ലോകത്തിന് ഏറ്റവും നല്ല ആരോഗ്യ പ്രവര്‍ത്തകരെ സംഭാവന ചെയ്ത കേരളത്തിന് ഒരു നല്ല ആരോഗ്യമന്ത്രിയുണ്ടായിട്ട് എത്രകാലം ?  കേരളം പോലും ശരിക്ക് കണ്ടിട്ടില്ലാത്ത ടൂറിസം മന്ത്രിമാരുമായി എന്ത് ടൂറിസം വികസനം. ഏറ്റവും മോശം വിദ്യാഭ്യാസ രീതിയും മന്ത്രിമാരും. ജട്ടി കട്ടവന്‍ വരെ മന്ത്രി. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മന്ത്രിമാര്‍. കേരളം എങ്ങനെ വികസന തീരം തേടും - ദാസനും വിജയനും

അഭ്യന്തര വകുപ്പിനെ കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. കേരളം അനുഭവിച്ചതിൽ വെച്ചേറ്റവും അധികം മയക്കുമരുന്നുകൾ ഇന്ന് പഞ്ചാബിനെക്കാൾ മോശമായി കേരളത്തിലെ ഗ്രാമങ്ങളിൽ സുലഭം. 

New Update
muhammad riyaz veena george v sivankutty antony raju
Listen to this article
0.75x1x1.5x
00:00/ 00:00

ഇനിയുള്ള കേരളത്തിന്റെ ഭാവി എങ്ങോട്ട് എന്നതിന്റെ തീരുമാനം എടുക്കുവാനുള്ള ദിവസങ്ങളാണ് അടുത്തുകൊണ്ടിരിക്കുന്നത്. 

Advertisment

ഫലഭൂയിഷ്ഠമായ പ്രകൃതിയുടെയും ഭൂഘടനകളുടെയും മണ്ണിന്റെയും മനുഷ്യന്റെയും മണംകൊണ്ട് അനുഗ്രഹീതമായ ഈ കേരളമണ്ണിൽ കുറെയധികം വർഷങ്ങൾ അർഹതയില്ലാത്ത നേതാക്കളെക്കൊണ്ടും അവരുടെ അനുചരന്മാരെ കൊണ്ടും അവരുടെയൊക്കെയുള്ള തീരുമാനങ്ങൾ കൊണ്ടും നമ്മുക്ക് നഷ്ടമായിരിക്കുന്നു.


ഓരോരോ ഗ്രാമത്തിലെയും ലേശം ബോധമുള്ള ജനത എങ്ങനെയെങ്കിലും പ്ലസ് ടു എങ്കിലും പൂർത്തിയാക്കി ജയന്തി ജനതയെ മദ്രാസ് എക്സ്പ്രസ്സോ ഹിമസാഗർ എക്പ്രസ്സോ പിടിച്ചുകൊണ്ട് മുംബൈക്കോ ചെന്നൈക്കൊ ഡൽഹിക്കോ ഒക്കെ പോവുകയും അവിടന്ന് കുറെ പേർ ദുബായ്‌ക്കോ സൗദിക്കോ അമേരിക്കക്കോ ലണ്ടനിലേക്കോ ഒക്കെ പറന്നു ജീവിച്ചതുകൊണ്ട് കേരളം വലിയ മോശമല്ലാത്ത പിടിച്ചു നിന്ന് പോകുന്നു.


muhammad riyas

ഏറ്റവും അധികം വരുമാനം കിട്ടേണ്ട നമ്മുടെ ടൂറിസം വകുപ്പിന് ഇക്കഴിഞ്ഞ 30 വര്‍ഷങ്ങളായി ഒരു നല്ല മന്ത്രിയെ കണ്ടെത്താൻ ആർക്കും സാധിച്ചിട്ടില്ല. 

സ്വന്തം ജില്ല വിട്ട് പരമാവധി തലസ്ഥാനം വരെ പോയവരും അതുപോലെ ടൂറിസം എന്തെന്ന് അറിയാത്ത ത്രാണിയില്ലാത്ത മന്ത്രിമാരുമാണ് ആ സ്ഥാനത്ത് ഇരുന്നവരിൽ അധികവും.

ലോകം കണ്ട, അത്യവശ്യം ഭാഷകൾ സംസാരിക്കാവുന്ന, ജനപ്രീതിയുള്ള ഒരു നല്ല മനുഷ്യനെയാണ് ആ വകുപ്പ് കൈകാര്യം ചെയ്യാൻ ആവശ്യം. 

അതുപോലെ കേരളത്തിന് മറ്റൊരു പ്രധാന ആവശ്യം കൃഷിവകുപ്പ് കൈകാര്യം ചെയ്യാൻ ഒരു മന്ത്രിയാണ്. മണ്ണിന്റെ മണമുള്ള ഒരു നല്ല കർഷക കുടുംബത്തിലെ ഒരാൾക്ക് മാത്രമാണ് ആ വകുപ്പ് ഏറ്റെടുത്ത് നന്നാക്കിയെടുക്കുവാൻ സാധിക്കുക.

p prasad


സുഗന്ധവ്യഞ്ജനങ്ങൾ ഉത്പാദിപ്പിക്കുവാൻ ലോകത്തിലെ തന്നെ ഏറ്റവും നല്ല മണ്ണാണ് കേരളത്തിന് സ്വന്തമായുള്ളത്. അതൊക്കെ പരിപോഷിപ്പിക്കുവാൻ സാധിക്കുന്ന ഒരാളാകട്ടെ നമ്മുടെ കൃഷിമന്ത്രി.


ഏറ്റവും അധികം പൊട്ടന്മാർ കൈകാര്യം ചെയ്ത വകുപ്പാണ് നമ്മുടെ വിദ്യാഭ്യാസവകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും. നമ്മൾ ഭയങ്കര പഠിപ്പിസ്റ്റുകളാണ് എന്നാണ് എല്ലാവരുടെയും സ്വകാര്യ അഹങ്കാരം.

എന്നാൽ ലോകത്തുതന്നെ ഏറ്റവും മോശം വിദ്യാഭ്യസ രീതി കേരളത്തിന്റേതാണ് എന്നുള്ളത് നമ്മുക്ക് മറ്റുള്ള സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പോയാൽ മനസിലാക്കുവാൻ സാധിക്കും. 

പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ തലയിൽ ലേശം തലച്ചോർ ഉള്ളതുകൊണ്ടും അവരുടെ വീട്ടുകാർ ഗൗനിക്കുന്നതുകൊണ്ടും ഒരുവിധമെല്ലാം ജയിച്ചുജയിച്ചു പോകുന്നു. 

v sivankutty


ഇലക്ട്രിക്ക് എൻജിനീയറിങ് പാസായ ഒരാൾക്ക് ഒരു ബൾബും അതിൽ ഒരു സ്വിച്ചും ഫിറ്റ് ചെയ്യണമെങ്കിൽ ഗൂഗിളിലോ എ ഐ യിലോ സഹായം തേടേണ്ടി വരും. നേരാം വണ്ണം ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യുവാനുള്ള കപ്പാസിറ്റി കിട്ടണമെങ്കിൽ അവർ ബെംഗളുരിലോ ചെന്നൈയിലോ ഒക്കെ പോയി ജീവിക്കേണ്ടി വരും.


ആരോഗ്യവകുപ്പിന്റെ കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്. ഇത്രേം താളം തെറ്റിയ ഒരു വകുപ്പ് ഈ അടുത്തൊന്നും കേരളം കണ്ടിട്ടില്ല. ലോകത്തിലെ തന്നെ ഏറ്റവും നല്ല ഡോക്ടർമാർക്കും വൈദ്യന്മാർക്കും നഴ്‌സുമാർക്കും ജന്മം കൊടുത്ത ഈ കേരളത്തിൽ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നവർ എല്ലാം പബ്ലിസിറ്റി സ്റ്റണ്ട് കൊണ്ട് മാത്രം ജീവിച്ചുപോകുന്നവർ.

veena george

ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മന്ത്രിമാരാണ് ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. പിആർ കമ്പനിക്കാരുടെ അകമ്പടിയോടെ അവർ ജീവിച്ചുപോയപ്പോൾ പാവം ജനത ഒന്നടങ്കം കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. 

പിന്നീടാണ് കള്ളികൾ എല്ലാം വെളിച്ചത്തായത്. ചികിത്സിക്കാൻ മരുന്നില്ലാതെ ആശുപത്രികൾ. വയറ്റിൽ കത്രികയും വെച്ച് തുന്നിക്കെട്ടിയവർ, ചെറിയ ഒരു അസുഖത്തിന് ഒരു കൈ തന്നെ മുറിച്ചു മാറ്റേണ്ടി വന്ന പെൺകുട്ടികൾ. 


ശ്വാസം മുട്ടി ചികിത്സക്ക് വന്ന രോഗിയെ തിരിഞ്ഞുനോക്കാതെ മരണത്തിൽ എത്തിച്ച ആശുപത്രികൾ, ആശുപത്രി കെട്ടിടം വീണു മരിച്ച പാവം സ്ത്രീയെ തള്ളിപ്പറഞ്ഞ വകുപ്പ് മന്ത്രിണിമാർ. രോഗികൾക്ക് അടുക്കാനാകാത്ത വാർഡുകളും കക്കൂസുകളും.


അഭ്യന്തര വകുപ്പിനെ കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. കേരളം അനുഭവിച്ചതിൽ വെച്ചേറ്റവും അധികം മയക്കുമരുന്നുകൾ ഇന്ന് പഞ്ചാബിനെക്കാൾ മോശമായി കേരളത്തിലെ ഗ്രാമങ്ങളിൽ സുലഭം. 

അവർക്ക് കൂട്ടായിട്ടുള്ളത് പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥർ. പത്തും നാൽപ്പതും നൂറ്റി മുപ്പതും കേസുള്ളവരെ പാർട്ടി ഓഫീസിലും എകെജി സെന്ററിലും ക്ലിഫ് ഹൗസിലും എന്തിനധികം മുഖ്യമന്ത്രിയുടെ കാറിലും കയറ്റി നടക്കുമ്പോൾ വയറു വിശന്നപ്പോൾ അപ്പം മോഷ്ടിച്ച മധുവിനെ ജീപ്പിലിട്ടു മർദ്ദിച്ച പോലീസുകാർ.

pinarai vijayan-2


കൊലക്കേസ് പ്രതികൾക്ക് മാസാമാസം പരോൾ കൊടുത്തുകൊണ്ട് വിലസുവാൻ അനുവദിക്കുന്ന ആഭ്യന്തര വകുപ്പ്. പോലീസുകാർക്കെതിരെ ബോംബെറിഞ്ഞ പ്രതിക്ക് ആദ്യമാസത്തിൽ പരോൾ അനുവദിച്ചുകൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച ആഭ്യന്തരം. 


ഗർഭിണികളുടെ മുഖത്തടിക്കുന്ന പോലീസുകാർ. മന്ത്രിക്ക് വേണ്ടി കൊലക്കേസ് പ്രതിയായ സ്ത്രീക്ക് തടവുശിക്ഷയിൽ ഇളവ് അനുവദിച്ചുകൊടുക്കുന്ന പോലീസ് വകുപ്പ്.

കുറെയധികം വിദേശയാത്രകൾ നടത്തിയിട്ടും ലോക കേരളസഭകൾ നടത്തി പണം വീശിയിട്ടും വ്യവസായികളെ ആകർഷിക്കുവാൻ തലകുത്തി മറിഞ്ഞുള്ള പ്രകടനങ്ങൾ നടത്തിനോക്കിയിട്ടും ഒരു തീപ്പെട്ടി കമ്പനി പോലും തുടങ്ങുവാൻ സാധിക്കാത്ത പ്രഹസനമായ വ്യവസായ വകുപ്പ്.

p rajeev


ആകെയുള്ള പൊൻതൂവൽ ആന്തൂരിലെ സാജൻ ചാർത്തിക്കൊടുത്തു. വെറുതെ പാഴാക്കിയ വർഷങ്ങൾ. 2016–2026 കാലത്തെ എൽഡിഎഫ് ഭരണത്തിൽ വ്യവസായ വകുപ്പിൽ വാഗ്ദാനങ്ങൾ കൂടുതലായെങ്കിലും പ്രായോഗിക മുന്നേറ്റം കുറവായിരുന്നു. 


sajan

നിക്ഷേപ സൗഹൃദം പറഞ്ഞുവെങ്കിലും നിയമക്കുരുക്കുകളും യൂണിയൻ ഇടപെടലുകളും പല സംരംഭങ്ങളെയും പിന്നോട്ടാക്കി. 

വലിയ പദ്ധതികൾ പ്രഖ്യാപനങ്ങളിലൊതുങ്ങി; തൊഴിൽ സൃഷ്ടിയിൽ പ്രതീക്ഷിച്ച വളർച്ച ഉണ്ടായില്ല. ഫലമായി, വ്യവസായ വകുപ്പ് പ്രഖ്യാപനവും നടപ്പാക്കലും തമ്മിലുള്ള അകലം തുറന്നു കാണിച്ച കാലഘട്ടമായി മാറി.

എല്ലാം വകുപ്പ് മന്ത്രിയുടെ ത്വാത്വിക അവലോകന പ്രസംഗങ്ങളിലും കടിച്ചാൽ പൊട്ടാത്ത വാക്കുകളിലും കുടുങ്ങി കിടന്നു.

അതുപോലെ ഏറ്റവും മെച്ചമുള്ള വകുപ്പായി കേരളം അംഗീകരിച്ചത് എക്സൈസ് വകുപ്പ് തന്നെ. 2016ൽ അധികാരത്തിലെത്തിയ ശേഷം “മദ്യവിമുക്തി” എന്നു പറഞ്ഞ എൽഡിഎഫ് സർക്കാർ, 2025–26ലേക്ക് എത്തുമ്പോൾ കേരളത്തിൽ മദ്യലഭ്യത വളരെ കൂടുതലാക്കിയിരിക്കുന്നു.

mb rajesh


 2016ൽ 29 ബാറുകളുണ്ടായിരുന്ന സംസ്ഥാനത്ത് ഇന്ന് 800ൽ അധികം ബാറുകൾ പ്രവർത്തിക്കുന്നു; 300ൽ കൂടുതൽ സർക്കാർ മദ്യവിൽപ്പനശാലകളും ഉണ്ട്. തിരക്ക് കുറയ്ക്കുമെന്ന പേരിൽ 175 പുതിയ ഔട്ട്‌ലെറ്റുകൾ പ്രഖ്യാപിച്ചെങ്കിലും, പ്രായോഗികമായി ടൂറിസം, ഐടി/ഇൻഡസ്ട്രിയൽ പാർക്കുകൾ എന്നിവയിൽ ബാർ ലൈസൻസുകൾ അനുവദിക്കുകയും 74 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പുതിയ ബിയർ/വൈൻ പാർലറുകൾക്ക് അനുമതി നൽകുകയും ചെയ്തു.. 


പൂർണ്ണ നിരോധനം വിട്ട് “നിയന്ത്രണം” എന്ന പേരിൽ മുന്നോട്ട് പോകുന്ന നയം, യാഥാർത്ഥത്തിൽ മദ്യലഭ്യത വർധിപ്പിച്ച നയമായി മാറിയെന്നാണ് കണക്കുകൾ പറയുന്നത്. 

വകുപ്പ് മന്ത്രിയുടെ ബന്ധുവിനായി പാലക്കാട് എലപ്പുള്ളിയിൽ ഒരു മദ്യവ്യവസായ കമ്പനി സൂത്രത്തിൽ ഒപ്പിച്ചെടുക്കുവാൻ ശ്രമിക്കുകയും ചെയ്തു.

കേരളത്തിലെ മെസ്സി വിവാദം കായിക മന്ത്രിയെ തന്നെ പ്രതിരോധത്തിലാക്കിയ ഒരു സംഭവമായി മാറി. ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്ക് വരുമെന്ന് മന്ത്രി ആവർത്തിച്ച് പ്രഖ്യാപിച്ചതോടെ വലിയ പ്രതീക്ഷയും പ്രചാരണവും ഉണ്ടായി. 

സ്റ്റേഡിയം നവീകരണം, ടിക്കറ്റ് വരുമാനം, അന്താരാഷ്ട്ര ശ്രദ്ധ എന്നിവയെക്കുറിച്ച് വാഗ്ദാനങ്ങൾ ഉയർന്നെങ്കിലും, പിന്നീട് മെസ്സിയുടെ വരവ് നടക്കില്ലെന്ന മന്ത്രിയുടെ തന്നെ വിശദീകരണം വന്നതോടെ സർക്കാർ അസൂത്രിത പ്രഖ്യാപനങ്ങളും അമിത പ്രചാരണവും നടത്തിയെന്ന ആരോപണം ശക്തമായി.

v abdurahiman


കേരളത്തിൽ അറിയപ്പെടുന്ന ഒരു മരംമുറിക്കേസിലെ ക്രിമിനൽ പ്രതികളുടെ പിആർ പണികൾക്കായി അവരുടെ വാക്കുകൾ കേട്ട് ഇറങ്ങിപ്പുറപ്പെട്ട മന്ത്രി ഇനി ജീവിതത്തിൽ ഇതുപോലെ ഒരു പെടൽ പെടാനില്ല. 


ഇതോടെ പൊതുപണം ഉപയോഗിച്ചുള്ള യാത്രകൾ, കരാറുകളുടെ വ്യക്തത, ഭരണതല ഉത്തരവാദിത്വം തുടങ്ങിയ ചോദ്യങ്ങൾ ഉയർന്ന്, മെസ്സിയുടെ പേരിൽ തുടങ്ങിയ ആവേശം ഒടുവിൽ സർക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു.

ഇനി വരാനിരിക്കുന്ന മന്ത്രിസഭയിൽ അർഹതയുള്ളവർ മാത്രം മന്ത്രിയായി ഇരിക്കണം എന്ന ഒരു അഭ്യർത്ഥന മാത്രമാണ് കേരളത്തിനുള്ളത്.

അനാവശ്യ തള്ളിമറിക്കലുകാരും മാധ്യമങ്ങളുടെ ഒത്താശയാൽ പിആർ പണിയുമായി നടക്കുന്നവരെയും ബന്ധുനിയമനങ്ങൾ നടത്തിക്കൊണ്ട് സാധാരണ മനുഷ്യനെ മാനിക്കാത്ത ഒരു കൂട്ടരെയല്ല കേരളത്തിനാവശ്യം. 

കഴിഞ്ഞ പത്തുകൊല്ലത്തെ കെടുകാര്യസ്ഥതകൾ മനസിലാക്കിക്കൊണ്ട് കേരളത്തിന്റെ നന്മക്കായി മാത്രം പ്രവർത്തിക്കുന്നവരെ ജയിപ്പിക്കുകയും അവരിൽ നിന്നും അര്ഹതപ്പെട്ടവരെ മാത്രം മന്ത്രിമാരാക്കണം എന്നും
അഭ്യർത്ഥിക്കുന്നു.

ജെട്ടി കട്ടവനെ വരെ മന്ത്രിയാക്കിയ കളികൾ ഇനി പാടില്ല എന്ന ഉപദേശത്താൽ വോട്ടർ ദാസനും
ആഭ്യന്തര മന്ത്രി പ്രതിപക്ഷവുമായി ഒരു കോമ്പ്രമൈസിനും നിക്കരുത് എന്ന അഭ്യർഥനയിൽ വോട്ടർ വിജയനും

Advertisment