ഭക്തിയെ വെല്ലുവിളിച്ച്, ആചാരത്തെ അപമാനിച്ച്, “ഭരണഘടന”യുടെ മറവിൽ നടത്തിയ ശബരിമല സ്ത്രീ പ്രവേശനത്തിന് ഇന്ന് കൊടുക്കേണ്ടി വരുന്നത് വലിയ വില. വിശ്വാസത്തോട് കരുണ കാണിക്കാത്തവർക്കും രാഷ്ട്രീയ പ്രസ്ഥാനത്തിനും വമ്പൻ തിരിച്ചടി കിട്ടിക്കഴിഞ്ഞു. സ്വർണ്ണക്കൊള്ളയുടെ പേരിൽ തീ തിന്നുകൊണ്ടിരിക്കുന്നവരും നിരവധി. വോട്ടുകുത്തുമ്പോൾ ജനങ്ങൾ ശബരിമല മറക്കുമോ, ഓർക്കുമോ ? - ദാസനും വിജയനും

അധികാരത്തിന്റെ അഹങ്കാരവും അയ്യപ്പ ധർമ്മത്തിന്റെ മൗനപ്രതികാരവും നാം അതുമായി ബന്ധപ്പെട്ട ഓരോരോ ഉദ്യോഗസ്ഥരിലും, നേതാക്കളിലും, രാഷ്ട്രീയ പാർട്ടിയിൽ വരെ നാം കണ്ടുകൊണ്ടിരിക്കുന്നു.

New Update
murari babu n vasu kadakampally surendran a padmakumar kandararu rajeevaru
Listen to this article
0.75x1x1.5x
00:00/ 00:00

ശബരിമല സ്ത്രീ പ്രവേശന വിഷയം കേരളത്തിൽ ഒരു നിയമപ്രശ്നമായിരുന്നില്ല. അത് ഭരണകൂടത്തിന്റെ അധികാരബോധവും ഭക്തിസമൂഹത്തിന്റെ ആത്മീയ അവകാശവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു. 

Advertisment

“ഭരണഘടന” എന്ന വാക്ക് ആവർത്തിച്ച് പറഞ്ഞ്, “ആചാരം” പിന്നാക്കമെന്നു മുദ്രകുത്തിയവർ, ഇന്ന് ഓരോരുത്തരായി സ്വന്തം ജീവിതത്തിലൂടെ ഉത്തരങ്ങൾ തേടേണ്ടിവരുന്ന അവസ്ഥയിലാണ് എന്നതാണ് ഭക്തസമൂഹത്തിൽ ശക്തമായ ചർച്ച. 


ശബരിമല സ്ത്രീ പ്രവേശന വിഷയം കേരളത്തിൽ ഒരു വിധിയുടെ നടപ്പാക്കലായിരുന്നില്ല. അത് ഒരു രാഷ്ട്രീയ പരീക്ഷണം ആയിരുന്നു - ഭക്തിയെ വെല്ലുവിളിച്ച്, ആചാരത്തെ അപമാനിച്ച്, “ഭരണഘടന”യുടെ മറവിൽ അധികാരം എത്ര ദൂരം പോകും എന്ന് പരിശോധിച്ച പരീക്ഷണം.  


ആ പരീക്ഷണത്തിന്റെ വില ഇന്ന് ഭരണകൂടവും പാർട്ടിയും ഓരോ നിലയിലും കൊടുക്കുകയാണ് എന്നതാണ് ഭക്തസമൂഹത്തിലും പൊതുസമൂഹത്തിലും ഉയരുന്ന രാഷ്ട്രീയ വിലയിരുത്തൽ.  

അധികാരത്തിന്റെ അഹങ്കാരവും അയ്യപ്പ ധർമ്മത്തിന്റെ മൗനപ്രതികാരവും നാം അതുമായി ബന്ധപ്പെട്ട ഓരോരോ ഉദ്യോഗസ്ഥരിലും, നേതാക്കളിലും, രാഷ്ട്രീയ പാർട്ടിയിൽ വരെ നാം കണ്ടുകൊണ്ടിരിക്കുന്നു.

നവീൻ ബാബു - ഭരണകൂടം ഉപയോഗിച്ച ഉദ്യോഗസ്ഥനും പാർട്ടി കൈവിട്ട മനുഷ്യനും ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു നവീൻ ബാബു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിർണായക ഭരണനടപടികൾ നടപ്പാക്കിയ ഉദ്യോഗസ്ഥരിൽ ഒരാളായി അദ്ദേഹം മാറി. 

naveen babu


പിന്നീട് പ്രമോഷൻ ലഭിച്ച് കണ്ണൂരിലേക്ക് എഡിഎം ആയി പോയത്, അന്ന് സർക്കാരിന്റെ അംഗീകാരമായി അവതരിപ്പിക്കപ്പെട്ടു. എന്നാൽ പിന്നീട് സംഭവിച്ച ദാരുണമായ അന്ത്യം, കേരള സമൂഹത്തെ ഞെട്ടിച്ചു. അതിലേറെ ചർച്ചയായത്, അദ്ദേഹം പ്രവർത്തിച്ച അതേ രാഷ്ട്രീയ - ഭരണ സംവിധാനത്തിന്റെ നിസ്സംഗത ആയിരുന്നു.


 സ്വന്തം മനസ്സാക്ഷി ഇഷ്ടപ്പെട്ടിരുന്ന ആ പാർട്ടിയുടെ സമ്മുന്നതയായ നേതാവിനാൽ ഒരു ജീവൻ ബലികൊടുത്തു. ഇന്ന് ജനങ്ങൾ ചോദിക്കുന്നു: പാർട്ടി ആവശ്യമായപ്പോൾ മാത്രം ഉദ്യോഗസ്ഥരെ ഉപയോഗിക്കുമോ ? പ്രതിസന്ധിയിൽപ്പെട്ടാൽ അവരെ ഒറ്റപ്പെടുത്തുമോ ?

കൊടിയേരി ബാലകൃഷ്ണൻ - നവോത്ഥാനത്തിന്റെ മുദ്രാവാക്യവും പാർട്ടിയുടെ മാനുഷിക പരാജയവും മുന്നോട്ട് വെച്ച തികഞ്ഞ കമ്മ്യുണിസ്റ്റ്.


ശബരിമല വിഷയത്തിൽ “നവോത്ഥാനം” എന്ന രാഷ്ട്രീയ വാക്കിനെ ഏറ്റവും ശക്തമായി മുന്നോട്ട് കൊണ്ടുപോയ നേതാവായിരുന്നു കൊടിയേരി ബാലകൃഷ്ണൻ. 


Hs

നവോത്ഥാന മതിൽ, വിശ്വാസവിരുദ്ധ പ്രസംഗങ്ങൾ, ആചാരങ്ങളെ പിന്നാക്കമെന്ന് ചിത്രീകരിച്ച രാഷ്ട്രീയ ഭാഷ - ഇതെല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 

മക്കളുടെ പേരിലുള്ള മോശമായ ആരോപണങ്ങൾ , ജയിൽ വാസം എല്ലാം പിതാവ് അനുഭവിച്ചറിഞ്ഞു. പിന്നീട് സ്വയമേ  വേദന അനുഭവിക്കുന്ന ഒരു രോഗത്തിന് അദ്ദേഹം കീഴടങ്ങി.  

അദ്ദേഹത്തിന്റെ മരണശേഷം, കുടുംബം ആഗ്രഹിച്ചതുപോലെ ഒരു പൊതുവിലാപയാത്ര പോലും നടത്താൻ സ്വന്തം കൂട്ടുകാരനും, സ്വന്തം പാർട്ടിയും  തയ്യാറായില്ലെന്ന ആരോപണം ഉയർന്നു. 

ഇത് എതിരാളികൾ പറയുന്നതല്ല; സ്വന്തം പാർട്ടി അനുഭാവികൾക്കിടയിൽ പോലും ഉയർന്ന വേദനയാണ്. ജനങ്ങൾ ചോദിക്കുന്നു: വിശ്വാസത്തോട് കരുണ കാണിക്കാത്ത രാഷ്ട്രീയത്തിന്, സ്വന്തം നേതാവിനോട് പോലും കരുണയില്ലേ ?

എസ്. ഹരിശങ്കർ - ശബരിമലയിൽ അധികാരം പ്രയോഗിച്ച ഉദ്യോഗസ്ഥൻ, പിണറായി വിജയനെ അങ്കിൾ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ഏത് സമയത്തും അദ്ദേഹത്തെ കാണുവാൻ സാധിക്കാവുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ.

s harisankar


സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഏറ്റവും കൂടുതൽ ഊർജം ചെലവഴിക്കപ്പെട്ട ഉദ്യോഗസ്ഥരിലൊരാളായാണ് ഹരിശങ്കറിന്റെ പേര് ഉയർന്നത്. 


സുരക്ഷാ ക്രമീകരണങ്ങൾ, വഴിതിരിവുകൾ, ഭരണ ഇടപെടലുകൾ - ഇതെല്ലാം വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. 

അതേസമയം, ശബരിമല വിഷയത്തിൽ തന്നെ അദ്ദേഹത്തിന്റെ അച്ഛൻ നിയമനടപടികൾ നേരിട്ടപ്പോൾ, അതിൽ നിന്ന് രക്ഷപ്പെടുത്താൻ പോലും സംവിധാനങ്ങൾക്കായില്ലെന്ന ചർച്ച ശക്തമായി. 

പോലീസ് ബുദ്ധിപ്രകാരം ഐസിയുവിൽ വരെ ട്യൂബുകളിട്ട് കിടത്തിയിട്ടും ഹൈക്കോടതി സമ്മതിച്ചില്ല. 


അറസ്റ്റ് ചെയേണ്ടി വന്നു. മറ്റുള്ളവർക്കായി നിയമം വളച്ചവൻ, സ്വന്തം വീട്ടിലെത്തുമ്പോൾ നിയമം അതേപടി നിന്നോ ? എന്ന ചോദ്യമാണ് ഇന്ന് ജനങ്ങൾ ചോദിക്കുന്നത്.


കടകംപള്ളി സുരേന്ദ്രൻ - അധികാരത്തിന്റെ ഭാരം ഒരാളെ ഉള്ളിൽ നിന്ന് തകർക്കുമ്പോൾ. അഹങ്കാരികൾക്ക് ദൈവം കൊടുക്കുന്ന ശിക്ഷ.

kadakampalli surendran


ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ, അന്നത്തെ തീരുമാനങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്വത്തിന്റെ കേന്ദ്രത്തിലായിരുന്നു. 


ഇന്ന് പൊതുവേദികളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഒരു മാനസിക പിരിമുറുക്കത്തിന്റെ പ്രതീകമായി മാറിയെന്ന് പലരും തുറന്നുപറയുന്നു. 

മാധ്യമങ്ങൾ ചോദ്യം ചെയ്യുമ്പോൾ ആശയക്കുഴപ്പവും പരിഭ്രമവും പ്രകടമാകുന്ന ദൃശ്യങ്ങൾ, അധികാരത്തിന്റെ ഭാരം മനുഷ്യനെ എത്രത്തോളം തളർത്തും എന്ന ചോദ്യമാണ് ഉയർത്തുന്നത്. ഇത് പരിഹാസമല്ല; മുന്നറിയിപ്പാണ്. 


ജീവിതത്തിൽ ഒരിക്കലും മന്ത്രിയാകരുതെന്ന് തോന്നിപ്പോകുന്ന അവസ്ഥ. ഇനിയിപ്പോൾ മാളികപ്പുറത്തേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറുന്നത് കാണുമ്പൊൾ ജയിലിലെ ആ വൃത്തികെട്ട കക്കൂസ് ഉപയോഗിക്കേണ്ടി വരുന്നത് ഓർക്കുമ്പോൾ നരകവും സ്വർഗ്ഗവും ഈ ഭൂമിയിൽ തന്നെ !!


ഇ. പത്മകുമാർ, എൻ. വാസു, പി.എസ്. പ്രശാന്ത്, ശങ്കർദാസ്, വിജയകുമാർ, മുരാരി ബാബു – സ്ഥാപനത്തിന്റെ പേരിൽ ഇപ്പോൾ തീ തിന്നുന്നു.

a padmakumar n vasu sankar das ps prasanth n vijayakumar

ശബരിമല വിഷയത്തിൽ വിവിധ ഘട്ടങ്ങളിൽ ദേവസ്വം ബോർഡിന്റെ തലപ്പത്ത് ഉണ്ടായിരുന്ന ഈ പേരുകൾ ഇന്ന് കേരളത്തിന്റെ രാഷ്ട്രീയ - സാമൂഹിക ചർച്ചകളിൽ മറ്റൊരു അർത്ഥത്തിലാണ് ഉയരുന്നത്. 


അന്ന് സർക്കാരിന്റെ നിലപാടുകൾ നടപ്പാക്കാൻ മുന്നിൽ നിന്ന ഇവർ, ഇന്ന് നിയമപരമായ പ്രതിസന്ധികളും അന്വേഷണങ്ങളും നേരിടുന്ന അവസ്ഥയെ കുറിച്ച് പൊതുസമൂഹം കടുത്ത ചോദ്യങ്ങൾ ഉന്നയിക്കുന്നു. 


സ്ഥാപനത്തിന്റെ പേരിൽ എടുത്ത തീരുമാനങ്ങൾ, ഒടുവിൽ വ്യക്തികളെ മാത്രം ശിക്ഷിക്കുന്ന സംവിധാനമായി മാറിയോ ? എന്ന സംശയം ശക്തമാണ്. 

പാർട്ടി നയങ്ങൾക്കായി മുന്നിൽ നിന്നവർ, ഇന്ന് ഒറ്റപ്പെട്ട് കത്തുന്ന അവസ്ഥയിലാണോ എന്ന ചോദ്യം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശക്തമായി ഉയരുന്നു. ജയിലിൽ നിന്നും ഇറങ്ങിയാൽ ജനം കല്ലെറിയാതിരുന്നാൽ നന്നായിരുന്നു.

ലോക്‌നാഥ് ബെഹ്റ, യതീഷ് ചന്ദ്ര, മനോജ് അബ്രഹാം , ശ്രീജിത്ത് - പാർട്ടിയുടെ വാക്ക് കേട്ട യൂണിഫോമുകാർ ജനവിശ്വാസം നഷ്ടപ്പെട്ടവർ.

loknath behra manoj abraham s sreejith yathish chandra

ഈ ഉദ്യോഗസ്ഥർ എല്ലാവരും അന്ന് “നിയമത്തിന്റെ നിർവാഹകർ” ആയിരുന്നു. എന്നാൽ പൊതുസമൂഹം ഇന്ന് ചോദിക്കുന്നത് വ്യക്തമാണ്: അത് നിയമത്തിന്റെ നിർവഹണമാണോ, അതോ പാർട്ടിയുടെ രാഷ്ട്രീയ ആവശ്യങ്ങളാണോ ? 


പിന്നീട് ഇവരെക്കുറിച്ച് ഉയർന്ന മാനസിക സമ്മർദ്ദങ്ങളും കുടുംബ പ്രശ്നങ്ങളുമെന്ന ചർച്ചകൾ, രാഷ്ട്രീയ ഇടപെടൽ യൂണിഫോമിനുള്ളിലും വിള്ളലുകൾ സൃഷ്ടിക്കുന്നു എന്ന വസ്തുത ഓർമിപ്പിക്കുന്നു. ഈ ഉദ്യോഗസ്ഥർ എല്ലാവരും അന്ന് “നിയമത്തിന്റെ നിർവാഹകർ” ആയിരുന്നു. 


എന്നാൽ പൊതുസമൂഹം ഇന്ന് ചോദിക്കുന്നത് വ്യക്തമാണ്: അത് നിയമത്തിന്റെ നിർവഹണമാണോ, അതോ പാർട്ടിയുടെ രാഷ്ട്രീയ ആവശ്യങ്ങളാണോ ? 

പിന്നീട് ഇവരെക്കുറിച്ച് ഉയർന്ന മാനസിക സമ്മർദ്ദങ്ങളും കുടുംബ പ്രശ്നങ്ങളുമെന്ന ചർച്ചകൾ, രാഷ്ട്രീയ ഇടപെടൽ യൂണിഫോമിനുള്ളിലും വിള്ളലുകൾ സൃഷ്ടിക്കുന്നു എന്ന വസ്തുത ഓർമിപ്പിക്കുന്നു.

ശബരിമല തന്ത്രി - വിശ്വാസത്തിന്റെ കാവൽക്കാരനോ, അവസരവാദത്തിന്റെ മുഖമോ ? എന്നത് മലയാളി ഏറെ ദുഖത്തോടെ കാണുന്നു.

kandararu rajeevaru


ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ തന്ത്രിയുടെ നിലപാട് ആദ്യം മുതൽ തന്നെ വ്യക്തമായിരുന്നു എന്ന് വിശ്വസിച്ച ഭക്തസമൂഹത്തിന്, പിന്നീട് ഉണ്ടായ സംഭവവികാസങ്ങൾ വലിയ ആശയക്കുഴപ്പമാണ് നൽകിയത്. 


ഒരു വശത്ത് ആചാരവും വിശ്വാസവും ഉയർത്തിപ്പിടിച്ചുവെന്ന അവകാശവാദം; മറുവശത്ത്, രാഷ്ട്രീയ അധികാരവുമായി ഉണ്ടായ അസ്വാഭാവിക സമീപനങ്ങൾ. 

വിശ്വാസത്തിന്റെ അന്തസ്സിനെ സംരക്ഷിക്കേണ്ട സ്ഥാനത്ത് നിന്നുകൊണ്ട്, ഭരണകൂടത്തോട് ഒരുവിധം ‘സൗകര്യപ്രദമായ മൗനം’ പാലിച്ചോ ? എന്ന ചോദ്യം ഇന്നും മറുപടി തേടുകയാണ്.

വിശ്വാസത്തിന്റെ പേരിൽ മുന്നിൽ നിന്നവർ, നിർണായക ഘട്ടങ്ങളിൽ പിന്മാറിയത് ഭക്തിസമൂഹത്തെ വഞ്ചിച്ച നിലപാടായി പലരും വിലയിരുത്തുന്നു. ഇന്ന് ആ കുടുംബം നേരിടുന്ന നാണക്കേട് തന്നെയാണ് ഏറ്റവും വലിയ ശിക്ഷ.

ഉണ്ണികൃഷ്ണൻ പോറ്റി - ആചാരത്തിന്റെ മുഖാവരണമോ, നാടകത്തിന്റെ ഭാഗമോ ? കലക്കവെള്ളത്തിൽ മീൻ പിടിച്ച മഹാനുഭാവുലു.

unnikrishnan potty


പോറ്റി എന്ന പേര് ശബരിമല ചർച്ചകളിൽ ഉയരുന്നത് ഒരു ആചാരപാലകനെന്ന നിലയിൽ മാത്രമല്ല, സന്ദർഭാനുസൃത നിലപാടുകളുടെ പ്രതീകമായിട്ടാണ്. 


ഒരിക്കൽ കടുത്ത നിലപാട്, മറ്റൊരു വേളയിൽ മൃദുവായ വിശദീകരണം, പിന്നീടൊരിക്കൽ പൂർണ്ണ നിശ്ശബ്ദത - ഈ മാറിമറിഞ്ഞ മുഖങ്ങൾ വിശ്വാസത്തിന്റെ സ്ഥിരതയെ തന്നെ ചോദ്യം ചെയ്യുന്നു. 

ഭക്തരെ മുന്നിൽ നിർത്തി വികാരം ഉയർത്തിയ ശേഷം, അധികാരകേന്ദ്രങ്ങൾക്കു മുന്നിൽ നിലപാട് മങ്ങിയത് ആചാരസംരക്ഷണമോ, സ്വയംസംരക്ഷണമോ ? എന്ന സംശയം ശക്തമാക്കുന്നു. 


എങ്ങനെയൊക്കെ സാധനങ്ങൾ കട്ടെടുത്തുകൊണ്ട് ഉന്നതങ്ങളിൽ വിറ്റഴിച്ചുകൊണ്ട് ഉന്നതങ്ങളിൽ പിടിപാടുകൾ ഉണ്ടാക്കിയിട്ടും ഫോട്ടോകൾ എടുത്തിട്ടും വീട്ടിലേക്ക് ഉന്നതരെ ക്ഷണിച്ചിട്ടും എത്രയൊക്കെ സമ്പാദിച്ചിട്ടും എല്ലാം വെള്ളത്തിൽ വരച്ച വരയായി മാറിയത് തന്നെ ശിക്ഷ.


വി.എൻ. വാസവൻ, ശബരിമല സ്ത്രീപ്രവേശന കേസുകളും സ്വർണ്ണക്കൊള്ള അന്വേഷണവും കൂട്ടിച്ചേർത്ത് അടിമയായിരിക്കുന്നു - ഭയത്തിനും മാനസിക സമ്മർദ്ദത്തിനും കീഴ്പ്പെട്ട് നിൽക്കുന്നു. 

vn vasavan-3

2018–ലെ സ്ത്രീപ്രവേശന അശാന്തികൾ നടപ്പാക്കിയപ്പോൾ പാർട്ടി - ഭരണ നീതി നടപ്പാക്കിയത്, ഇന്ന് സ്വർണ്ണക്കൊള്ള കേസിൽ പ്രതിക്ഷേപത്തിനും അറസ്റ്റിന്റെ ഭീഷണിക്കും ഇടപെടുന്ന സാഹചര്യമാക്കി മാറിയിട്ടുണ്ട്. 

ഓരോ ചുവടും പാലിക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് അറിയാവുന്ന പിരിമുറുക്കവും പരിഭ്രമവും, ഉറക്കമില്ലാത്ത രാത്രികൾ അതിന്റെ ഫലമായി പടരുന്നു. 


വിശ്വാസവും ആചാരവും സംരക്ഷിക്കേണ്ട സ്ഥാനത്ത് നിന്നുള്ള വ്യക്തി സ്വന്തം സുരക്ഷയ്ക്കായി നിയമത്തെയും ജനപ്രവർത്തനത്തെയും മറച്ചുവെക്കാൻ ശ്രമിക്കുന്നത്, മലയാളിയുടെ മനസ്സിൽ ആഴത്തിലുള്ള അമർത്ഥവും വെല്ലുവിളിയും സൃഷ്ടിക്കുന്നു. 


അതിന്നായി സമുദായ നേതാക്കളെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നു. വഴികളടയുന്നു,  ബാലറ്റ് ബോക്സിലെ മറുപടി ഉറപ്പായിരിക്കുകയാണ് - മലയാളി മറക്കില്ല, മറക്കാൻ അനുവദിക്കില്ല !

പിണറായി വിജയൻ - ശബരിമല രാഷ്ട്രീയവും ഭരണാധികാരിയുടെ ഒറ്റപ്പെടലും നാം കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുന്നു. 

pinarai vijayan-2


“ഇരട്ട ചങ്ക്” രാഷ്ട്രീയം കൊണ്ട് ശബരിമല വിഷയം ആളിക്കത്തിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഈ വിഷയമാണ് കേരളത്തെ കടുത്ത ധ്രുവീകരണത്തിലേക്ക് തള്ളിയത്. 


ഇന്ന് പൊതുസമൂഹം ശ്രദ്ധിക്കുന്നത്: - ആഗോള അയ്യപ്പസംഗമം താളം തെറ്റിയത് -  കൂടെയുണ്ടായിരുന്നവർ ജയിലിനകത്തായത് - മകളെയും മകനെയും ചുറ്റിപ്പറ്റിയ അന്വേഷണങ്ങൾ - രാഷ്ട്രീയ ഒറ്റപ്പെടൽ - നേരിടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ - തള്ളിപ്പറഞ്ഞ അമേരിക്കയിലേക്ക് വീണ്ടും വീണ്ടും ചികിത്സക്കായി പോകേണ്ടി വരുന്നത് - അഹങ്കാരം തലക്കടിച്ചപ്പോൾ മാറ്റി നിർത്തിയ നേതാക്കൾക്ക് വീണ്ടും സീറ്റുകൾ കൊടുക്കേണ്ടി വരുന്നത് - ഇതെല്ലാം ചേർന്ന് ഒരു ഭരണാധികാരി സൃഷ്ടിച്ച രാഷ്ട്രീയ തീ, ഒടുവിൽ അദ്ദേഹത്തെ തന്നെ ചുറ്റിപ്പിടിക്കുന്നുണ്ടോ? എന്ന ചോദ്യം ഉയരുന്നു. ഇനിയുള്ള കാലം ദുഖങ്ങളുടേത് മാത്രം !!

സിപിഎം - 2021-ലെ തുടർഭരണവും തുടർന്ന തകർച്ചയും കെടാൻ പോകുന്ന വിളക്ക് ആളിക്കത്തിച്ചതുപോലെ ആയിരുന്നു അത്.

2021-ലെ തുടർഭരണം സിപിഎമ്മിന് ചരിത്രനേട്ടമായി അവതരിപ്പിക്കപ്പെട്ടു. എന്നാൽ ഇന്ന് പല രാഷ്ട്രീയ നിരീക്ഷകരും പറയുന്നത് ഇതാണ്: 


ശബരിമലക്ക് ശേഷം പാർട്ടിയുടെ രാഷ്ട്രീയ യാത്ര നോക്കുക - തിരഞ്ഞെടുപ്പ് തിരിച്ചടികൾ, ജനപിന്തുണയിലെ ഇടിവ്, വിശ്വാസസമൂഹത്തിന്റെ അകലം, സംഘടനാതല അസ്വസ്ഥത. ഓരോ തിരഞ്ഞെടുപ്പിലും പാർട്ടി തകർന്നു കൊണ്ടിരിക്കുന്ന ദൃശ്യമാണ് ഇന്ന് കേരളം കാണുന്നത്. 


ഇന്ന് ശബരിമലയിൽ പുറത്തുവരുന്ന പച്ചയായ കൊള്ളകളും ക്രമക്കേടുകളും കണ്ടശേഷം, അതെല്ലാം അറിയാമായിരുന്നിട്ടും സിപിഎമ്മിനകത്തെ “ഏറ്റവും പക്വമതികൾ” എന്ന് പൊതുസമൂഹം കരുതിയ നേതാക്കൾ തന്നെ ശബരിമല വിഷയത്തെ ന്യായീകരിക്കുകയും, ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് തള്ളിക്കളയുന്ന രാഷ്ട്രീയ പുകമറ സൃഷ്ടിക്കുകയും ചെയ്യുന്നത് മലയാളിയെ നിരാശപ്പെടുത്തുന്നു. 

ഇതൊരു അറിവില്ലായ്മയല്ല; ഇത് ബോധപൂർവമായ രാഷ്ട്രീയ ഒപ്പിക്കൽ നയമാണ് എന്ന സംശയം ശക്തമാകുന്നു.

ഒരു കാലത്ത് സിപിഎമ്മിന്റെ “മുഖം” എന്നും നൈതികതയുടെ പ്രതീകമെന്നും വിശേഷിപ്പിക്കപ്പെട്ട കെ. കെ. ശൈലജ, ശബരിമല വിഷയത്തിൽ ഇന്ന് സ്വീകരിക്കുന്ന നിലപാട് പൊതുസമൂഹത്തെ അമ്പരപ്പിക്കുന്നു. 

kk shailaja


വിഷയത്തിന്റെ ആഴം അറിയാവുന്ന നേതാവായിട്ടും, ഉണ്ടായ പിഴവുകൾ അംഗീകരിക്കാതെ അവയെ ന്യായീകരിക്കുന്ന സമീപനം, നൈതിക മൂലധനം പാർട്ടി കവചമായി ഉപയോഗിക്കപ്പെടുകയാണോ ? എന്ന ചോദ്യം ഉയർത്തുന്നു. 


പക്വത എന്നത് തെറ്റിനെ ന്യായീകരിക്കലല്ല; തെറ്റുണ്ടായെന്ന് തുറന്ന് പറയലാണ് - അതാണ് മലയാളി പ്രതീക്ഷിച്ചത്. 

പാർട്ടിയുടെ ബുദ്ധിജീവി മുഖമായി അവതരിപ്പിക്കപ്പെടുന്ന എം. സ്വരാജിന്റെ വാദങ്ങൾ, ശബരിമല വിഷയത്തിൽ പലപ്പോഴും വാക്കുകളുടെ മായാജാലമായി മാറുന്നുവെന്ന വിമർശനം ശക്തമാണ്. 


യാഥാർത്ഥ്യങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റി, ആശയപരമായ വളച്ചൊടിക്കൽ നടത്തി വിഷയത്തെ മറ്റൊരിടത്തേക്ക് മാറ്റുന്ന സമീപനം, സത്യാന്വേഷണമല്ല; രാഷ്ട്രീയ രക്ഷാപ്രവർത്തനമാണ് എന്ന തോന്നൽ ജനിപ്പിക്കുന്നു. മലയാളി ഇന്ന് ചോദിക്കുന്നു: ബുദ്ധി സത്യം കണ്ടെത്താനാണോ, അതോ തെറ്റിനെ മറയ്ക്കാനോ ?


ഒരു പരിധിവരെ ബോധവും സമതുലിത സമീപനവും ഉണ്ടെന്ന് പൊതുസമൂഹം കരുതിയിരുന്ന നേതാവായിരുന്നു എം.ബി രാജേഷ്. 

എന്നാൽ ശബരിമല വിഷയത്തിൽ അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകൾ, ആ പ്രതീക്ഷകൾ തകർക്കുന്നതാണ്. 

വിഷയത്തിന്റെ ഗൗരവം അംഗീകരിക്കാതെ, പാർട്ടി നിലപാട് മാത്രം ആവർത്തിക്കുന്ന രാഷ്ട്രീയം, വ്യക്തിപരമായ വിവേചനശേഷിക്ക് ഇവിടെ ഇടമില്ലേ ? എന്ന സംശയം ഉയർത്തുന്നു. 

നിയമജ്ഞനും ഭരണപരിചയമുള്ള മന്ത്രിയുമായ പി. രാജീവിൽ നിന്ന് മലയാളി പ്രതീക്ഷിച്ചത് ഒരു തുറന്ന ആത്മപരിശോധനയായിരുന്നു. 


പക്ഷേ ശബരിമല വിഷയത്തിൽ, നിയമത്തിന്റെ വാക്കുകൾ മാത്രം പറഞ്ഞ് നൈതിക ചോദ്യങ്ങളിൽ മൗനം പാലിക്കുന്ന സമീപനം, നിയമം മാത്രം പറഞ്ഞാൽ ധർമ്മം തീരില്ല എന്ന ബോധം കൂടുതൽ ശക്തമാക്കി. നിയമവും നീതിയും ഒരേ കാര്യമല്ലെന്ന് മലയാളി നന്നായി അറിയുന്നു.


അതുപോലെ ചില ചാനലുകളും ചാനൽ വക്താക്കളും ഈ കാട്ടുകള്ളന്മാരിൽ നിന്നും പണവും സൗകര്യങ്ങളും കൈപ്പറ്റിക്കൊണ്ട് പി ആർ എന്ന പേരിൽ ചില തോന്ന്യാസങ്ങൾ കാണിച്ചുകൂട്ടുന്നുണ്ട്. 

ജീവിതത്തിൽ പരാജിതനായ ഒരു കൂട്ടം ചെറുപ്പക്കാർ ഈ കൊള്ളക്കാരെ കൂട്ട് പിടിച്ചുകൊണ്ട് അവരവരുടെ മേൽ നേരിട്ടുകൊണ്ടിരിക്കുന്ന തട്ടിപ്പു കേസുകൾ ഒതുക്കി തീർക്കുവാൻ കേരളത്തിൽ തെറ്റിദ്ധാരണകൾ പടർത്തികൊണ്ടിരിക്കുകയാണ്. 


അവരും ഇന്നിപ്പോൾ വമ്പൻ തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ കൂടെയുണ്ടായിരുന്ന നന്മയുള്ള ജീവനക്കാർ കൂടൊഴിഞ്ഞുകൊണ്ടിരിക്കുന്നു. അവരുടെ മേലെയുള്ള കേസുകളിൽ തോൽവികൾ നേരിടുന്നു. 


അവർ ഉണ്ടാക്കിയ കേസുകളിൽ പെട്ടവർ കേസുകളിൽ നിന്നും മോചനം നേടിക്കൊണ്ട് ഇറങ്ങി വരുന്നു  തള്ളിമറിക്കലുകളിൽ തിരിച്ചടികൾ നേരിടുന്നു. അയ്യപ്പൻ ഇവരെയൊന്നും വെറുതെ വിടുമെന്ന് ആരും കരുതേണ്ട !!

അത് കൊണ്ട് തന്നെയാണ് മലയാളിക്ക് ഇന്ന് തോന്നുന്നത് - ഇവർ സത്യം പറയുന്നില്ല; മലയാളിയെ പരീക്ഷിക്കുകയാണ്. 

“എത്രത്തോളം നമുക്ക് വളച്ചൊടിച്ച് പറഞ്ഞാൽ അവർ വിശ്വസിക്കും?” എന്ന പരീക്ഷണം. ഇത് വ്യക്തിവൈരാഗ്യമല്ല. ഇത് രാഷ്ട്രീയ ബോധവത്കരണമാണ്.


ഇത് പ്രതികാരത്തിന്റെ രാഷ്ട്രീയം അല്ല. ഇത് ഓർമ്മിപ്പിക്കൽ ആണ്. വിശ്വാസത്തെ പരിഹസിച്ച രാഷ്ട്രീയം, മനുഷ്യരെ ഉപകരണങ്ങളാക്കിയ ഭരണസംസ്‌കാരം, അധികാരം മാത്രം സത്യമെന്ന ധാർഷ്ട്യം - ഇതെല്ലാം ബാലറ്റ് ബോക്സിൽ തിരുത്തപ്പെടും. 


ജനങ്ങൾ തീരുമാനിക്കേണ്ട സമയമാണിത്: ശബരിമല മറക്കണോ, ഓർക്കണോ - അതാണ് ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം. 

മലയാളി മറന്നിട്ടില്ല. മലയാളിയെ പരീക്ഷിച്ചാൽ, അവൻ വിധിയും എഴുതും. ഭക്തർ പറയുന്നത് ലളിതമാണ്: “അയ്യപ്പസ്വാമി രാഷ്ട്രീയം കളിക്കില്ല. പക്ഷേ രാഷ്ട്രീയം തിരുത്തും.” ഇനി തീരുമാനം ജനങ്ങളുടേതാണ്. ശബരിമല മറക്കുമോ, ഓർക്കുമോ - അതാണ് ഈ തിരഞ്ഞെടുപ്പിന്റെ ആത്മാവ്.

ഇത് പ്രതികാരത്തിന്റെ കഥയല്ല. ഇത് അഹങ്കാരവും അധികാരവും നേരിടുന്ന ധർമ്മത്തിന്റെ ദീർഘയാത്രയാണ്. ഭക്തസമൂഹം പറയുന്നു:

ധർമ്മം മാത്രം ദൈവത്തിന്റെ സമയക്രമത്തിലാണ് നടക്കുന്നത്. ഭക്തസമൂഹം ഇന്ന് പറയുന്നത് ഇതാണ്: രാഷ്ട്രീയംയും ഒടുവിൽ മനുഷ്യന്റെ കൈയ്യിലാണ്; പക്ഷേ ധർമ്മത്തിന്റെ സമയക്രമം ദൈവത്തിന്റേതാണ്.

“അയ്യപ്പസ്വാമി ശിക്ഷിക്കുന്നില്ല. അദ്ദേഹം കണക്കുപറയിപ്പിക്കുന്നു.” എന്ന് ഭക്തൻ ദാസനും “അയ്യപ്പസ്വാമി വിധികർത്താവല്ല; തുലന കർത്താവാണ്.” ശിക്ഷയല്ല, തിരുത്തലാണ് ദൈവിക പ്രവർത്തനമെന്ന് ഭക്തൻ വിജയനും

Advertisment