യഥാർത്ഥത്തിൽ 'സർദ്ദാർ വല്ലഭായി പട്ടേൽ' സ്റ്റേഡിയം, സോറി 'നരേന്ദ്ര മോഡി' സ്റ്റേഡിയത്തിൽ സംഭവിച്ചത് എന്തായിരുന്നു ? ഇന്ത്യ തോറ്റതാണോ അതോ ഇന്ത്യയെ മനപ്പൂർവം വീര്‍പ്പു മുട്ടിച്ച് ആരെങ്കിലും തോൽപ്പിച്ചതാണോ ? 'ഇന്ത്യ' മുന്നണിയുടെ തോൽവി കാണുവാൻ കാത്തിരിക്കുന്നവർ ഇന്ത്യയെ തോൽപ്പിച്ചതാണോ ? ആർക്കും ഒന്നും പിടുത്തം കിട്ടുന്നില്ല, ആർക്കും ഒന്നും മനസ്സിലാകുന്നില്ല, എല്ലാം ഒരു പൊക പോലെ തോന്നുന്നു.
ശരിക്കും എന്താണ് നമ്മുടെ ഇന്ത്യക്ക് സംഭവിച്ചത് . ക്രിക്കറ്റ് കളിയിൽ ലോകത്തിലെ ഒന്നാം നിരയിലുള്ള നാം എന്തിന് ഇന്നലെ മുട്ടുമടക്കി ?
ദൈവങ്ങൾ ക്രിക്കറ്റ് കളിയിൽ സ്വാധീനിക്കാറുണ്ടോ ? ബെറ്റിംഗ് ലോബി എന്നും സ്വാധീനിക്കാറുണ്ട് പക്ഷെ ദൈവം എന്തുകൊണ്ട് നമ്മുക്ക് എതിരായി ടോസ് വിധിച്ചു ?
രാജ്യസ്നേഹമുള്ള ഏതൊരു ഇന്ത്യക്കാരനും ഈ ഫൈനലിൽ ഇന്ത്യ മുട്ടുമടക്കിയാലും വിരോധമില്ല എന്ന് ചിന്തിച്ചുപോയിട്ടുണ്ടെങ്കില്‍ അതിനു കാരണം, ഈ നന്മയുള്ള ക്രിക്കറ്റ് കളിയെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരു കർട്ടൻ റേസർ ആക്കുവാൻ ശ്രമിച്ച ഭരണാധികാരികളുടെ പിആർ കളികൾ കണ്ടപ്പോൾ അതിന്റെ വരും വരായ്മകൾ ഓർത്തുപോയതുകൊണ്ടാകാം.
ഈ ഫൈനലിൽ എങ്ങാനും ഇന്ത്യ കപ്പ് നേടിയിരുന്നു എങ്കിൽ കാണാമായിരുന്ന പുകിലുകൾ ഓർത്തുനോക്കിയപ്പോൾ സാധാരണ ഇന്ത്യക്കാരൻ ലേശം ഒന്ന് കണ്ണടച്ചു. രാജ്യസ്നേഹത്തേക്കാൾ കൂടുതൽ കളികൾ നാം കാണേണ്ടി വന്നേനെ.
നാട്ടിൻപുറങ്ങളിലെ ക്ളബ്ബുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളിലും, സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും ചെറുപ്പക്കാർ ഈ ഫൈനലിനെ രാഷ്ട്രീയമായി കണ്ടപ്പോൾ, കളി തുടങ്ങിയപ്പോൾ മുതൽ നരേന്ദ്രമോദിജിക്ക് ജയ്‌വിളികൾ തുടങ്ങിയപ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു മോഹമുദിച്ചു. ഈ പോസ്റ്റിട്ടവന്റെ വായ മൂടാൻ എങ്കിലും ദൈവമേ നമ്മുടെ നാട് തോറ്റാലും വിരോധമില്ല എന്ന ചിന്താഗതി ഉള്ളിൽ വന്നു.
അതിപ്പോൾ തുറന്നു പറഞ്ഞില്ലെങ്കിൽ ഒരു വിമ്മിഷ്ടമായി മാറുമെന്നുള്ളതുകൊണ്ടാണ് ഇവിടെ കുറിക്കേണ്ടി വന്നത്. ഒരു നാടിന്റെ പരമ്പരാഗത കലാ കായിക മത്സരങ്ങളെ ഒരു വ്യക്തിയിലോ പാർട്ടിയിലോ കൊണ്ട് പോയി കെട്ടുവാൻ ഒരു ഇന്ത്യക്കാരനും അനുവദിച്ചു കൊടുക്കുവാൻ പാടുള്ളതല്ല. ആർഷഭാരത സംസ്കാരമുള്ള നമ്മുടെ നാടിന്റെ മഹിമ ആരും കാണാതെ പോകരുത്.
അഹമ്മദാബാദിലെ സ്റ്റേഡിയം ഇന്നത്തെ ഭരണാധികാരികൾ മുൻകൈ എടുത്തു കെട്ടിപ്പടുത്തതാണെങ്കിൽ അവർക്ക് വേണമെങ്കിൽ അവരുടെ സ്വന്തം പേര് അതിൽ കൊത്തിവെക്കാമായിരുന്നു.
പഴയ ഭരണാധികാരികൾ കഷ്ടപ്പെട്ടുണ്ടാക്കിയ സ്റ്റേഡിയത്തിന് പഴയ ഒരു വലിയ നേതാവിന്റെ പേരായ സർദ്ദാർ വല്ലഭായ് പട്ടേൽ എന്നിട്ടതിനെ വലിച്ചെറിഞ്ഞുകൊണ്ട് ജീവിച്ചിരിക്കുന്ന ഒരു നേതാവിന്റെ പേരിട്ടു.
എന്നിട്ട് അവിടേക്ക് കളിയെ ആവാഹിച്ചുകൊണ്ടുവന്ന് അവിടെ വെച്ചുതന്നെ ഫൈനൽ കളിയിൽ എത്തുകയും കളി കാണുവാൻ സർവ സന്നാഹത്തോടുകൂടി എത്തുകയും, കപ്പടിച്ചാൽ ഗ്രൗണ്ടിലേക്ക് ഇടിച്ചുകയറി കയ്യിൽ തയാറാക്കി വെച്ചിരുന്ന പായയിൽ കമിഴ്ന്നുകിടന്നുകൊണ്ട് ഭൂമി ദേവിയെയും ജനങ്ങളെയും പറ്റിക്കാമെന്ന് കരുതിയത് എല്ലാം വെള്ളത്തിലായി.
ജയിച്ചാലും തോറ്റാലും അത് സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കണെമെന്ന് നമ്മളോട് ഉപദേശിക്കേണ്ട നേതാക്കന്മാർ അപ്രതീക്ഷിത തോൽവി ഏൽക്കേണ്ടിവന്നപ്പോൾ പരിസരം മറന്നുള്ള പ്രവർത്തികൾ ചെയുന്നത് നാമെല്ലാം കണ്ടു.
അന്യ രാജ്യത്തുനിന്നും വന്നു കപ്പടിച്ച ടീമംഗൾക്ക് ഹസ്തദാനം വരെ കൊടുക്കാതെ, അവർ ചുമലിൽ തട്ടിയപ്പോൾ കുതറി മാറി പോയതുകണ്ടപ്പോൾ പാവം ഗുജറാത്തികൾ കരുതി അതും ജന്മനാടിന്റെ തോൽവിയിൽ മനം നൊന്ത് ഇന്ത്യക്കായി പോരാടിയതാണെന്ന്.
ശരിക്കും അതൊന്നുമല്ല കാരണം, കരുതിവെച്ചിരുന്ന മാധ്യമ പ്രൊപോഗണ്ട, സോഷ്യൽ മീഡിയ പിആർ, അങ്ങനെ പല കളികളും ചീറ്റി പോയതിന്റെ മാനസികാവസ്ഥയാണ് നാം കണ്ടത്. ലേശം നേരമെങ്കിലും നമ്മുടെ നേതാവ് യോദ്ധ സിനിമയിലെ അരശും മൂട്ടിൽ അപ്പുക്കുട്ടൻ ആകുന്നത് നാം കണ്ടു.
അങ്ങകലെ കേരളത്തിലെ സാംസ്‌കാരിക തലസ്ഥാനം എടുക്കുമെന്ന് പറഞ്ഞ് വീമ്പിളക്കി നടക്കുന്നയാൾ പതിനഞ്ചോളം ലക്ഷത്തിന്റെ പടക്കത്തിനാണ് ഓർഡർ ചെയ്തിരുന്നത്.
ഈ തോൽവിയിൽ ഏറ്റവും ആഹ്ളാദിക്കുന്നത് ദൽഹി ജനതയാണ്. ദീപാവലിയിലും പഞ്ചാബിലെ ഗോതമ്പ് പാടം കത്തിക്കലിലും ശ്വാസം മുട്ടി ജീവിക്കുന്ന ഒരു ജനത ഈ ഫൈനലിൽ പൊട്ടാൻ പോകുന്ന പടക്കങ്ങളുടെ പുക ഓർത്തുകൊണ്ട് വിലപിക്കുകയിരുന്നു.
സാധാരണയായി ഒരു രാജ്യം ഒരു മത്സരം തോൽക്കുമ്പോൾ നൂറു ശതമാനം ജനതയും അതിൽ ദുഃഖം ഉള്ളിലൊതുക്കും. ചരിത്രത്തിൽ ആദ്യമായാണ് തോറ്റതിൽ ദുഖമില്ല എന്ന് ഒരു രാജ്യത്തിലെ ജനത ഏറ്റു പറയുന്നത്. കാരണം ഈ ഭരണാധികാരികളുടെ അനാവശ്യ മുതലെടുപ്പ് ശ്രമങ്ങള്‍ ഒന്നുകൊണ്ടു മാത്രം.
ആസ്‌ട്രേലിയ - ഇന്ത്യ മത്സരങ്ങളിൽ കൂടുതലും ജയം ഓസ്‌ട്രേലിയക്ക് ആയിരുന്നുവെങ്കിലും ഈയടുത്തായി എല്ലാ കളികളിലും ആധികാരികമായ ജയം ഇന്ത്യക്ക് തന്നെയായിരുന്നു. ഈ ലോകകപ്പിൽ ഒരു തോൽവിയുമില്ലാതെ നമ്മൾ കുതിക്കുകയായിരുന്നു.
പക്ഷെ ഫൈനലിൽ ഇന്ത്യൻ കളിക്കാരന്റെ മേൽ ശക്തമായ സമ്മർദ്ദം ഉണ്ടായി. സ്വന്തം നാടിന്റെ തലതൊട്ടപ്പന്മാർ സ്റ്റേഡിയത്തിൽ ഇരുന്നു കളി കാണുന്നതും അഥവാ തോറ്റാൽ ഇപ്പറയുന്ന മാധ്യമങ്ങൾ എഴുതിവിടുവാൻ പോകുന്ന വാർത്തകളും ചാനലുകാരുടെ ആക്ഷേപങ്ങളും അണികളുടെ അടക്കം പറച്ചിലുകളും ഓർത്തപ്പോൾ ഇന്ത്യൻ കളിക്കാരുടെ മനോവീര്യം തകർന്നു.
ആ സ്റ്റേഡിയത്തിലല്ലാതെ ലോകത്ത് ഏത് സ്റ്റേഡിയത്തിൽ ആയിരുന്നു എങ്കിലും ഇത്തവണത്തെ ലോകകപ്പ് ഇന്ത്യക്ക് അർഹമായിരുന്നു. ഇന്ത്യ കപ്പടിക്കുമായിരുന്നു.
അമിത ബുദ്ധിയും അമിത വിളവുകളും എന്നും വിജയിക്കില്ല എന്നോർമ്മിപ്പിച്ചുകൊണ്ട് കീപ്പർ ദാസനും
എല്ലാറ്റിനും ഒരതിരുണ്ട് എന്ന ഓർമ്മപ്പെടുത്തലോടെ ബൗളർ വിജയനും