ഏതെങ്കിലും ഒരു എംഎൽഎ മൂത്രമൊഴിക്കുവാൻ പോയാൽ വീഴുന്ന സർക്കാർ ആണിതെന്ന് പരിഹസിച്ചവർ. ആ ഭരണത്തിനെതിരായി ഏറ്റവും അസഹിഷ്ണുത കാണിച്ചിരുന്നത് എംവി നികേഷ് കുമാർ. ഉമ്മൻചാണ്ടി മന്ത്രിസഭയുടെ ജനപ്രീതി എകെജി സെന്ററിനെ പോലും വിറപ്പിച്ചു. അവർക്ക് എങ്ങനെയെങ്കിലും ഉമ്മൻചാണ്ടിയെ നാറ്റിക്കണമായിരുന്നു. അതാണ് സോളാറായും മറ്റും മാറിയും തിരിഞ്ഞും വന്നത് എന്നത് ചരിത്രം - ദാസനും വിജയനും

അഞ്ചാം മന്ത്രിയെന്ന വിഷയം കേരളത്തിൽ ആളിക്കത്തിച്ചു. കേരളത്തിൽ കുഞ്ഞൂഞ്ഞ് - കുഞ്ഞുമാണി - കുഞ്ഞാലിക്കുട്ടി എന്ന ഒരു വിഭാഗീയ ചിന്താഗതിക്ക് തിരി കൊളുത്തി.

New Update
oommen chandy solar issue
Listen to this article
0.75x1x1.5x
00:00/ 00:00

2011 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേവലം ഒരൊറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ കേരളത്തിൽ അധികാരത്തിൽ എത്തി.

Advertisment

ഏതെങ്കിലും ഒരു എംഎൽഎ മൂത്രമൊഴിക്കുവാൻ പോയാൽ വീഴുന്ന സർക്കാർ ആണിതെന്ന് കോടിയേരി ബാലകൃഷ്ണൻ കളിയാക്കിയിരുന്നു. അതുപോലെ തന്നെ സംഭവിച്ചു, വോട്ട് ഓൺ അക്കൗണ്ട് ബിൽ അവതരിപ്പിച്ചപ്പോൾ വർക്കല കഹാറും ഹൈബി ഈഡനും നിയമസഭയിൽ എത്തുവാൻ നേരം വൈകിയതിന്റെ പേരിൽ ഉണ്ടായ കോലാഹലങ്ങൾ നാമിന്നും ഓർക്കുന്നു.

Hs


ഇന്ന് കേരളം ഒന്നടങ്കം വെറുക്കപ്പെടുന്ന വെള്ളാപ്പള്ളി നടേശൻ മുതലാളി വക്കം പുരുഷോത്തമനുമായി ബെറ്റ് വെച്ചിരുന്നത് യുഡിഎഫിന് 72 സീറ്റുകൾ കിട്ടും എന്നായിരുന്നു. അതിന്റെ പേരിൽ വക്കം പുരുഷോത്തമൻ ഒരു സ്വർണ്ണ മോതിരം വെള്ളാപ്പള്ളിക്ക് കൊടുക്കേണ്ടതായും വന്നു. അത് കഴിഞ്ഞു മൂന്നോ നാലോ എംഎൽഎ മാരെ കൂടെ കൂട്ടികൊണ്ട് ഉമ്മൻ‌ചാണ്ടി ഭൂരിപക്ഷം വർധിപ്പിച്ചു.


ആ ഭരണത്തിനെതിരായി ഏറ്റവും അസഹിഷ്ണുത കാണിച്ചിരുന്നത് എംവി നികേഷ് കുമാറിനായിരുന്നു. 2011 തിരഞ്ഞെടുപ്പിൽ നെന്മാറ മണ്ഡലത്തിൽ സ്വന്തം അച്ഛൻ പരാജയപ്പെട്ടതിന് ശേഷം മന്ത്രിസ്ഥാനം ഇല്ലാതായപ്പോൾ മുതൽ കുത്തിത്തിരിപ്പുകൾ കൂട്ടി. 

അഞ്ചാം മന്ത്രിയെന്ന വിഷയം കേരളത്തിൽ ആളിക്കത്തിച്ചു. കേരളത്തിൽ കുഞ്ഞൂഞ്ഞ് - കുഞ്ഞുമാണി - കുഞ്ഞാലിക്കുട്ടി എന്ന ഒരു വിഭാഗീയ ചിന്താഗതിക്ക് തിരി കൊളുത്തി. അതേ സമയത്തുതന്നെ ബാലകൃഷ്ണപിള്ള ജയിലിലാകുകയും ജയിലിലേക്ക് ഫോണിലൂടെ നികേഷ് ബന്ധപ്പെടുകയും പിള്ള നികേഷുമായി സംസാരിക്കുകയും ചെയ്തിരുന്നു.

r balakrishnapilla

അന്ന് പിള്ള നികേഷിനോടായി പറഞ്ഞു ''നമ്മൾ തമ്മിലുള്ള കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാൻ സംസാരിക്കുന്നത്, ടിവിയിൽ ഈ വിഷയം അവതരിപ്പിക്കരുത് ''. 


ഇല്ലാ, അങ്ങനെയൊന്നും ചെയ്യില്ല എന്ന് പറഞ്ഞ നികേഷ്  ഒരു മണിക്കൂറിനുള്ളിൽ ഫ്ലാഷ് ന്യൂസ് ആക്കിക്കൊണ്ട് ആ സംഭാഷണം പ്രക്ഷേപണം ചെയ്തു. ഉമ്മൻചാണ്ടിയുടെ ഭരണത്തിൽ ജയിലിലും ഫോൺ ചെയുവാൻ സൗകര്യം എന്നതായിരുന്നു നികേഷിന്റെ ലക്‌ഷ്യം.


ഓരോരോ കുത്തിത്തിരിപ്പുകളുമായി പോയിക്കൊണ്ടിരിക്കുമ്പോൾ, പിള്ളയെ ഉമ്മൻ‌ചാണ്ടി സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം കേരളപ്പിറവി നാളിൽ ജയിലിൽ നിന്നിറക്കി. പിള്ള നാട്ടിൽ എത്തിയപ്പോൾ കാണുന്നത് മകൻ മന്ത്രിയായി വിലസുന്നതാണ്. 

അങ്ങനെ പിള്ളയും മകനും തമ്മിൽ ഉണ്ടായിരുന്ന സൗന്ദര്യ പിണക്കങ്ങൾക്ക് ആക്കം കൂടി. ഈ സമയത്ത് സോളാർ സമര നായിക ബാലകൃഷ്ണപിള്ളയ്ക്ക് ഒരു കത്തയച്ചു. ആ കത്തിൽ ഗണേഷിന്റെ പേക്കൂത്തുകളായിരുന്നു അധികവും. 

പിള്ള ഇക്കാര്യം ചർച്ച ചെയ്യുവാൻ മഹാനായ പിസി ജോർജ്ജിനെ കൂട്ടുപിടിച്ചു. എന്ത് വില കൊടുത്തും മകനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന വാശിയാൽ ഹരിത എംഎൽഎ മാരുടെ വരെ സഹായം തേടിക്കൊണ്ട് നെല്ലിയാമ്പതിയിലെ പോബ്സൺ ഗ്രൂപ്പിന്റെ മരം മുറി ആളിക്കത്തിച്ചു. 


സോളാർ സമരനായിക അല്ലെങ്കിൽ ഇന്നത്തെ ഭാഷയിൽ അതിജീവിതയുടെ അന്നത്തെ കാമുകൻ ഉമ്മൻചാണ്ടിയെ വന്നു കണ്ടുകൊണ്ട് വിവരങ്ങൾ ധരിപ്പിച്ചു. മന്ത്രിയായിരുന്ന ഷിബു ബേബി ജോണിനെയും. 


അവസാനം  2013 ഏപ്രിൽ ഒന്നാം തിയതി സ്വന്തം ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗണേഷിന്റെ രാജി ഉമ്മൻ‌ചാണ്ടി എഴുതിവാങ്ങി.

ganesh kumar 11

പിന്നീടാണ് കുടുംബ ബന്ധങ്ങളുടെ പേരിൽ ചക്കളത്തിൽ പോരുകൾ ആരംഭിക്കുന്നതും കേരളരാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതും. നികേഷും ഗണേഷും ചേർന്നുകൊണ്ട് സോളാർകേസിൽ വഴിത്തിരിവ് എന്നപേരിൽ ' ശ്രീധരൻ നായരുടെ കത്ത് ' പുറത്തുവിടും എന്ന ഫ്ലാഷ്ന്യൂസുകൾ വെണ്ടയ്ക്ക അക്ഷരത്തിൽ ചാനലിൽ നിറച്ചു. 


അന്ന് രാത്രി ഉമ്മൻ‌ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും എന്നുള്ള കിംവദന്തികൾ കേരളത്തിൽ നിറച്ചു. ഗണേഷിന്റെ ആഗ്രഹവും അതായിരുന്നു. അടുത്ത ആളെ മുഖ്യമന്ത്രിയായി ചട്ടം കെട്ടിക്കുകയും ചെയ്തു. 


അന്ന് ആ ഫ്ലാഷ് ന്യൂസ് വാർത്ത ഉണ്ടാക്കിയ എഡിറ്റർ ഇന്നിപോൾ അക്കാര്യം ഓർത്തു  വിഷമിക്കുന്നു. ഇത്തരം തെണ്ടിത്തരങ്ങൾക്കാണല്ലോ കൂട്ടുനിന്നത് എന്നോർത്ത്. 

അന്ന് ശ്രീധരൻ നായരുടെ കത്തിനെ വാർത്തയാക്കിയ മാനേജരുടെ ഭാര്യയുടെ സ്വർണ്ണം പണയം വെച്ചിട്ടാണ് നികേഷ് വിനോദ നികുതി കേസിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയത്. അന്നത്തെ മുഴുവൻ സ്റ്റാഫംഗങ്ങളും ഇന്നിപ്പോൾ നികേഷിന്റെ മുഖ്യ ശത്രുക്കളായി മാറിയിരിക്കുന്നു.

mv nikesh kumar

അപ്പോഴേക്കും ഇവർ രണ്ടാളെയും എകെജി സെന്ററിലെ കുത്തിത്തിരിപ്പ് ദൂതന്മാർ സമീപിക്കുകയും വിഷയത്തെ മറ്റൊരു വഴിയിലേക്ക് തിരിച്ചു വിടുകയും ചെയ്തു. 


ഈ കളികൾക്ക് ഇവർ കോൺഗ്രസ്സിലെ തന്നെ പലരുടെ പക്കൽ നിന്നും പണം വാങ്ങിയിരുന്നു. ഒരു തവണ പണം കിട്ടാതെ വന്നപ്പോൾ ആ നേതാവിനെതിരെ ഒരു കൊലക്കേസ് വിഷയത്തെ ഫ്ലാഷ് ന്യൂസ് ആക്കി വീണ്ടും അവതരിപ്പിച്ചു. 


നേതാവ് ചാനലിലേക്ക് വിളിപ്പിച്ചപ്പോൾ അന്നത്തെ ചീഫ് എഡിറ്ററാണ് ഇത് ചെയ്തതെന്ന് നേതാവിനോട് പറഞ്ഞു. ഉടനെ ചീഫ് എഡിറ്റർ നികേഷിൽ നിന്നും ഫോൺ വാങ്ങിയെടുത്ത് തന്റെ നിരപരാധിത്വം നേതാവിനെ അറിയിച്ചു. 

അന്ന് തന്നെ ചീഫ് എഡിറ്റർ ചാനലിൽ നിന്നും പടിയിറങ്ങി കൊണ്ട് ഒരു ഓൺലൈൻ പത്രം ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ എവിടെ ആണാവോ !!

ഇങ്ങനെയുള്ള നാടകങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന സമയത്ത് അന്നത്തെ മന്ത്രിയുടെ മകന്റെ കൂട്ടുകാരന്റെ അച്ഛൻ ദുബായിൽ നിന്നും എത്തി മോന്തക്ക് രണ്ടുമൂന്നെണ്ണം പൊട്ടിക്കുകയും ചെയ്തുകൊണ്ട് തിരിച്ചു പോയി. 


ആ തല്ല് തന്നെയാണോ ജനങ്ങൾ മറ്റേ തല്ലായി വ്യാഖ്യാനിക്കുന്നത് എന്നറിയില്ല. എകെജി സെന്റർ ഈ വിഷയം ഏറ്റെടുക്കുവാൻ കാരണമായത് ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക യാത്രയുണ്ടാക്കിയ അലയൊലികൾ കണ്ടു ഭയന്നാണ്. അവർക്ക് എങ്ങനെയെങ്കിലും അങ്ങേരെ നാറ്റിക്കണമായിരുന്നു. അതിന്നായി കൂടെ കൂട്ടിയതോ രണ്ടു നാറികളെയും. 


ഓരോരോ നാളുകളിലും ഓരോരോ ഫ്ലാഷ് ന്യൂസുകളും സോഷ്യൽ മീഡിയ പോസ്റ്ററുകളും. കൂട്ടിനായി മറ്റുള്ള ചാനലുകളിലെ ഇടതു സഹയാത്രികരെയും കൂടെ കൂട്ടി. പണം എകെജി സെന്ററിൽ നിന്നും എറിഞ്ഞുകൊടുത്തു. 

അതിന്നായി ആലപ്പുഴയിലെ സഖാവും മുഹമ്മദലി സഖാവും അതിജീവിതയുടെ ജീവിതത്തെ താങ്ങി നിർത്തി. പ്രശ്നം പരിഹരിക്കുവാൻ ഉമ്മൻ‌ചാണ്ടി ഏൽപ്പിച്ച പണം കൂടെ നിന്നവർ വെട്ടി വിഴുങ്ങുകയും ചെയ്തു.

oommen chandy pda-2


ഉമ്മൻചാണ്ടിക്ക് എല്ലാം അറിയാമായിരുന്നു. ആ മനുഷ്യനിലെ നന്മയായിരുന്നു നമ്മൾ ആ വിലാപയാത്രയിലുടനീളം കണ്ടത്. ആ പള്ളി കല്ലറയിൽ ഇന്നും ആളുകൾ എത്തുന്നതും ആ മനുഷ്യന്റെ വലിയ മനസ്സുകൊണ്ടു മാത്രമായിരുന്നു. 


അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരിനും എല്ലാം അറിയാമായിരുന്നു. അതുകൊണ്ടു തന്നെയാണ്  2013 ഡിസംബർ 31 നു അദ്ദേഹത്തെ ആഭ്യന്തര മന്ത്രിസ്ഥാനത്തു നിന്നും നീക്കം ചെയ്തത്. എല്ലാം ആരുടെയൊക്കെയോ നിർബന്ധബുദ്ധി മാത്രം. 

thiruvanchoor

ഗണേഷ് കുമാറിനെ സംബന്ധിച്ചിടത്തോളം നേടാനുള്ളതെല്ലാം നേടി. ചെയ്യാനുള്ളതെല്ലാം ചെയ്തു തീർത്തു, കിട്ടാനുള്ളതെല്ലാം നേടിയെടുത്തു. പണമായാലും പ്രശസ്തിയായാലും പേരുമോശമായാലും തല്ല് ആയാലും എല്ലാം. പക്ഷെ ഇത്രയും നെറികെട്ട ഒരാൾ കേരളരാഷ്ട്രീയത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

ഗണേഷ് കുമാറിന്റെ "ഇരകൾ '' എന്ന സിനിമയിലെ ബേബി ഒരു ക്രൂരവും നിഷ്‌ഠൂരവുമായ മനുഷ്യഭീകരതയാണ്. പിതാവിന്റെ അഴിമതി, സമ്പന്ന കുടുംബത്തിന്റെ തൂക്കമേറിയ മോശം സംസ്കാരം എന്നിവയിൽ വളർന്നു, മനുഷ്യ ജീവനെ കൃത്യമായ അസഹിഷ്ണുതയോടെ കാണുന്ന ബേബി നൈലോൺ കയറിലൂടെ ഇരകളെ കുരുക്കി കൊല്ലുന്നു. 

baby irakal


സൈക്കോപാതിക് യുവാവിന്‍റെ രൂപത്തിൽ, സമൂഹത്തിന്റെ നീതിമാറ്റവും കുടുംബത്തിനുള്ളിലെ ദൗർബല്യവും മുറിച്ചുനീക്കുകയാണ് അദ്ദേഹത്തിന്റെ പ്രതിഭാസം. 


ഒരു ഹീറോയേക്കാൾ അകത്തറിയാത്ത മനുഷ്യഭീകരതയുടെ മാനവിക പ്രതീകം, ആന്ധകാരത്തിന്റെ അടിമയായ “മാൻ-മേഡ് മോൺസ്റ്റർ” തന്നെ. 

ഇരകളുടെ ജീവിതത്തിലും ആന്തരിക സംഘർഷങ്ങളിലും സൈക്കോളജിക്കൽ അടിസ്ഥാനം നൽകുന്ന ഈ അവതരണം, ഗണേഷ് കുമാറിനെ സാധാരണ നായകനെ വിട്ട് ഒരു ഇരുണ്ട, സങ്കീർണതയുള്ള കഥാപാത്രത്തിന്റെ അഭിനേതാവായി ഉയർത്തിയിരുന്നു. അതിപ്പോൾ ജീവിതത്തിലും !!!

മന്ത്രിമക്കൾ ഒക്കെ ഇങ്ങനെയാണോ എന്ന സംശയത്തിൽ വാളകം ദാസനും കാലം കണക്ക് പറയുമെന്ന ഓർമ്മപ്പെടുത്തലുമായി പുതുപ്പള്ളി വിജയനും 

Advertisment