/sathyam/media/media_files/2026/02/14/dasanum-vijayanum-2026-02-14-23-09-32.jpg)
കേരളത്തിന്റെ പുതുയുഗത്തിനായി യാത്ര നടത്തിക്കൊണ്ട് യുവാക്കളിലും സാധാരണക്കാരിലും പാവപ്പെട്ടവരിലും ന്യുനപക്ഷങ്ങളിലും ഭൂരിപക്ഷങ്ങളിലും പ്രതീക്ഷയുടെ തിരിതെളിയിച്ചുകൊണ്ടിരിക്കുന്ന ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിനോട് ചില വസ്തുതകൾ സൂചിപ്പിക്കുന്നു.
ഒന്നും മനപ്പൂർവ്വമല്ലെന്ന് അറിയാമെങ്കിലും കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ട കുറെ ചെറിയ ചെറിയ സംഭവങ്ങൾ ഈ കേരളമണ്ണിൽ അങ്ങയെ സ്നേഹിക്കുന്നവരിൽ വലിയ വേദനയുളവാക്കുന്നു.
ഒരു പത്രസമ്മേളനം നടക്കുമ്പോഴോ, ഒരു ഉത്‌ഘാടനം നടക്കുമ്പോഴോ, ഒരു സമ്മേളനം നടക്കുമ്പോഴോ പാലിക്കേണ്ടതായ ചില മര്യാദകൾ നേതാക്കളിലും അണികളിലും വളർത്തിയെടുത്തില്ലെങ്കിൽ അങ്ങ് ഇപ്പോൾ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്ന ഈ ഒരു പ്രതീക്ഷകൾക്ക് മങ്ങലേൽക്കും എന്ന് ഒന്ന് കൂടി ഓർമ്മപ്പെടുത്തുന്നു.
/filters:format(webp)/sathyam/media/media_files/2026/02/14/vd-satheesan-kuttiyadi-3-2026-02-14-22-18-23.jpg)
ഇക്കഴിഞ്ഞ ദിവസം അങ്ങയുടെ പുതുയുഗയാത്രയുടെ ഭാഗമായി കോഴിക്കോട്ടെ കുറ്റ്യാടിയിൽ അരങ്ങേറിയ ഉന്തും തള്ളും അങ്ങയെ സ്നേഹിക്കുന്ന അല്ലെങ്കിൽ ആ പാർട്ടിയെ സ്നേഹിക്കുന്ന നല്ലവരായ അണികളിലും അനുഭാവികളിലും ലേശം മനപ്രയാസം ഉണ്ടാക്കി എന്നത് അങ്ങേക്കും മനസ്സിലായി കാണുമല്ലോ.
/filters:format(webp)/sathyam/media/media_files/2026/02/14/vd-satheesan-kuttiyadi-4-2026-02-14-22-18-37.jpg)
ഇതെല്ലാം ഒഴിവാക്കാമായിരുന്ന ചിന്ന ചിന്ന പ്രശ്നങ്ങൾ മാത്രമാണ് എങ്കിലും ശത്രുക്കൾ തക്കം പാർത്തിരിക്കുന്നത് കാണാതെ പോകരുത്. കാസർഗോട്ട് കുമ്പളയിൽ ജാഥ ആരംഭിച്ച സ്റ്റേജ് മുതൽ ഇന്ന് വരെയുള്ള സ്റ്റേജുകളിൽ നിരവധി അനവധി അനാവശ്യ സെക്രട്ടറിമാർ കറങ്ങി നടക്കുന്നു.
ആരോട് ചോദിച്ചാലും പറയും, ജില്ലാ സെക്രട്ടറി, മണ്ഡലം സെക്രട്ടറി, നിയോജക മണ്ഡലം സെക്രട്ടറി, ബ്ലോക്ക് സെക്രട്ടറി എന്നിങ്ങനെയുള്ള ഭാരവാഹികൾ.
/filters:format(webp)/sathyam/media/media_files/2026/02/14/vd-satheesan-kuttiyadi-2-2026-02-14-22-19-03.jpg)
സ്റ്റേജിൽ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക, മൊബൈലുമായി പ്രാസംഗികന്റെ അടുത്തു നിന്നുകൊണ്ട് കോഴിയുടെ കാലിൽ മുടി ചുറ്റിയതുപോലെ നട്ടം തിരിയുക, സെൽഫിക്കായി അടുത്തു വന്നു നിൽക്കുക, സ്റ്റേജിൽ സീറ്റ് ഇല്ലെങ്കിലും ചുമ്മാ അവിടെ ക്യാമറയിൽ വരുവാനായി നിൽക്കുക, ചുമ്മാ വന്നു പ്രസംഗികന്റെ ചെവിയിൽ എന്തേലും പറയുക, ജാഥാ ക്യാപ്റ്റന്റെ അടുത്തുവന്നുകൊണ്ട് രഹസ്യം പറയുക ഇത്യാദി കോപ്രായങ്ങൾ ജനം കണ്ടു കണ്ടു മടുത്തിരിക്കുകയാണ്.
/filters:format(webp)/sathyam/media/media_files/2026/02/14/vd-satheesan-kuttiyadi-2026-02-14-22-19-26.jpg)
അവിടെ കൂടിയിരിക്കുന്ന ജനങ്ങൾക്ക് ഇതൊന്നും പെട്ടെന്ന് മനസ്സിലാവില്ല. കാരണം ഇത് കാണുന്നത് ടിവിയിലും മൊബൈലിലും ഒക്കെ ആണല്ലോ. ഏറ്റവും കൂടുതൽ ശല്യം അമ്പതും അറുപതും വയസ്സ് കഴിഞ്ഞ കടൽക്കിളവന്മാരെക്കൊണ്ടാണ് എന്നതാണ് കഷ്ടം. എന്തേലും ദേഷ്യപ്പെട്ട് പറഞ്ഞാൽ അന്നുതന്നെ പോയി വേറെ പാർട്ടിയിൽ ചേരുമെന്ന ഭീഷണികളും.
പുതുപ്പള്ളി തിരഞ്ഞെടുപ്പ് കഴിഞ്ഞുണ്ടായ പത്രസമ്മേളനത്തിൽ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡണ്ടും മൈക്കിനുവേണ്ടി കാണിച്ച ആ സീൻ ഇന്നും സൈബറിടങ്ങളിൽ കറങ്ങി നടക്കുന്നു..
/filters:format(webp)/sathyam/media/media_files/2026/02/14/puthuppally-victory-2026-02-14-22-23-11.jpg)
അതുപോലെ അന്നത്തെ കെപിസിസി പ്രസിഡണ്ട് പ്രതിപക്ഷനേതാവിനെ അനാവശ്യം പറഞ്ഞതും, പാലോട് രവി ദേശീയ ഗാനം തെറ്റിച്ചു ആലപിച്ചതും, കോഴിക്കോട് ഡിസിസി ഓഫീസ് ഉത്‌ഘാടനത്തിന് നേതാക്കൾ എത്തിയപ്പോൾ അവിടെ നിന്നിരുന്ന നേതാക്കൾ കാണിച്ചുകൂട്ടിയ കസർത്തുകളും ഇന്നും സോഷ്യൽ മീഡിയയിലെ ശത്രുക്കൾ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു.
/filters:format(webp)/sathyam/media/media_files/yY3YbVXnW6gfVeFuho5U.jpg)
ഇവയെല്ലാം വളരെ ഭംഗിയായി നിയന്ത്രിക്കാനാവുന്ന സംഭവങ്ങളാണ്. ആദ്യമായി ചെയ്യേണ്ടത് ഒരു സ്റ്റേജ് മര്യാദയുടെ സർക്കുലർ ഇറക്കുക എന്നത് തന്നെയാണ്.
അതുപോലെ പ്രാദേശിക നേതാക്കളെ സുഖിപ്പിക്കാനായി കൊടുക്കുന്ന സെക്രട്ടറി പദവികൾ ചുരുക്കി അവർക്ക് അതല്ലാതെ വേറെ എന്തേലും പദവികൾ കൊടുത്തുകൊണ്ട് അതിനൊക്കെ ഒരു മാനദണ്ഡം വെച്ചാൽ സ്റ്റേജിലെ കുറെയൊക്കെ കോപ്രായങ്ങൾ അവസാനിപ്പിക്കുവാൻ സാധ്യമാകും.
സ്റ്റേജ് മാനേജ്‌മെന്റ് പ്രോട്ടോക്കോൾ കമ്മറ്റിയുണ്ടാക്കി യാത്ര എത്തുന്നതിന് വളരെ നേരത്തെ തന്നെ സ്റ്റേജ് മാനേജ്‌മെന്റ് പ്രോട്ടോകോൾ കമ്മറ്റിക്കാരെ അവിടെ എത്തിച്ചുകൊണ്ട് കാര്യങ്ങൾ ഭംഗിയാക്കുവാൻ ശ്രമിക്കുക.
സേവാദൾ വളണ്ടിയർമാർ എന്ന് പറയപ്പെടുന്ന പാവങ്ങളെ സ്റ്റേജിലേക്ക് കയറ്റാതിരിക്കുവാൻ ശ്രമിക്കുക. പകുതിയിലധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അവരാണ്. അവരുടെ ആളുകളാണ് ഈ സെക്രട്ടറി എന്ന പേരിൽ സ്റ്റേജിലേക്ക് കുതിച്ചു കയറുന്നത്.
അന്നാട്ടിൽ പരിചയമില്ലാത്ത ആളുകളെ മാത്രം സ്റ്റേജ് മാനേജ്‌മെന്റിന് ഉപയോഗപ്പെടുത്തുക. ഇപ്പോൾ കോഴിക്കോട്ട് നേരിട്ടത് ഒരു ആഗോള പ്രശ്നം തന്നെയാണ്. നാദാപുരം, കുറ്റ്യാടി, പേരാംബ്ര, ബാലുശ്ശേരി, കടവത്തൂർ, പാനൂർ, വടകര ഭാഗങ്ങളിലെ ആളുകൾ ഗൾഫിലായാലും എവിടെയായാലും ഒരു സ്റ്റേജ് ഷോ വന്നാൽ സ്റ്റേജിലേക്ക് ഇടിച്ചു കയറുന്ന സ്വഭാവക്കാരാണ്.
അക്കാര്യത്തിൽ ഇപ്പോഴത്തെ കേരളമുഖ്യമന്ത്രി യാതൊരു മര്യാദയും കാണിക്കാറില്ല എന്നത് എല്ലാവര്ക്കും അറിയാമെങ്കിലും അതുപോലെ ആകരുത് എന്നാണ് പറയുവാനുള്ളത്.
/filters:format(webp)/sathyam/media/media_files/2026/02/14/pinarai-vijayan-2-2026-02-14-23-04-28.jpg)
കഴിഞ്ഞ ദിവസം അമ്പൂരിയിൽ വെച്ച് ജില്ലാ പഞ്ചായത്ത് മെമ്പറായ ഒരു സഖാത്തി സ്റ്റേജിൽ വെച്ച് മുഖ്യമന്ത്രിയോട് സെൽഫിയെടുക്കുവാൻ ആവശ്യപ്പെട്ടപ്പോൾ തട്ടിക്കയറിയത് നാം കണ്ടു. മൈക്ക് ചീത്തയായതിന് മൈക്കിനെതിരെയും ആംപ്ലിഫയറിനെതിയും കേസെടുത്ത ലോകത്തെ ആദ്യത്തെ ഭൂപ്രദേശമാണ് കേരളം.
സ്റ്റേജിൽ നിവേദനം കൊടുക്കുവാൻ വന്ന ഒരു പാവം വൃദ്ധയെ കൈതട്ടികൊണ്ട് ഇറക്കി വിടുന്നത് നാം കണ്ടു. പാർട്ടി സംസ്ഥാന സമ്മേളനത്തിൽ പിണറായിക്കെതിരെ വിഎസ് അനുയായികൾ കുപ്പിയെറിഞ്ഞപ്പോൾ അവരെ പച്ചക്ക് തെറിവിളച്ചതും നാം കണ്ടു.
/filters:format(webp)/sathyam/media/media_files/2026/02/14/pinarai-vijayan-mic-2026-02-14-23-11-47.jpg)
കേരളമുഖ്യമന്ത്രിയുടെ സ്റ്റേജിലെ കാര്യങ്ങൾ എഴുതുവാൻ തുടങ്ങിയാൽ പ്രാവ് മരിച്ചു വീണതുമുതൽ ഒട്ടെറെ നമ്മുക്ക് എഴുതുവാനുണ്ട്. അതുപോലെ നൂറു നൂറു സംഭവങ്ങളാണ് അദ്ദേഹം കേരളക്കരക്ക് സമ്മാനിച്ചിട്ടുള്ളത്.. അതൊക്കെ കണ്ട് മടുത്തതുകൊണ്ടാണ് ഭരണമാറ്റം ജനം ആഗ്രഹിക്കുന്നത്.
ചെങ്കൽച്ചൂളയിലെ പാവപ്പെട്ട നാട്ടുകാരെ പച്ചക്ക് തെറിവിളിച്ച ഒരു നേതാവാണ് ഇന്നത്തെ വിദ്യാഭ്യസമന്ത്രി എന്നതും കേരളത്തിന് അഭിമാനിക്കാം. ആ വീഡിയോ എകെജി സെന്ററിന്റെ ആവശ്യപ്രകാരം യുട്യൂബ് എടുത്തുകളഞ്ഞിരിക്കുന്നു.
അതുപോലെ ഇതേ കുറ്റ്യാടിയിൽ സഖാവ് വിഎസ് ഒരു ഉത്‌ഘാടനത്തിന് എത്തിയപ്പോൾ അവിടത്തെ പ്രമുഖ സ്ത്രീയെ ഒരു പ്രാദേശിക നേതാവ് മര്യാദയില്ലാതെ സ്പർശിക്കുന്ന വീഡിയോ യുട്യൂബിൽ ഏവർക്കും സുപരിചിതമാണ്.
ബിജെപിയുടെ തൃശൂർ എംപിയുടെ പല മുഖങ്ങളും പല സ്റ്റേജുകളിലും പരിപാടികളും നാം കണ്ടു. എത്രയെത്ര പേരെയാണ് ആ മനുഷ്യൻ തള്ളിമാറ്റിയിട്ടുള്ളത്.
/filters:format(webp)/sathyam/media/media_files/2026/02/14/sreelekha-2026-02-14-23-15-06.jpg)
തിരുവനന്തപുരത്തെ കോർപ്പറേഷൻ പിടിച്ചെടുത്ത സന്തോഷം പങ്കിടുവാൻ പ്രധാനമന്ത്രി നരേന്ദ്രമോഡി വന്നപ്പോൾ ആ സ്റ്റേജിൽ തന്നെ ഒരുകൗൺസിലർ, അതും പഴയ ഐപിഎസുകാരി മാറിനിന്നു ദുഖിക്കുന്നതും പിറകോട്ട് പോകുന്നതും നാം കണ്ടു. ഇനി എന്തൊക്കെ കാണുവാൻ കിടക്കുന്നു !!
ഒരു സ്ഥലത്ത് ടീച്ചറമ്മ തള്ളി മറിക്കുമ്പോൾ മറുവശത്ത് ഷാഫിക്ക തള്ളി നീക്കുന്നു !!!
ഭരണം കിട്ടുന്നതിന് മുൻപേ സ്റ്റേജ് അച്ചടക്കം കൊണ്ടുവരണമെന്ന അഭ്യര്ഥനയോടെ പാവം അണി ദാസപ്പനും പരമാവധി സെക്രട്ടറിമാരെ ഒഴിവാക്കിയാൽ പാർട്ടി 100 അല്ല 111 സീറ്റുകളും പിടിക്കുമെന്നു ഉറപ്പിൽ അണി വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us