/sathyam/media/media_files/2026/02/02/epsteinjeffrey-1764983867837-646bacab-364c-44cc-9540-79be88ccba75-900x506-2026-02-02-19-50-22.jpg)
എപ്സ്റ്റൈൻ ഫയലുകൾ എന്ന പേരിൽ 2026 ജനുവരിയിൽ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട കോടിക്കണക്കിന് രേഖകൾ ലോകശ്രദ്ധ വീണ്ടും ജെഫ്രി എപ്സ്റ്റൈൻ കേസിലേക്കാണ് തിരിച്ചത്.
പതിറ്റാണ്ടുകൾ നീണ്ട അന്വേഷണങ്ങളുമായി ബന്ധപ്പെട്ട ഈ രേഖകളിൽ, എപ്സ്റ്റൈന്റെ ജീവിതവും ബന്ധങ്ങളും, അദ്ദേഹത്തിന്റെ അടുത്ത സഹായി ഗിസ്ലെയ്ന്‍ മാക്‌സ്വെല്ലിന്റെ പങ്കും, രാഷ്ട്രീയ–ബിസിനസ്–രാജകീയ രംഗങ്ങളിലെ പ്രമുഖരുമായി ഉണ്ടായിരുന്ന ബന്ധങ്ങളും വിശദമായി ഉൾക്കൊള്ളുന്നു.
ശക്തരായ നിരവധി പേരുകളുടെ പേരുകൾ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും, വെറും ബന്ധങ്ങളോ സന്ദർശനങ്ങളോ കുറ്റകൃത്യങ്ങളുടെ തെളിവല്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു.
എന്നിരുന്നാലും, “സത്യം മുഴുവൻ പുറത്തുവന്നോ?” എന്ന സംശയം പൊതുസമൂഹത്തിൽ കൂടുതൽ ശക്തമാകുകയാണ്.
/filters:format(webp)/sathyam/media/media_files/2026/02/02/live-2025-12-20t010840119-2026-02-02-19-50-22.jpg)
അതേസമയം, ഫയലുകളുടെ പുറത്തുവിടൽ ഇരകളെ വീണ്ടും വേദനിപ്പിക്കുന്നുവെന്ന ശക്തമായ വിമർശനവും ഉയർന്നിട്ടുണ്ട്. ആവശ്യമായ സംരക്ഷണങ്ങൾ ഇല്ലാതെ വിവരങ്ങൾ പരസ്യമാക്കിയതിലൂടെ ഇരകളുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
പുതിയ കുറ്റപത്രങ്ങൾക്ക് സാധ്യത കുറവാണെന്ന സർക്കാർ നിലപാട് നിലനിൽക്കുമ്പോഴും, ഈ വെളിപ്പെടുത്തലുകൾ അധികാരത്തിന്റെ മറവിൽ നടന്ന ലൈംഗിക ചൂഷണങ്ങളുടെ ഭീകരത വീണ്ടും ഓർമിപ്പിക്കുന്നു.
നീതി ലഭിച്ചോ എന്ന ചോദ്യം ഇപ്പോഴും അനുത്തരിതമായിരിക്കുമ്പോൾ, ഉത്തരവാദിത്വവും സുതാര്യതയും ആവശ്യപ്പെടുന്ന പൊതുസമ്മർദ്ദം കൂടുതൽ ശക്തമാകുകയാണ്.
ലോകത്തിലെ ഉന്നതരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും വീക്നെസ്സുകളും സാധാരണമായ സംഭവങ്ങളല്ല . അവർ ഉന്നതിയിൽ എത്തുന്നത് തന്നെ
അവരുടെ സാധാരണയിൽ കവിഞ്ഞ കഴിവുകൾ വെളിയിൽ വരുമ്പോഴാണ് .
/filters:format(webp)/sathyam/media/media_files/2026/02/02/0x0-2026-02-02-19-50-23.webp)
പുരാണകാലം മുതൽ രാജാക്കന്മാരും ചക്രവർത്തിമാരും അവരുടെ ജീവിതരീതികളിൽ മദ്യവും മദിരാക്ഷിയും ഒരു പ്രധാന ഘടകമായിരുന്നു . ഒരു സ്ത്രീയിൽ ഒതുങ്ങി ജീവിക്കുന്നവരായിരുന്നില്ല പല രാജാക്കന്മാരും.
അവർക്കെന്നും വ്യത്യസ്തമായ സ്ത്രീകളെ കാമിച്ചാലേ അവരുടെ ഉള്ളിലെ ആ തീ അണയുകയുള്ളൂ . പലരും വ്യത്യസ്ത തരത്തിലുള്ള ബന്ധങ്ങൾ ഇഷ്ടപ്പടുന്നവരായിരുന്നു.
മുഖ്യമായ ഒരു രാജ്ഞി അല്ലെങ്കിൽ ഭാര്യ ഉണ്ടാകുമെങ്കിലും അവിടത്തെ പ്രജകളുടെ കിളുന്ത് മക്കളെ അവരിലേക്ക് എത്തിച്ചുകൊടുക്കുന്ന ദൂതന്മാർ ഉണ്ടായിരുന്നു.
അതുപോലെ ഏതൊരു കുടുംബത്തിൽ നിന്നും ഒരു കുട്ടിയെ രാജാവിനായി നീക്കി വെക്കുമായിരുന്നു . അതിൽ ആൺകുട്ടിയുണ്ടാകാം പെണ്കുട്ടിയുണ്ടാകാം !!
/sathyam/media/post_attachments/specials-images/imageserve/6967f3ae467cb91c99a4c38e/Ro-Khanna-discusses-Epstein-files-at-press-conference/0x0-554634.jpg?crop=3074,1730,x200,y641,safe&height=400&width=711&fit=bounds)
ഒട്ടുമിക്ക രാജാക്കന്മാർക്കും ഭരണാധികാരികൾക്കും രണ്ടോ മൂന്നോ ഭാര്യമാർ ഔദ്യോഗികമായും അല്ലാതെ ഗ്രാമങ്ങളിൽ പലയിടത്തും സെറ്റപ്പുകളും ഉണ്ടായിരിക്കും .
മുസ്ലിം ഭരണാധികാരികൾ ആണെങ്കിൽ അവർ ഔദ്യോഗികമായി തന്നെ നാലു പേരെ ഒരേ സമയം വിവാഹം ചെയ്തുകൊണ്ട് കൂടെ കൂട്ടുമായിരുന്നു.
നമ്മുടെ നാട്ടിലെ കാര്യങ്ങൾ ആണെങ്കിൽ പല നമ്പൂതിരിമാർക്കും അക്കാലത്ത് സംബന്ധവീടുകൾ ഉണ്ടായിരുന്നു . അതുപോലെ കോഴിക്കോടിന്റെ കിഴക്കൻ മേഖലകളിലെ മുസ്ലിം പ്രമാണിമാർക്ക് ആ പ്രദേശത്തെ സുന്ദരികളായ തിയ്യ സ്ത്രീകളിൽ
ബന്ധങ്ങൾ ഉണ്ടായിരുന്നു.
അതുപോലെ രാഷ്ട്രീയം തലയിൽ കയറ്റി നടന്നിരുന്ന സഖാക്കൾ ഓരോരോ പ്രദേശത്തെയും സുന്ദരിമാർ അധികമുള്ള വീടുകൾ കണ്ടെത്തിക്കൊണ്ട് അവിടവിടങ്ങളിൽ ഒളിവിൽ താമസിക്കാറുണ്ടായിരുന്നു.
തമിഴ് നാട്ടിൽ ആണെങ്കിൽ ചിന്നവീട് ആശയം പണ്ടേ നടമാടിയിരുന്നു. ആന്ധ്രയിലും കർണാടകത്തിലും ഒക്കെ ദേവദാസി സമ്പ്രദായങ്ങൾ അരങേറിയിരുന്നു.
/sathyam/media/post_attachments/wp-content/uploads/2025/12/default-920341.avif)
ഭരണകർത്താക്കളിലും കച്ചവട സാമ്രാട്ടുകളിലും വലിയ സെലിബ്രിറ്റികളിലും ഒരു ബൈ സെക്ഷ്വൽ രീതി എന്നും കാണാമായിരുന്നു . നമ്മുടെ ഭരണാധികാരികളിൽ പലരും കല്യാണം കഴിക്കാത്തവരും കല്യാണം കഴിച്ചാൽ തന്നെ ബന്ധം വേർപ്പെടുത്തിയവരും ഒക്കെ ആയിരിക്കും.
അതിപ്പോൾ പെൺ ഭരണാധികാരികളിൽ ഒരാൾക്കും ഭർത്താക്കന്മാർ ഉണ്ടായിരുന്നില്ല . ഉള്ളവരുമില്ല . സെലിബ്രിറ്റികളിൽ മിക്കവാറും ആണിനേയും പെണ്ണിനേയും ഒരേ പോലെ ഉപയോഗിക്കുന്നവരാണ് . അതിപ്പോൾ ഹോളിവുഡിൽ ആയാലും ബോളിവുഡിൽ ആയാലും മോളിവുഡിൽ ആയാലും.
നമ്മൾ കാണുന്ന ഭരണാധികാരികൾക്കും സിനിമക്കാർക്കും സാഹിത്യകാരന്മാർക്കും വലിയ കച്ചവടക്കാർക്കും രണ്ടു വ്യത്യസ്ത മുഖങ്ങൾ കാണാം. ഇവരിലെല്ലാം കാണുന്ന മറ്റൊരു വീക്നെസ് ചെറിയ കുട്ടികളുമായുള്ള ലൈംഗിക ബന്ധങ്ങളാണ്.
ആൺകുട്ടി പെൺകുട്ടി എന്നൊന്നുമില്ലാതെ അവരെയൊക്കെ ദുരുപയോഗം ചെയുന്ന ഒട്ടനവധി വലിയവർ നമ്മുടെ ചുറ്റുമുണ്ട്.
പണ്ട് പോർട്ടുഗീസുകാർ എത്തപ്പെട്ട സ്ഥലങ്ങളിൽ എല്ലാം ഈ പ്രവണത നമുക്ക് കാണുവാനാകും . കാപ്പാട് കടപ്പുറത്ത് പോർട്ടുഗീസുകാർ വന്നതിൽ പിന്നെ കോഴിക്കോടിന്റെ ആ ബെൽറ്റിൽ , ആ ഭൂപ്രദേശത്ത് ആൺകുട്ടികളെ ഇഷ്ടപ്പെടുന്ന അവരെ ലൈംഗികമായി ഉപയോഗിക്കുന്ന ഒട്ടനവധി കഥകൾ നാം കേട്ടിട്ടുണ്ട്.
/sathyam/media/post_attachments/2025/12/trump-in-epstein-files-652585.jpg)
അതുപോലെ പോർട്ടുഗീസ് സാമ്രാജ്യമായിരുന്ന ഗോവയാണ് ലോകത്ത് ഏറ്റവും കൂടുതൽ ആൺകുട്ടികളെ മറ്റുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന വിപണി . ലോകത്തെമ്പാടുമുള്ള ആൺകുട്ടി പ്രേമികൾ ഏറ്റവുമധികം വരുന്നത് ഗോവൻ കട്ടപ്പുറത്തേക്കാണ് .
ചെറിയ പെൺകുട്ടികളെ ഇഷ്ടപ്പെടുന്നവരുടെ പറുദീസാ തായ്‌ലൻഡിലെ ഫ്യൂക്കേറ്റ് ആണ് . ഇന്ത്യയിലെ ഒരു പ്രശസ്ത നടി , ഒരു നായകന്റെ ഭാര്യ ഒരു കേസിൽ പെടുകയുണ്ടായി . ആൺകുട്ടികളെയും പെൺകുട്ടികളെയും വേശ്യാവൃത്തിക്ക് കയറ്റിഅയക്കുന്ന ഒരു ഗ്രൂപ്പിനെ സഹായിച്ചതിനായിരുന്നു അത്.
ഒരു പ്രത്യേക പ്രായം കഴിഞ്ഞ കാരണവന്മാർക്ക് ഏറ്റവും ഇഷ്ടം ഇത്തരം കിളുന്ത് കുട്ടികളെയാണ്. നവി മുംബയിലെ ഒരു ഡാൻസ് ബാറിന്റെ മുകളിലെ നിലയിൽ ഇത്തരം കുട്ടികളെ വിൽക്കുന്ന കേന്ദ്രം ഉണ്ടായിരുന്നു.
അവരുടെ കന്യകാത്വം പൊട്ടിക്കാൻ രണ്ടു ലക്ഷവും അതിനു മേലെയുമാണ് പ്രതിഫലം. പല വമ്പന്മാരും അനാഥാലയങ്ങൾ ആരംഭിക്കുന്നതിലും ഒട്ടേറെ ദുരൂഹതകൾ ഇല്ലാതെയില്ല. ജനിച്ചു വീഴുന്ന അനാഥ കുട്ടികളെ ദത്തെടുത്തുകൊണ്ട് തീറ്റി പോറ്റി അവർക്ക് എട്ടും പത്തും വയസാകുമ്പോൾ അവരെ
ഉപയോഗിക്കുന്ന ഒട്ടനവധി കേന്ദ്രങ്ങൾ നമ്മുക്ക് ചുറ്റുമുണ്ട്.
/sathyam/media/post_attachments/thebridgechronicle/2025-12-21/ethnhj40/Hero-Image-2025-12-21T142624.628-522181.png?w=480&dpr=2&auto=format%2Ccompress&fit=max&q=85)
ഈയൊരു വീക്നെസ് ആരും അധികം കാണിക്കില്ല . ഈയിടെയായി പലരും പോക്സോ കേസുകളിൽ അകപ്പെടുന്നത് നാം കാണുന്നു . പത്തു ശതമാനം മാത്രമാണ് പിടിക്കപെടുന്നത്. ബാക്കി ഒക്കെ അറിയപ്പെടാതെ പോകുന്ന കേസുകൾ.
എല്ലാവരുടെയും മുഖമൂടികൾ അഴിഞ്ഞു വീണുകൊണ്ടിരിക്കുന്നു, പലരും നമ്മെ ഞെട്ടിക്കുന്നു, നമ്മുടെ ആരാധ്യ നേതാക്കന്മാർ വരെ !!
ഇത്തരക്കാരെ പിടിച്ചു നിർത്തി ഈർക്കിൽ പഴുപ്പിച്ചു കയറ്റണമെന്ന ആവശ്യവുമായി ദാസനും
അതങ്ങ് ഉടച്ചു കളയണമെന്ന ആവശ്യവുമായി വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us