Advertisment

ഇ.ഡിയെക്കൊണ്ട് ചില നല്ല കാര്യങ്ങളും നടക്കുന്നുണ്ട്. കൊച്ചിയിലെ കഞ്ചാവ് - മയക്കുമരുന്നു ലോബി ചൂടപ്പം പോലെ പടച്ചുവിട്ട ന്യൂ ജെന്‍ സിനിമകള്‍ ഇപ്പോള്‍ കാണാനില്ല. ന്യൂജെന്‍ സിനിമക്കാരുടെ തള്ളിനും കുറവ് വന്നു. ന്യൂജെന്‍ സിനിമകള്‍ കണ്ടാല്‍, പോസ്റ്റർ കണ്ട് മലൈക്കോട്ടൈ വാലിഭന്‍ ബാഹുബലിക്ക് യന്തിരനിൽ ഉണ്ടായ കുഞ്ഞാണെന്നു തെറ്റിദ്ധരിച്ചു സിനിമ കാണാൻ പോയവരുടെ അനുഭവം പോലെയാണ്. ഇഡിക്കൊരു നല്ല നാമസ്‌കാരം ! - ദാസനും വിജയനും

അതുപോലെ ലൊക്കേഷനുകൾ ഒറ്റപ്പാലം കഴിഞ്ഞാൽ നമ്മൾ ഏറെ കണ്ടിരിക്കുന്നത് മറൈൻ ഡ്രൈവും ബോൾഗാട്ടിയും എംജി റോഡും മട്ടാഞ്ചേരിയുമൊക്കെ തന്നെ. സിനിമാക്കാർ കൂടുതലും ആലപ്പുഴ -  തൃശൂർ കേന്ദ്രീകരിച്ചാണെങ്കിലും സിനിമകൾ തട്ടിക്കൂട്ടിയിരുന്നത് കൊച്ചിയിൽ തന്നെയായിരുന്നു. അതിപ്പോഴും നിർബാധം തുടർന്ന് കൊണ്ടേയിരിക്കുന്നു.

New Update
movie shooting

കൊച്ചി പഴയ കൊച്ചി അല്ലാതായിട്ട് ഏറെ നാൾ ആയെങ്കിലും കുറെയധികം ന്യു ജെൻ എന്ന പേരിലുള്ള സിനിമകൾ നാം കാണുവാനിടയായത് കൊച്ചിയിൽ നിന്നും മാത്രമാണ്. വീട്ടിൽ കഞ്ഞികുടിക്കാൻ വഴി ഇല്ലെങ്കിലും കൊച്ചിക്കാർക്ക് അഹങ്കാരത്തിന് യാതൊരു കുറവും പണ്ടുമുതൽക്കേ ഇല്ല. ഏറ്റവും നന്നായി ഉടുത്തൊരുങ്ങി മാത്രമേ കൊച്ചിക്കാർ വെളിയിൽ ഇറങ്ങിയിരുന്നുളളൂ.

Advertisment

മലയാള സിനിമയിലെ ഒന്നാം നമ്പർ സിനിമകൾ കൊച്ചിയിൽ നിന്നാണ് പിറവിയെടുത്തത് എന്നതും സത്യമായി തന്നെ അവശേഷിക്കുന്നു.


അതുപോലെ ലൊക്കേഷനുകൾ ഒറ്റപ്പാലം കഴിഞ്ഞാൽ നമ്മൾ ഏറെ കണ്ടിരിക്കുന്നത് മറൈൻ ഡ്രൈവും ബോൾഗാട്ടിയും എംജി റോഡും മട്ടാഞ്ചേരിയുമൊക്കെ തന്നെ. സിനിമാക്കാർ കൂടുതലും ആലപ്പുഴ -  തൃശൂർ കേന്ദ്രീകരിച്ചാണെങ്കിലും സിനിമകൾ തട്ടിക്കൂട്ടിയിരുന്നത് കൊച്ചിയിൽ തന്നെയായിരുന്നു. അതിപ്പോഴും നിർബാധം തുടർന്ന് കൊണ്ടേയിരിക്കുന്നു.

കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലങ്ങളായി കുറെയധികം ചെറിയ നല്ല സിനിമകൾ കൊച്ചിക്കാർ കേരളത്തിന് സമ്മാനിക്കുകയുണ്ടായി. പലതും കൊറിയൻ - ഇറാനിയൻ - ഇംഗ്ലീഷ് കോപ്പികൾ ആയിരുന്നുവെങ്കിലും അവരതൊക്കെ കേരളത്തിന്റെയായി സമർപ്പിച്ചു.

ഒട്ടുമിക്കവയും നേട്ടം കൊയ്യുകയും ചെയ്തു. അതുപോലെ എട്ടുനിലയിൽ പൊട്ടിയ കണക്കുകളും ഒട്ടേറെ. എങ്കിലും ദുബായും ഖത്തറും അബുദാബിയും ഒക്കെ പെട്രോൾ കുഴിച്ചെടുക്കുന്നതുപോലെ സിനിമകൾ ഇറങ്ങുകയും ചെയ്യും ഈ സിനിമാക്കാർ ജീവിച്ചും പോകും.

സിനിമാ ഭ്രമം മൂത്ത ധാരാളം ചെറുപ്പക്കാർ അവരുടെ ജോലിയും കൂലിയും ഒക്കെ ഉപേക്ഷിച്ചുകൊണ്ട് പാലക്കാട്ടുനിന്നും തൃശൂരിൽ നിന്നും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും വണ്ടി കയറി കൊച്ചിയിലെത്തി ഒരു കുടുസു മുറിയിൽ താമസിച്ചുകൊണ്ട് കഞ്ചാവടിച്ചുണ്ടാക്കിയ ഒട്ടനവധി സിനിമകൾ നാം കണ്ടു. 


പല സിനിമാ കഥകളിലും തിരക്കഥകളിലും സൃഷ്ടാക്കള്‍ക്ക് അതിന്റെ ക്രെഡിറ്റ് കിട്ടാതെ പോയ കദനകഥകൾ ഏറെയുണ്ട്. കള്ളും കഞ്ചാവും ഭക്ഷണവും ഫ്ലാറ്റിൽ താമസവും നൽകിക്കൊണ്ട് ധാരാളം ചെറുപ്പക്കാരുടെ ക്രിയേറ്റിവിറ്റിയെ അടിച്ചുമാറ്റിയ വിരുതന്മാരും കൊച്ചിക്ക് സ്വന്തം.


dj party

കോവിഡിനുശേഷം അനൗൺസ്‌ ചെയ്ത പല സിനിമകളെ കുറിച്ചും ചില ഒന്നാം നമ്പർ ന്യുജെൻ സംവിധായകന്മാരെ കുറിച്ചും യാതൊരു വിവരവും ഇല്ലാതായപ്പോഴാണ് ഇങ്ങനെ എഴുതുവാൻ തോന്നിയത്. 2010 മുതൽ ഇങ്ങോട്ട് കുറച്ചൊന്നുമല്ല സിനിമകൾ ഇറങ്ങിയത്. 

ഒരു കൂട്ടം ന്യുജെൻ സിനിമാക്കാർ നല്ല കഥയും നല്ല തിരക്കഥയും നല്ല ക്യാമറയും നല്ല എഡിറ്റിംഗും നല്ല സംഗീതവും സമ്മാനിച്ചുകൊണ്ട് മലയാളിയുടെ ഹൃദയം കീഴടക്കിയിരുന്ന ആ കാലഘട്ടവും അവസാനിക്കുന്നതായി തോന്നുന്നു . ഇപ്പോൾ പുറത്തിറങ്ങാൻ പോകുന്ന സിനിമകൾ എല്ലാം മലൈക്കോട്ടൈ വാലിഭൻ പോലെ ബറോസ് പോലെ ബ്രഹ്മയുഗം പോലെ കടിച്ചാൽ പൊട്ടാത്ത പോസ്റ്റർ ഡിസൈനുകൾ ആയിട്ടാണ്.

മലൈക്കോട്ടൈ വാലിഭന്റെ പോസ്റ്റർ കണ്ടപ്പോൾ ബാഹുബലിക്ക് യന്തിരനിൽ ഉണ്ടായ ഒരു കുഞ്ഞാണെന്നു തെറ്റിദ്ധരിച്ചു സിനിമ കാണാൻ പോയവർക്ക് കിട്ടിയ അനുഭവം അറബിക്കടലിന്റെ സിംഹമായ മരിക്കാറിന്റെ ആയിരുന്നു.  ആദ്യനാൾ ഇടികൊണ്ട് ടിക്കറ്റെടുത്തു സിനിമ കണ്ടവൻ അഭിപ്രായം പറഞ്ഞപ്പോൾ അതിൽ വർഗീയവും അസൂയയും ആണെന്ന് പലരും വിളിച്ചുകൂവി.

പാവപ്പെട്ട നിരൂപകന് തല്ലും കൊണ്ടു. നേര് എന്ന സിനിമ വൻ വിജയം നേടിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു വാലിഭന്റെ അക്രമം. ഇപ്പോൾ കാണുന്ന സിനിമ പോസ്റ്ററുകൾ എല്ലാം നൂറുകോടി ക്ലബ്ബിനായുണ്ടാക്കിയതുപോലെ ആർക്കെങ്കിലും തോന്നിയാൽ തെറ്റുപറയുവാനാവില്ല.

ഇനി പറഞ്ഞുവന്ന കാര്യത്തിലേക്ക് കടക്കാം. നേരത്തെ പറഞ്ഞതുപോലെ ഖത്തർ - ദുബായ് - അബുദാബി - സൗദി എന്നിവിടങ്ങളിലെ വേദനിക്കുന്ന കോടീശ്വര ചെറുപ്പക്കാർ മലബാറിൽ നിന്നും കൊച്ചിയിൽ എത്തി അവിടെ തമ്പടിച്ചുണ്ടാക്കുന്ന സിനിമകളിൽ കുറവ് വന്നിട്ടുണ്ടോ എന്നൊരു സംശയം തോന്നിപ്പോകുന്നു. 

dj party-2


പലരും സ്വർണ്ണം കടത്തിയും ബാങ്കുകളെ വെട്ടിച്ചും അല്ലാതെയും ഉണ്ടാക്കിയ ഈസി മണിയാണ് സിനിമാക്കാർക്ക് എറിഞ്ഞുകൊടുത്തിരുന്നത്. അവർക്ക് സിനിമകളേക്കാൾ ആവശ്യം കൊച്ചിയുടെ ശീതളിമയായിരുന്നു. അപ്പാർട്ടുമെന്റുകളിലും വില്ലകളിലും അരങ്ങേറുന്ന കൊക്കെയിൻ പാർട്ടികളും ഗ്രൂപ്പ് സെക്‌സും ഒക്കെ ആസ്വദിക്കുവാൻ വേണ്ടി മാത്രം സിനിമകളെടുത്തിരുന്നവർ.


ഈയിടെ യുഎഇ സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം ഇഡിയും എൻഫോഴ്‌സ്‌മെന്റും ഐബിയും ചേർന്ന് അറസ്റ്റ് ചെയ്ത കാസർഗോട്ടെ അബ്ദുറഹിമാൻ എന്ന എൻജിനീയറിങ് ബിരുദദാരി കണ്ണടച്ചുകൊണ്ട് പണം എറിഞ്ഞു നിർമ്മിച്ച സിനിമയായിരുന്നു 'മഹേഷിന്റെ പ്രതികാരം'. 

സിനിമയുടെ ചിലവിനേക്കാൾ അഞ്ചിരട്ടിയിലധികം പണം കൈപ്പറ്റിക്കൊണ്ടായിരുന്നു പിന്നാമ്പുറ പ്രവർത്തകർ സിനിമ റിലീസ് ചെയ്തത്. ഭാഗ്യവശാൽ അല്ലെങ്കിൽ നിർഭാഗ്യവശാൽ സിനിമ കയറി കൊളുത്തി വൻ വിജയം നേടുകയുണ്ടായി. പണമെറിഞ്ഞവന് നേരാംവണ്ണം കണക്കുകൾ കൊടുക്കാതെ അവർ അവരുടെ കൊച്ചി ഗുണ്ടായിസം പുറത്തെടുത്തു. സിനിമാപോസ്റ്ററിൽ ഒരു പേരുവരെ അവർ വെച്ചില്ല എന്നതാണ് ആ പാവപ്പെട്ടവന്റെ ഏറ്റവും വലിയ ദുഃഖം.

ഒരു സിനിമയുടെ പണം കൊണ്ട് ഏകദേശം മൂന്നോളം സിനിമകൾ എടുക്കുകയും രണ്ടു പ്രോജക്ടുകൾ അനൗൺസ് ചെയുകയും ചെയ്തു. നിർമ്മാതാക്കളുടെ ആളുകൾ പ്രശ്നമുണ്ടാക്കി തുടങ്ങിയപ്പോൾ തന്നെ ഭരണമുന്നണിയുടെ കൊച്ചി മാഫിയയെ കൂട്ടുപിടിച്ചുകൊണ്ട് അവരെ എല്ലാം നിശബ്ദമാക്കി.

സിനിമകളിലൂടെയും അല്ലാതെയും അവർ ഭരണമുന്നണിയുടെ വക്താക്കളായി മാറുകയും സോഷ്യൽ മീഡിയയും ചാനലുകളും സിനിമകളും വരെ അവർ ഭരണമുന്നണിക്കും ചില നേതാക്കന്മാർക്കും വേണ്ടി പ്രവർത്തിക്കുകയും ചെയ്തു. ഒരു സമയത്തു കൊച്ചിയുടെയും കേരളത്തിന്റെയും അച്ചുതണ്ട് നിയന്ത്രിക്കുന്ന രീതിയിൽ കാര്യങ്ങൾ വന്നെത്തി. അവർക്ക് ഇഷ്ടമില്ലാത്ത സിനിമാക്കാരെ ഒതുക്കുവാനും ബന്ധങ്ങൾ വിനിയോഗിച്ചു.


പക്ഷെ ഇഡി എല്ലാം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു എന്നത് അവർ മനസിലാക്കുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. 


എന്തിനും ഏതിനും അവരെ സഹായിച്ചുകൊണ്ടിരുന്ന പല നേതാക്കളും വലിയ വലിയ നിലകളിൽ എത്തുകയും പലരും അവരെ കൈവിടുകയും ചെയ്തപ്പോൾ ഇന്നിപ്പോൾ സിനിമകളും ഇല്ല സോഷ്യൽ മീഡിയ ക്യാമ്പയിനുകളും ഇല്ല വലിയ പത്രാസുകളും ഇല്ല.

സ്വർണ്ണക്കടത്തുകാരും ഇപ്പോൾ കൊച്ചിയിലെ സിനിമാക്കാരെ സ്നേഹിക്കുന്നില്ല എന്നതും പുതിയ പുതിയ സിനിമകൾക്ക് സാധ്യതകൾ മങ്ങലേൽപ്പിച്ചുകൊണ്ടിരിക്കുന്നു . കുറെയെണ്ണം ദുബായിലേക്ക് കൂറുമാറി ഇൻഫ്ളുവൻസിങ് കളികൾ കളിച്ചുകൊണ്ടിരിക്കുന്നതും കാണാം.

ഇഡി യെക്കൊണ്ട് ചില നല്ല കാര്യങ്ങളും നടക്കുന്നുണ്ട് എന്നതിൽ ഏറെ സന്തോഷമുണ്ട്. എതിരാളികളെ ഇല്ലായ്മ ചെയ്യുവാൻ മാത്രമല്ല സമൂഹത്തിന് ദോഷമാകാവുന്ന പലതും അന്വേഷിച്ചു കണ്ടെത്തുന്നതിൽ ഇ ഡിക്ക് നല്ല നമസ്‌കാരം !!!

മഹേഷിന്റെ പ്രതികാരം അറം പറ്റിയെന്ന വിശ്വാസത്തിൽ നിർമ്മാതാവ് ദാസനും

കൊച്ചിയിലെ അച്ചികൾക്ക് അന്വേഷണം അറിയിച്ചുകൊണ്ട് വേദനിക്കുന്ന കോടീശ്വരൻ വിജയനും 

Advertisment