിന്നത് ഷിബു ബേബിജോൺ എന്ന മാന്യവ്യക്തിയായിരുന്നു. എല്ലാം കൂടി ആകപ്പാടെ അവിയൽ പരുവത്തിൽ ആയപ്പോൾ ഗണേഷിനെക്കൊണ്ട് രാജി എഴുതി വാങ്ങിച്ചു എന്നതാണ് ഉമ്മൻചാണ്ടി കേരളജനതയോട് ചെയ്ത മഹത്തായ കാര്യം.
/filters:format(webp)/sathyam/media/media_files/2025/07/31/shibu-baby-john-8d2759e4-8cde-4c80-a580-4afbee5ad04-resize-750-2025-07-31-00-20-33.jpeg)
ആ നാണക്കേടിൽ നിന്നും തലയൂരുവാൻ ശത്രുവിന്റെ ശത്രു മിത്രമായി മാറി. ജനസമ്പർക്കയാത്രയിൽ ജനങ്ങളുടെ കയ്യടി വാങ്ങി മുന്നോട്ട് പോയിരുന്ന ഉമ്മന്‍ ചാണ്ടിയെന്ന മഹാനെ പെണ്ണുകേസിൽ കുടുക്കുവാൻ പിണറായിയും സഖാക്കളും കൂടെ കൂടിയപ്പോൾ അവിടെ തോറ്റത് കേരളജനതയായിരുന്നു. ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാര സ്മരണയായി ഇന്നിപ്പോൾ അയാളെ മുന്തിയ സ്ഥാനത്ത് അവരോധിക്കുകയും ചെയ്തു.
ഒരു വടിയിൽ സാരിയോ ചുരിദാറോ ചുറ്റിയ ആരെക്കണ്ടാലും, അതിപ്പോൾ ട്രാൻസ്‌പോർട്ട് ബസ്സിനുള്ളിൽ ആയാലും, പാർട്ടി ഓഫീസിലെ ബെഞ്ചിന്മേൽ ആയാലും, വെളിച്ചമില്ലാത്ത ഇടവഴികളിൽ ആയാലും പുള്ളിക്കാരൻ അവരെയൊക്കെ കളിക്കൂട്ടുകാരികൾ ആക്കിയിരിക്കും.
സ്വർണ്ണക്കടത്തിലെ വിവാദനായികയെ അബുദാബിയിൽ വെച്ച് കണ്ടുമുട്ടി അവസാനം തലസ്ഥാനത്തെ പ്രധാന നായികയാക്കി മാറ്റിയതും, അബുദാബിയിലെ തന്നെ മറ്റൊരു വിവാദനായിക, ഐ എ എസ്സുകാരന്റെ കാറിടിച്ചുകൊണ്ട് ആളെക്കൊന്ന മഹതിയും, ചെങ്ങന്നൂരിലെ കാരണവരുടെ അന്ത്യകൂദാശചെയ്ത മഹതിയും, പാർട്ടി ഓഫീസിൽ തിരൂരിലെ മഹതിയും ഒക്കെ നൂറുകേസുകളിൽ ചിലർ മാത്രം.
/filters:format(webp)/sathyam/media/media_files/6Q69LEGVacH9Y7nHbdEA.jpg)
ഗണേഷ്‌കുമാർ എൽഡിഎഫിൽ പോയില്ലായിരുന്നു എങ്കിൽ എകെജി സെന്ററിലെ പിആർ കളിക്കാരും മരം മുറിക്കാരും ചേർന്ന് രാഹുൽ മാങ്കൂട്ടത്തിനു പകരമായി ഗണേഷിനെ ചിന്നം ഭിന്നമാക്കിയിരുന്നേനെ !!
എങ്ങനെയെങ്കിലും ഇവനെയൊക്കെ തോൽപിക്കണം എന്ന ശപഥവുമായി സഖാവ് ദാസനും ഉമ്മൻചാണ്ടിയുടെ ആ വിലാപയാത്രയാണ് ഇവനൊക്കെയുള്ള മറുപടിയെന്ന് പത്തനാപുരം വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us