കുത്തക സീറ്റുകളും കുരുക്കുസീറ്റുകളും നിർണായകമാകുന്ന കേരള രാഷ്ട്രീയം: സ്ഥാനാർത്ഥി മികവിലൂടെ അധികാരവിരുദ്ധ വികാരം മുതലെടുക്കാൻ യുഡിഎഫിന് സാധ്യതകളേറെ. മുന്നണി രാഷ്ട്രീയം മുതൽ സെലിബ്രിറ്റി സ്ഥാനാർത്ഥികൾ വരെയുള്ള സാധ്യതാ കണക്കുകൂട്ടൽ - ദാസനും വിജയനും

യുഡിഎഫിന്റെ സാധ്യത പട്ടികകൾ പരിഗണിച്ചാൽ അടൂരും അരൂരും തൃശൂരും നാദാപുരവും കൊയിലാണ്ടിയും അഴീക്കോടും പേരാമ്പ്രയും റാന്നിയും കുറ്റിയാടിയും കൊല്ലവും തവനൂരും മാനന്തവാടിയും കൂത്തുപറമ്പും ഒക്കെ ഉശിരുള്ളവരെ രംഗത്തിറക്കിയാൽ ഈസി വാക്കോവർ ലഭിക്കാവുന്നവയാണ്.

New Update
pnarai vijayan vd satheesan
Listen to this article
0.75x1x1.5x
00:00/ 00:00

കേരളത്തിന്റെ ഘടനയനുസരിച്ചാൽ 140 മണ്ഡലങ്ങളിൽ 40 മണ്ഡലങ്ങൾ സിപിഎമ്മിന്റെയോ, ലീഗിന്റേയോ, കോൺഗ്രസ്സിന്റേയോ കുത്തകയായുള്ള മണ്ഡലങ്ങളാണ്.

Advertisment

20000 ൽ പരം വോട്ടുകൾക്ക് മേലെ ഭൂരിപക്ഷത്തിൽ ജയിക്കാവുന്ന സീറ്റുകൾ ഓരോരോ പാർട്ടികളും കുത്തകയാക്കി വെച്ചിട്ടുണ്ട്. എങ്കിൽ തന്നെയും 24000 ൽ പരം വോട്ടുകൾ അധികം നേടി കെഎസ് നാരായണൻ നമ്പൂതിരി വിജയിച്ചിരുന്ന വടക്കാഞ്ചേരി സീറ്റ് പോലെ ഇടതുപക്ഷം മാത്രം വിജയിച്ചിരുന്ന കരുനാഗപ്പള്ളി സീറ്റ് പോലെ പണ്ടത്തെ തൃപ്പൂണിത്തുറ പോലെ കുറെയധികം സീറ്റുകൾ സ്ഥാനാർത്ഥികളനുസരിച്ച് മാറി മറിഞ്ഞിട്ടുണ്ട്. 

അജയ്യനായ വി എസിനെ മലമ്പുഴയിൽ സതീശൻ പാച്ചേനി 4703 വോട്ടുകൾക്കും തലശ്ശേരിയിൽ കോടിയേരിയെ രാജ്‌മോഹൻ ഉണ്ണിത്താനും തളച്ചിട്ടുണ്ട്.

kodiyeri vs achuthanandan

ബാക്കിയുള്ള മണ്ഡലങ്ങളിൽ 28 എണ്ണത്തോളം സീറ്റുകൾ 5000 വോട്ടുകൾക്ക് താഴെയും 27 സീറ്റുകൾ 5000 നും 10000 നും ഇടയിൽ വോട്ടുകൾക്കും ജയിച്ചു കയറിയതാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരമാണിത്.


പക്ഷെ പൊതുവായ സ്വഭാവം കണക്കിലെടുത്താൽ 40 സീറ്റുകൾ വീതമായിരുന്നു ഉണ്ടായിരുന്നത്. അസംബ്ലികൾ കീറി മുറിച്ചപ്പോൾ പല മണ്ഡലങ്ങളുടെയും സ്വഭാവം മാറിയതുകൊണ്ടാണ് ഇപ്പോൾ 28 -27 എന്ന ക്രമത്തിലായത്.


ഈ സീറ്റുകൾ അധികവും ലഭിച്ചിരുന്നത് ഭരണം ലഭിക്കുന്ന പാർട്ടികൾക്കായിരുന്നു. ഈ ഒരു സ്വഭാവം മനസിലാക്കിയതിന് ശേഷമാണ് ലീഡർ കെ കരുണാകരൻ മുന്നണി സംവിധാനത്തിലേക്ക് കേരളത്തെ എത്തിച്ചത്.

k karunakaran

കാരണം ചെറിയ ചെറിയ പാർട്ടികളുടെയും സമുദായങ്ങളുടെയും വോട്ടുകൾ വിജയങ്ങളെ സാരമായി ബാധിച്ചിരുന്നു എന്ന തിരിച്ചറിവ്.


ഇനി വേണ്ടത് സ്ഥാനാർത്ഥികളുടെ മികവിൽ ഏതൊരു കുത്തക സീറ്റും പിടിച്ചെടുക്കും എന്നത് കാലങ്ങളായി നമ്മൾ കണ്ടുവരുന്നു. നിയമസഭാ തിരഞ്ഞെടുപ്പായാലും ലോക്സഭാ തിരഞ്ഞെടുപ്പ് ആയാലും സ്ഥാനാർത്ഥികളുടെ മുഖവും പെരുമാറ്റവും അവരുടെ പുഞ്ചിരിയും ഒക്കെ ഒരളവു വരെ വിധിനിർണ്ണയത്തിൽ ബാധിക്കും എന്നത് സത്യമാണ്.


2001 അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം ബിനോയ് വിശ്വം പറഞ്ഞത് ചിരിച്ചവരെല്ലാം ജയിച്ചുകയറി എന്നാണ്. സ്ത്രീ വോട്ടുകൾ പുരുഷ സൗന്ദര്യത്തിലും ചെറുപ്പത്തിലും ലേശം ആകൃഷ്ടപെടും എന്ന് ഒറ്റപ്പാലത്തെ ശിവരാമന്റെ ജയത്തിലും തലസ്ഥാനത്തെ ശശി തരൂരിന്റെ ജയത്തിലും തൃത്താലയിൽ ബാലറാമിന്റെ ജയത്തിലും പാലക്കാട്ടെ ഷാഫിയുടെ ജയത്തിലും കരുനാഗപ്പള്ളിയിലെ മഹേഷിന്റെ ജയത്തിലും നാം അനുഭവിച്ചറിഞ്ഞതാണ്.

യുഡിഎഫിന്റെ സാധ്യത പട്ടികകൾ പരിഗണിച്ചാൽ അടൂരും അരൂരും തൃശൂരും നാദാപുരവും കൊയിലാണ്ടിയും അഴീക്കോടും പേരാമ്പ്രയും റാന്നിയും കുറ്റിയാടിയും കൊല്ലവും തവനൂരും മാനന്തവാടിയും കൂത്തുപറമ്പും ഒക്കെ ഉശിരുള്ളവരെ രംഗത്തിറക്കിയാൽ ഈസി വാക്കോവർ ലഭിക്കാവുന്നവയാണ്.


ഇത്തവണ യുഡിഎഫ് ബുദ്ധിപരമായി സ്ഥാനാർത്ഥികളെ നിർത്തിയാൽ തളിപ്പറമ്പ്, പയ്യന്നൂർ, ഉദുമ, ബേപ്പൂർ, പൊന്നാനി, കൊടുങ്ങല്ലൂർ, മണലൂർ, കൈപ്പമംഗലം, ഒല്ലൂർ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പിള്ളി, പൂഞ്ഞാർ, ഏറ്റുമാനൂർ, കുന്നംകുളം, വടക്കാഞ്ചേരി, വൈപ്പിൻ, വൈക്കം, ചാത്തന്നൂർ, പുനലൂർ, വർക്കല, ആറ്റിങ്ങൽ, കോതമംഗലം, കോന്നി, കായംകുളം എന്നീ സീറ്റുകളിൽ നല്ല മത്സരവും ഭരണവിരുദ്ധ വികാരത്താൽ ഈ സീറ്റുകളും പിടിച്ചെടുക്കുവാനാകും.


im vijayan

നേരത്തെ പറഞ്ഞതുപോലെ ഫുട്‍ബോൾ ഇതിഹാസം ഐഎം വിജയൻ എന്ന പറവട്ടാനി വിജയനെ സ്വാധീനിച്ചാൽ ചേലക്കര, നാട്ടിക പോലുള്ള സീറ്റുകളിൽ എളുപ്പം ജയിച്ചുകയറാം.

സത്യൻ അന്തിക്കാടിനെ പോലെ ഒരു ജനപ്രിയനായ നാട്ടിൻപുറത്തുകാരനെ സ്വദേശമായ മണലൂരിൽ മത്സരിപ്പിച്ചാൽ ജനം വോട്ടുചെയ്യും. സന്തോഷ് ജോർജ്ജ് കുളങ്ങര പോലെ ഒരു ലോക സഞ്ചാരിയെ കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, പൂഞ്ഞാർ  പോലെയുള്ള സീറ്റിലും നടൻ ജോയ് മാത്യുവിനെ അദ്ദഹത്തിന്റെ ജന്മനാടിന്റെ അടുത്തുള്ള ഒറ്റപ്പാലം പോലുള്ള സീറ്റ് തിരിച്ചു പിടിക്കാനും പ്രയോജനപ്പെടുത്താം. 

santhosh george kulangara sathyan anthikad joy mathew


സിവി പത്മരാജനും പ്രതാപവർമ്മ തമ്പാനും ജയിച്ചു കയറിയ ചാത്തന്നൂർ ജഗദീഷിന് കൊടുത്തുനോക്കൂ. അതുപോലെ തൃപ്പൂണിത്തുറയിൽ പിഷാരടിയോ അല്ലെങ്കിൽ വേണു രാജാമണിയോ മത്സരിച്ചാൽ നന്നായിരിക്കും.


ramesh pisharadi jagadish venu rajamani

പുനലൂരിൽ വേണേൽ റിട്ടയേർഡ് ജസ്റ്റിസ് കമാൽ പാഷക്ക് സാധ്യത ഇല്ലാതെയില്ല. അതുപോലെ കരിപ്പാപ്പറമ്പിൽ കുടുംബ പശ്ചാത്തലമുള്ള പ്രൊഫഷണൽ കോൺഗ്രസ്സ് നേതാവായ മാത്യു ആന്റണി കാഞ്ഞിരപ്പള്ളിയിൽ മത്സരിച്ചാൽ ജയസാധ്യത കാണുന്നുണ്ട്.

കൊടുങ്ങല്ലൂർ സീറ്റിലേക്ക് കെ മുരളീധരൻ ചെന്നാൽ, പഴയ മാളയുടെ പ്രതാപം വീണ്ടെടുക്കാനാവും. കരുണാകരനെ ആരാധിക്കുന്ന ഒട്ടനവധി ആളുകളുള്ള ആ മണ്ഡലത്തിൽ കെ മുരളീധരൻ വന്നാൽ തൊട്ടടുത്ത കൈപ്പമംഗലവും ഇരിഞ്ഞാലക്കുടയും കാര്യങ്ങൾ എളുപ്പമാവും. 

justice kamal pashe k muraleedharan

ഓ ജെ ജെനീഷ് കൈപ്പമംഗലത്തോ പുതുക്കാട്ടോ മത്സരിച്ചു മണ്ഡലങ്ങൾ തിരിച്ചു പിടിക്കട്ടെ. കൈപ്പമംഗലത്ത് ഗൾഫ് വ്യവസായി സാലി, ഈസാ ബിൻ അബ്ദുൽ കരീം, വിഎം മൊഹിയുദ്ധീൻ എന്നിവർ പൊരുതുവാൻ തയ്യാറായി നിൽക്കുന്നു.

പെരുമ്പാവൂരിൽ എൽദോസിന് സീറ്റില്ലെങ്കിൽ ടി എച്ച് മുസ്തഫയുടെ മകൻ സക്കീർ ഹുസ്സൈൻ, യൂത്ത് കോൺഗ്രസ്സ് നേതാവ് ലിന്റോ ജോൺ, എന്നിവരിൽ ഒരാളെ പരിഗണിച്ചാൽ നന്നായിരുന്നു. കുന്നത്തുനാട്ടിൽ നാഷണൽ എസ് സി എസ് ടി നാഷണൽ കോഓർഡിനേറ്റർ കെകെ അരുണ്കുമാറിനും സാദ്ധ്യതകൾ ഏറെ.


പാലക്കാട് കണ്ണൻ ഗോപിനാഥൻ വന്നാൽ ജനം രണ്ടുകയ്യും നീട്ടി സ്വീകരിക്കും. സന്ദീപ് വാര്യർ തൃശൂരിലോ ഒല്ലൂരിലോ മത്സരിച്ചാൽ ജയിച്ചു കയറാം. ടിഎൻ പ്രതാപൻ ജയിക്കുവാനറിയാവുന്ന ആളായതുകൊണ്ട് മണ്ഡലം ഏതായാലും മതിയാകും.


tn prathapan sandeep warrier

വൈപ്പിനിൽ സിപി ജോണിന് സാധ്യത കാണുന്നു. ചെങ്ങന്നൂരിൽ നല്ലത് ജ്യോതി വിജയകുമാർ ആണെങ്കിലും ജനങ്ങളുമായി അടുപ്പമില്ല എന്ന ചെറിയ
സംസാരം മണ്ഡലത്തിലുണ്ട്.

അതുപോലെ വിദേശത്തെ സുപ്രധാന കാരുണ്യ സംഘടനായ കെഎംസിസിക്ക് സീറ്റ് കൊടുക്കുന്നുണ്ടെങ്കിൽ മുപ്പത് വർഷത്തോളം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പരിചയസമ്പത്തുള്ള ജനകീയനായ അൻവർ നഹയും അർഹതപ്പെട്ട വ്യക്തിത്വമാണ്. 

cp john anwar naha

അൻവർ നഹക്ക് തിരൂരങ്ങാടി പോലുള്ള ഒരു സീറ്റ് തന്നെ കൊടുക്കണം. തവനൂർ ലീഗ് വെച്ചുമാറുകയാണെങ്കിൽ കെഎംസിസിയുടെ അൻവർ അമീനെ അവിടേക്ക് പരിഗണിക്കാം.

പെരിങ്ങോട്ടുകുറിശ്ശിയിലെ പ്രധാനമന്ത്രിയായിരുന്ന എവി ഗോപിനാഥിനെ വിറപ്പിച്ച കെആർ രതീഷിന് ആലത്തൂർ സീറ്റ് നൽകിയാൽ അതൊരു മധുര പ്രതികരമാവും. കെഎസ്‌യു സമരത്തിൽ സെക്രട്ടറിയറ്റ് ചാടികടന്നു മുഖ്യമന്ത്രിയുടെ മുറിക്കരികിൽ വരെ പ്രതിഷേധമായി എത്തിയ തൃശൂർ അരിമ്പൂർ സ്വദേശി ശിൽപയ്ക്ക് മണലൂർ, ഒല്ലൂർ, പുതുക്കാട് പോലെയുള്ള സീറ്റുകളിൽ പരിഗണിച്ചാൽ ജയിച്ചു കയറിയേക്കാം.


വൈഷ്‌ണ സുരേഷ് നേമത്ത് മത്സരിച്ചാൽ നല്ല മത്സരമാകും. ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ ധീരത കാണിച്ച ഫർസീൻ മജീദിന് ഒരു നല്ല പോരാട്ടം കണ്ണൂരിലെ പാർട്ടി കുത്തക മണ്ഡലങ്ങളിൽ കാണിക്കുവാനാകും. ധർമ്മടം കലക്കും.


farzin majeed vaishna suresh

ജനം ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികൾ, കെഎം ഷാജിയും, വിടി ബൽറാമും, മുഹമ്മദ് നിയാസും, ശബരീനാഥും, പികെ ഫിറോസും അബിൻ വർക്കിയും, വിഎസ് ജോയിയും, കെഎം അഭിജിത്തും, ബിആർഎം  ഷഫീറും, ആൻ സെബാസ്ററ്യനും, സോണിയ ഗിരിയും പോലുള്ളവരെയാണ്.

ഇത്തവണ യുഡിഎഫ് സാധ്യതകൾ പരിഗണിച്ചുകൊണ്ട് കാനഗോലു ദാസനും അടുത്ത തവണ എൽഡിഎഫ് സാധ്യതകളും പരിഗണിക്കുമെന്ന ഉറപ്പിൽ കിനരേഷ് വിജയനും

Advertisment