/sathyam/media/media_files/EkldpkYxsUbyo4K6S1Iy.jpg)
രാഷ്ട്രീയ സ്വയം സേവക് അദ്ധ്യക്ഷനെ ഇന്ത്യൻ സെക്യൂരിറ്റിയുടെ അത്യുന്നതമായ എ എസ് എൽ കാറ്റഗറിയിൽ പെടുത്തിയിരിക്കുന്നു. ഇതുവരെ അമിത്ഷാക്ക് മാത്രം ലഭിച്ചിരുന്ന ഈ പ്രൊട്ടക്ഷൻ ഇനിമുതൽ മോഹൻ ഭഗവതിനും ലഭിച്ചു തുടങ്ങും.
ഇതുവരെ ഉണ്ടായിരുന്നത് ഇസഡ് പ്ലസ് പ്രൊട്ടക്ഷൻ ആയിരുന്നു . സംരക്ഷകൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ നടപടികളുടെ തയ്യാറെടുപ്പിലും മാനേജ്മെൻ്റിലും എ എസ് എൽ ഡ്രിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സംരക്ഷകൻ്റെ വരവിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഒരു പ്രത്യേക സംഘം സ്ഥലം സന്ദർശിക്കുന്നു. ടീം പോരായ്മകൾ തിരിച്ചറിയുകയും ഭീഷണി വിശകലനം ചെയ്യുകയും ലോക്കൽ പോലീസുമായുള്ള ആസൂത്രണവും ഏകോപനവും വിലയിരുത്തുകയും ചെയ്യുന്നു.
അമേരിക്ക, റഷ്യ, ചൈന, കൊറിയ, ഇസ്രായേൽ മുതലായ രാഷ്ട്ര തലവന്മാർക്ക് മാത്രം നൽകിപ്പോന്നിട്ടുള്ള ഈ സുരക്ഷ നൽകുന്നതിൽ മോഹൻഭഗവതിന് മുൻപെങ്ങും ഇല്ലാത്തവിധം സുരക്ഷാ ഭീഷണി ഈ തിരഞ്ഞെടുപ്പിന് ശേഷം സംജാതമായിരിക്കുന്നു എന്ന് വേണം കരുതുവാൻ.
സംരക്ഷകൻ്റെ സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം, പോലീസ്, ആരോഗ്യ വകുപ്പ്, മറ്റ് പ്രാദേശിക ഏജൻസികൾ എന്നിവ സഹകരിക്കണമെന്ന് എ എസ് എൽ പ്രോട്ടോക്കോൾ ആവശ്യപ്പെടുന്നു. പ്രത്യേകം രൂപകൽപ്പന ചെയ്ത വിമാനങ്ങൾ, സമഗ്രമായ ആൻ്റി-സാബോട്ടേജ് പരിശോധനകൾ, മൾട്ടി-ലേയേർഡ് സെക്യൂരിറ്റി റിംഗുകൾ എന്നിവയിലൂടെ മാത്രമേ സംരക്ഷകൻ്റെ യാത്രയെ പ്രോട്ടോക്കോൾ നിർബന്ധമാക്കുന്നു.
ജയലളിത പോലെ, ജെയ്റ്റ്ലി പോലെ, സുഷമ പോലെ, മുണ്ടെ പോലെ, പരീഖർ പോലെ നിരവധിയനവധി നേതാക്കൾ സുരക്ഷാ പഴുതുകളാൽ ആരോഗ്യപരമായും അല്ലാതെയും മരണപ്പെട്ട സാഹചര്യത്തിൽ ഇപ്പോൾ നല്ല നേതാക്കൾക്ക് സുരക്ഷ നൽകുന്നതിൽ തെറ്റുപറയുവാനാകില്ല.
നിതിൻ ഗഡ്കരിയെ പോലെയുള്ള ഒരു നേതാവിനെ ഇറാന്റെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് മുഖ്യാതിഥിയായി ഇന്ത്യൻ സർക്കാർ പറഞ്ഞയച്ചപ്പോൾ അവിടെ അന്നത്തെ ദിവസം തന്നെ ഹമാസ് നേതാവിനെ ഇസ്രായേൽ ചാരസംഘടന വധിക്കുമെന്ന് നമ്മുടെ ഇന്റലിജൻസ് അറിഞ്ഞുകാണില്ലേ.
അടുത്ത വർഷത്തോടെ ഇന്ത്യൻ പ്രധാനമന്ത്രിക്കും ആർഎസ്എസ് നേതാവ് മോഹൻ ഭഗവതിനും എഴുപത്തിയഞ്ച് വയസ്സ് പൂർത്തിയാവുകയാണ്. സെപ്തംബർ 11 നു മോഹൻ ഭഗവതും സെപ്തംബർ 17 നു നരേന്ദ്രമോദിയും എഴുപത്തിയഞ്ച് വയസ്സ് തികക്കുമ്പോൾ ആർഎസ്എസ് നിയമസംഹിതയനുസരിച്ച് വിരമിക്കേണ്ട പ്രായത്തിലെത്തുകയാണ്.
മോഹൻ ഭഗവത് വിരമിക്കാൻ തയ്യാറാണെങ്കിലും സാക്ഷാൽ നരേന്ദ്ര മോഡി വിരമിക്കുവാൻ തയാറല്ല എന്നാണ് ബിജെപി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത് . ആയതിനാൽ ജെപി നദ്ദയെ പാർട്ടിയുടെ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മാറ്റിനിർത്തി അമിത്ഷായെ പാർട്ടിയുടെ പ്രസിഡണ്ടാക്കുവാൻ അണിയറയിൽ ചർച്ചകൾ സജീവമായി നടക്കുന്നു .
അപ്പോൾ ആർഎസ്എസിനെ പ്രീണിപ്പിക്കുവാൻ നിതിൻ ഗഡ്കരിയെ ആഭ്യന്തര മന്ത്രിയാക്കി ഒരു ഒത്തുതീർപ്പിനുള്ള സാധ്യതയും ഇല്ലാതില്ല . ഗഡ്കരിയുടെ മന്ത്രിസ്ഥാനം ജെപി നദ്ദക്കും വിട്ടുനൽകി എല്ലാവരെയും പ്രീണിപ്പിക്കുവാനുള്ള തന്ത്രങ്ങൾ രൂപപ്പെട്ടേക്കാം.
പക്ഷെ ഇതിന്നിടക്ക് ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ചില എംപിമാർ ബിജെപിയോട് വിട പറയുവാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ടത്രെ. രാജസ്ഥാനിൽ വസുന്ധര രാജ്യസിന്ധ്യയ്ക്ക് പിന്തുണ നൽകിക്കൊണ്ട് ഒരുകൂട്ടം എംഎൽഎ മാരെ അടർത്തിയെടുത്തുള്ള ഒരു കളിയും സച്ചിൻ പൈലറ്റ് കളിച്ചുകൊണ്ടിരിക്കുന്നു.
ബീഹാറിലെ നിതീഷ് ഇനിയൊരു കാലുമാറ്റത്തിന് ബാല്യമില്ല എന്ന് പ്രഖ്യാപിച്ചുട്ടുണ്ട് എങ്കിലും ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഢിയെ പൂട്ടുവാൻ ബിജെപി പച്ചക്കൊടി കാണിക്കാത്തതിനാൽ നായിഡുവും ഭീഷണികൾ മുഴക്കി തുടങ്ങി.
യുപിയിലും അപായമണി ?
ബംഗാളിൽ മലയാളി ഗവര്ണറെക്കൊണ്ട് പരമാവധി കുത്തിത്തിരുപ്പുകൾ ഉണ്ടാക്കിക്കൊണ്ട് മമതയെ തുരത്തുവാൻ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ഉത്തർപ്രദേശിലെ സ്ഥിതി അനുദിനം ബിജെപിക്ക് പ്രതികൂലമായിക്കൊണ്ടിരിക്കുകയാണ് .
എന്തായാലും ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് വന്നാൽ ബിജെപിക്ക് 150 സീറ്റുകൾ തികച്ചുകിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി തുടങ്ങിയിരിക്കുന്നു.
ലോക്സഭയിലെ രാഹുൽഗാന്ധിയുടെയും തൃണമൂൽ എംപിമാരുടെയും തകർപ്പൻ പ്രകടനങ്ങൾ യുവതലമുറ ഒരു ആക്ഷൻ സിനിമ കാണുന്നത് പോലെയാണ് ഇപ്പോൾ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
എന്തായാലും തൃശൂരിൽ ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് വന്നാൽ സുരേഷ്‌ഗോപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് സുരേഷ്ഗോപിക്കും പാർട്ടിക്കും മനസിലായി തുടങ്ങിയിരിക്കുന്നു. അടുത്ത കൊല്ലം എല്ലാറ്റിനും ഒരു തീരുമാനം ഉണ്ടാകും . ഈ ഭരണം നിലനിൽക്കുമോ അതോ വീഴുമോ എന്നുള്ളത് !!
എല്ലാറ്റിനും ഒരു അതിരുണ്ട് എന്ന ഉപദേശത്താൽ കാര്യവാഹ് ദാസനുംപഴയ പ്രതാപമെല്ലാം പോയി എന്ന് മനസ്സിലാക്കിക്കൊണ്ട് കാര്യവാഹ് വിജയനും