നിങ്ങളുടെ വണ്ടി ഓടിക്കുവാൻ ഒരാളെ കിട്ടിയേക്കാം, നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കുവാൻ ഒരാളെ കിട്ടിയേക്കാം, നിങ്ങളുടെ വസ്ത്രങ്ങൾ തിരുമ്മുവാൻ ഒരാളെ കിട്ടിയേക്കാം, നിങ്ങളുടെ അടുത്തിരുന്ന് പാട്ടുപാടുവാൻ ഒരാളെ കിട്ടിയേക്കാം, നിങ്ങൾക്കായി എഴുതുവാൻ ഒരാളെ കിട്ടിയേക്കാം, നിങ്ങളുടെ കൂട്ടുകാരനായി ഒരാളെ കിട്ടിയേക്കാം, അതുപോലെ എന്തിനും ഏതിനും ഒരാളെ കിട്ടിയേക്കാം, പക്ഷെ നിങ്ങളുടെ അസുഖങ്ങൾ പേറുവാൻ ഒരാളെ കിട്ടിയെന്ന് വരില്ല ! അതാണ് ജീവിതം ! ഇക്കാര്യങ്ങൾ ടൈപ്പ് ചെയ്ത കംപ്യുട്ടർ വിഭാവനം ചെയ്ത സ്റ്റീവ് ജോബ്സ് മരണക്കിടക്കയിൽ നിന്നും എഴുതിയ വാക്കുകളാണിത് !
പാലക്കാട്ട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കറങ്ങിയപ്പോൾ പാലക്കാട്ടുകാരിൽ നിന്നും മനസിലാക്കിയ കുറെയധികം വസ്തുതകളിൽ ഏറ്റവും രസകരമായി തോന്നിയത് 'കനകം മൂലം കാമിനി മൂലം' എന്ന പ്രയോഗമാണ്. പാലക്കാട്ടെ തെരെഞ്ഞെടുപ്പ് പോരാളികളുമായി ബന്ധപ്പെട്ട് നോക്കുമ്പോള്‍ അത്തരം വിവാദങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ കുറവില്ല.
ഇന്നിപ്പോൾ മണ്ണാർക്കാട്ടെ ഒരു ഡോക്ടർ വിലപിക്കുകയാണ് സോഷ്യൽ മീഡിയ പട്ടാളങ്ങളെ കുറിച്ച്. കേരളത്തിൽ സന്തോഷ് പണ്ഡിറ്റ്,
പൃഥ്വിരാജ്, മോഹൻലാൽ, മമ്മുട്ടി, സുരേഷ്‌ഗോപി, ചെന്നിത്തല, പിണറായി മുതൽ സാക്ഷാൽ നരേന്ദ്ര മോഡി വരെ സോഷ്യൽ മീഡിയ അറ്റാക്കുകൾ നേരിട്ടവരാണ്.
/sathyam/media/media_files/2024/10/19/5KaVnbkUQLgVhxyS08XN.jpg)
അവരിൽ പൃഥ്വിരാജ് ഒഴികെ എല്ലാവരും മൗനം ഭജിച്ചുകൊണ്ട് നേരിടുകയായിരുന്നു. പാലക്കാട്ടെ മറ്റൊരു മേനോന്റെ സിനിമ റിലീസായ ദിവസം 38000 നു മേലെ നെഗറ്റീവ് കമന്റുകൾ, ട്രോളുകൾ കൊണ്ടാണ് നേരിട്ടത്, അതായിരുന്നു കേരളത്തിലെ റെക്കോർഡ് ട്രോളുകൾ. ട്രോളുകളാലും പൂരം കലക്കലുകളാലും ഇ ഡി കോംപ്രമൈസുകളാലും എംപി ആയവരും കേരളത്തിലുണ്ട്.
ഒരു സ്ഥാനാർത്ഥിയുടെ ഭാര്യ സോഷ്യൽ മീഡിയകളിൽ സാഹിത്യഭാഷകളുമായി മലയാളിയെ പഠിപ്പിക്കുവാൻ വന്നപ്പോൾ അവരെ നിർത്തിപ്പൊരിച്ചുകൊണ്ടിരിക്കുകയാണ് ഒരു വിഭാഗം ട്രോളര്‍മാര്‍.
ഷാഫിക്ക് ഷാർജയിൽ കിട്ടിയ സ്വീകരണം പോലെ തനിക്കും പിന്നാലെ ആയിരങ്ങൾ അണിനിരക്കും എന്ന് കരുതി ഷാർജ ബുക്ക് ഫെസ്റ്റിവലിൽ എത്തിച്ചേർന്ന ഡോക്ടർ സരിനും ഡോക്ടർ ഭാര്യയും പത്രസമ്മേളനത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുലിനെതിരെ ഷാഫിയുടെ നോമിനീ എന്ന് കുറ്റപ്പെടുത്തുകയുണ്ടായി .
അപ്പോൾ പത്രക്കാര്‍ ചോദിച്ചു ' മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് കേരളത്തിലെ മന്ത്രിയായിരിക്കുന്നത് ആരുടെ നോമിനിയാണ് ? ' , എന്ന്. എംബിബിഎസ് ഡോക്ടർമാർ കേരള രാഷ്ട്രീയത്തിൽ ശോഭിക്കാന്‍ രാശിയില്ലെന്ന് തൃക്കാക്കരയിൽ പണ്ടേ തെളിയിച്ചതാണ് .
പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യയെക്കുറിച്ച് ബിജെപിക്കാർ തന്നെ പറയുന്നത്. തെരെഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ഥിയുടെ ഭാര്യയ്ക്കു കസേര കിട്ടിയപ്പോള്‍ മുതിര്‍ന്ന നേതാവിനെ സ്റ്റേജില്‍ കയറാന്‍ സമ്മതിക്കാതെ ഇറക്കി വിട്ടു . കേരളത്തിൽ വളരെ നല്ല രീതിയിൽ പോയിരുന്ന ബിജെപിയുടെ പാലക്കാട് ഇന്നിപ്പോൾ വിഭാഗീയതയുടെ പടക്കളമായി മാറിയതിന് മറ്റൊരു ഉദാഹരണമായിരുന്നു അത്.
കേരളത്തിലെ ഏക ബിജെപി നഗരസഭയായ പാലക്കാട്ടെ നഗരസഭാ ചെയർമാൻ ആകുവാനായി മൂത്താൻ സമുദായക്കാരിയായിരുന്ന മുൻ ചെയര്പേഴ്സനെ പുറത്താകുമ്പോൾ ഇങ്ങനെയൊരു ഉപതിരഞ്ഞെടുപ്പ് അവർ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല.
/sathyam/media/media_files/lYPuFxe6gmhC9KRamCip.jpg)
പാലക്കാട്ട് അസംബ്ലി മണ്ഡലത്തിൽ മെട്രോമാൻ ശ്രീധരനെ ഷാഫി മലർത്തിയടിച്ചപ്പോൾ ബിജെപിക്ക് ആ മണ്ഡലത്തിനോട് ഉണ്ടായിരുന്ന അവസാന പ്രതീക്ഷയും കൈവിട്ടു. പിന്നെ പ്രതീക്ഷിക്കുവാൻ വകയുള്ളത് നഗരസഭ തന്നെ. ആ നിലയിൽ അവിടേക്ക് കയറി നായർ - മൂത്താൻ കളികൾ കളിച്ചപ്പോൾ 25000 ത്തോളം വരുന്ന മൂത്താൻ തറകളിലെ വോട്ടുകൾ ഇന്നിപ്പോൾ ആർക്കുകിട്ടും എന്നത് സംശയത്തിലാണ്.
ഇതിനിടെ കാലുമാറാന്‍ മറുകളം വരെയെത്തിയ ഏഴോളം കൗൺസിലർമാരെ ഒരുവിധം അനുനയിപ്പിച്ച് തല്‍ക്കാലം സ്വന്തം പക്ഷത്ത് നിലനിര്‍ത്തിയതിന്റെ സമാധാനത്തില്‍ അവര്‍ക്കും നിശബ്ദ പ്രചാരണത്തിലേയ്ക്ക് കടക്കാം. എന്തായാലും രാഹുൽ മാങ്കൂട്ടത്തിൽ കല്യാണം കഴിക്കാഞ്ഞത് നന്നായി എന്നാണ് പാലക്കാട്ടുകാർ അടക്കം പറയുന്നത് !!!
വാളെടുത്തവർ വാളാൽ എന്നതാണ് പാലക്കാട്ട് റിസൾട്ട് എന്ന് മൂത്താൻ ദാസനും
ഡോക്ടര്‍മാർക്ക് ലേശം വിവരമുണ്ടെന്നു കരുതിയതിൽ ദു:ഖമുണ്ടന്നു മൂത്താൻ വിജയനും