/sathyam/media/media_files/2026/03/02/war-field-2026-03-02-21-36-36.jpg)
എഐ നിര്‍മ്മിത ചിത്രം
ഇന്നലെ ഒരു പണ്ടാരമടങ്ങിയ ചാനൽ വാർത്ത കേൾക്കേണ്ടിവന്നു. ''ഇന്ത്യക്കാർ മലയാളികൾ ഉൾപ്പെടുന്നവർക്ക് ഇതാ രണ്ടുമണിക്കൂർ നിർണ്ണായകം, എന്തും സംഭവിക്കാം പശ്ചിമേഷ്യയിൽ എന്ന് വിദേശകാര്യ മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്,
സായ്കുമാർ, അതുതന്നെയാണോ സാഹചര്യം, എന്തും സംഭവിക്കുന്നു, ഓരോ നിമിഷത്തിലും എവിടെയൊക്കെ മിസൈലുകൾ വരുന്നു, എവിടെയൊക്കെയോ ബോംബ് പൊട്ടുന്നു, നിർവചിക്കാൻ പോലും കഴിയാത്ത രീതിയിൽ യുദ്ധം ശക്തി പ്രാപിക്കുകയാണ് '',
''തീർച്ചയായും വിനീത ... '' എന്ന് മറ്റേ അറ്റത്തെ ഊള സായ്കുമാർ വീണ്ടും തിരികൾ കൊളുത്തി കൊടുക്കുന്നു വിനീതക്ക്. വിനീതയുടെയും സായ്കുമാറിന്റേയും അമ്മൂമ്മയുടെ നെഞ്ചത്താണ് ഇതൊക്കെ പൊട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തുപോയതിൽ ഖേദിക്കുന്നു.
കേരളത്തിലെ മാധ്യമങ്ങൾക്ക് പട്ടിണിയിൽ വീണുകിട്ടിയ ഒരു റൊട്ടിക്കഷണമാണ് ഇപ്പോഴത്തെ ഈ യുദ്ധം. കുവൈറ്റ് യുദ്ധസമയത്ത് ഈ തെണ്ടികൾ ഒന്നും ഇല്ലാതിരുന്നത് കുവൈറ്റിൽ ജീവിച്ചിരുന്ന മലയാളികളുടെ ഭാഗ്യം.
അല്ലെങ്കിൽ അവർ അവിടെ ഇട്ട് കുഴിച്ചുമൂടിയേനെ. ഈ യുദ്ധം പെട്ടെന്ന് ഉണ്ടായ ഒരു യുദ്ധമല്ല. ഈ യുദ്ധത്തിന് യാതൊരു ന്യായീകരണങ്ങളുമില്ല. പക്ഷെ നമ്മുടെ ചാനലുകാർക്ക് ഇപ്പോൾ വീണുകിട്ടിയ ആയുധം പരമാവധി അവരുടെ ബാർക്ക് റേറ്റിംഗ് കൂട്ടുവാനായി ഉപയോഗിക്കുമ്പോൾ ഗൾഫിൽ വസിക്കുന്ന ആളുകൾ ചെയ്യേണ്ടത് പരമാവധി ഇവരുടെ പേജുകളെ ഒറ്റക്കെട്ടായി റിപ്പോർട്ട് ചെയ്തുകൊണ്ട് അടച്ചുപൂട്ടിക്കണം എന്ന് മാത്രമാണ്.
ഗൾഫിൽ ശാന്തമാണ് എന്നൊന്നും നമ്മൾ പറയുവാൻ ഉദ്ദേശിക്കുന്നില്ല. ഉള്ള കാര്യങ്ങൾ ഇല്ല എന്നൊന്നും പറയുന്നുമില്ല. അവിടവിടെയായി ചില പൊട്ടലും ചീറ്റലുകളും ഇല്ലാതെയില്ല. അതും ജനവാസ മേഖലകളിൽ നന്നേ കുറവാണ്.
ഭൂലോക ചെറ്റകളായ അമേരിക്കൻ പട്ടാളക്കാരും അവരുടെ ദൂതന്മാരും ഉള്ളിടത്താണ് ഒട്ടുമിക്ക ആക്രമണങ്ങളും. അല്ലാതെ തോന്നിയത് പോലെ അവിടെയും ഇവിടെയും ഒന്നും പൊട്ടുന്നില്ല.
അമേരിക്കൻ ഇസ്രായേൽ സ്വാധീനമുള്ള ഹോട്ടലുകൾ, കച്ചവട സ്ഥാപനങ്ങൾ, അവരുടെ കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്ന പോർട്ടുകൾ, അല്ലാതെ എയർപോർട്ടുകൾ എന്നിവക്ക് നേരെയാണ് ആക്രമണം ഉണ്ടായിട്ടുള്ളത്.
അതും ഭീകരമായ സ്ഫോടനങ്ങളോ പൊട്ടിത്തെറികളോ ഉണ്ടായിട്ടില്ല. എല്ലാം പരസ്പരം എല്ലാവർക്കും മുന്നറിയിപ്പുകൾ മാത്രം. അടങ്ങിയിരുന്നാൽ കൊള്ളാം.
ഈ വക ചാനലുകളെയും വാർത്ത മാധ്യമങ്ങളെയും മുളയിലേ നുള്ളിയില്ലെങ്കിൽ ഇവരെ നിലക്ക് നിർത്തിയില്ലെങ്കിൽ ഇവർ പലതും പടച്ചുവിടും. ഈയിടെയുണ്ടായ ഒരു പ്രളയത്തിൽ, ഉരുൾപൊട്ടലിൽ ആളുകളുടെ മരണ സംഖ്യ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കൂട്ടുന്നതുപോലെ അവതരിപ്പിച്ച അവതാരകർ അധിവസിക്കുന്ന നാടാണ് കേരളം.
ഭൂകമ്പത്തിൽ മരണപ്പെട്ട ജനങ്ങളുടെ എണ്ണം കുറഞ്ഞുപോയി എന്ന് വിലപിക്കുന്ന അവതാരകർ. ആയതിനാൽ ഇവരെയൊക്കെ ഒറ്റപ്പെടുത്തുക !!
നുണ പറയുന്നവരെ തിരിച്ചറിയുക !!
എങ്ങനെയെങ്കിലും റിപ്പോർട്ട് ചെയ്തുകൊണ്ട് ഇവരെ പൂട്ടിക്കാമോ എന്ന് ചോദിച്ചുകൊണ്ട് ദാസനും
എന്തിനാണ് നിങ്ങൾ ഇങ്ങനെയൊക്കെ തള്ളിമറിക്കുന്നത് എന്ന ചോദ്യത്തിൽ വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us