Advertisment

ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ആത്മാവ് കുടികൊള്ളുന്ന പുതിയ പാർലമെന്റ്  ഉത്ഘാടനത്തിന് സന്ന്യാസി വര്യന്മാര്‍. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ടക്ക് രാഷ്ട്രീയക്കാര്‍. ഇന്ത്യയില്‍ ആകെ രാഷ്ട്രീയം ഇല്ലാത്തത് ദൈവങ്ങള്‍ക്കായിരുന്നു, ഇപ്പോള്‍ അതും ആയി. അറബ് രാജ്യങ്ങളടക്കം മതവും രാഷ്ട്രീയവും രാജ്യവും തമ്മിൽ കൂട്ടിക്കുഴക്കാതെ മുന്നോട്ട് പോകുവാൻ ശ്രമിക്കുമ്പോൾ ഇന്ത്യ പിന്നോട്ട് സഞ്ചരിക്കുകയാണോ ? രാമന്‍റെ ദുഖം, നമ്മളുടെയും - ദാസനും വിജയനും

നമ്മുടെ രാജ്യം വളരെ പുരോഗമനത്തിന്റെ പാതയിൽ തന്നെയാണെങ്കിലും ഈ തിരഞ്ഞെടുപ്പുകൾ വരുമ്പോൾ കാണിച്ചുകൂട്ടുന്ന പുകമറകൾ അവസാനിപ്പിച്ചേ മതിയാവൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ യാതൊരു ഉത്‌ഘാടനവും കാണിച്ചുകൂട്ടലുകളും പാടില്ല എന്ന നിയമത്തെ തിരുത്തിക്കൊണ്ട് തിരഞ്ഞെടുപ്പുകൾക്ക് ആറുമാസം മുൻപെങ്കിലും ഇക്കളികൾ അവസാനിപ്പിക്കാനുള്ള നിയമം പ്രാബല്യത്തിൽ കൊണ്ടുവരണം. 

New Update
parliament building inauguration

രാമന്റെ ദുഃഖം ഇപ്പോഴാണ് കാണേണ്ടിവന്നത്. ബാലി സുഗ്രീവ യുദ്ധത്തിൽ തീരുമാനമെടുക്കുമ്പോഴും രാമൻ ഇത്രേം ദുഖിച്ചിട്ടുണ്ടാവില്ല. രാമനുവേണ്ടി അടരാടിയ യഥാർത്ഥ ദ്രോണാചാര്യർ എൽകെ അദ്വാനിജിയുടെ കാര്യമോർത്തും രാമൻ ഏറെ ദുഖിച്ചു കാണും. 

Advertisment

ഇന്ത്യക്ക് അഭിമാനിക്കാവുന്ന ഒരു തീർത്ഥാടന കേന്ദ്രം രാമനാൽ തുറക്കപ്പെട്ടു എന്നതിലും അതുപോലെ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ ലഭിക്കുന്നു എന്നതിലും രാമൻ ഏറെ സന്തോഷിക്കുന്നു.


നമ്മുടെ രാജ്യം വളരെ പുരോഗമനത്തിന്റെ പാതയിൽ തന്നെയാണെങ്കിലും ഈ തിരഞ്ഞെടുപ്പുകൾ വരുമ്പോൾ കാണിച്ചുകൂട്ടുന്ന പുകമറകൾ അവസാനിപ്പിച്ചേ മതിയാവൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ യാതൊരു ഉത്‌ഘാടനവും കാണിച്ചുകൂട്ടലുകളും പാടില്ല എന്ന നിയമത്തെ തിരുത്തിക്കൊണ്ട് തിരഞ്ഞെടുപ്പുകൾക്ക് ആറുമാസം മുൻപെങ്കിലും ഇക്കളികൾ അവസാനിപ്പിക്കാനുള്ള നിയമം പ്രാബല്യത്തിൽ കൊണ്ടുവരണം. 


modi ayodhya ramd temple

എൻഡിഎ അല്ലെങ്കിൽ ബിജെപി അല്ലെങ്കിൽ ആർഎസ്എസ് പ്രകടന പത്രികയിൽ വാജ്‌പേയി പ്രധാനമന്ത്രിയായ അന്നുമുതൽ അയോദ്ധ്യ വിഷയത്തെ പ്രതിപാദിച്ചിരുന്നു എങ്കിലും ആ മഹത്തായ അമ്പലം പണിതുകൊണ്ട് വോട്ടു ചെയ്ത് ജയിപ്പിച്ചവരോടുള്ള കടമ നിർവഹിക്കുവാൻ ഇന്നത്തെ ഭരണകൂടത്തിനായി എന്നതിൽ അവർക്ക് അഭിമാനിക്കാം.  

ശ്രീരാമനും ശ്രീകൃഷ്ണനും എല്ലാ ഹിന്ദു മത വിശ്വാസികളുടെയും ദൈവങ്ങളാണ്. പക്ഷെ അവരെ അനാവശ്യമായി ഒരു രാഷ്ട്രീയപാർട്ടിയുടെ ദൈവമായി ചിത്രീകരിക്കുന്നത് ശരിയായ നടപടിയല്ല. മനസ്സിൽ നന്മയുള്ള യഥാർത്ഥ ഭക്തർക്ക് അക്കാര്യത്തിൽ ദുഃഖം ഇല്ലാതില്ല.


ഇന്ത്യയുടെ ആത്മാവിനെ ഉൾക്കൊള്ളുന്ന പാർലമെന്റ് പോലുള്ള ജനകീയ സഭ സന്ന്യാസി വര്യന്മാരെക്കൊണ്ടും അയോദ്ധ്യയിലെ രാമക്ഷേത്രം രാഷ്ട്രീയക്കാരെ ഉത്‌ഘാടനം ചെയ്യിക്കുന്നതുമായ രീതികളിൽ പലർക്കും അമർഷം ഉണ്ടെങ്കിലും കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നത് ലോകത്തിന്റെ നിയമമായി മാറിക്കഴിഞ്ഞിരിക്കുന്നു. 


parliament building inauguration-2

ഇന്ന് ലോകം മുഴുവൻ അറബ് രാജ്യങ്ങളടക്കം മതവും രാഷ്ട്രീയവും രാജ്യവും തമ്മിൽ കൂട്ടിക്കുഴക്കാതെ മുന്നോട്ട് പോകുവാൻ ശ്രമിക്കുമ്പോൾ നമ്മുടെ ഇന്ത്യ മാത്രം തല കുത്തനെ സഞ്ചരിക്കുന്നു. ഈ ചെയ്യുന്നവർക്കും അതൊക്കെ നന്നായി അറിയാമെങ്കിലും 'ലക്ഷ്യമാണ് പ്രധാനം വഴിയല്ല ' എന്ന ശ്രീകൃഷ്ണ വചനം അവർ പ്രയോഗിക്കുന്നു എന്ന് മാത്രം.

സുപ്രീം കോടതിവിധിയാൽ അനുവദിക്കപ്പെട്ട 2.77 ഏക്കർ ഭൂമി കേന്ദ്രസർക്കാരിന്റെ കീഴിലുള്ള രാമജന്മഭൂമി ട്രസ്റ്റിനും, പൊളിക്കപ്പെട്ട പള്ളിക്ക് പകരമായി 5 ഏക്കർ ഭൂമി അയോധ്യയിൽ തന്നെ ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിനും അനുവദിക്കപ്പെട്ടപ്പോൾ അയോധ്യയിൽ വളരെ മനോഹരമായ ഒരു രാമക്ഷേത്രം പണിയുവാൻ രാമജന്മഭൂമി ട്രസ്റ്റ് തീരുമാനിക്കുകയും തൊണ്ണൂറ് ശതമാനം പണി പൂർത്തീകരിക്കുകയും ചെയ്തു. 

അതിന്റെ ഉത്‌ഘാടനം വളരെ കൃത്യനിഷ്ഠതയോടെ നിർവഹിച്ചു. ഇന്ത്യയിലെ ഒന്നാം നിര രാഷ്ട്രീയ സിനിമ സാംസ്‌കാരിക കച്ചവട ഭക്തി മേഖലയിലെ എല്ലാവരും പങ്കെടുക്കുകയും ചെയ്തു.

ayodhya ram mandir

തങ്ങൾക്ക് അനുവദിച്ച ഭൂമിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി അയോധ്യയിൽ ജനകീയ സഹകരണത്തോടെ നിർമ്മിക്കുമെന്ന് ഇന്തോ ഇസ്ലാമിക്ക് കൾച്ചറൽ ഫൗണ്ടേഷൻപ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ''മുഹമ്മദ് ബിൻ അബ്ദുള്ള'' എന്ന് നാമകരണം ചെയ്തിരിക്കുന്ന പള്ളിയുടെ ശിലാസ്ഥാപനം ഈ വരുന്ന മെയിൽ നടക്കുന്നു. 

''സുപ്രീം കോടതി വിധി നിങ്ങൾ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ആളുകൾ തമ്മിലുള്ള ശത്രുതയും വിദ്വേഷവും പരസ്പരം സ്നേഹമാക്കി മാറ്റാനാണ് ഞങ്ങളുടെ ശ്രമം, നമ്മുടെ കുട്ടികളെയും ആളുകളെയും നല്ല കാര്യങ്ങൾ പഠിപ്പിച്ചാൽ ഈ പോരാട്ടങ്ങളെല്ലാം അവസാനിക്കും'' എന്ന് ഫൗണ്ടേഷൻ ചെയർമാൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരിക്കുന്നു.


ആ സ്ഥലത്ത് പള്ളിക്ക് പകരമായി പാവങ്ങൾക്കായുള്ള  ഏറ്റവും വലിയ ആശുപത്രിയോ, ഒരു നല്ല യുണിവേഴ്സിറ്റിയോ, അല്ലെങ്കിൽ ഒരു കൾച്ചറൽ സെന്‍ററോ പണിതിരുന്നുവെങ്കിൽ ബാബറും ലേശം സന്തോഷിച്ചേനെ. ''ഒരു അനാഥ കുട്ടിയുടെ മുന്നിലിരുന്ന് സ്വന്തം കുട്ടികളെ താലോലിക്കരുത്'' എന്ന് അരുളിചെയ്ത പ്രവാചകൻ മുഹമ്മദ് നബിക്കും ഏറെ സന്തോഷം ലഭിക്കുമായിരുന്നു.


new babri masjid.

പള്ളികൾ പണിയുവാൻ എത്രയോ ഭൂമികൾ ഇന്ത്യാ മഹാരാജ്യത്ത് ഉണ്ട്. പിന്നെന്തിന് ആ തർക്ക ഭൂമിയിൽ തന്നെ പള്ളി പണിയണം ? പിന്നീടുള്ള തലമുറകൾക്ക് വീണ്ടും വിവാദങ്ങൾ ഉണ്ടാക്കാനോ കലാപങ്ങൾ സൃഷ്ടിക്കുവാനോ ഡിസംബർ ആറുകൾ ആവർത്തിക്കാനോ ?

ദൈവം എല്ലായിടത്തും ഉണ്ട് എന്നാണ് നാം പഠിച്ചിരിക്കുന്നത്. ആകാശത്തും ഭൂമിയിലും കരയിലും വെള്ളത്തിലും തൂണിലും തുരുമ്പിലും ഒക്കെ ദൈവസാന്നിധ്യമുണ്ട് !!!

എല്ലാം നിങ്ങളുടെ ഇഷ്ടം :

ഇന്നത്തെ ശ്രീരാമശില്പം പണിതീർത്ത മൈസുരുകാരൻ അരുൺ യോഗരാജിനെ അനുമോദിച്ചുകൊണ്ട് ആർട്ടിസ്റ്റ്  ദാസനും

പഴയ വിഗ്രഹം പ്രതിഷ്ഠിച്ച  തൃശൂർക്കാരൻ കളക്ടർ കടങ്കലത്തിൽ കരുണാകരൻ നായരെ ശപിച്ചുകൊണ്ട് സഖാവ് വിജയനും 

Advertisment